വാഷിംഗ്ടണ്‍: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും മറ്റ് ലോക നേതാക്കൾക്കും സന്ദേശം അയക്കുന്നതിനായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അടുത്ത മാസം സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുക്കണമെന്ന് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി ചൊവ്വാഴ്ച ആവർത്തിച്ച് ആവശ്യപ്പെട്ടു. ബെൽജിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂവിനൊപ്പം ബ്രസൽസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സെലെൻസ്‌കി ഈ ആവശ്യം ഉന്നയിച്ചത്. ജൂൺ 15, 16 തീയതികളിൽ ലൂസേൺ തടാകത്തിന് സമീപമുള്ള ബ്യൂർഗൻസ്റ്റോക്ക് റിസോർട്ടിലാണ് സമാധാന ഉച്ചകോടി നടക്കുന്നത്. 90 രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും, ഇത്രയധികം രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തതിനാൽ പുടിൻ അതിനെ ഭയപ്പെടുന്നുവെന്നും സെലെൻസ്‌കി പറഞ്ഞു. ഉച്ചകോടിയിൽ പങ്കെടുക്കാൻ ബൈഡനോട് അഭ്യർത്ഥിച്ചുകൊണ്ട് ഞായറാഴ്ചയാണ് സെലെൻസ്‌കി വീഡിയോ സന്ദേശം അയച്ചത്. കഴിഞ്ഞയാഴ്ച റഷ്യൻ മിസൈലുകളാൽ നശിപ്പിക്കപ്പെട്ട ഖാർകിവിലെ കത്തിനശിച്ച പ്രിൻ്റിംഗ് ഹൗസിലാണ് ഉക്രേനിയൻ പ്രസിഡൻ്റ് വീഡിയോ…
Month: May 2024
ചിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം
ചിക്കാഗോ:ചിക്കാഗോ വെസ്റ്റ് സബെർബു കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ചിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡണ്ട് സന്തോഷ് നായർ, വൈസ് പ്രസിഡണ്ട് സണ്ണി സൈമൺ മുണ്ടൻപ്ലാക്കൽ, ജനറൽ സെക്രട്ടറി ജോജി കരിപ്പാപ്പറമ്പിൽ, ട്ര ഷർ ജോസഫ് പതിയിൽ,ജോ:സെക്രട്ടറി ഡോ: ജോസഫ് എബ്രഹാം തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ. ക്ലബ് ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് ഐക്യകണ്ഠേന ഇവരെ തെരഞ്ഞെടുത്ത വർഷങ്ങളായി ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ പ്രവർത്തിച്ചുവരുന്ന മലയാളി കൂട്ടായ്മയാണ് ബ്രദേഴ്സ് ക്ലബ് .പൊതുരംഗത്ത് പ്രവർത്തിച്ച വലിയ പരിചയ സമ്പത്തുള്ളവരാണ് പുതിയതായി ചുമതലയേൽക്കുന്ന ഭാരവാഹികളെന്നും അതുകൊണ്ട് ക്ലബ്ബിൻറെ പ്രവർത്തനം ഏറെ മെച്ചപ്പെട്ടതായിരിക്കുമെന്നും സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ടോമി അംബേനാട്ട് പറഞ്ഞു പുതിയ ഭാരവാഹികളെ ആദ്യ പ്രസിഡണ്ട് ജോസ് സൈമൺ മുണ്ടൻപ്ലാക്കൽ സദസിന് പരിചയപ്പെടുത്തി
ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനത്തിൽ ചരിത്ര വിജയം നേടി മലയാളി റിപ്പബ്ലിക്കൻ പ്രവർത്തകരായ എബ്രഹാം ജോർജും സാക്കി ജോസഫും
സാൻ അൻ്റൊണിയോ: ഇൻഡോ അമേരിക്കൻ സമൂഹത്തിനും ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിക്കും അഭിമാനിക്കുവാൻ വക നൽക്കിയ ഒന്നായിരുന്നു കഴിഞ്ഞദിവസം സാൻ അന്റോണിയോ കൺവെൻഷൻ സെൻററിൽ നടന്ന റിപ്പബ്ലിക്കേഷൻ പാർട്ടി സമ്മേളനം. ടെക്സാസ് ജി ഓ പി സമ്മേളനത്തിനിടയിൽ നടന്ന ചരിത്രപരമായ തെരഞ്ഞെടുപ്പിൽ മലയാളികളായ കോളിംഗ് കൗണ്ടിലെ എബ്രഹാം ജോർജ് ടെക്സാസ് റിപ്പബ്ലിക് പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഫോർട്ട് ബെൻഡ് കൗണ്ടി കൂടി ഉൾപ്പെടുന്ന മറ്റ് 17 കൗണ്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് സാക്കി ജോസഫ് സെനറ്റ് ഡിസ്ട്രിക്ട് 18 ൽ നിന്ന് സ്റ്റേറ്റ് റിപ്പബ്ലിക്കൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കമ്മിറ്റിമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ വംശജരിൽ നിന്ന് ടെക്സാസിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തികളാണ് ഇരുവരും. ഇരുവരുടെയും തെരഞ്ഞെടുപ്പ് ഇൻഡോ അമേരിക്കൻ സമൂഹത്തിൻ്റെ അമേരിക്കൻ രാഷ്ട്രീയത്തിൽ വർദ്ധിച്ചുവരുന്ന സ്വാധീനം വ്യക്തമാക്കുന്നു. എബ്രഹാം ജോർജ് അതിവിപുലമായ രാഷ്ട്രീയത്തിലെ വിശാലമായ അനുഭവസമ്പത്തും യാഥാസ്ഥിതിക…
റിപ്പോർട്ടർ റൂബിൻ ലാലിന് കസ്റ്റഡിയിൽ ക്രൂര മർദനം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രതിഷേധിച്ചു
ഡാളസ് :’ അർദ്ധരാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു റിപ്പോർട്ടർ റൂബിൻ ലാലിനെ നിർദ്ധാക്ഷണ്യം കസ്റ്റഡിയിലെടുത്തു ക്രൂരമായി മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും അർദ്ധനഗ്‌ദനായി സെല്ലിൽ അടച്ചിടുകയും ചെയ്തത് മാധ്യമപ്രവർത്തകർക്കുനേരെ വർധിച്ചുവരുന്ന പോലീസ് അക്രമ പരമ്പരകളുടെ ഭാഗമാണെന്നും ഇത്തരം സംഭവങ്ങൾ കേരളത്തിന് അപമാനകരമാണെന്നും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്. ഈ സംഭവത്തിൽ ശക്തിയായി പ്രതിഷേധികുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രസിഡന്റ് സണ്ണി മാളിയേക്കലും സെക്രട്ടറി ബിജിലി ജോർജും അഡ്‌വൈസറി ബോർഡ് ചെയര്മാന് ബെന്നി ജോണും സംയുക്തമായി ആഭ്യന്തര വകുപ്പിന്റെ ചുമലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു..വനം വകുപ്പ് നൽകിയ പരാതിയിലാണ് ട്വന്റി ഫോർ അതിരപ്പള്ളി റിപോർട്ടറെ പോലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിൽ പാർപ്പിച്ചത് കാട്ടുപന്നിയെ വണ്ടിയിടിച്ച സംഭവത്തിൽ വനം വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് റൂബിൻ…
യുഎഇ പുതിയ ഹജ്, ഉംറ നിയമങ്ങൾ പുറപ്പെടുവിച്ചു
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) അധികാരികൾ മെയ് 27 തിങ്കളാഴ്ച ഹജ്, ഉംറ സംവിധാനത്തിന് പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചു. ലൈസൻസ് നടപടിക്രമങ്ങളും ലംഘനങ്ങൾക്കുള്ള പിഴയും ഉൾപ്പെടെ ഇസ്ലാമിക തീർഥാടനം സംഘടിപ്പിക്കുന്നത് നിയന്ത്രിക്കാനാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. തീർത്ഥാടന സേവനങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികൾക്കും പ്രചാരണ സംഘാടകർക്കും ഓഫീസുകൾക്കും 50,000 ദിർഹം (11,31,625 രൂപ) വരെ പിഴ ചുമത്താനുള്ള തീരുമാനം ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് (ഔഖാഫ്) എക്‌സില്‍ അറിയിച്ചു. ഹജ്ജ് അല്ലെങ്കിൽ ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനോ പരസ്യം ചെയ്യുന്നതിനോ മുമ്പ് ഔഖാഫിൽ നിന്ന് ലൈസൻസ് നേടേണ്ടത് ആവശ്യമാണ്. ലൈസൻസില്ലാതെ തീർഥാടനത്തിനായി സംഭാവനകൾ ശേഖരിക്കുന്നതും സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ട്.
മൽഖ റൂഹിയുടെ ചികിത്സയ്ക്ക് 2.15 ലക്ഷം ഖത്തർ റിയാൽ കണ്ടെത്തി ഖത്തർ മലയാളീസ്
ദോഹ: അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌ക്യുലാർ അട്രോഫി (എസ്.എം.എ ) ടൈപ്പ് 1 ബാധിച്ച് ചികിത്സ കാത്തു കഴിയുന്ന മലയാളി ദമ്പതികളുടെ അഞ്ചു മാസം പ്രായമായ മൽഖ റൂഹിയ്ക്കായി ബിരിയാണി ചലഞ്ച് നടത്തി പ്രവാസ ലോകത്ത് വേറിട്ട മാതൃക തീർത്ത് മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മയായ ‘ഖത്തർ മലയാളീസ്’. മേയ് 10, 24 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ 12,000ത്തോളം ബിരിയാണി പൊതികളാണ് രാജ്യത്താകമാനം ഖത്തർ മലയാളീസ് വിതരണം ചെയ്തത്. ഇതിന് പുറമെ ഗോൾഡ് ലൂപ്പ് ചലഞ്ച്, ക്യൂ ആർ കോഡ് കളക്ഷൻ എന്നിവ വഴി ആകെ 2.15 ലക്ഷം ഖത്തർ റിയാൽ ആണ് ചികിത്സാ ധനസഹായമായി ശേഖരിച്ചത്. ഖത്തർ മലയാളീസ് ഫെയ്സ്ബുക്ക് വഴി സേവന സന്നദ്ധരായ ഇരുന്നൂറോളം സന്നദ്ധ സേവന പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ബിരിയാണി എത്തിച്ചു കൊടുത്തത്.…
സർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണം: ഫ്രറ്റേണിറ്റി
പൊന്നാനി: പ്ലസ് വൺ സീറ്റ് അപര്യാപ്ത വിഷയത്തിൽ മലപ്പുറത്തെ ഒരു കുട്ടിക്ക് പോലും പരാതിയില്ലെന്ന പെരുനുണ കോടതിയിൽ ഉന്നയിച്ച ഇടതുപക്ഷ സർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണം എന്നും മാറി വന്ന സർക്കാറുക്കാറുകളുടെ വിവേചനത്തിൻ്റെ ഫലമായി അവസരങ്ങൾ നിഷേധിക്കപ്പെട്ട മലപ്പുറത്തെ വിദ്യാർത്ഥികളുടെ പ്ലസ് വൺ, ഡിഗ്രി ഉപരിപഠന മേഖലയിലെ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സ്പെഷൽ പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അഭിപ്രായപ്പെട്ടു. മലപ്പുറം മെമ്മോറിയലിൻ്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ നയിക്കുന്ന ജസ്റ്റിസ് റൈഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ ,ഹയർ സെക്കൻ്ററി രൂപീകരണത്തിൻ്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും മലപ്പുറത്ത് എസ്.എസ്.എൽ.സി പരീക്ഷ ജയിക്കുന്ന മൂന്നിൽ ഒരു കുട്ടിക്ക് സർക്കാർ മേഖലയിൽ പ്ലസ്ടു പഠിക്കാൻ സീറ്റില്ലാത്ത അവസ്ഥയാണ്. വിദ്യാർത്ഥികൾക്ക് പരാതിയില്ല എന്ന് സർക്കാർ ഹൈകോടതിയിൽ കളവ്…
നടുമുറ്റം മെഡിക്കൽ ക്യാമ്പ് മെയ് 31 ന്
ദോഹ: നടുമുറ്റം ഖത്തർ മദീന ഖലീഫയിലെ യാസ്മെഡ് മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് മെയ് 31 ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വനിതകൾക്കും കുട്ടികൾക്കും മാത്രമായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൻ , ഗൈനക്കോളജി, പീഡിയാട്രി ഉൾപ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങൾക്ക് പുറമെ ലാബ് ടെസ്റ്റുകൾ,ഹെൽത്ത് സ്ക്രീനിംഗ് തുടങ്ങിയവയും ക്യാമ്പിൽ സൌജന്യമായി ലഭ്യമാവും. വിദഗ്ധ ഡോക്ടർ നയിക്കുന്ന ആരോഗ്യ ക്ലാസും ക്യാമ്പിൻ്റെ ഭാഗമായി നടക്കും. കൂടാതെ എക്സ്ക്ലൂസീവ് ഓഫറിൽ ഡെൻ്റൽ ചെക്കപ്പും ലഭ്യമാവും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മെഡിക്കൽ ക്യാമ്പിന് ശേഷം ഒരാഴ്ച വരെ സൌജന്യ സേവനവും ക്യാമ്പിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ്. താൽപര്യമുള്ളവർക്ക് 974 7732 1436 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മതിയായ കാരണങ്ങളാൽ ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ നഷ്‌ടമായ പിഎസ്‌സി അപേക്ഷകർക്ക് ജൂൺ 15 ന് ഹാജരാകാം
തിരുവനന്തപുരം: മതിയായ കാരണങ്ങളാൽ പബ്ലിക് സർവീസ് കമ്മിഷൻ്റെ (പിഎസ്‌സി) ബിരുദതല പ്രിലിമിനറി പരീക്ഷകളിൽ പങ്കെടുക്കാൻ കഴിയാതെ പോയ, മറ്റ് അംഗീകൃത സർവകലാശാലകളിൽ പരീക്ഷ എഴുതേണ്ട ഉദ്യോഗാർത്ഥികൾക്ക് ജൂൺ 15-ന് പരീക്ഷ എഴുതാൻ ഒരു അവസരം കൂടി നൽകും. അല്ലെങ്കിൽ സ്ഥാപനങ്ങൾ അതേ ദിവസം തന്നെ അവർ ഹാജരായ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്, തീയതി തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം. അന്നേ ദിവസം ചികിത്സയിലായിരുന്നവരോ അസുഖം ബാധിച്ചവരോ ആയ അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റോ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളോ ഹാജരാക്കണം. ഗർഭിണികൾക്കും അതേ തീയതിയിൽ വിവാഹം കഴിച്ചവർക്കും അടുത്ത ബന്ധുക്കൾ മരിച്ചവർക്കും ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കാം. മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ മാതൃക പിഎസ്‌സി വെബ്‌സൈറ്റിലെ പിഎസ്‌സി പരീക്ഷ അപ്‌ഡേറ്റ് പേജിൽ ലഭ്യമാണ്. അപേക്ഷകൾ പിഎസ്‌സി ജില്ലാ ഓഫീസിൽ (തിരുവനന്തപുരം ഒഴികെ) നേരിട്ടോ മറ്റാരെങ്കിലുമോ സമർപ്പിക്കാം. തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ പിഎസ്‌സി…
ജി ഐ ഒ ഹയർ മീറ്റ് ’24 തുടങ്ങി
കൊണ്ടോട്ടി : ജി ഐ ഒ മലപ്പുറം പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹയർമീറ്റ് ’24 കൊണ്ടോട്ടി ഫേസ് മർകസിൽ തുടക്കമായി . ഇസ്ലാമിക പഠനം, കരിയർ ഗൈഡൻസ്, പഠനയാത്ര, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പഠന പ്രവർത്തനങ്ങൾ, ഡിബേറ്റ്, ഡോക്യുമെന്ററി സ്ക്രീനിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, കലാപരിപാടികൾ എന്നിങ്ങനെ വിവിധ സെഷനുകളിലായി 15ഓളം അതിഥികൾ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സാജിത സി എച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. ജി ഐ ഒ ജില്ലാ പ്രസിഡന്റ് ജന്നത്ത് ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലയ്യിന, വൈസ് പ്രസിഡന്റ് നസീഹ, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ പ്രസിഡന്റ് അബ്ദുറഹിമാൻ സാഹിബ് എന്നിവർ സംസാരിച്ചു. ജില്ലാ സമിതി അംഗങ്ങളായ ഹയ, ബാദിറ, സഹ് വ , നഈമ, ഹുദ, നസ്‌ല, അമൽ, അൻഷിദ,…