ഐഡിയൽ റിലീഫ് വിങ് (IRW) വളണ്ടിയർമാർ കിണർ ശുചീകരിച്ചു

മലപ്പുറം: ഐഡിയൽ റിലീഫ് വിങ് (IRW) സന്നദ്ധ വളണ്ടിയർമാർ മലപ്പുറം താമരക്കുഴിയിലെ വെള്ളം വറ്റിയ രണ്ടു കിണറുകൾ ശുചീകരിച്ച് ആഴം കൂട്ടി ഉപയോഗയോഗ്യമാക്കി. വിവിധ സേവന പ്രവർത്തനങ്ങളിലടക്കം പരിശീലനം നേടിയ വളണ്ടിയർമാർ രണ്ടു ദിവസങ്ങളിലായി സൗജന്യ സേവനം ആയിട്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്. സേവനത്തിൽ ഫസലുല്ല മൊറയൂർ, ഹാരിസ് മക്കരപറമ്പ്, നഈം പൂക്കോട്ടൂർ, നൗഫൽ കൂട്ടിലങ്ങാടി, അസ്ഗറലി മങ്ങാട്ടുപുലം, മഹ്ബൂബുറഹ്മാൻ പൂക്കോട്ടൂർ, പിപി മുഹമ്മദ് മലപ്പുറം തുടങ്ങിയ വളണ്ടിയർമാർ പങ്കെടുത്തു. ഗ്രൂപ്പ് ലീഡർ അബ്ദുല്ലത്തീഫ് കൂട്ടിലങ്ങാടി നേതൃത്വം നൽകി.

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പുസ്തക പ്രകാശനം അവിസ്മരണീയമായി

ഹ്യൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഏപ്രില്‍ മസത്തെ യോഗം റൈറ്റേഴ്‌സ് ഫോറത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു ഏടായി മാറി. പുസ്തകപ്രകാശനവും പബ്ലിഷ് ചെയ്യാത്തവയുടെ അവതരണവുമായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. പ്രമുഖ സാഹിത്യകാരനായ ഡോ. സണ്ണി എഴുമറ്റൂരിന്റെ രണ്ട് പുസ്തകങ്ങളാണ് തദവസരത്തില്‍ പ്രകാശനം ചെയ്തത്. വ്യത്യസ്തമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന 56 ബുക്കുകളുടെ രചയിതാവാണ് ഡോ. സണ്ണി എഴുമറ്റൂര്‍. സോഷ്യല്‍, പൊളിറ്റിക്കല്‍, എക്കണോമിക്കല്‍, ബിബ്ലിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് പുസ്തക രചനയ്ക്കായി അദ്ദേഹം പ്രധാനമായും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി റ്റാറ്റൂസ് (പച്ചകുത്തല്‍) എന്ന വിഷയത്തെ പറ്റി അദ്ദേഹം രചിച്ച പുസ്‌കമാണ് പ്രകാശനം ചെയ്തതില്‍ ഒന്ന്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രവര്‍ത്തിയാണ് പച്ചകുത്തല്‍ എന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം നൂറ്റാണ്ടില്‍ ജറുസലേം ദേവാലയത്തെ കുറിച്ചും ക്രിസ്തുമതത്തിന്റെ ഉദ്ഭവത്തെ കുറിച്ചും വിവരിക്കുന്ന…

സ്വർഗ്ഗവും, നരകവും എവിടെയാണ്?; ഭൂമിയിലോ, ഭൂമിക്ക് മുകളിലോ, ഭൂമിക്ക് താഴെയോ, അതോ നമ്മുടെയെല്ലാം മനസ്സിലോ?!!

സ്വർഗ്ഗവും, നരകവും, എവിടെയാണ്?. ഭൂമിയിലോ, ഭൂമിക്ക് താഴെയോ, അതോ ഭൂമിക്ക് മുകളിൽ ആകാശത്തിലോ?. ഇത് എവിടെ?. യഥാർത്ഥത്തിൽ സ്വർഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങൾക്ക് സമൃദ്ധവും വ്യത്യസ്തവുമായ സ്രോതസ്സുകൾ ഉണ്ടെങ്കിലും, സാധാരണ വിശ്വാസിയുടെ വീക്ഷണം പ്രധാനമായും അവൻ്റെ മത പാരമ്പര്യത്തെയും, പ്രത്യേക വിഭാഗത്തെയും ആശ്രയിച്ചിരിക്കുന്നു. കാരണം ആത്മാവിൻ്റെ അമർത്യതയുമായി ബന്ധപ്പെട്ട മരണാനന്തരമുള്ള സമാധാനപരമായ ഒരു ജീവിതവുമായി സ്വർഗ്ഗം എന്ന സങ്കൽപ്പത്തെ പൊതുവെ മതങ്ങൾ അംഗീകരിക്കുന്നു. അതായത് സ്വർഗ്ഗം പൊതുവെ സന്തോഷത്തിൻ്റെ ഒരു സ്ഥലമായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ അവർ നരകത്തെ പലപ്പോഴും ഭൂതങ്ങൾ നിറഞ്ഞ സ്ഥലമായി ചിത്രീകരിക്കുന്നു. കാരണം അവിടെ നശിപ്പിക്കപ്പെട്ടവരെ പീഡിപ്പിക്കുന്നു. അല്ലെങ്കിൽ അതുപോലെ ഉള്ള മറ്റേതെങ്കിലും ഭയാനകമായ അമാനുഷിക രീതിയിലുള്ള വ്യക്തികൾ, അഥവാ സാത്താൻ പോലെയുള്ള ഒന്നാണ് പലരെയും ഭരിക്കുന്നതെന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ അറിവ്, ബോധതലം, യാഥാർത്ഥ്യം, ഇവ തിരഞ്ഞെടുക്കാൻ ശരിക്കും നിങ്ങൾക്ക് അധികാരമുണ്ട്. അതുകൊണ്ട് എന്താണ്…

സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയം ലോക ഭൗമദിനം ആചരിച്ചു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും, സുസ്ഥിരതയ്ക്കും ഉള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടും, ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ വരും തലമുറയിൽ അവബോധം വളർത്തുന്നതിന് ഉദ്ദേശ്ശിച്ചുകൊണ്ടും മെയ് 4-ന് ലോക ഭൗമദിനം ആചരിച്ചു. ഫാ. ജോസഫ് അലക്സ് ഭൗമദിനാചരണ ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. ഇടവകാംഗങ്ങളും, ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ പ്രതിനിധികളും ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന ഇടവക സമൂഹം പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കൂടിയുള്ള ഒരു ഒത്തുചേരലായിരുന്നു ഇത്. പച്ചക്കറിത്തോട്ടം വൃത്തിയാക്കലും കള പറിക്കലും മുതൽ നടുന്നതിനുള്ള തൈകൾ തയ്യാറാക്കലും, രസകരമായ ഒരു റോക്ക് പെയിൻ്റിഗും വരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളാണ് ഈ ദിനത്തിൽ നടത്തപ്പെട്ടത്. ഇടവക വികാരി ഫാ. ടോണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ , ട്രസ്റ്റിമാരും ഗ്രീൻ ആർമി,…

ഫോമയുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുവാൻ… ശക്തനായ സ്ഥാനാർത്ഥിയായി ഷാലു പുന്നൂസ് (രാജു ശങ്കരത്തിൽ, ഫിലഡൽഫിയ)

ഫിലഡൽഫിയ: ടീം യുണൈറ്റഡിനൊപ്പം ഫോമയുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുവാൻ ശക്തനായ ഒരു സ്ഥാനാർത്ഥിയായി ഷാലു പുന്നൂസ് മത്സര രംഗത്തേക്ക് എന്ന ആദ്യ വാർത്ത വന്നത് മുതൽ ഞാൻ ആഗ്രഹിക്കുന്നു ഫോമയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിലെ നിലപാടുകളും കാഴ്ചപ്പാടുകളും എന്തെന്ന് അറിയുവാൻ. ഞാൻ മാത്രമല്ല, ഷാലു പുന്നൂസിനെ അടുത്തറിയാവുന്ന അമേരിക്കൻ മലായാളികൾ ഒന്നടങ്കം അത് ആഗ്രഹിക്കുന്നു. അവയെല്ലാം വിശദമായി ചോദിച്ചറിയുവാൻ മത്സര രംഗം ഒന്ന് കൊഴുക്കട്ടെ എന്ന ചിന്തയിൽ ഒരവസരത്തിനായി ഞാൻ കാത്തിരുന്നു, ആ അവസരമൊത്തുവന്നപ്പോൾ സൗഹൃദങ്ങളുടെ രാജകുമാരനായ ഷാലു പുന്നൂസിനൊപ്പം ഒരൽപ്പനേരം ചിലവഴിച്ചതിന്റെ വിശദാംശങ്ങളിലേക്ക് വരുംമുൻപ് സർവ്വജന സമ്മതനായ ഷാലുവിനെക്കുറിച്ച് ഒരൽപ്പം വിവരണം. തൊട്ടതെല്ലാം പൊന്നാക്കി മാത്രം ചരിത്രമുള്ള ഷാലുവിന്റെ നേതൃത്വ പാടവത്തിന്റെ ശോഭനമായ വിവിധ ഘട്ടങ്ങൾ, വിവിധ കാലയളവിലായി നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുള്ള ഞാൻ ഉൾപ്പെടയുള്ള ഫിലഡൽഫിയ മലയാളികൾക്കും, ഷാലുവിനെ അടുത്തറിയാവുന്ന നൂറുകണക്കിന് മലയാളികൾക്കും അറിയാം ഈ മനുഷ്യനിലുള്ളത്…

ഇന്ത്യയുടെ ജനാധിപത്യത്തെ ഉയർത്തിപ്പിടിച്ച മൂന്ന് വിധികൾ (എഡിറ്റോറിയല്‍)

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇടക്കാല ജാമ്യത്തിലൂടെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമോ? അരവിന്ദ് കെജ്‌രിവാളിൻ്റെ അകാല അറസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റായ നടപടി സ്വീകരിച്ചോ? ഡൽഹി മുഖ്യമന്ത്രിയെ താൽക്കാലികമായി വിട്ടയച്ചതിൽ സുപ്രീം കോടതി ശരിയായ കാര്യമാണോ ചെയ്തത്? 2024 ജൂൺ 4-ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യത്തെ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും. അതിനാൽ, ജൂൺ 1 വരെ തൻ്റെ പാർട്ടിക്കും തിരഞ്ഞെടുപ്പ് പങ്കാളികൾക്കും വേണ്ടി പ്രചാരണം നടത്താൻ അരവിന്ദ് കെജ്‌രിവാളിന് പരിമിതമായ സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൻ്റെ പ്രശ്‌നമായ മൂന്നാമത്തെ ചോദ്യം അവശേഷിക്കുന്നു, ഇത് പ്രശംസിക്കപ്പെടേണ്ട തീരുമാനമാണ്. സുപ്രീം കോടതിയുടെ ഈ തീരുമാനം രാജ്യത്തിനും നിയമവാഴ്ചയ്ക്കും എല്ലാറ്റിനുമുപരിയായി ജനാധിപത്യത്തിനും അഭിമാന നിമിഷമാണ്. എന്തുകൊണ്ടെന്നാൽ, ഈ വിധിക്ക് മുമ്പ്, നമ്മുടെ ഏറ്റവും അടിസ്ഥാന മൂല്യമായ ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കാൻ സുപ്രീം കോടതി രണ്ട് ജലരേഖാ വിധിന്യായങ്ങളിൽ…

ഹൂസ്റ്റണിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വിമാന യാത്ര ആരംഭിക്കുന്നതിനായി മാഗ് ക്യാമ്പയിൻ ആരംഭിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ദക്ഷിണേന്ത്യൻ സമൂഹത്തിൻ്റെ ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള പുതിയ കാമ്പയിൻ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ ആരംഭിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൻ്റെ നേതൃത്വത്തിൽ, ഹൂസ്റ്റണിൽ നിന്ന് ഇന്ത്യയിലേ ഡൽഹി മുംബെ ഹൈദരാബാദ് കൊച്ചി എന്നിങ്ങനെ ഏതെങ്കിലും സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനായി ഒപ്പുകൾ ശേഖരിക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഇത്തരം ഒരു ക്യാമ്പയിൻ വിജയം കണ്ടാൽ അതിൻറെ പ്രയോജനം മലയാളികൾക്ക് മാത്രമല്ല ഈ പ്രദേശത്ത് താമസിക്കുന്ന തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ലഭിക്കും എന്നതാണ് ഇത്തരമൊരു ക്യാമ്പയിൻ ആരംഭിക്കുന്നതിന് മാഗിന് പ്രചോദനം നൽകുന്നത്.  ദക്ഷിണേന്ത്യൻ നിവാസികൾ അവരുടെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികൾക്കുള്ള മറുപടിയായാണ് ഈ സംരംഭം. ഹ്യൂസ്റ്റണിൽ 500,000-ലധികം ഇന്ത്യക്കാർ, ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് പ്രത്യേകിച്ചും അതിൽ…

മഴവില്ല് (കവിത): പുലരി

ഒളിഞ്ഞു നോക്കും വൃത്തശകലമായ് വരച്ച സപ്തനിറ സൗന്ദര്യമേ എത്തിപ്പിടിക്കാൻ മോഹമുണ്ടേ ആ ചെരിവിൽ ഉരുസിക്കളിക്കും മാനസം കാണാപ്പുറം തേടി അലയുകയോ?

ശവസംസ്ക്കാര ചടങ്ങുകള്‍ക്ക് പണമില്ല; കാനഡയിൽ അവകാശികളില്ലാതെ മൃതദേഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ടൊറൻ്റോ: അടുത്ത കാലത്തായി ചില കനേഡിയൻ പ്രവിശ്യകളിൽ അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ എണ്ണത്തിൽ വന്‍ വര്‍ദ്ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാത്തതിന്റെ പ്രധാന കാരണമായി പറയുന്നത് വര്‍ദ്ധിച്ചുവരുന്ന ശവസംസ്കാര ചെലവുകളാണെന്ന് അടുത്ത ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോര്‍ട്ട്. ഫ്യൂണറല്‍ ഹോം ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം, കാനഡയില്‍ ഒരു ശവസംസ്കാരത്തിൻ്റെ മൊത്തത്തിലുള്ള ചെലവ് 1998-ലെ ഏകദേശം $6,000-ൽ നിന്ന് $8,800 ആയി വർദ്ധിച്ചു. കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയായ ഒൻ്റാറിയോയിൽ, അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ എണ്ണം 2013-ൽ 242 ആയിരുന്നത് 2023-ൽ 1,183 ആയി ഉയർന്നതായി പ്രവിശ്യയുടെ ചീഫ് കോറോണർ ഡിർക്ക് ഹ്യൂയർ പറഞ്ഞു. അത്തരം കേസുകളിൽ മിക്കതിലും, അടുത്ത ബന്ധുക്കളെ തിരിച്ചറിഞ്ഞെങ്കിലും വിവിധ കാരണങ്ങളാൽ മൃതദേഹം ഏറ്റുവാങ്ങുന്നില്ല. അതിന്റെ പ്രധാന കാരണം പണമാണ്. 2022-ൽ ക്ലെയിം ചെയ്യപ്പെടാത്ത മൊത്തം 20 ശതമാനത്തില്‍ നിന്ന് 2023-ൽ 24 ശതമാനമായി. ഇത് വിഷമകരമായ പ്രതിസന്ധിയാണ്.…

മിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്

ഒട്ടാവ, കാനഡ: മിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പെൺകുട്ടി ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൊറോന്റോയിൽ ആയിരുന്നു മത്സരം. ടൊറോന്റോയിലുള്ള പാജന്റ് ഗ്രൂപ്പ് കാനഡ  എന്ന സംഘടനയാണ്  എല്ലാ കൊല്ലവും ഈ മത്സരം നടത്തി വരുന്നത്. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ മുപ്പത്തഞ്ചോളം  മത്സരാർത്ഥികളെ പിന്തള്ളിയാണ് ക്രിമിനോളജിയിലും നിയമത്തിലും പഠനം തുടരുന്ന ഈ പത്തൊമ്പതുകാരി   മലയാളികളുടെ അഭിമാനമായത്. ‘ഇത്  ആദ്യ സൗന്ദര്യമത്സരത്തിൽ വിജയിക്കുന്നതിനുള്ള  എന്റെ യാത്രയുടെ കഥയാണ്.  രസകരമായ ഒരു വസ്തുത, 1998 ലെ മിസ് വേൾഡ് വിജയി  ലിനർ അബർഗിലിന്റെ  പേരിൽ  നിന്നാണ്  എൻ്റെ അമ്മ  ഫാത്തിമ റഹ്മാൻ എനിക്ക് ഈ പേരിട്ടത്.  അത് മത്സരങ്ങളോടുള്ള എൻ്റെ അഭിനിവേശത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. ‘എൻ്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാനും മത്സരങ്ങൾ പരീക്ഷിക്കാനും  ധൈര്യം…