ഡാവൻപോർട്ട്:മൃഗങ്ങളെ പട്ടിണി കിടത്തിയതിനും വൃത്തിഹീന സാഹചര്യത്തിലും കണ്ടെത്തിയതിനെ തുടർന്ന് .രണ്ടു പേർ 2 കസ്റ്റഡിയിലെടുത്തതായി പോലീസ്. ചത്ത മുയലുകളോടും പൂച്ചയോടും പോഷകാഹാരക്കുറവുള്ള മൃഗങ്ങളെയും അവരുടെ വീട്ടിൽ കണ്ടെത്തിയതായി മൃഗ നിയന്ത്രണ ഉദ്യോഗസ്ഥരും പോലീസും ആരോപിച്ചതിനെത്തുടർന്ന് രണ്ട് ഡാവൻപോർട്ട് നിവാസികളെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. സുസെയ്ൻ ഷ്മിത്ത് (48), ജോഷ്വ ഷ്മിത്ത് (25) എന്നിവരാണ് അറസ്റ്റിലായത് . ഗുരുതരമായ പരിക്കുകളോ മരണമോ മൂലം മൃഗങ്ങളെ അവഗണിച്ചതിന് മൂന്ന് ഗുരുതരമായ-തെറ്റായ കുറ്റങ്ങളും പരിക്കുകളോടെ മൃഗങ്ങളെ അവഗണിച്ചതിന് മൂന്ന് ഗുരുതരമായ-തെറ്റായ കുറ്റങ്ങളും നേരിടുന്നുണ്ടെന്ന് കോടതി രേഖകൾ കാണിക്കുന്നു. 2,500 ഡോളർ ബോണ്ടിൽ തടവിലായ സൂസെയ്‌നെയും ജോഷ്വ ഷ്മിറ്റിനെയും ശനിയാഴ്ച സ്‌കോട്ട് കൗണ്ടി ജയിലിൽ കസ്റ്റഡിയിലെടുത്തു, ജൂൺ 4 ന് സ്‌കോട്ട് കൗണ്ടി കോടതിയിൽ പ്രാഥമിക ഹിയറിംഗുകൾക്കായി സജ്ജമാക്കി.അയോവയിൽ, ഗുരുതരമായ തെറ്റ് ചെയ്തതിന് രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാം.
Month: May 2024
ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, കെൻ്റക്കി ചുഴലിക്കാറ്റിൽ 15 പേർ മരിച്ചു
ടെക്സാസ് :ഞായറാഴ്ച രാജ്യത്തിൻ്റെ മധ്യഭാഗത്തുടനീളമുള്ള ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, കെൻ്റക്കി എന്നിവിടങ്ങളിൽ 15 പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു മേഖലയിലുടനീളമുള്ള ലക്ഷക്കണക്കിന് വീടുകളിലും ബിസിനസ്സുകളിലും വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. . ഒക്ലഹോമ അതിർത്തിക്ക് സമീപം ഡാളസിൽ നിന്ന് 60 മൈൽ വടക്ക് വാലി വ്യൂവിനടുത്തുള്ള ഒരു ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ കുറഞ്ഞത് ഏഴ് പേരെങ്കിലും മരിച്ചു – അവരിൽ നാല് കുട്ടികൾ -. ഞായറാഴ്ച പുലർച്ചെ 60-ലധികം താമസക്കാർ അഭയം തേടിയ സമീപത്തെ ട്രാവൽ സെൻ്ററിലും ഗ്യാസ് സ്റ്റേഷൻ സമുച്ചയത്തിലും കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ “നിരവധി” ആളുകൾക്ക് പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു. കടപുഴകിവീണ മരങ്ങളും വൈദ്യുതി ലൈനുകളും റോഡുകളിലേക്കുള്ള പ്രവേശനം തടഞ്ഞതിനാൽ തിരച്ചിലും രക്ഷാപ്രവർത്തനവും സങ്കീർണ്ണമായതായി സാപ്പിംഗ്ടൺ പറഞ്ഞു. ഞങ്ങൾ പുനർനിർമ്മിക്കും, ഇത് ടെക്സാസാണ്,” അദ്ദേഹം പറഞ്ഞു. “നമുക്ക് വസ്തുവകകൾ പുനർനിർമ്മിക്കാം, എന്നാൽ…
അട്ടപ്പാടിയിൽ ICU വിദഗ്ധ സൗകര്യം ഉള്ള ആംബുലൻസ് സജ്ജീകരിക്കണം; മണ്ണാർക്കാട് അട്ടപ്പാടി റോഡ് പണി പെട്ടെന്ന് പൂർത്തിയാക്കണം: ഐ എൻ എൽ
മണ്ണാർക്കാട്: കഴിഞ്ഞ ദിവസം അട്ടപ്പാടി ഗൂളിക്കടവിൽ ഓട്ടോറിക്ഷക്ക് മേൽ മരം കടപുഴകി വീണ് അപകടത്തിൽപെട്ട ഒമ്മലയിലെ ഫൈസൽ മരണപ്പെട്ടത് ആംബുലൻസ്ന്റെ അപര്യാപ്തതയും റോഡിന്റെ ശോചനീയാവസ്ഥയുമെന്ന് നാട്ടുകാരുടെ പരാതി മണ്ണാർക്കാട് എം എൽ എ അടക്കമുള്ളവർ മുഖവിലക്കെടുത്ത് ആവശ്യമായ വികസന സൗകര്യങ്ങൾ മണ്ഡലത്തിൽ വരുത്തണമെന്ന് ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒറ്റപ്പാലത്ത് നിന്ന് അട്ടപ്പാടിയിൽ ICU ആംബുലൻസ് എത്തിയാണ് അപകടത്തിൽ പെട്ട വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചത് എന്നത് വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും, ചുരം റോട്ടിലെ അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കാൻ അധികൃതർ തയ്യാറാവണമെന്നും അട്ടപ്പാടിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട വിവിധ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകുമെന്നും നേതാക്കൾ പത്ര കുറിപ്പിൽ അറിയിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അബ്ദു മാസ്റ്റർ അധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറി കെ.വി.അമീർ, ജില്ലാ ട്രഷറർ അബ്ദു…
കൊല്ലം പ്രവാസി അസോസിയേഷന്‍ സൽമാബാദ് ഏരിയക്ക് പുതിയ നേതൃത്വം
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാബാദ് ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ വച്ചു നടന്നു. ഏരിയ വൈസ് പ്രസിഡന്റ് തസീബ് ഖാന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ സലീം തയ്യില്‍ ഉത്ഘാടനം ചെയ്തു.. കെപിഎ ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി ജോസ് മങ്ങാട് അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. സെക്രട്ടറിയേറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോര്‍ കുമാര്‍, സന്തോഷ് കാവനാട് , അനോജ് മാസ്റ്റര്‍, ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ രജീഷ്…
കാൻ ഫിലിം ഫെസ്റ്റിവലിൽ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ” കരസ്ഥമാക്കി
കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, ഹ്രിദ്ധു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും. മുംബൈയിൽ താമസിക്കുന്ന നഴ്‌സുമാരാണ് പ്രഭയും അനുവുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തുമ്പോൾ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ്…
പ്ലസ് വൺ സീറ്റ് : ഫ്രറ്റേണിറ്റിയുടെ ജസ്റ്റിസ് റൈഡ് 27 ന് തുടങ്ങും
മലപ്പുറം : ‘വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ: അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം’ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ‘ജസ്റ്റിസ് റൈഡ്’ വിളംബര വാഹന ജാഥ നടക്കും. മലപ്പുറം ജില്ലയുടെ രണ്ട് ഘട്ടങ്ങളായാണ് ജസ്റ്റിസ് റൈഡ് നടക്കുന്നത്. ആദ്യ ഘട്ട ജാഥ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ജംഷീൻ അബൂബക്കർ മെയ് 27 മുതൽ മെയ് 29 വരെ നടക്കും. പൊന്നാനി മണ്ഡലത്തിൽ നിന്ന് തുടങ്ങി തവനൂർ, തിരൂർ , താനൂർ , കോട്ടക്കൽ, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിൽ പര്യാടനം നടത്തി വള്ളിക്കുന്ന് മണ്ഡലത്തിൽ സമാപിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി. എസ്. ഉമർ തങ്ങൾ ജാഥയുടെ വൈസ് ക്യാപ്റ്റനും അജ്മൽ തോട്ടോളി, ഷാറൂൻ അഹ്മദ്, നിഷ്ല മമ്പാട്…
ആലത്തൂർ, മലമ്പുഴ മണ്ഡലങ്ങളിൽ ഗവ. കോളേജുകൾ അനുവദിക്കണം: ഫ്രറ്റേണിറ്റി ഹയർ സെക്കൻഡറി മീറ്റ്
പാലക്കാട്: പ്ലസ് വൺ, ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിൽ ജില്ലയിൽ സീറ്റ് അപര്യാപ്തത രൂക്ഷമാണെന്നും പതിനായിരങ്ങൾ പുറത്തുനിൽക്കേണ്ട അവസ്ഥയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ചൂണ്ടിക്കാട്ടി. മതിയായ ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിക്കണമെന്നും ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളില്ലാത്ത മലമ്പുഴ, ആലത്തൂർ മണ്ഡലങ്ങളിൽ കോളേജ് അനുവദിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സീറ്റ് അപര്യാപ്തതയിൽ സമ്മേളനത്തിൽ പ്രതിഷേധം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി അഭിവാദ്യ പ്രഭാഷണം നടത്തി. സിജി ട്രൈനർ ജസീല ഒറ്റപ്പാലം കരിയർ ഗൈഡൻസ് ക്ലാസെടുത്തു. ആഷിഖ് ടി.എം, മുർഷിദ ബിൻത് സുബൈർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കലാപരിപാടികൾ നടന്നു. അസ്ന.എ, റസീന, റഫീഖ് പുതുപ്പള്ളിതെരുവ്, സഹ് ല…
സൗരോർജ തിളക്കത്തിൽ മർകസ്; സോളാർ പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷൻ ചെയ്തു
കോഴിക്കോട്: ഊർജ സംരക്ഷണ രംഗത്തെ നവീന മാതൃകകൾ പ്രാവർത്തികമാക്കി മർകസ്. സമ്പൂർണ സോളാർ ക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ടം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ക്യാമ്പസിലെ മസ്ജിദുൽ ഹാമിലിയുടെ മുകൾവശത്ത് സജ്ജീകരിച്ച 50 കിലോവാട്ട് പവർ ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിൽ നിന്ന് ഒരു ദിവസം പരമാവധി 200 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിക്കാൻ സാധിക്കുക. ഇതിലൂടെ വൈദ്യുതി ചാർജ് ഇനത്തിൽ പ്രതിമാസം അരലക്ഷം രൂപ ലാഭിക്കാൻ സാധിക്കും. മർകസ് യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അബൂദാബി, മുസഫ്ഫ, അൽ ഐൻ, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ദൈദ്, ഫുജെെറ എന്നീ സെൻട്രലുകളിലെ ഐ സി എഫ്, ആർ എസ് സി, കെ സി എഫ്, മർകസ് കമ്മിറ്റി ഭാരവാഹികളുടെയും പ്രവർത്തകരുടെയും സഹകാരികളുടെയും സ്പോൺസർഷിപ്പിലാണ്…
ഓർമ്മകൾ പങ്കുവെച്ച് അക്ഷര മുറ്റത്ത് സതീർഥൃരുടെ ഒത്ത് ചേരൽ; ‘വീണ്ടും കാൽപാടുകൾ ‘ അവിസ്മരണീയമായി
തലവടി: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു 40 വർഷം മുമ്പ് സ്കൂൾ വിട്ടു പോയ സതീർഥൃർ ജീവിതാനുഭവങ്ങള്‍ പങ്കു വെച്ച് ഗൃഹാതുര സ്മരണകൾ അക്ഷര മുറ്റത്ത് ഓർത്തെടുത്തു. 1841 ൽ സ്ഥാപിതമായ തലവടി കുന്തിരിക്കൽ സി.എം.എസ് പള്ളിക്കൂടം ഹൈസ്ക്കൂൾ ആയി ഉയർത്തപെട്ടതിന് ശേഷമുള്ള ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ ഇവർ തങ്ങളുടെ അധ്യാപകനെ കണ്ടെത്തി ആദരിക്കുവാനും തങ്ങളുടെ സഹപാഠികളായ മികച്ച കർഷകനും കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ ചർച്ച് വാർഡനുമായ സജി എബ്രഹാമിനെയും തൊഴിലാളിയായ ഉദയ കുമാറിനെയും അനുമോദിക്കുവാനും മറന്നില്ല. എക്സൈസ് ഇന്‍സ്പെക്ടര്‍ കെവി ബിജു ഉൾപ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ ഇവർ. വീണ്ടും കാൽപാടുകൾ ‘എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ നടന്ന ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിലാണ് ഇവർ പങ്കെടുത്തുകൊണ്ട് സ്മരണകൾ പങ്കു വെച്ചത്. മന്ത്രി സജി ചെറിയാൻ ‘വീണ്ടും…
“സുമതി വളവ് “: പേടിപ്പെടുത്താൻ മാളികപ്പുറത്തിന്റെ വിജയ കൂട്ടുകെട്ടിനൊപ്പം അർജുൻ അശോകനും
വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രഖ്യാപിച്ചു. “സുമതി വളവ്” എന്നാണ് ചിത്രത്തിന്റെ പേര്. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി പ്രേക്ഷകർക്കു ഒരു ഹൊറർ ഫാന്റസി അനുഭവം ആയിരിക്കും ചിത്രമായിരിക്കുമിത്. ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.…