കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്‍റെ 21 വര്‍ഷങ്ങള്‍ – സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി. ആസ്ഥാനമായ കോഴിക്കോട് ഹിറ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പതാക ഉയർത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻസംസ്ഥാന പ്രസിഡന്റും ജമാഅത്തെ ഇസ്‍ലാമി കേരള അമീറുമായ പി. മുജീബുറഹ്മാൻ ഉൾപ്പെടെയുള്ള നേതാക്കൾ പതാക ഉയർത്തി. മധുരവിതരണം, പ്രതിജ്ഞ ചൊല്ലൽ എന്നിവയും നടന്നു. മുൻസംസ്ഥാന പ്രസിഡന്റുമാരായ കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കൽപ്പറ്റയിലും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പതാക ഉയർത്തി.
Month: May 2024
ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് പ്രസിഡൻ്റ് ട്രംപ്
ജറുസലേം,(ഇസ്രായേൽ): ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് പ്രസിഡൻ്റ് ട്രംപ് ‘ ട്രംപിന്റെ തീരുമാനം ദൈവത്തിൻ്റെ ഭൂമി നിലനിർത്താൻ’ ഇസ്രായേലിനെ സഹായിക്കാൻ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നു ട്രംപിനെ ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് അഭിനന്ദിച്ചു, “അദ്ദേഹത്തിൻ്റെ വ്യക്തമായ വാക്കുകൾക്കും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പിന്തുണയിൽ നിന്ന് മടങ്ങിയെത്തിയതിനും” അദ്ദേഹത്തെ അഭിനന്ദിച്ചു. . മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനെതിരെ രംഗത്തെത്തിയപ്പോൾ ഇസ്രായേലിന് അകത്തും പുറത്തുമുള്ള നിരവധി ആളുകളെ അത്ഭുതപ്പെടുത്തി. 30 വർഷത്തിനിടെ ഇങ്ങനെ ചെയ്യുന്ന ആദ്യ യുഎസ് നേതാവാണ് അദ്ദേഹം. താൻ അധികാരത്തിലിരുന്നപ്പോൾ ഫലസ്തീൻ രാഷ്ട്രത്തെ അനുകൂലിച്ചതായി പറഞ്ഞ 45-ാമത് പ്രസിഡൻ്റ്, അടുത്തിടെ ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പ്രസ്താവിച്ചു, “രണ്ട് സംസ്ഥാനങ്ങൾ പ്രവർത്തിക്കുമെന്ന് ഞാൻ കരുതിയ ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾ വളരെ മികച്ചതായിരിക്കുമെന്ന് ഞാൻ കരുതുന്നു.…
ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് മേൽപട്ടത്വ ശുശ്രൂഷയിൽ ഇന്ന് ഇരുപതാം വർഷത്തിലേക്ക്
ന്യൂയോർക്ക് : മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ മേൽപട്ടത്വ ശുശ്രുഷയിൽ ഇന്ന് (മെയ് 14) ഇരുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. 2024 ജനുവരി മാസം ഒന്നു മുതലാണ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തത്. നിലവിൽ ബിഷപ് ഡോ. മാർ പൗലോസ് ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ (WCC) എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഇന്ത്യയിലെ ക്രിസ്തിയ സഭകളെ പ്രതിനിധികരിച്ച് ഏക അംഗം കൂടിയാണ്. കോട്ടയം മാങ്ങാനം കാഞ്ഞിരത്തറ കെ. സി ഉതുപ്പിന്റെയും ശോശാമ്മയുടെയും മകനായി 1953 ഓഗസ്റ്റ് 16 ന് ജനിച്ച ബിഷപ് ഡോ.മാർ പൗലോസ് അമേരിക്കയിലെ പ്രസിദ്ധമായ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് മാസ്റ്റർ ബിരുദവും, ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയത്. കൃത്യമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അനേകായിരങ്ങളുടെ സൗഹൃദത്തിനുടമ, തന്റെ…
കൊടുങ്കാറ്റ് നാശനഷ്ടങ്ങൾക്ക് 5,000 ഡോളർ മാത്രം വാഗ്ദാനം ചെയ്ത ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ജൂറി അനുവദിച്ചത് 18 മില്യൺ ഡോളർ!
കാലിഫോർണിയ:വെള്ളപ്പൊക്കത്തിൽ തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി 100,000 ഡോളർ പോലും നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനി സഹോദരിമാരോട് മോശമായി പെരുമാറിയെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ജൂറി കണ്ടെത്തി . ഇതിനെ തുടർന്ന് ജൂറി രണ്ട് കാലിഫോർണിയ സഹോദരിമാർക്ക് $18 ദശലക്ഷം ഡോളർ അനുവധിക്കുകയായിരുന്നു. സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ആറാഴ്ചത്തെ വിചാരണയെത്തുടർന്ന് ഏപ്രിൽ 18-ന് പിനൺ ഹിൽസ് നിവാസികളായ ജെന്നിഫർ ഗാർനിയർ, ആഞ്ചല ടോഫ്റ്റ് എന്നിവർക്ക് വേദനയ്ക്കും കഷ്ടപ്പാടുകൾക്കും 6 മില്യൺ ഡോളറും ശിക്ഷാപരമായ നഷ്ടപരിഹാരമായി 12 മില്യൺ ഡോളറും വിധിച്ചതായി അവരുടെ അഭിഭാഷകൻ സാൻ ഡീഗോയിലെ മൈക്കൽ ഹെർണാണ്ടസ് പറഞ്ഞു. 2020 സെപ്റ്റംബറിൽ സാൻ ബെർണാർഡിനോ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത ഒരു കേസ് പ്രകാരം, 2019 ഫെബ്രുവരി 15-ന് ഉണ്ടായ ഒരു വലിയ കൊടുങ്കാറ്റിൽ നിന്നുള്ള മഴവെള്ളം സഹോദരിമാരായ ഗാർനിയറുടെയും ടോഫ്റ്റിൻ്റെയും വീട്ടിൽ വെള്ളപ്പൊക്കമുണ്ടായി. നാശനഷ്ടം…
എയിംനയുടെ യു എസ് എ യൂണിറ്റിന് തുടക്കം കുറിച്ചു
ഹൂസ്റ്റൺ: ആൻ ഇൻറർനാഷണൽ മലയാളി നേഴ്സ് അസംബ്ലി (എയിംന) യുടെ യു എസ് എ യൂണിറ്റിന് മെയ് 12 വൈകുന്നേരം ‘സ്റ്റാഫോർഡിലെ കേരള ഹൗസിൽ വച്ച് തുടക്കം കുറിച്ചു. സിനു ജോൺ കറ്റാനം എന്ന ഒരു മലയാളി നേഴ്സ് തുടക്കം കുറിച്ച ഈ പ്രസ്ഥാനം ഇന്ന് 30ലേറെ രാജ്യങ്ങളിൽ യൂണിറ്റുകൾ ഉണ്ട്. മലയാളി നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി അവരുടെ സമസ്ത മേഖലകളിലും അവർക്ക് കൈത്താങ്ങ് നൽകി അവരെ ഉയർത്തുന്നതിനായി നിരവധി സെമിനാറുകൾ ക്ലാസ്സുകൾ എന്നിവ നടത്തുകയും അവരുടെ കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ വേദിയൊരുക്കുന്നതിനും ഈ സംഘടന പ്രവർത്തിച്ചു പോരുന്നു. മാതൃദിനത്തോടനുബന്ധിച്ച് മെയ് 12 ഞായറാഴ്ച വൈകുന്നേരം കേരള ഹൗസിൽ വച്ച് നടത്തിയ യുഎസ് ലോഞ്ചിംഗ് പ്രോഗ്രാമിന് മുൻനിരയിൽ നിന്നത് പ്രദേശത്തെ മലയാളി നഴ്സിംഗ് സമൂഹമാണ്. 200ൽ പരം മലയാളി നേഴ്സുമാർ പങ്കെടുത്ത ഈ യുഎസ് ലോഞ്ചിങ്…
ചിക്കാഗോ പെയിൻ മാനേജ്മെൻറ് ഡയറക്ടർ ഡോ:ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2024 പ്രഖ്യാപിച്ചു
ചിക്കാഗോ :പ്രസിദ്ധ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വെസ്റ്റേൺ യൂണിവേഴ്സിറ്റി (ചിക്കാഗോ)അസിസ്റ്റൻറ് പ്രൊഫെസ്സറും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ പെയിൻ മാനേജ്മെൻറ് ഡയറക്ടറായിരുന്ന ഡോക്ടർ ജോസഫ് തോമസിൻറെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോക്ടർ ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു. ആലുവ യുസി കോളേജിൽ ബിരുദ്ധ ബിരുദാനന്തര വിദ്യാർഥികളാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത് യുസി കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻറ്ലെ അധ്യാപകരുടെ വിദഗ്ധ സമിതിയാണ് എക്സലൻസ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂൺ 5 ന് യുസി കോളേജിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ ക്യാഷ് അവാർഡും ഫലകവും സമർപ്പിക്കുന്നതായിരിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അവാർഡ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി അഡ്വക്കേറ്റ് രതീദേവി (ചിക്കാഗോ ) ചെയർമാൻ ഡോ:മാത്യു ജെ മുട്ടത്തു, കൺവീനർ ജോയി എബ്രഹാം (മുൻ ശാസ്ത്രജ്ഞൻ ഐ എസ് ആർ ഒ) വൈസ് ചെയർമാൻ അഡ്വ: ഓ വി…
ഹ്യൂസ്റ്റനിൽ മദേഴ്‌സ്‌ഡേ സമുചിതമായി ആചരിച്ചു
ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഇടവകയിൽ മെയ് പന്ത്രണ്ട് ഞായറാഴ്ച മാതൃദിനം ആചരിച്ചു. ദൈവാലയത്തിലെ വിശുദ്ധ കുര്ബാനകൾക്കു ശേഷം എല്ലാ അമ്മമാർക്കും വേണ്ടി പ്രാർഥിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ.ജോൺസൻ നീലംകാവിൽ എന്നിവർ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിക്കുകയും കുർബാനമധ്യേ സന്ദേശങ്ങൾ നൽകുകയും ചെയ്തു. അമ്മമാരുടെ സമർപ്പണവും ത്യാഗോജ്വലവും , കഠിനാധ്വാനവും, പ്രാർത്ഥനയും നിറഞ്ഞ ജീവിതം കുടുംബങ്ങളുടെ വളർച്ചക്കും, കെട്ടുറപ്പിനും വരും തലമുറയുടെ വിജയത്തിന്റെയും അടിസ്ഥാനമെന്ന് വൈദികർ സന്ദേശത്തിൽ പറയുകയുണ്ടായി. അഞ്ഞൂറോളം അമ്മമാർ കുടുംബസമേതം കുർബാനകളിലും പ്രാർത്ഥനകളിലും പങ്കെടുത്തു.
ഗാസയിൽ ഇസ്രയേലിൻ്റെ ‘സമ്പൂർണ വിജയം’ സാധ്യമല്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ
മിയാമി(ഫ്ലോറിഡ)-ഹമാസ് തീവ്രവാദ ഗ്രൂപ്പിനെതിരായ ഇസ്രായേലിൻ്റെ നിലവിലെ തന്ത്രം “സമ്പൂർണ വിജയത്തിലേക്ക്” നയിക്കുമെന്ന് ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. മിയാമിയിൽ നടന്ന നാറ്റോ യൂത്ത് ഉച്ചകോടിയിൽ സംസാരിക്കവെ, ഗാസയിലെ വിജയത്തിൻ്റെ സിദ്ധാന്തം എന്താണെന്നതിനെ കുറിച്ച് യുഎസ് പോരാടുകയാണെന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ പറഞ്ഞു. ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ വാഗ്ദാനം ചെയ്ത മുഴുവൻ വിജയവും നേടാൻ ഇസ്രയേലിന് കഴിഞ്ഞേക്കില്ല എന്ന ബൈഡൻ ഭരണകൂട ഉദ്യോഗസ്ഥൻ്റെ ഇതുവരെയുള്ള ഏറ്റവും ശക്തമായ പ്രസ്താവനയാണിത് .ഹമാസ് തീവ്രവാദ ഗ്രൂപ്പിനെതിരായ ഇസ്രായേലിൻ്റെ നിലവിലെ തന്ത്രം “സമ്പൂർണ വിജയത്തിലേക്ക്” നയിക്കുമെന്ന് ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. മിയാമിയിൽ നടന്ന നാറ്റോ യൂത്ത് ഉച്ചകോടിയിൽ സംസാരിക്കവെ, ഗാസയിലെ വിജയത്തിൻ്റെ സിദ്ധാന്തം എന്താണെന്നതിനെ കുറിച്ച് യുഎസ് പോരാടുകയാണെന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ പറഞ്ഞു. ഹമാസിൻ്റെ പ്രത്യയശാസ്ത്രത്തെ…
പൊന്നാനി ബോട്ട് അപകടം, സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണം : വെൽഫെയർ പാർട്ടി
മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട വിഷയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട ബോട്ടിനും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് പൊന്നാനി, സി വി ഖലീൽ എന്നിവർ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.
+1 ബാച്ച് അപര്യാപ്തത: മലപ്പുറം മെമ്മോറിയലിന്റെ പടപ്പുറപ്പാട് 15 ന്
മലപ്പുറത്ത് ആവശ്യമായ +1 ബാച്ചുകൾ അനുവദിക്കുക, വിദ്യാഭ്യാസ മേഖലയിൽ മലപ്പുറത്തോട് നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ‘മലപ്പുറം മെമ്മോറിയൽ’ പ്രക്ഷോഭത്തിൻ്റെ പടപ്പുറപ്പാട് 15 ന് ബുധനാഴ്ച നടക്കും. മലപ്പുറത്തോടുള്ള വിവേചനങ്ങൾ അവസാനിക്കുന്നത് വരെ പിൻമടക്കമില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവിശ്യമുയർത്തി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സമരങ്ങളെ കൂടുതൽ സജീവമായി മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം. മലപ്പുറം മെമ്മോറിയലിന് കീഴിൽ പടപ്പുറപ്പാട്, ഡോർ ടു ഡോർ കാമ്പയിൻ, ജനകീയ വിചാരണ സദസ്സുകൾ, തെരുവ് ക്ലാസുകൾ, ചർച്ചാ സംഗമങ്ങൾ, പദയാത്രകൾ, ഉപരോധ സമരം, കലാജാഥകൾ, വഴി തടയൽ സമരം, വഴി തടയൽ സമരം, മലപ്പുറം പട തുടങ്ങി വിവിധ തരത്തിലുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.…