ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റ്; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ന്യൂയോർക്ക്: മെയ് 25, 26 തീയതികളിൽ ന്യൂയോർക്കിലെ ക്വീൻസിൽ നടക്കുന്ന മുപ്പത്തിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. നീണ്ട പതിന്നാല് വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിലെ കേരളാ സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബ് ആതിഥേയത്വം വഹിക്കുന്ന വോളീബോൾ മാമാങ്കമാണ് മെമ്മോറിയൽ ഡേ വീക്കെൻഡിൽ സ്പോർട്സ് പ്രേമികളെ ആവേശത്തിന്റെ ആറാട്ടിൽ എത്തിക്കുന്നത്. 1970-കളുടെ തുടക്കം മുതൽ 1987 വരെ വോളീബോൾ ചരിത്രത്തിൽ ഇന്ത്യയിലെ ഇതിഹാസമായിരുന്ന ജിമ്മി ജോർജിന്റെ ഓർമ്മകൾ നിലനിർത്തുവാൻ 1990-ൽ അമേരിക്കയിലെ വോളീബോൾ പ്രേമികൾ രൂപം കൊടുത്തതാണ് “ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ ടൂർണമെൻറ്”. വോളീബോൾ കളിയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ 32-മത്തെ വയസ്സിൽ ഇറ്റലിയിൽ വച്ച് ഒരു കാർ അപകടത്തിൽ 1987 നവംബർ 30-ന് അകാലമായി കൊഴിഞ്ഞു പോയ ഒരു ഇതിഹാസമായിരുന്നു ജിമ്മി ജോർജ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽപ്പെട്ട…

ഷിക്കാഗോ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 4, 5 തിയ്യതികളില്‍

ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 മെയ് 4, 5 (ശനി, ഞായർ) തിയ്യതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് വെരി. റവ. സ്‌കറിയ തേലാപ്പള്ളി കോറപ്പിസ്‌കോപ്പ നേതൃത്വം നൽകും. എല്ലാ വിശ്വാസികളും പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ.ഫാ. മാത്യു കരുത്തലയ്ക്കൽ, അസോസിയേറ്റ് വികാരി റവ. ഫാ. ലിജു പോൾ എന്നിവർ സ്‌നേഹപൂർവ്വം അഭ്യര്‍ത്ഥിച്ചു. 2024 മെയ് 4-ാം തിയതി ശനിയാഴ്ച വൈകിട്ട് 6:30ന് സന്ധ്യാ പ്രാർത്ഥന, തുടർന്ന് 7:30ന് വചനശുശ്രുഷ, പ്രദക്ഷിണം, ആശിർവാദം, സ്‌നേഹവിരുന്ന് എന്നീ പരിപാടിയും മെയ് 5-ാം തീയതി ഞായറാഴ്ച രാവിലെ 8 :30ന് പ്രഭാതപ്രാർത്ഥന, 9:30ന് വി. മൂന്നിന്മേൽ കുർബാന തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം, ആശിർവാദം, സ്‌നേഹവിരുന്ന്, ലേലം, കൊടിയിറവ് എന്നീ പരിപാടികളുമായി പെരുന്നാൾ…

ബാങ്കുകളുടെ പരാജയം അമേരിക്കയില്‍ തുടര്‍ക്കഥയാകുന്നു; രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കും അടച്ചു പൂട്ടി

ഫിലഡല്‍‌ഫിയ: അമേരിക്കയിലെ ബാങ്കുകളുടെ പരാജയം തുടർകഥയാകുകയാണ്. ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കാണ് ഒടുവിൽ അടച്ചു പൂട്ടിയത്. കഴിഞ്ഞ വർഷം നവംബർ മൂന്നിന് സിറ്റിസൺസ് ബാങ്ക് അടച്ചതിന് പിന്നാലെയാണ് റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും പ്രവർത്തനം നിർത്തിയത്. യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്കിന്റെ പരാജയമാണിത്. പ്രതിസന്ധിക്ക് ശേഷം ബാങ്ക് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കൈമാറി. പെൻസിൽവാനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുൾട്ടൺ ബാങ്ക് ഈ ബാങ്കിനെ ഏറ്റെടുക്കാൻ തയ്യാറായി രംഗത്തെത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂർണമായും അപ്രത്യക്ഷമായി. റിപ്പബ്ലിക് ബാങ്കിൻ്റെ 32 ശാഖകളും ഫുൾട്ടൺ ബാങ്ക് എന്ന പേരിൽ പ്രവർത്തനം പുനരാരംഭിക്കും. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകർക്കും അവരുടെ നിക്ഷേപങ്ങൾ ചെക്ക് ബുക്ക് വഴിയോ എടിഎം വഴിയോ ഫുൾട്ടൺ ബാങ്ക് ശാഖകളിൽ നിന്ന് പിൻവലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിൽ നിന്ന് വായ്പ എടുത്ത ആളുകൾ തിരിച്ചടവ് തുടരണം.…

ക്‌നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു ക്‌നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കാണ് മെയ് അഞ്ചാം തിയതി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ മുഴുവൻ ക്‌നാനായ കത്തോലിക്കാർക്കായി 2006 ഏപ്രിൽ മുപ്പതാം തിയതിയാണ് ചിക്കാഗോ രൂപതയിൽ ക്‌നാനായ റീജിയൺ സ്ഥാപിക്കുന്നത്. ഫാ. എബ്രഹാം മുത്തോലത്തിനെ റീജിയന്റെ ആദ്യ ഡിറക്ടറായി നിയമിക്കുകയും അനേകം ക്‌നാനായ പള്ളികൾ സ്ഥാപിക്കുവാൻ അദ്ദേഹം നേതൃത്വം നൽകുകയും ചെയ്‌തു. 2014 മുതൽ ഫാ. തോമസ് മുളവനാൽ ക്‌നാനായ റീജിയന്റെ ഡിറക്ടറും വികാരി ജനറാളുമായി സ്തുത്യർഹമായി സേവനമനുഷ്ഠിക്കുന്നു. വളർച്ചയുടെ ഭാഗമായി ക്‌നാനായ റീജിയനിൽ ഇന്ന് അഞ്ചു ഫൊറോനാകളിലായി 15 ഇടവക ദേവാലയങ്ങളും 8 മിഷനുകളുമുണ്ട്. ചെറുപുഷ്‌പ…

സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ രജതജൂബിലി ആഘോഷങ്ങളും ഫാമിലി കോണ്‍ഫറന്‍സും സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: സീറോ മലബാര്‍ സഭയുടെ അമേരിക്കയിലെ അത്മായ സംഘടനയായ സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലിയാഘോഷങ്ങളും, ദേശീയ കുടുംബ സംഗമവും ഈ വര്‍ഷം സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്നു. ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്‍റെ ആത്മീയനേതൃത്വത്തില്‍ നടക്കുന്ന ഈ മഹാകുടൂംബമേളക്കു ആതിഥ്യമരുളുന്നതിനുള്ള നിയോഗം രൂപതാസ്ഥാപനത്തിനുമുമ്പേതന്നെ അമേരിക്കയിലെ ആദ്യത്തെ സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷനും, എസ്. എം. സി. സി. യുടെ ദശവല്‍സരാഘോഷങ്ങളും വന്‍ജനപങ്കാളിത്തത്തോടെ നല്ലരീതിയില്‍ നടത്തി മാതൃകയായ ഫിലാഡല്‍ഫിയായ്ക്കു തന്നെ. എസ്. എം. സി. സി. യുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. ദേശീയതലത്തിലും, രൂപതാതലത്തിലും എസ്. എം. സി. സി. യുടെ വളര്‍ച്ചക്ക് വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്‍റെ പ്രഥമ…

ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച പുരോഗമനം

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മുൻ‌കൂർ രജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഏപ്രിൽ 30 ചൊവ്വാഴ്ച അവസാനിക്കുന്നതിനാൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തുന്നതിന് ഏപ്രിൽ 30-നകം രജിസ്റ്റർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു. ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. എന്നാൽ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ രജിസ്ട്രേഷൻ ടീം എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ കുടുംബ സംഗമമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വൈദികരും അൽമായരും ഈ സമ്മേളനത്തിൽ പങ്കെടുക്കും. ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ ആത്മീയ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരുക്കങ്ങൾ നടത്തുന്നു. ഫാ. അബു പീറ്റർ (കോൺഫറൻസ് കോർഡിനേറ്റർ), ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ),…

വെടിനിർത്തൽ കരാറിലെത്തണമെങ്കില്‍ ഇരു വിഭാഗവും കൂടുതൽ കാര്യങ്ങൾ ചെയ്യണം: ഖത്തര്‍ ഉദ്യോഗസ്ഥന്‍

ദോഹ (ഖത്തര്‍): വെടിനിർത്തൽ ചർച്ചകളിൽ “കൂടുതൽ പ്രതിബദ്ധതയും കൂടുതൽ ഗൗരവവും” കാണിക്കണമെന്ന് ഖത്തറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇസ്രായേലിനോടും ഹമാസിനോടും അഭ്യർത്ഥിച്ചു. അതോടെ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും ഗാസയിൽ ഏകദേശം 7 മാസം നീണ്ടുനിൽക്കുന്ന യുദ്ധത്തിന് ആശ്വാസം നൽകുകയും ചെയ്യും. ഇസ്രയേലി മാധ്യമങ്ങളുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ലിബറൽ ദിനപത്രമായ ഹാരെറ്റ്‌സും ഇസ്രായേലി പബ്ലിക് ബ്രോഡ്‌കാസ്റ്റർ കാനുമായുള്ള അഭിമുഖങ്ങൾ ശനിയാഴ്ച വൈകുന്നേരം പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരമായ റാഫയിൽ അഭയം പ്രാപിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഫലസ്തീനികളെ ആക്രമിക്കുമെന്ന് ഇസ്രായേൽ പറഞ്ഞതിന്റെ സാഹചര്യത്തിലാണ് ഈ അഭിമുഖം. ഇസ്രായേൽ-ഹമാസ് യുദ്ധത്തിലുടനീളം ഒരു പ്രധാന ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ് ഖത്തര്‍. ദോഹ ആസ്ഥാനമായാണ് ഹമാസ് പ്രസ്ഥനം നിലകൊള്ളുന്നത്. യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കൊപ്പം നവംബറിൽ ഡസൻ കണക്കിന് ബന്ദികളെ മോചിപ്പിക്കുന്നതിനായി യുദ്ധം താത്ക്കാലികമായി നിർത്തിവയ്ക്കാൻ സഹായിച്ചതില്‍ ഖത്തർ പ്രധാന…

ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് ശതമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തോടെ എൽഡിഎഫും യുഡി‌എഫും

കാസര്‍ഗോഡ്: കുറഞ്ഞ പോളിംഗ് ശതമാനം ആരെ അനുകൂലിക്കുമെന്ന് കാസര്‍ഗോട് മുന്നണികള്‍ ചര്‍ച്ച ചെയ്യുന്നു. എൽ.ഡി.എഫ്-യു.ഡി.എഫ്-ബിജെപി ക്യാമ്പുകളിലും കണക്കുകൂട്ടലുകളുടെ തിരക്കിലാണ് സ്ഥാനാർഥികളും നേതാക്കളും. ഭൂരിപക്ഷം ലഭിക്കുമെന്ന് സ്ഥാനാർത്ഥികള്‍ പറയുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. വോട്ടിംഗ് ശതമാനം എൽ.ഡി.എഫിന് അനുകൂലമാകുമെന്ന പ്രവണതയ്ക്ക് തിരിച്ചടിയാണ് മുൻ തെരഞ്ഞെടുപ്പുകളിൽ കണ്ടത്. ഇത്തവണ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണണം. കാസർകോട് മണ്ഡലത്തിലെ ഇടത് കോട്ടകളായ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് കനത്ത പോളിംഗ് നടന്നത്. ഇവിടങ്ങളിലെ വോട്ടുകൾ ബാലകൃഷ്ണൻ മാസ്റ്ററുടെ പെട്ടിയിൽ വീണാൽ എൽഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ, യുഡിഎഫിന് അനുകൂലമായി ശക്തമായ അടിയൊഴുക്കാണ് ഉണ്ടായതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു. പാർട്ടി കോട്ടകളിലെ ഈ അടിയൊഴുക്കാണ് 2019ൽ ഉണ്ണിത്താനെ തുണച്ചത്. കാസർകോട് മണ്ഡലത്തിൽ 76.04 ശതമാനം പോളിംഗ്…

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജന്റെ കൂടിക്കാഴ്ചക്ക് പിണറായി വിജയന്റെ മൗനാനുമതിയുണ്ടായിരുന്നു: എൻകെ പ്രേമചന്ദ്രൻ

കൊല്ലം: ബിജെപി കേരള ഘടകം നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ.പി.ജയരാജൻ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. എസ്എൻസി ലാവലിൻ, സ്വർണക്കടത്ത്, ഇപി ജയരാജൻ്റെ വിവാദ റിസോർട്ട് കേസ് എന്നിവയിൽ നിന്ന് സംരക്ഷണം ലഭിക്കാൻ കൂടിയാണ് യോഗമെന്ന് കൊല്ലം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തൃശൂർ, തിരുവനന്തപുരം സീറ്റുകളിലെ അടവുനയമാണ് യോഗത്തിന് പിന്നിൽ. വിനോദയാത്രയ്ക്ക് കേരളത്തിലെത്തിയ നിധിൻ ഗഡ്ഗരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ച് സത്ക്കരിച്ച മുഖ്യമന്ത്രി പിണറായി വിജയന് ജയരാജനെ കുറ്റം പറയാന്‍ എന്താണ് അവകാശം എന്ന് പ്രേമചന്ദ്രൻ ചോദിച്ചു. ബിജെപിയെ പ്രതിപക്ഷമാക്കാനാണ് പിണറായി വിജയൻ്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിൽ ദൃഢമായ ബന്ധമുണ്ടെന്ന യുഡിഎഫിന്‍റെ ആരോപണത്തെ സ്വാധൂകരിക്കുന്നതാണ് ഇപ്പോൾ നടന്ന ചർച്ച. സിപിഎം കൊല്ലത്ത് പൂർണമായും വർഗീയ പ്രചരണം അഴിച്ചുവിട്ടെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാർഥിയുടെ സമുദായം…

വേനൽക്കാലത്ത് തേങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ചർമ്മത്തിനും ഉത്തമം

ചുട്ടുപൊള്ളുന്ന വേനൽ മാസങ്ങളിൽ, മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിന് ജലാംശം നിലനിർത്തുന്നത് പരമപ്രധാനമാണ്. ദാഹം ശമിപ്പിക്കാൻ നിരവധി ഓപ്ഷനുകൾ ലഭ്യമാണെങ്കിലും, തേങ്ങാവെള്ളം ഉന്മേഷദായകവും പോഷകപ്രദവുമായ ഒരു തിരഞ്ഞെടുപ്പായി നിലകൊള്ളുന്നു. ഒരു രുചികരമായ ഉഷ്ണമേഖലാ പാനീയം എന്നതിലുപരി, തേങ്ങാവെള്ളം ശരീരത്തിന് മാത്രമല്ല, ചർമ്മത്തിനും ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. വേനൽക്കാലത്ത് നിങ്ങളുടെ ദിനചര്യയിൽ തേങ്ങാവെള്ളം ഉൾപ്പെടുത്തുന്നത് എന്തുകൊണ്ട് പ്രയോജനകരമാണെന്ന് നമുക്ക് പരിശോധിക്കാം. ജലാംശം: വേനൽക്കാല ആരോഗ്യത്തിൻ്റെ താക്കോൽ ജലാംശം നിർണായകമാണ്, പ്രത്യേകിച്ച് വേനൽക്കാലത്ത് കടുത്ത ചൂടിൽ. നിർജ്ജലീകരണം ക്ഷീണം, തലവേദന, ഹീറ്റ്‌സ്ട്രോക്ക് എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ, നഷ്ടപ്പെട്ട ദ്രാവകങ്ങൾ പതിവായി നിറയ്ക്കേണ്ടത് അത്യാവശ്യമാണ്. 1. സ്വാഭാവിക ഇലക്ട്രോലൈറ്റുകൾ പ്രകൃതിയുടെ സ്വന്തം ഇലക്‌ട്രോലൈറ്റ് പാനീയമാണ് തേങ്ങാവെള്ളം. അവശ്യ ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഇത് ശരീരത്തിൽ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു, ഇത്…