നവകേരളയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കും; അനിശ്ചിതത്വത്തിന് വിരാമമിട്ട് ജനറൽ ബോഡി യോഗം

സൗത്ത് ഫ്ലോറിഡ: നവകേരള മലയാളി അസോസിയേഷൻ നിലവിലെ പ്രസിഡന്റും , സെക്രട്ടറിയും ചേർന്ന് നടത്തുന്ന ഏകപക്ഷീയവും, ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് വിരാമമിട്ട് ജനറൽ ബോഡി യോഗം. നിലവിലെ പ്രസിഡന്റ് ഏലിയാസ് പനങ്ങയിലെയും, സെക്രട്ടറി കുര്യൻ വര്ഗീസിനെയും സംഘടനയുടെ ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കം ചെയ്തു കൊണ്ടുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി .കൂടാതെ സംഘടനയിൽ പ്രാഥമിക അംഗത്വത്തിന് അഞ്ച് വർഷത്തേക്ക് വിലക്ക് ഏർപെടുത്താനായുള്ള നിർദ്ദേശത്തിനും ജനറൽ ബോഡി അംഗീകാരം നൽകി . മെയ് 12ന് ഗാന്ധി സ്ക്വാറിൽ വച്ച് നവ കേരള മലയാളി അസോസിയേഷന്റെ അടിയന്തര പൊതുയോഗം വൈസ് പ്രസിഡണ്ട് സുശീൽ നാലകത്തിന്റെ അധ്യക്ഷതയിലാണ് ചേർന്നത്. മുൻ പ്രസിഡൻറ് വിൻസെൻറ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. നിലവിൽ നവകേരളയിൽ സംജാതമായിരിക്കുന്ന സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും, 30 വർഷക്കാലത്തെ പ്രവർത്തനം കൊണ്ട് സംഘടന നേടിയെടുത്ത യശസ്സ്…

റണ്ണിംഗ് മേറ്റ് ആയി ഹാലിയെ ട്രംപ് പരിഗണിച്ചേക്കുമെന്നു റിപ്പോർട്ട്

വാഷിംഗ്ടൺ, ഡിസി- മുൻ യുഎൻ അംബാസഡറും റിപ്പബ്ലിക്കൻ എതിരാളിയുമായ നിക്കി ഹേലി തൻ്റെ വൈസ് പ്രസിഡൻ്റ് ഷോർട്ട്‌ലിസ്റ്റിലുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ, മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവർ “പരിഗണനയിലല്ല” എന്ന് പറഞ്ഞു, എന്നാൽ “അവൾക്ക് ആശംസകൾ നേരുന്നു, ” ദി ഹിൽ റിപ്പോർട്ട് ചെയ്തു. “നിക്കി ഹേലി വിപി സ്ലോട്ടിനായി പരിഗണനയിലില്ല, പക്ഷേ ഞാൻ അവൾക്ക് ആശംസകൾ നേരുന്നു!” ട്രംപ് പോസ്റ്റ് ചെയ്തു. 2024 ലെ GOP പ്രസിഡൻഷ്യൽ നാമനിർദ്ദേശത്തിനുള്ള തൻ്റെ മുൻ എതിരാളിയായ ഹേലിയെ തൻ്റെ സാധ്യതയുള്ള VP ആയി പരിഗണിക്കുന്നതായി ട്രംപിൻ്റെ പ്രചാരണം Axios-ൽ റിപ്പോർട്ട് ചെയ്തിരുന്നു ട്രംപും ഹേലിയും തമ്മിലുള്ള ബന്ധത്തെ “തണുത്തത്” എന്നാണ് റിപ്പോർട്ട് വിശേഷിപ്പിച്ചത്.. റിപ്പബ്ലിക്കൻ പ്രൈമറിയിൽ മത്സരിച്ച ഹാലി, മാർച്ചിൽ വൈറ്റ് ഹൗസ് ബിഡ് ഉപേക്ഷിക്കുന്നതിന് മുമ്പ് ട്രംപിന് എതിരായി നിൽക്കുന്ന അവസാന സ്ഥാനാർത്ഥിയായിരുന്നു. അവർ ട്രംപിനെ അനുകൂലിച്ചിട്ടില്ലെന്നത്…

കുഞ്ഞോളങ്ങൾ (കവിത): പുലരി

ഗുളുഗുളുന്നനെ ചിരിച്ചൊഴുകി കുളുകുളുക്കണ കാറ്റുമായി അരികിലെത്തും ആറ്റുവെള്ളത്തിൽ കിലുകിലുക്കും പാദസരം അണിഞ്ഞ കാലാൽ തിരയിളക്കി കളിച്ചിട്ടു മതി വരാത്ത കുസൃതിക്കുട്ടീ പ്രകൃതീ നിന്നെ കണ്ടു മനം മയങ്ങുന്നു.

ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭകർ കൈവശപ്പെടുത്തിയ കെട്ടിടം യുഎസ് പൊലീസ് തിരിച്ചെടുത്തു

ഇർവിൻ(കാലിഫോർണിയ) – ഇർവിൻ, കാലിഫോർണിയ സർവകലാശാലയിലെ കെട്ടിടം മണിക്കൂറുകളോളം കൈവശപ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രകടനം നടത്തിയ ഫലസ്തീൻ അനുകൂല പ്രക്ഷോഭകരിൽ നിന്ന് പോലീസ് ഒരു ലക്ചർ ഹാൾ തിരിച്ചെടുത്തു പ്രതിഷേധക്കാർ ലക്ചർ ഹാൾ കയ്യടക്കിയതിനാൽ യൂണിവേഴ്സിറ്റി അധികൃതർ സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്ന് സമീപത്തെ പത്തോളം നിയമ നിർവ്വഹണ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ക്യാമ്പസിലേക്ക് പ്രവേശിച്ചു. ഏകദേശം നാല് മണിക്കൂറിന് ശേഷം പോലീസ് പ്രതിഷേധക്കാരെ ലെക്ചർ ഹാളിൽ നിന്നും ക്യാമ്പ് ചെയ്ത പ്ലാസയിൽ നിന്നും പുറത്താക്കിയതായി യൂണിവേഴ്സിറ്റിയുടെയും റോയിട്ടേഴ്‌സിൻ്റെയും സാക്ഷികൾ പറഞ്ഞു. “പോലീസ് ലെക്ചർ ഹാൾ തിരിച്ചുപിടിച്ചു,” യുസി ഇർവിൻ വക്താവ് ടോം വാസിച് സംഭവസ്ഥലത്ത് നിന്ന് ടെലിഫോണിൽ പറഞ്ഞു. “നിയമപാലക ഉദ്യോഗസ്ഥർ പ്ലാസ ക്ലിയർ ചെയ്തു.” ജീവനക്കാരോട് കാമ്പസിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ട് എല്ലാ ക്ലാസുകളും വ്യാഴാഴ്ച റിമോട്ടായി നടത്തുമെന്ന് സർവകലാശാല അറിയിച്ചു.

മലയാളി പെന്തക്കോസ്ത് കോൺഫറന്‍സ്: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ഹൂസ്റ്റൺ: 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ച് നടത്തപ്പെടുന്ന വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ (പി.സി.എൻ.എ.കെ) ദേശീയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു. സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളിൽ പ്രമോഷണൽ മീറ്റിങ്ങുകളും പ്രാർത്ഥനാ സമ്മേളനങ്ങളും നടന്നു കൊണ്ടിരിക്കുന്നു. 18ന് ശനിയാഴ്ച വൈകിട്ട് 4. 30ന് ചിക്കാഗോ പ്രമോഷണൽ യോഗം ഗിൽഗാൽ പെന്തക്കോസ്തൽ അസംബ്ലി സഭാ ഹാളിൽ വച്ച് (123 Busse Rd, Mt. Prospect, IL, 60056) നടത്തപ്പെടും. വിവിധ നഗരങ്ങളിലെ പ്രധാന സഭകളിൽ വച്ച് ഓൺ സൈറ്റ് രജിസ്ട്രേഷനുകളും നടന്നുവരുന്നു. മെയ് 19ന് കാൽവറി പെന്തക്കോസ്ത് ചർച്ചിലും, മെയ് 26 ന് മെട്രോ ചർച്ച് ഓഫ് ഗോഡിലും ഡാളസ്സിലെ രജിസ്ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കും. കോൺഫ്രൻസിന്റെ ഓൺലൈൻ രജിസ്ട്രേഷൻ മെയ് 31ന് അവസാനിക്കും.…

ഒഐസിസി ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടൽ അനുമോദന യോഗം മെയ് 18നു

ഹൂസ്റ്റൺ :ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ  ദേശീയ ചെയർമാൻ ജെയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി .പ്രത്യേകം യോഗം ചേരുന്നു ശനിയാഴ്ച (മെയ് 18) രാവിലെ ഹൂസ്റ്റൺ സമയം 9:00 am / NY സമയം 10:00 am NY സമയം 7:00 am PST ന് ജെയിംസിനെ അഭിനന്ദിക്കാൻ സൂം മീറ്റിംഗ് ക്രമീകരിക്കുന്നു.എല്ലാ ഒഐസിസി യുഎസ്എ അംഗങ്ങളും  അഭ്യുദയകാംക്ഷികളും  യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു സൂം വിശദാംശങ്ങൾ  മീറ്റിങ് ഐ ഡി 841 4713 8144 ,പാസ്സ്‌കോഡ 803707 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകിയ എല്ലാവർക്കും ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ജെയിംസ് ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു ബേബി മണക്കുന്നേൽ (ഒഐസിസി യുഎസ്എ പ്രസിഡൻ്റ്) ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) സന്തോഷ് എബ്രഹാം (ട്രഷറർ)

പ്രഭാത നടത്തത്തിലൂടെ നിങ്ങളുടെ ദിവസം ആരംഭിച്ചാലുള്ള പ്രയോജനങ്ങൾ

ഇന്നത്തെ അതിവേഗ ലോകത്ത്, സ്വയം പരിചരണത്തിനായി സമയം കണ്ടെത്തുന്നത് പലപ്പോഴും ഒരു ആഡംബരമായി തോന്നുന്നു. എന്നിരുന്നാലും, ലളിതവും ആക്സസ് ചെയ്യാവുന്നതുമായ ഒരു പരിശീലനം നിങ്ങളുടെ ക്ഷേമത്തെ ഗണ്യമായി വർദ്ധിപ്പിക്കും. അതിരാവിലെയുള്ള നടത്തം കേവലം ഗതാഗത മാർഗ്ഗത്തിനോ വ്യായാമത്തിനോ അപ്പുറം, ഈ സൗമ്യമായ പ്രവർത്തനം ശരീരത്തിനും മനസ്സിനും എണ്ണമറ്റ നേട്ടങ്ങൾ നൽകുന്നു. 1. നിങ്ങളുടെ ശരീരത്തെ ഊർജ്ജസ്വലമാക്കുന്നു പ്രഭാതത്തിൻ്റെ ശാന്തതയിൽ എന്തോ മാന്ത്രികതയുണ്ട്. ശാന്തമായ പ്രഭാത വായുവിലേക്ക് ചുവടുവെക്കുന്നത് നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുകയും വരാനിരിക്കുന്ന ദിവസത്തേക്ക് നിങ്ങളുടെ ശരീരത്തെ കുതിച്ചുയരുകയും ചെയ്യുന്നു. വേഗത്തിലുള്ള നടത്തം രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഓക്സിജനും സുപ്രധാന പോഷകങ്ങളും നിങ്ങളുടെ കോശങ്ങളിലേക്ക് എത്തിക്കുകയും കഫീൻ ആവശ്യമില്ലാതെ സ്വാഭാവിക ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 2. മാനസികാവസ്ഥയും മാനസിക വ്യക്തതയും വർദ്ധിപ്പിക്കുന്നു സൂര്യപ്രകാശം ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ പുറത്തുവിടാൻ തലച്ചോറിനെ പ്രേരിപ്പിക്കുകയും നിങ്ങളുടെ മാനസികാവസ്ഥ ഉയർത്തുകയും സമ്മർദ്ദവും ഉത്കണ്ഠയും…

മലപ്പുറത്തോടുള്ള ഭരണകൂട വിവേചന ഭീകരതയോട് സന്ധിയില്ല

മലപ്പുറം: പ്ലസ് വണ്‍ സീറ്റിന്റ അപര്യാപ്തത സർക്കാരിന്റെ മലപ്പുറത്തോടുള്ള വിവേചന ഭീകരതയോട് സന്ധിയില്ല. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം മെമ്മോറിയൽ പ്രക്ഷോപത്തിന്റെ പടപ്പുറപ്പാട് സമരത്തിൽ ഉത്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വികസന വിഷയത്തിൽ മലപ്പുറത്തോടുള്ള വിവേചനം അത് കേവല വിവേചനമല്ല വംശീയ വിവേചനമാണ് വെൽഫെയർ പാർട്ടി ദേശീയ കമ്മറ്റി അംഗം ഇ സി ആയിഷ പറഞ്ഞു. ഒന്നാം അലോട്ട്മെന്റ് വരുന്നതിനു മുൻപ് മലപ്പുറത്തെ അവസാനത്തെ കുട്ടിക്കും സീറ്റ്‌ കിട്ടും വരെ മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭംതുടരും എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു പൂക്കോട്ടൂരിൽ നിന്ന് ആരംഭിച്ച പടപ്പുറപ്പാട് സമരം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കറിന് പതാക കൈമാറി ഫ്ലാഗ് ഓഫ്‌ ചെയ്തു.…

മർകസ് റൈഹാൻ വാലിയിലേക്ക് പുതപ്പ് കിറ്റുകൾ നൽകി

കാരന്തൂർ: മർകസ് റൈഹാൻ വാലി അനാഥ മന്ദിരത്തിലെ വിദ്യാർഥികൾക്ക് പുതപ്പും തലയിണയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രമുഖ ഇംഗ്ലീഷ് മരുന്ന് ഉൽപാദന കമ്പനിയായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് കിറ്റുകൾ നൽകിയത്. ഇഖ്റ ഹോസ്പിറ്റലിലെ ഇ ൻ ടി വിഭാഗം ഡോക്ടറായ ഡോ. ശാഹുൽ ഹമീദ് കിറ്റുകൾ കൈമാറി. മർകസ് ഡയറക്ടർ ജനറലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ചടങ്ങിന് നേതൃത്വം നൽകി. മർകസ് ഗ്ലോബൽ കൗൺസിൽ സി.ഇ.ഒ സി പി ഉബൈദുല്ല സഖാഫി, ഡയറക്ടർ ഇൻചാർജ് അക്ബർ ബാദുഷ സഖാഫി, സി.എ.ഒ വി എം റശീദ് സഖാഫി, ഓർഫനേജ് മാനേജർ സി പി സിറാജ് സഖാഫി എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. മാൻകൈൻഡ് ഫാർമയുടെ മാനേജർമാരായ രൂപേഷ്, മുജീബ് റഹ്മാൻ ജീവനക്കാരായ സഫ്‌വാൻ, നിതിൻ തുടങ്ങിയവർ സംബന്ധിച്ചു. സി എസ്…

ക്ഷേമ നിധി ഔദാര്യമല്ല അവകാശമാണ്: ജോസഫ് ജോൺ

തൃശൂർ : സംസ്ഥാനത്ത് തയ്യൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി രുപകരിച്ച ക്ഷേമ നിധി സംവിധാനം തകർക്കാനുള്ള ശ്രമം പ്രതിരോധിക്കുമെന്ന് ടൈലറിംഗ് ആൻഡ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്തുകൊണ്ട് എഫ് ഐ റ്റി യു ദേശീയ സെക്രട്ടറി ജോസഫ് ജോൺ പ്രസ്താവിച്ചു. സാമൂഹിക സുരക്ഷ പെൻഷനും ക്ഷേമനിധി പെൻഷനും എകീകരിച്ചും, ക്ഷേമ നിധി ഔദര്യമാണെന്ന് കോടതിയിൽ പറയുകയും, ക്ഷേമ നിധി അംശാദയം കൂട്ടുകയും, ക്ഷേമ നിധി ഓഫീസുകളിൽ താത്കാലിക നിയമനനം നടത്തിയും ഈ സംവിധാനം തകർക്കാനുള്ള ശ്രമം ചെറുത്ത് തോൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽഎഫ് ഐ റ്റി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്, ഭാരവാഹി പ്രഖ്യാപനം നിർവച്ച സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര, സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം, ഹംസ എളനാട്, വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം,…