സൗഹൃദ വേദി ഡയാലിസിസ് കിറ്റ് വിതരണം ജൂൺ 15ന്

എടത്വാ: മഹാ ജൂബിലി ഹോസ്പിറ്റലിലെ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം ജൂൺ 15 ശനിയാഴ്ച 11ന് നടക്കും. ഹോസ്പിറ്റല്‍ അങ്കണത്തിൽ നടക്കുന്ന ചടങ്ങില്‍ സൗഹൃദ വേദി ജനറൽ കോർഡിനേറ്റർ ഡി. പത്മജദേവി അധ്യക്ഷത വഹിക്കും.കൊച്ചി നേവൽ ബേസ് കമാൻഡർ ആർ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. സൗഹൃദ വേദി മാവേലിക്കര താലൂക്ക് സെക്രട്ടറി പി. പത്മകുമാര്‍ മുഖ്യ സന്ദേശം നല്കും. കോഡിനേറ്റർ വേദാന്ത് റായി നേതൃത്വം നല്കും. ഡയാലിസിസ് കിറ്റിനുള്ള തുക സൗഹൃദ വേദി താലൂക്ക് ട്രഷറർ സുബി വജ്ര കൈമാറും. ഡയാലിസിസിന് വിധേയരാകുന്ന രോഗികളുടെ നേതൃത്വത്തിൽ നേഴ്സിങ്ങ് പഠനം പൂർത്തിയാക്കി ഉന്നത വിജയം നേടിയ തലവടി കുടിലിൽ എലിസബേത്ത് തോമസിനെ ആദരിച്ചു. എലിസബേത്തിന്റെ പിതാവ് തോമസ് ജോസഫ്, മാതാവ് കുഞ്ഞുമോൾ ജോസഫ് എന്നിവർ കഴിഞ്ഞ മൂന്ന് വര്‍ഷമായി മഹാ ജൂബിലി ഹോസ്പിറ്റലിലെ ചികിത്സ…

ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയാണെന്ന് സ്ഥിരീകരണം

ആലപ്പുഴ: മുഹമ്മയിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാൽ ലാബ് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലെ കായിപ്പുറത്താണ് ചത്ത കാക്കകളെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിൻ്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കാക്കയുടെ ജഡം ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ലാബിൽ പക്ഷിപ്പനി ബാധിത പ്രദേശത്ത് ചത്ത കാക്കകളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്ന് വൈകിട്ടാണ് ഭോപ്പാലിൽ നിന്ന് ഫലം വന്നത്. മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിലാണ് പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ചത്. പ്രഭവകേന്ദ്രത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ 3064 വളർത്തു പക്ഷികളെ കൊന്ന് കത്തിച്ചു കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ കാക്കകൾ…

കുവൈറ്റിലെ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാളെ നെടുമ്പാശ്ശേരിയിലെത്തിക്കും

തിരുവനന്തപുരം: കുവൈറ്റില്‍ താമസ സ്ഥലത്തുണ്ടായ അഗ്നിബാധയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ (ജൂണ്‍ 14ന്) രാവിലെ 8:30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലേക്ക് പുറപ്പെട്ടു. മന്ത്രിമാരായ കെ. രാജനും, പി.രാജീവും ഉടൻ കൊച്ചിയിലേക്ക് പുറപ്പെടും. നാളെ രാവിലെ 8.30യോടെയാകും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കുക. മൃതദേഹങ്ങൾ വീടുകളിലെത്തിക്കാൻ നോർക്ക ആംബുലൻസ് ടീം സജ്ജമായിരിക്കും. ഒരുക്കങ്ങൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ നോർക്ക വകുപ്പിൻ്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ഇന്ന് (ജൂൺ 13) രാത്രി കൊച്ചിയിലേക്ക് പുറപ്പെട്ടു. 23 മലയാളികളാണ് തീപിടിത്തത്തില്‍ മരിച്ചതെന്ന് നോർക്ക സ്ഥിരീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിമാനത്താവളത്തിൽ നിന്ന് വീടുകളിലെത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഒരുക്കും. ഇന്ന് (ജൂൺ 13) രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 5 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. നോർക്ക സെക്രട്ടറി കൂടിയായ യൂസഫലി…

പോക്‌സോ കേസിൽ കര്‍ണ്ണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ബെംഗളൂരു: പോക്‌സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി കേന്ദ്ര പാർലമെൻ്ററി ബോർഡ് അംഗവുമായ ബിഎസ് യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ലഭിക്കാൻ പോലീസ് കോടതിയെ സമീപിച്ചു. ബുധനാഴ്ച 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് (എസിഎംഎം) മുമ്പാകെയാണ് പോലീസ് ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചത്. കോടതി ഹർജി അംഗീകരിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാൽ യെദ്യൂരപ്പയെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കേസിൽ മുൻകൂർ ജാമ്യം തേടി യെദ്യൂരപ്പ വ്യാഴാഴ്ച കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജി ഇനിയും കോടതി പരിഗണിച്ചിട്ടില്ല. മെയ് 26 ന് അന്തരിച്ച ഇരയുടെ അമ്മ, ഈ വർഷം മാർച്ചിൽ യെദ്യൂരപ്പയുടെ വസതിയിൽ സഹായത്തിനായി പോയപ്പോൾ മകളെ ഉപദ്രവിച്ചെന്നാരോപിച്ച് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമപ്രകാരം കേസെടുത്തിരുന്നു. അതേസമയം, കേസിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ബുധനാഴ്ച…

മലപ്പുറത്ത് പ്‌ളസ് വൺ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: രണ്ടാം ഘട്ട അലോട്ട്മെൻ്റ് പൂർത്തിയായ ശേഷവും മലബാറിൽ തുടരുന്ന പ്ളസ് വൺസീറ്റ് പ്രതിസന്ധിക്കിടെ മലപ്പുറം പരപ്പനങ്ങാടിയിൽ രണ്ടാം ഘട്ട അലോട്ട്മെൻ്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തിൽ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കണം. കേരളത്തിൽ ഈ വർഷത്തെ SSLC ഫലം പുറത്തുവന്ന് പ്ലസ് വൺ അലോട്ട്മെന്റ് പ്രക്രിയ ആരംഭിച്ചതിനു ശേഷവും സംസ്ഥാനത്തെ മലബാർ ജില്ലകളിൽ ഹയർസെക്കന്ററി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാർ ജില്ലകളിൽ ഏകജാലക സംവിധാനത്തിലൂടെ ഈ വർഷം…

മാനവികതയുടെ കാവലാളാവുക: ഡോ. ഷീല ഫിലിപ്പോസ്

ദോഹ: മാനവികതയും സാഹോദര്യവുമാണ് ഓരോ ആഘോഷങ്ങളും ഉദ്‌ഘോഷിക്കുന്നതെന്നും മാനവികതയുടെ കാവലാളാവുകയെന്ന ആശയത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് വനിത വിഭാഗം അധ്യക്ഷയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് അഭിപ്രായപ്പെട്ടു. അല്‍ സുവൈദ് ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. മനുഷ്യ സാഹോദര്യവും സൗഹാര്‍ദ്ധവുമാണ് സമൂഹങ്ങളെ കൂട്ടിയിണക്കുകയും ഐക്യത്തോടെ മുന്നേറുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ഓരോ ആഘോഷങ്ങളും ഈ രംഗത്ത് ശക്തമായ ചാലക ശക്തിയാണ്. പരസ്പരം ഗുണകാംക്ഷയോടെ പെരുമാറാനും ഹൃദയം തുറന്ന് ആശംസകള്‍ കൈമാറാനും സഹായകമായ പെരുന്നാള്‍ നിലാവിന്റെ ദൗത്യം മാതൃകാപരമാണെന്ന് അവര്‍ പറഞ്ഞു. ഔള്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ആഷിഖ് റഹ് മാന്‍ പെരുന്നാള്‍ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പ്രോല്‍സാഹനം…

എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഇസ്ലാമിക പണ്ഡിതനും കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻ്റുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവം’ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച പ്രകാശനം ചെയ്തു . ശശി തരൂർ എംപി മുഖ്യമന്ത്രിയിൽ നിന്ന് ആദ്യപ്രതി ഏറ്റുവാങ്ങി. വിശ്വാസികൾക്ക് മതമൂല്യങ്ങൾ പകർന്നു നൽകി സമൂഹത്തിൻ്റെ ഉന്നമനത്തിനായി മുസ്ലിയാർ മതത്തെ ഉപയോഗിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മലബാര്‍ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റാണ് സ്മരണിക പ്രസിദ്ധീകരിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി

തിരുവനന്തപുരം: കുവൈറ്റില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി ഉയർന്നതായി ജൂൺ 13 ന് സർക്കാർ സ്ഥിരീകരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, വയ്യാങ്കര സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍, പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, കോന്നി അട്ടച്ചാല്‍ സ്വദേശി സജു വര്‍ഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ്, പുലാമന്തോള്‍ സ്വദേശി ബാഹുലേയന്‍, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്‌ണന്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത്ത്, പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോര്‍ജ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പൊള്ളലേറ്റവരുടെ അടുത്ത ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരളത്തിലെ…

അജിത് ഡോവൽ മൂന്നാം തവണയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി (എൻഎസ്എ) നിയമിതനായി; പ്രധാനമന്ത്രി മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പികെ മിശ്ര തുടരും

ന്യൂഡൽഹി: ജൂൺ 9 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നിലവിലെ റോളിൽ തുടരും. 2024 ജൂൺ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവലിനെ നിയമിക്കുന്നതിന് മന്ത്രിസഭയുടെ നിയമന സമിതി ബുധനാഴ്ച അംഗീകാരം നൽകി. 2014-ല്‍ പ്രധാനമന്ത്രി മോദി തൻ്റെ ആദ്യ ടേമിൽ അധികാരമേറ്റയുടനെയാണ് ഡോവലിനെ എൻഎസ്എ മേധാവിയായി നിയമിച്ചത്. 1968 ബാച്ച് ഐപിഎസ് ഓഫീസറായ ഡോവൽ, അറിയപ്പെടുന്ന തീവ്രവാദ വിരുദ്ധ വിദഗ്ധനും ആണവ വിഷയങ്ങളിൽ വിദഗ്ധനുമാണ്. ഐബിയുടെ ഓപ്പറേഷൻ മേധാവിയായി ഡോവൽ പഞ്ചാബിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. “10.06.2024 മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ശ്രീ അജിത് ഡോവൽ, എൽപിഎസ് (റിട്ടയേർഡ്) നിയമനം കാബിനറ്റിൻ്റെ അപ്പോയിൻ്റ്മെൻ്റ് കമ്മിറ്റി അംഗീകരിച്ചു. അദ്ദേഹത്തിൻ്റെ നിയമനം പ്രധാനമന്ത്രിയുടെ കാലാവധിയോടൊപ്പമോ അടുത്ത ഉത്തരവുകൾ…

ജി-7-ൽ പ്രധാനമന്ത്രി മോദി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തും

വെള്ളിയാഴ്ച ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കൂടിക്കാഴ്ച നടത്തും. കാനഡയുമായുള്ള ഇന്ത്യയുടെ പ്രധാന പ്രശ്‌നം അക്രമത്തിനും തീവ്രവാദത്തിനും വേണ്ടി വാദിക്കുന്ന ഇന്ത്യാ വിരുദ്ധർക്ക് നൽകുന്ന രാഷ്ട്രീയ മറവാണെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. പ്രധാനമന്ത്രി മോദി വ്യാഴാഴ്ച ഇറ്റലിയിലെത്തും. അദ്ദേഹം തുടർച്ചയായ അഞ്ചാം തവണയും സാമ്പത്തികമായി ഏറ്റവും മുന്നേറിയ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യ-യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചയിലും അദ്ദേഹം ഭാഗമാകും. ഇറ്റാലിയൻ പ്രധാനമന്ത്രിയും ആതിഥേയരുമായ ജോർജിയ മെലോണിയുമായി ബുധനാഴ്ച പ്രധാനമന്ത്രി മോദി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ച മാത്രമാണ് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര സ്ഥിരീകരിച്ചത്. ട്രൂഡോയുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. “ഇന്ത്യ വിരുദ്ധർക്ക് കാനഡ രാഷ്ട്രീയ ഇടം നൽകുന്നു എന്നതാണ്. അവർ തീവ്രവാദത്തിനും അക്രമത്തിനും വാദിക്കുന്നു. ഞങ്ങൾ അവരിൽ നിന്ന് ഞങ്ങളുടെ ആശങ്കകൾ…