അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ (കെ പി യോഹന്നാന്‍) സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ് യോഗം ചേരുന്നത്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച ശേഷമാകും സഭാ നേതൃത്വം സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിക്കുക. അമേരിക്കയില്‍ വെച്ച് വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാന്‍ വിട വാങ്ങിയത്. ടെക്സസിലെ ഡാളസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഡാളസിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാം വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന്…
Month: May 2024
തലസ്ഥാന നഗരിയിലെ എക്കാലത്തെയും വലിയ മാരത്തണാകാൻ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ
യു എസ് ടിയിലെ 500 ജീവനക്കാർ ഉൾപ്പെടെ 6000-ലധികം ആളുകൾ പങ്കെടുക്കും തിരുവനന്തപുരം, മെയ് 8, 2024: ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഈ വർഷം യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാരത്തൺ 2024 ഒക്ടോബർ 13 ന് സംഘടിപ്പിക്കും. കമ്പനി സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ നടക്കുന്നത്. വാർഷിക പരിപാടിയായി ആസൂത്രണം ചെയ്യുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തൺ കേരള തലസ്ഥാനത്ത് നടക്കുന്ന എക്കാലത്തെയും വലിയ മാരത്തണായിരിക്കും. എല്ലാ മേഖലകളിൽ നിന്നുമുള്ള 6000-ലധികം പങ്കാളികളും 500-ലധികം യു.എസ്. ടി ജീവനക്കാരും പങ്കെടുക്കും.…
എസ്.എസ്.എൽ.സി; മികവ് പുലർത്തി മർകസ് സ്കൂളുകൾ
കോഴിക്കോട്: മർകസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള നാല് സ്‌കൂളുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. കാരന്തൂർ മർകസ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ, കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയിൽ ഹയർ സെക്കണ്ടറി എന്നീ സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചു. ചേരാനെല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ 98.8 ശതമാനം പേർ വിജയികളായി. നാല് സ്‌കൂളുകളിലായി 90 വിദ്യാർഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, ജാമിഅ മർകസ് റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി, മർകസ് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ, മാനേജ്‌മെന്റ്, പി.ടി.എ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
രാശിഫലം (മെയ് 09 വ്യാഴം 2024)
ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമർത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവിൽ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസമായിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉല്‌പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. തുലാം: ഇന്ന് നിങ്ങളുടെ ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം…
മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗ്രാൻഡ് മുഫ്തി
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ക്വലാലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. പുത്രജയയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും മാനവ നന്മക്കായി ഇരുവരുടെയും കീഴിൽ നടക്കുന്ന പദ്ധതികളും സംസാരവിഷയമായി. സെലാൻഗോറിലെ പെറ്റാലിങ് ജയയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ഗ്രാൻഡ് മുഫ്തി മലേഷ്യയിലെത്തിയത്. സമ്മളനത്തിനിടെ ഗ്രാൻഡ് മുഫ്തി പങ്കുവെച്ച നിർദേശങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മലേഷ്യൻ ജനതയോട് പുലർത്തുന്ന സ്നേഹത്തിൽ നന്ദി അറിയിച്ചു. മലേഷ്യൻ ജനതയുടെ മതപരവും വൈജ്ഞാനികവുമായ അഭിവൃദ്ധി ലക്ഷ്യം വെച്ച് വരും വർഷങ്ങളിൽ സ്വഹീഹുൽ ബുഖാരി സംഗമങ്ങൾ നടത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ചചെയ്തു. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലയിലെ മർകസിന്റെ ഭാവി പദ്ധതികൾ പ്രധാനമന്ത്രി അന്വേഷിക്കുകയും ആശംസകൾ നേരുകയുമുണ്ടായി. കഴിഞ്ഞ ജൂലൈയിൽ മുസ്‌ലിം പണ്ഡിതർക്കുള്ള മലേഷ്യൻ…
പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്‌ഡേറ്റ്: കമൽഹാസനോടൊപ്പം ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ
ഓരോ അപ്ഡേറ്റുകൊണ്ടും പ്രേക്ഷക സ്വീകാര്യത നേടുന്ന മണിരത്നം – കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സൂപ്പർ താരം സിലമ്പരശൻ ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്ന ക്യാരക്ടർ ടീസറും പോസ്റ്ററുമാണ് ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ബോർഡർ പട്രോൾ വാഹനത്തിൽ മണലാരണ്യത്തിൽ കുതിച്ചു പായുന്ന സിലമ്പരശന്റെ ടീസറാണ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈയിൽ തോക്കുമായി തീപ്പൊരിലുക്കിലാണ് സിലമ്പരശന്റെ തഗ് ലൈഫിലേക്കുള്ള എൻട്രി. ന്യൂ തഗ് ഇൻ ടൗൺ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവയ്ക്കപ്പെട്ട പോസ്റ്റർ സൂചിപ്പിക്കുന്നത് ചിത്രത്തിൽ ആക്ഷന് കൂടുതൽ പ്രാധാന്യം ഉണ്ടെന്നു കൂടിയാണ്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ…
എയർ ഇന്ത്യ എക്സ്പ്രസ് ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ ‘സിക്ക് ലീവ്’ എടുത്ത് സമരം; സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളില്‍ ആയിരങ്ങൾ കുടുങ്ങി
തിരുവനന്തപുരം: ഇന്നലെ (മെയ് 7) രാത്രിയിൽ എയർ ഇന്ത്യ എക്സ്പ്രസിലെ മുതിർന്ന ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ടത്തോടെ ‘സിക്ക് ലീവ്’ എടുത്തതോടെ രാജ്യത്തെ 78-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കാനോ വൈകാനോ എയര്‍ലൈന്‍ മാനേജ്മെന്റിനെ നിർബന്ധിതരാക്കി . അന്താരാഷ്‌ട്ര മേഖലയിൽ വിമാനക്കമ്പനി സംസ്ഥാനത്തെ ഏറ്റവും വലിയ കമ്പനിയായതിനാൽ സർവീസ് തടസ്സം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം കേരളമാണ്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആഭ്യന്തരവും അന്തർദേശീയവുമായ നാല് വിമാനങ്ങൾ ഇന്ന് (മെയ് 8ന്) രാവിലെ റദ്ദാക്കി. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ഷാർജ, തിരുവനന്തപുരം-അബുദാബി, തിരുവനന്തപുരം, ദുബായ് എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ക്രൂ അംഗങ്ങളുടെ പെട്ടെന്നുള്ള കുറവിനെത്തുടർന്ന് എയർലൈൻ വിമാനങ്ങൾ നിർത്തിയതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. മെയ് 7 രാത്രി മുതൽ അവസാന…
പ്രശസ്ത മലയാള-ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവനാണ് അച്ഛൻ. വ്യൂഹം, യോദ്ധ, ഉറുമി. ഗന്ധർവ്വം, നിർണം, തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും എട്ടോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വ്യൂഹം (1990) എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവ്വം, നിർണയം, സ്നേഹപൂര്‍വ്വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സിനിമാ ജീവിതത്തിൻ്റെ തുടക്കകാലത്ത് ഡോക്യുമെൻ്ററി സിനിമകളും ചെയ്തിട്ടുണ്ട്. ജോണി എന്ന സിനിമ ആ വർഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 1997 ല്‍ സണ്ണി ഡിയോള്‍ നായകനായ ‘സോര്‍’ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ തുടക്കം കുറിച്ചത്. ‘സന്ധ്യ’, ‘ചുരാലിയാ ഹേ തുംനേ’, ‘ക്യാ കൂള്‍…
മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ കൊല്ലപ്പെട്ടു
പാലക്കാട്: ബുധനാഴ്ച രാവിലെ പാലക്കാട് മലമ്പുഴയ്ക്ക് സമീപം ആനയുടെ ആക്രമണത്തിൽ മാതൃഭൂമി ടെലിവിഷൻ ന്യൂസ് ചാനൽ ക്യാമറാമാൻ കൊല്ലപ്പെട്ടു. ആക്രമണം നടക്കുമ്പോൾ മാതൃഭൂമി ന്യൂസിൻ്റെ ക്യാമറാമാൻ എവി മുകേഷ് (34) മറ്റ് മാധ്യമ പ്രവർത്തകർക്കൊപ്പം ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. മുകേഷിന്റെ ഇടുപ്പിനാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനത്തിനുള്ളിൽ 200 മീറ്ററോളം മാധ്യമ സംഘത്തിനുനേരെ ആന ഓടിയടുത്തതായി വനപാലകർ പറഞ്ഞു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ സംഘാംഗങ്ങൾ ഓടിയപ്പോൾ മുകേഷ് കാലിടറി വീഴുകയും ആന ചവിട്ടുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ദേവിയുടേയും പരേതനായ ഉണ്ണിയുടേയും…
രാജസ്ഥാനില്‍ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു
ജയ്പൂര്‍: രാജസ്ഥാനിലെ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഇന്ന് (മെയ് എട്ടിന്) തെറ്റായ ദിശയില്‍ യു-ടേൺ ചെയ്ത ട്രക്കുമായി കുടുംബം സഞ്ചരിച്ചിരുന്ന കാർ കൂട്ടിയിടിച്ചായിരുന്നു സംഭവം. കൂട്ടിയിടി ആറ് ജീവൻ അപഹരിക്കുക മാത്രമല്ല രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അധികൃതർ എത്തുന്നതിന് മുമ്പ് ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന ദാരുണമായ സംഭവം ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും റോഡിലെ അശ്രദ്ധയുടെ ദാരുണമായ പ്രത്യാഘാതങ്ങളും എടുത്തുകാണിക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ്, പ്രത്യേകിച്ച് തിരക്കേറിയ ഹൈവേകളിൽ, സൃഷ്ടിക്കുന്ന അപകടങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ കൂട്ടിയിടി. ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും ഭാവിയിൽ ഇത്തരം ദാരുണമായ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും ഇത് അടിവരയിടുന്നു. റോഡുകളിൽ കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഡ്രൈവർമാർ…