സിയോൾ: മലമൂത്രവിസർജ്ജനം വഹിക്കുന്ന ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് ഒഴുക്കിവിടുമെന്ന ഉത്തര കൊറിയയുടെ ഭീഷണി അവര്‍ നടപ്പിലാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. . ദക്ഷിണ കൊറിയന്‍ സൈന്യം ബുധനാഴ്ച പുലർച്ചെ 90 ബലൂണുകൾ കണ്ടെത്തിയതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ബലൂണുകളില്‍ ചിലതിലുണ്ടായിരുന്ന പ്രചാരണ ലഘുലേഖകളും മറ്റു വസ്തുക്കളും രണ്ട് ദക്ഷിണ കൊറിയൻ അതിർത്തി പ്രവിശ്യകളിൽ ചിതറിക്കിടക്കുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചില ബലൂണുകളിൽ മലിനജലം ചാക്കുകളിൽ തൂങ്ങിക്കിടക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു. സ്ഥിരീകരിക്കാൻ പ്രയാസമാണെങ്കിലും, ഇരുണ്ട നിറവും ദുർഗന്ധവും കാരണം മലം ആണെന്ന് അനുമാനിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ ആഴ്ച ആദ്യം, ഒരു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകളും ദക്ഷിണ കൊറിയൻ പോപ്പ് സംസ്കാര ഉള്ളടക്കം നിറച്ച യുഎസ്ബി ഫ്ലാഷ് ഡ്രൈവുകളും വഹിച്ചുകൊണ്ടുള്ള ബലൂണുകൾ ഉത്തര കൊറിയയിലേക്ക് വിക്ഷേപിച്ചതിന് “തിരിച്ചടി” നല്‍കിയതാണ് ഉത്തര കൊറിയ എന്നും…
Month: May 2024
യാത്രാവഴിയിലെ ഇടത്താവളങ്ങൾ (ലേഖനം): ജയൻ വർഗീസ്
മനുഷ്യ വർഗ്ഗത്തിന് വംശ നാശം സംഭവിക്കും എന്ന ശാസ്ത്ര നിഗമനം ഏറ്റു പാടിക്കൊണ്ട് സമകാലീനസംവിധാനങ്ങളും മാധ്യമങ്ങളും ആഘോഷിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങൾ എന്നും മനുഷ്യന്റെപേടിസ്വപ്നങ്ങളായിരുന്നു എന്ന് സമ്മതിക്കുമ്പോളും. എല്ലാ പ്രതികൂലങ്ങളുടെയും പിന്നാമ്പുറങ്ങളിൽ നിന്ന്നീണ്ടുവരുന്ന കരുണയുടെ ഒരു കരുത്തുറ്റ കൈ ചരിത്രത്തിൽ എവിടെയും നമുക്ക് കാണാവുന്നതാണ്. 57 കോടികൊല്ലങ്ങൾക്ക് മുൻപുണ്ടായി എന്ന് പറയപ്പെടുന്ന പ്രീ കാബ്രിയൻ സർവ നാശത്തിൽ നിന്നും ആറരക്കോടിവര്ഷങ്ങള്ക്കു മുൻപുണ്ടായ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാ പതന സർവ്വ നാശത്തിൽ നിന്നും കരകയറിയ ജീവനാണ് ഇന്ന് നമ്മളോടൊപ്പം ഉള്ളതെന്ന് നാം മനസ്സിലാക്കണം. അന്ന് ചത്തടിഞ്ഞ ജീവികൾക്കോ അതിജീവിച്ച് പരിണമിച്ചു വന്ന ജീവികൾക്കോ തങ്ങളുടെ നില നില്പിനോമരണത്തിനോ വേണ്ടി വലിയ സംഭാവനകൾ ഒന്നും അർപ്പിക്കാനായില്ല എന്നതാണ് സത്യം. അല്ലെങ്കിൽ അവരുടെഅനുവാദ പ്രകാരമോ, സമ്മത പ്രകാരമോ ആയിരുന്നില്ല അവർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ. ഇന്ന് നമ്മൾചെയ്യുന്നത് പോലെ സാഹചര്യങ്ങളെ ആസ്വദിക്കുക…
സ്ത്രീകളുടെ അവകാശങ്ങൾക്കായി മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ് ഒരു ബില്യൺ ഡോളർ സംഭാവന നൽകും
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രത്യുത്പാദന അവകാശങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ സംഭാവന നൽകുമെന്ന് മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫ്രഞ്ച് ഗേറ്റ്‌സ് വ്യക്തിപരമായി നടത്തുന്ന രണ്ടാമത്തെ ബില്യൺ ഡോളർ പ്രതിബദ്ധതയാണിത്. പത്തു വര്‍ഷത്തിലേറെയായി സ്ത്രീകളുടെ ശക്തിയും സ്വാധീനവും വിപുലീകരിക്കാൻ അവർ പ്രവര്‍ത്തിക്കുന്നു. ഈ മാസം ആദ്യം, ഫ്രഞ്ച് ഗേറ്റ്സ് ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിൽ നിന്ന് രാജിവെക്കുമെന്ന് അവര്‍ പ്രഖ്യാപിക്കുകയും, സ്ത്രീകളുടേയും കുടുംബങ്ങളുടെയും ഉന്നമനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഗേറ്റ്‌സ് ഫൗണ്ടേഷൻ വിടുന്നതിൻ്റെ ഭാഗമായി, മുന്നോട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫ്രഞ്ച് ഗേറ്റ്‌സിന് ബിൽ ഗേറ്റ്‌സിൽ നിന്ന് 12 ബില്യൺ ഡോളർ ലഭിച്ചു. യുഎസിലെ ലിംഗസമത്വത്തിൻ്റെ ഏറ്റവും വലിയ ജീവകാരുണ്യ പിന്തുണക്കാരിൽ ഒരാളായ ഫ്രഞ്ച് ഗേറ്റ്സ്…
മലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിച്ച കരിയർ കോമ്പസ് ഹൈസ്ക്കൂൾ കുട്ടികൾക്ക് വൻ പ്രചോദനമായി
ലീഗ് സിറ്റി (റ്റെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി (MSOLC) ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച കരിയർ കോമ്പസ് (Career Compass 2024) ഒരു വൻ വഴിത്തിരിവായി. വിവിധ മേഖലകളിൽ നിന്നുമുള്ള പ്രഗൽഭരായ വ്യക്തികൾ നയിച്ച ക്ലാസുകൾ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രചോദനമായിരുന്നു. കുട്ടികൾക്കുള്ള ഉപരിപഠനത്തെപ്പറ്റിയും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലുള്ള വിവിധയിനം സ്കോളർഷിപ്പുകൾ അഡ്മിഷൻ പ്രോസസ്സുകൾ എന്നവയെപ്പറ്റിയെല്ലാം വിവരിച്ചുകൊണ്ടുള്ള ക്ലാസ്സുകളായിരുന്നു നടത്തപ്പെട്ടത്. ഈ കാലഘട്ടത്തിലെ തൊഴിലവസരങ്ങളെപ്പറ്റിയും, എ ഐ പോലുള്ള പുതിയ മേഖലളിലുള്ള സാധ്യതകളെപ്പറ്റിയും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഡോ. നജീബ് കുഴിയിൽ (Exxon), ഡോ. റോബിൻ ജോസ് (UH), ഡോ. ജേക്കബ് തെരുവത്തു (UH), ഡോ.നിഷ മാത്യൂസ് (UH), എലേന ടെൽസൺ (Nasa), സാരംഗ് രാജേഷ് (WGU), റോബി തോമസ് (Euronav) എന്നിവർ ക്ലാസുകൾ നയിച്ചു. സിഞ്ചു ജേക്കബായിരുന്നു മോഡറേറ്റർ. . കൂടാതെ Dr.Thomas Investments…
പ്രമുഖ സംരംഭകൻ ഡോ. അനിൽ പൗലോസ് (51) അന്തരിച്ചു
ന്യുയോർക്ക്/കൊച്ചി: ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന പ്രമുഖ സംരംഭകനും മല്ലപ്പള്ളി മോഡയിൽ കുടുംബാംഗവുമായ ഡോ. അനിൽ പൗലോസ് (51) കൊച്ചിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഭാര്യ എലിസബത്ത് കോലത്ത് കുടുംബാംഗമാണ്. മക്കൾ: ആൻ, സൂസന്നെ. സുനിൽ ഏക സഹോദരനും ടോം ജോർജ് കോലത്ത് ഭാര്യാ സഹോദരനുമാണ്. പരേതരായ സി.പൗലോസിൻ്റെയും ഡോ.അന്നമ്മ പൗലോസിൻ്റെയും മകനാണ്. 1972-ൽ തമിഴ്‌നാട്ടിലാണ് അനിൽ ജനിച്ചത്. ബ്രീക്‌സ് മെമ്മോറിയൽ ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സ്‌കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് ബിരുദാനന്തര ബിരുദവും ഭാരതിയാർ സർവകലാശാലയിൽ നിന്ന് പരിസ്ഥിതിശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി. 1997-ൽ എലിസബത്തിനെ വിവാഹം കഴിച്ച് ന്യൂയോർക്കിലേക്ക് താമസം മാറിയതിന് ശേഷം, റിലയൻസ് ഇൻഷുറൻസ് & അക്കൗണ്ടിംഗ് ഏജൻസി സ്ഥാപിച്ചു. അതിനു പുറമെ മാരിയറ്റ്, ഹിൽട്ടൺ, ഹയാത്ത് തുടങ്ങിയ നിരവധി ഹോട്ടൽ ശൃംഖലകൾ സ്വന്തമായി തുടങ്ങി. നിരവധി വിജയകരമായ സംരംഭങ്ങൾ അനിൽ നടത്തി.…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ സെമിനാർ ‘ഗ്രൗണ്ടിംഗ്’ ന്യൂയോർക്കിൽ സംഘടിപ്പിച്ചു; മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചർച്ച ശ്രദ്ധേയമായി
ന്യൂയോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ ) ഓൺലൈൻ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ഡി.പ്രമേഷ്‌കുമാർ, ദി ഫോർത്ത് മലയാളം ചാനൽ ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ, ഇ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ്, മുതിർന്ന മാധ്യമ പ്രവർത്തകൻ താജ് മാത്യു, ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്കൻ ഓപ്പറേഷൻസ് ഹെഡ് കൃഷ്ണ കിഷോർ, ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള,ജോയിന്റ് ട്രഷറർ റോയി മുളങ്കുന്നം എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ആശാ മാത്യു മോഡറേറ്ററായിരുന്നു. സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ സെമിനാർ സംഘാടനത്തിന് നേതൃത്വം വഹിച്ചു. കേരള പ്രസ് അക്കാദമിയുടേതടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പ്രമേഷ്‌കുമാർ ‘ട്രാൻസ്‌ഫോമിംഗ് ടെലിവിഷൻ’ എന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിച്ചു. അച്ചടി മാധ്യമങ്ങളെ ടെലിവിഷൻ…
കൊല്ലം പ്രവാസി അസോസിയേഷന്‍ – ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ഉമല്‍ഹസം കിംസ് ഹോസ്പിറ്റല്‍ ഹാളില്‍ വച്ചു നടന്നു. ജോയിന്‍റ് സെക്രട്ടറി ഫയാസ് സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. ഏരിയ സെക്രെട്ടറി വിനീത് അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. കെപിഎ വൈസ് പ്രസിഡന്‍റ് കിഷോര്‍ കുമാര്‍ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രെട്ടറി അനോജ് മാസ്റ്റര്‍, സന്തോഷ് കാവനാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി വിനീത് അലക്സാണ്ടറും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ മുഹമ്മദ് ഷഹനാസും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ…
പെരിയാറിൽ വിഷം കലക്കാൻ കമ്പനികൾക്ക് അനുവാദം നൽകുന്നത് സർക്കാർ : വെൽഫെയർ പാർട്ടി
കൊച്ചി: പെരിയാറിൽ വിഷം കലക്കാൻ കമ്പനികൾക്ക് സർക്കാർ ആണ് മൗനാനുവാദം നൽകുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി റീജിയണൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിയാറിലെ മത്സ്യക്കുരുതിയും നിറം മാറിയൊഴുകലും തുടർക്കഥയാകുമ്പോഴും യഥാർത്ഥ കാരണങ്ങൾ മൂടിവച്ച് കമ്പനികളെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മലിനീകരണത്തിനെതിരെ നടപടിയെടുക്കേണ്ട ബോർഡ് അതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ വായ മൂടിക്കെട്ടി നിയന്ത്രിക്കാനാണ് നോക്കുന്നത്. ബോർഡിന്റേതല്ലാത്ത റിപ്പോർട്ടുകളെല്ലാം രാസമാലിന്യം പെരിയാറിൽ കലർന്നതായി പറയുമ്പോഴും ബോർഡ് മാത്രം കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സമർപ്പിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഒട്ടും വില കൽപ്പിക്കാത്ത പിസിബിയും സർക്കാരും തലമുറകളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് കെഎച്ച് സദക്കത്ത് അധ്യക്ഷത വഹിച്ചു. ജനറൽ…
ഇസ്രയേലിൻ്റെ എതിർപ്പിനെ അവഗണിച്ച് അയർലൻഡ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു
ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതിനെ എതിര്‍ത്തുകൊണ്ടിരുന്ന ഇസ്രായേലിന് തിരിച്ചടി നല്‍കി അയർലൻഡ് ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ചൊവ്വാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചൊവ്വാഴ്ച, സ്പെയിൻ, അയർലൻഡ്, നോർവേ എന്നിവ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ ഒരുങ്ങിയത് ഇസ്രായേലിൻ്റെ ശക്തമായ പ്രതികരണത്തിന് കാരണമായി. എന്നാല്‍, ഗാസയിൽ ഇസ്രായേല്‍ നടത്തിവരുന്ന യുദ്ധവും അധിനിവേശവും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേൽ വർദ്ധിച്ചുവരുന്ന ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. “പലസ്തീനെ ഒരു പരമാധികാരവും സ്വതന്ത്രവുമായ രാഷ്ട്രമായി സർക്കാർ അംഗീകരിക്കുന്നു, ഡബ്ലിനും റമല്ലയും തമ്മിൽ സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിക്കാൻ സമ്മതിച്ചു,” പ്രസ്താവനയിൽ പറയുന്നു. ഫലസ്തീൻ സ്‌റ്റേറ്റിലേക്ക് അയർലൻഡ് അംബാസഡറെ നിയമിക്കുന്നതിനും റാമല്ലയിൽ അയർലണ്ടിൻ്റെ സമ്പൂർണ എംബസി സ്ഥാപിക്കുന്നതിനും തീരുമാനവുമായി. മേഖലയിൽ സമാധാനത്തിനുള്ള പ്രതീക്ഷ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ഐറിഷ് പ്രധാനമന്ത്രി…
ഡൽഹി കലാപം: ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപക്കേസിലെ ഗൂഢാലോചന ആരോപണം നേരിടുന്ന മുഖ്യ പ്രതി ഉമർ ഖാലിദിന് ഡൽഹിയിലെ കർക്കർദൂമ കോടതി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരമുള്ള ജാമ്യം നിഷേധിച്ചു. 2022 മാർച്ചിൽ ജാമ്യാപേക്ഷ നിരസിച്ച കോടതി രണ്ടാം തവണയാണ് വീണ്ടും ജാമ്യം നിരസിക്കുന്നത്. 2022 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്തുള്ള തൻ്റെ മുൻകൂർ ഹർജി പിൻവലിച്ചതിന് ശേഷം ഖാലിദ് വീണ്ടും ജാമ്യം തേടി. 2020 ഫെബ്രുവരിയിലെ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉമർ ഖാലിദും മുൻ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമും മറ്റുള്ളവരും നേരിടുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, ആയുധ നിയമം, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം എന്നിവ പ്രകാരമുള്ള വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎപിഎയുടെ 13, 16, 17, 18 വകുപ്പുകൾ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്.