ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട്ടികൾക്കായി എല്ലാ വർഷവും നടത്തപ്പെടുന്നതുപോലെ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് നടത്തപ്പെടുന്നു. രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുർബാനക്ക് ശേഷം കുട്ടികൾക്കായി വിവിധങ്ങളായ വിനോദ പരിപാടികളും, മത്സരങ്ങളും, വ്യത്യസ്തങ്ങളായ കളികളും നടത്തപ്പെടുന്നു. രുചികരമായ ഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട് . മുതിർന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ് പാരിഷ് എസ്‌സിക്യൂട്ടീവ്, പരിഷ്‌കൗൺസിൽ അംഗങ്ങൾ, സിസ്റ്റേഴ്സ്, യുവജനങ്ങൾ,ടീനേജർസ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. രാവിലെ 7.30 ന്റെ കുർബാനക്കുശേഷവും ഭക്ഷണ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. ഉച്ചക്ക് ഒരു മണി മുതൽ ദി ഹോപ്പ് എന്ന മലയാള ചലച്ചിത്രം പ്രദര്ശിപ്പിക്കുന്നതാണ്. ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസം ഫെസ്റ്റിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡി.ആർ.ഇ ജോൺസൻ വട്ടമാറ്റത്തിലും അറിയിച്ചു.
Month: May 2024
34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെൻറ്: ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി; മാണി സി കാപ്പൻ എം എല്‍ എ മുഖ്യാതിഥി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മുപ്പത്തി നാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂര്ണമെന്റിനുള്ള ഒരുക്കങ്ങൾ ന്യൂയോർക്കിൽ പൂർത്തിയായി. മെയ് 25, 26 (ശനി, ഞായർ) ദിവസങ്ങളിലായി ന്യൂയോർക്ക് ക്വീൻസ് കോളേജിൻറെ ഇൻഡോർ സ്റ്റേഡിയത്തിൽ (65-30 Kissena Blvd, Queens, NY 11367) അമേരിക്കൻ വോളീബോൾ ചരിത്രത്തിൽ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന പുതിയ ഏടുകൾ തുറക്കുവാൻ പ്രഗത്ഭരായ വോളീബോൾ താരങ്ങളെ അണിനിരത്തുന്ന ഇരുപതോളം ടീമുകൾ തയ്യാറെടുത്തു കഴിഞ്ഞു. ഈ വർഷത്തെ മെമ്മോറിയൽ ഡേ വാരാന്ത്യം വോളീബോൾ പ്രേമികൾക്കും സ്പോർട്സ് പ്രേമികൾക്കും സ്‌മൃതി മണ്ഡലത്തിൽ നിന്നും മായ്ക്കാനാവാത്തതരം തീ പാറുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാൻ ഓരോ ടീമും മാറ്റുരക്കുമെന്നതിൽ ലവലേശം സംശയം വേണ്ടാ. ജിമ്മി ജോർജ് മെമ്മോറിയൽ ട്രോഫി ഈ വർഷം ആര് കൈക്കലാക്കും എന്നതാണ് സ്പോർട്സ് പ്രേമികൾ ഏവരും ഉറ്റു നോക്കുന്നത്.…
മിഡിൽ ഈസ്റ്റ് സംഘർഷം ചർച്ച ചെയ്യാൻ യൂണിവേഴ്സിറ്റി സമ്മതിച്ചതോടെ ഹാർവാർഡ് വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു
കേംബ്രിഡ്ജ് (മാസച്യുസെറ്റ്സ്): ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനെതിരായ പ്രതിഷേധക്കാർ ചൊവ്വാഴ്ച ഹാർവാർഡ് യാർഡിലെ തങ്ങളുടെ ടെന്റുകള്‍ സ്വമേധയാ പൊളിച്ചുനീക്കി. എൻഡോവ്‌മെൻ്റിനെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾ ചർച്ച ചെയ്യാൻ സർവകലാശാല ഉദ്യോഗസ്ഥർ സമ്മതിച്ചതിനെത്തുടർന്നാണ് പ്രതിഷേധങ്ങൾ സമാധാനപരമായി അവസാനിപ്പിച്ചത്. മറ്റ് കാമ്പസുകളിലെ ടെന്റുകള്‍ പോലീസ് നീക്കം ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരും സർവകലാശാല അധികൃതരും തമ്മിലുള്ള കൂടിക്കാഴ്ച തുടരാൻ ഹാർവാർഡ് സർവകലാശാലയുടെ ഇടക്കാല പ്രസിഡൻ്റ് അലൻ ഗാർബർ സമ്മതിച്ചതായി ഹാർവാർഡ് ഔട്ട് ഓഫ് ഒക്യുപൈഡ് ഫലസ്തീന്‍ (Harvard Out of Occupied Palestine) വിദ്യാർത്ഥി പ്രതിഷേധ കൂട്ടായ്മ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ വസന്തകാലത്ത് പല കോളേജ് കാമ്പസുകളിലെയും വിദ്യാർത്ഥികൾ സമാനമായ ക്യാമ്പുകൾ സ്ഥാപിച്ച്, ഇസ്രായേലുമായും അതിനെ പിന്തുണയ്ക്കുന്ന ബിസിനസുകളുമായും ബന്ധം വിച്ഛേദിക്കാൻ അവരുടെ സ്കൂളുകളോട് ആഹ്വാനം ചെയ്തിരുന്നു. ഒക്‌ടോബർ 7 ന് ഹമാസും മറ്റ് തീവ്രവാദികളും തെക്കൻ ഇസ്രായേലിലേക്ക്…
യു എസും ജപ്പാനും സംയുക്തമായി ഹൈപ്പർസോണിക് ആയുധ ഇൻ്റർസെപ്റ്റർ വികസിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു
വാഷിംഗ്ടണ്‍: ചൈനയും റഷ്യയും ഉത്തര കൊറിയയും കൈവശം വച്ചിരിക്കുന്നതും, പരീക്ഷണം നടത്തുന്നതുമായ ഹൈപ്പർസോണിക് ആയുധങ്ങളുടെ വർദ്ധിച്ചുവരുന്ന ഭീഷണിയെ പ്രതിരോധിക്കാൻ സഖ്യകക്ഷികൾ ശ്രമിക്കുന്നതിനാൽ ജപ്പാനും യുഎസും സംയുക്തമായി പുതിയ തരം മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ക്രമീകരണത്തിൽ ബുധനാഴ്ച ഒപ്പുവച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ വാഷിംഗ്ടണിൽ നടന്ന ഉച്ചകോടിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും തമ്മിൽ പദ്ധതി ആദ്യം അംഗീകരിച്ചിരുന്നു. ഗ്ലൈഡ് സ്‌ഫിയർ ഇൻ്റർസെപ്റ്റർ 2030-കളുടെ മധ്യത്തോടെ വിന്യസിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബുധനാഴ്ചത്തെ കരാർ ഉത്തരവാദിത്ത വിഹിതവും തീരുമാനമെടുക്കൽ പ്രക്രിയയും നിർണ്ണയിക്കുന്നു, ഇത് പദ്ധതിയുടെ ആദ്യ പ്രധാന ചുവടുവെപ്പാണെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ജാപ്പനീസ് കരാറുകാരെ തീരുമാനിക്കാനും 2025 മാർച്ചോടെ വികസന പ്രക്രിയ ആരംഭിക്കാനും അവർ പദ്ധതിയിടുന്നു. ഹൈപ്പർസോണിക് ആയുധങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് മാക് 5 അല്ലെങ്കിൽ ശബ്ദത്തിൻ്റെ അഞ്ചിരട്ടി വേഗതയിൽ കവിയുന്ന…
റിപ്പബ്ലിക്കൻ ദാതാക്കൾ പലസ്തീൻ അനുകൂല സർവകലാശാലാ വിദ്യാർത്ഥികൾക്കെതിരെ ഡോക്‌സിംഗ് കാമ്പെയ്‌ന് ധനസഹായം നൽകി: റിപ്പോര്‍ട്ട്
തീവ്ര വലതുപക്ഷ ഗ്രൂപ്പിൻ്റെ നികുതി റിട്ടേൺ പ്രകാരം, രാജ്യത്തുടനീളമുള്ള യുഎസ് കാമ്പസുകളിൽ പലസ്തീൻ അനുകൂല കോളേജ് വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന ഒരു തീവ്ര വലതുപക്ഷ സംഘടനയ്ക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻനിര ദാതാക്കൾ പണം സംഭാവന ചെയ്തതായി കണ്ടെത്തി. 2023-ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, ദാതാക്കളുടെ ഒരു ലിസ്റ്റ് സംയോജിപ്പിച്ച് ഗ്രൂപ്പിന് മൊത്തം $2 മില്യൺ സംഭാവനയായി നൽകിയെന്നു പറയുന്നു. ആ പട്ടികയിൽ റിപ്പബ്ലിക്കൻ മെഗാഡോണർ ജെഫ് യാസ്, മിൽസ്റ്റീൻ ഫാമിലി ഫൗണ്ടേഷൻ, ഷിപ്പിംഗ് മാഗ്നറ്റ് റിച്ചാർഡ് ഉയ്‌ലിൻ, അഡോൾഫ് കൂർസ് ഫൗണ്ടേഷൻ എന്നിവ ഉൾപ്പെടുന്നു. ഫലസ്തീൻ അനുകൂല സർവകലാശാലാ വിദ്യാർത്ഥികളെ ദ്രോഹിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട ഇൻഫർമിംഗ് അമേരിക്ക ഫൗണ്ടേഷൻ എന്ന സംഘടനയാണ് മറ്റൊരു ദാതാവ്. സിഎൻബിസി ന്യൂസ് ആദ്യം റിപ്പോർട്ട് ചെയ്ത നികുതി റിട്ടേൺ പ്രകാരം, യാസ് ഒരു ദശലക്ഷം ഡോളർ…
താമരയിലയും നീർത്തുള്ളിയും (കവിത): പുലരി
പങ്കജപത്രത്തിൽ തൊട്ടും തൊടാതെയും തത്തിക്കളിക്കും ജലകണം പോലെ ബന്ധ- ബന്ധനങ്ങൾ കൂടാതെ ആകുമോ ചിന്ത്യം മാനവ ജീവിതം പാരിതിൽ തലപൊക്കി നിൽക്കും നേരത്തും കൂട്ടായി നിൻ നിഴൽ മാത്രം എന്നറിയേണം മാനസം സൂര്യപ്രഭയിൽ വിടർന്ന പൂക്കൾ വാടീടും കതിരോനെ പിരിയും നേരം .
കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിക്ക് ആശംസകള്‍ അര്‍പ്പിച്ച് ഫിജി ഉപപ്രധാനമന്ത്രി
മലയാളക്കരയുടെ അഭിമാനം വാനോളം ഉയര്‍ത്തി പ്രവാസിലോകവും കടന്നു ലോക രാഷ്ട്രങ്ങൾ വരെ അംഗീകരിക്കുന്ന നിലയിലേക്ക് Canadian Nehru trophy വള്ളംകളി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ നിന്നു കാനഡയിലേക്ക് 14 വർഷം മുൻപ് പറിച്ചു നട്ട ഈ മഹോത്സവം ഇന്ന് ലോക ജനത ഏറ്റെടുത്തിരിക്കുന്നു. കനേഡിയൻ നെഹ്രു ബോട്ട് റേസ് വിജയികള്‍ക്ക് കൈമാറാനുള്ള കനേഡിയന്‍ നെഹ്രു ട്രോഫി ഫിജി ഡെപ്യൂട്ടി പ്രധാനമന്ത്രി ബ്രാംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന് കൈമാറി. കാനഡയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഫിജി ഉപപ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഫിജി ബിസിനസ് മീറ്റില്‍ വെച്ചാണ് മലയാളി സമൂഹത്തിനു ആകമാനം അഭിമാനകരമായ ഈ ചടങ്ങ് നടത്തപ്പെട്ടത്. ടീം ഫിജി ഈ വര്‍ഷത്തെ വള്ളംകളി മത്സരത്തിനുള്ള ആദ്യ റജിസ്ട്രേഷന്‍ നിര്‍വഹിച്ചു. കാനഡായിലെ വള്ളംകളിയെയും അതിന്റെ അമരക്കാരനും ബ്രാംപ്ടന്‍ സിറ്റി അംബാസിഡറും കൂടിയായ പ്രസിഡണ്ട് കുര്യൻ പ്രക്കാനത്തെയും ഉപപ്രധാനമന്ത്രി Manoa…
പാപത്തിന്റെ വൻ മതിലുകൾ തകർക്കപ്പെടണം ,എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ
ന്യൂയോർക് :വിവിധ തലങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന സഭകൾക്കും,സമൂഹത്തിനും ദൈവീക ശബ്ദം കേൾക്കുന്നതിനുള്ള കേൾവി നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുന്നതിനു തടസ്സമായി ചുറ്റുപാടും കെട്ടിയുയർത്തപ്പെട്ടിരിക്കുന്ന പാപത്തിന്റെ വൻ മതിലുകൾ തകർക്കപ്പെടണം. മാത്രമല്ല ദൈവം നമ്മെ ഭരമേൽപിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരാകുകയും വേണമെന്ന് നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉധബോധിപ്പിച്ചു.പുറപ്പാട് മൂന്നിന്റെ ഒന്ന് മുതൽ പത്തു വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മോശയുടെ ജീവിതത്തെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു തിരുമേനി. ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 14 ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച പത്താമത് വാർഷീക സമ്മേളനത്തില്‍ മുഖ്യ സന്ദേശം നൽക്കുകയായിരുന്നു എപ്പിസ്കോപ്പ. റവ മാത്യു വർഗീസ്, വികാരി ന്യൂജേഴ്‌സി എംടിസി, റാൻഡോൾഫ് പ്രാരംഭ പ്രാർത്ഥന നടത്തി. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ…
ഹ്യൂസ്റ്റനിൽ പ്രീ-മാര്യേജ് കോഴ്സ് സമാപിച്ചു
ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് നടത്തപ്പെട്ടു. ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട് ,സ്വേനിയ ഇലക്കാട്ട്, ജോൺസൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ, തുടങ്ങിയവർ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകൾ എടുത്തു. മെയ് പത്തു മുതൽ പന്ത്രണ്ടു വരെ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ ഇടവകകളിൽനിന്നായി നാല്പതോളം യുവജനങ്ങൾ പങ്കെടുത്തു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വിഷയങ്ങളെക്കുറിച്ചും ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസ്സുകളാണ് നൽകപ്പെട്ടത്. വിവാഹഒരുക്കസെമിനാർ അനുഗ്രഹപ്രദവും, ഉപകാരപ്രദവുമായിരുന്നുവെന്നു പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. പങ്കെടുത്ത എല്ലാവർക്കും സര്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പങ്കെടുത്ത…
റഷ്യൻ പ്രസിഡൻ്റ് പുടിൻ ഈയാഴ്ച ചൈനയിൽ സന്ദർശനം നടത്തും
ബെയ്ജിംഗ്: യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ ലിബറൽ ആഗോള ക്രമത്തിനെതിരെ രണ്ട് ഏകാധിപത്യ സഖ്യകക്ഷികൾ തമ്മിലുള്ള ഐക്യത്തിൻ്റെ ഏറ്റവും പുതിയ പ്രകടനത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഈ ആഴ്ച രണ്ട് ദിവസത്തെ ചൈന സന്ദർശനം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ആരംഭിക്കുന്ന സന്ദർശന വേളയിൽ പുടിൻ ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും, ഇരു നേതാക്കളും “ഉഭയകക്ഷി ബന്ധത്തിൻ്റെ വിവിധ മേഖലകളിലെ സഹകരണം… കൂടാതെ പൊതുവായ ആശങ്കയുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും” ചർച്ച ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാല്‍, വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പുടിന്റെ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രെംലിൻ ഒരു പ്രസ്താവനയിൽ യാത്ര സ്ഥിരീകരിച്ചിട്ടുണ്ട്. ഷിയുടെ ക്ഷണപ്രകാരമാണ് പുടിന്‍ ചൈന സന്ദര്‍ശിക്കുന്നത്. പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അഞ്ചാം തവണ അധികാരമേറ്റതിന് ശേഷമുള്ള പുടിൻ്റെ ആദ്യ വിദേശ യാത്രയാണിതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഉക്രെയ്നിലെ സംഘർഷത്തിൽ ചൈന…