സമസ്ത സ്ഥാപകദിനാചരണം പ്രൗഢമായി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 99-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മർകസിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ പതാകയുയർത്തി. കേരളത്തിൽ പാരമ്പര്യ ഇസ്‌ലാമിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും സാമുദായിക ഐക്യവും പുരോഗതിയും സാധ്യമാക്കുന്നതിലും മുസ്‌ലിം സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലും സമസ്ത നിർവഹിച്ച പങ്ക് വളരെ വലതുതാണെന്ന് കാന്തപുരം പറഞ്ഞു. ചടങ്ങിൽ സമസ്ത മുശാവറ അംഗങ്ങളായ കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വിവിധ കീഴ്‌ഘടകങ്ങളുടെ സാരഥികൾ, പ്രവർത്തകർ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്ന സംഘടിപ്പിച്ച പഠനക്ലാസിൽ മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശോല…

ഫലാഹിയ കോളേജ് ബോധവൽക്കരണ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു

മലപ്പുറം: അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ഫലാഹിയ കോളേജ് ബോധവൽക്കരണ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ബസ് മല പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികളായ വി റജ മർജാൻ,പി കെ മുഹമ്മദ് നബ്ഹാൻ ബോധവത്കരണ സന്ദേശം നൽകി. എൻ വി അബ്ദുൽ ജലീൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അധ്യാപകരായ വി ടി അബ്ദുസ്സമദ്, അസ്ഹർ പുള്ളിയിൽ, കെ എം സുമയ്യ, കെ മുഹമ്മദ് റുവൈസ്, സി മുബീൻ, ലബീബ ജാസ്മിൻ എന്നിവർ നേത്വത്വം നൽകി

അൺസ്റ്റോപ്പ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ധാരണാപത്രം ഒപ്പുവച്ചു

അൺസ്റ്റോപ്പും ഐ.സി.ടി.എ.കെ.യും കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് നൈപുണ്യവികസനം, ഇൻ്റേൺഷിപ്പുകൾ, പ്ലേസ്‌മെന്‍റ് അവസരങ്ങൾ എന്നിവയ്ക്കായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കും . തിരുവനന്തപുരം: വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കുമുള്ള മുൻനിര ടാലന്‍റ് എൻഗേജ്മെന്‍റ്, ഹയറിംഗ് പ്ലാറ്റ്‌ഫോമായ അൺസ്റ്റോപ്പ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുമായി (ഇക്‌ടാക്ക്) ധാരണാപത്രം ഒപ്പുവച്ചു. നൈപുണ്യവികസനത്തിനും ഇൻ്റേൺഷിപ്പുകൾക്കും കഴിവുകൾ വിലയിരുത്താനും പ്ലേസ്‌മെന്‍റ് അവസരങ്ങൾക്കുമായി ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയും അതിലൂടെ ഐ.സി.ടി.എ.കെ.യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനായി സഹകരിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം കോളേജുകൾക്കായി തൊഴിൽക്ഷമതക്കും തൊഴിലന്വേഷണത്തിനും പോർട്ടൽ, തൊഴിൽ മേഖലയിലേക്ക് കടക്കാൻ സജ്ജമാക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ, നൈപുണ്യ വികസന മൊഡ്യൂളുകൾ എന്നിവ സമാരംഭിക്കുന്നതിനായി അൺസ്റ്റോപ്പും ഐ.സി.ടി.എ.കെ.യും ഒരുമിച്ച് പ്രവർത്തിക്കും. “പ്രശസ്തമായ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.…

രാശിഫലം (ജൂൺ 27 വ്യാഴം 2024)

ചിങ്ങം: വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും ഇളക്കമൊന്നും ഇല്ലാതെ തന്നെ സ്വകാര്യ ജീവിതം തുടരും. കന്നി: ആശയവിനിമയ നൈപുണ്യവും സൃഷ്‌ടിപരമായ കഴിവും മികച്ച ആയുധങ്ങളാണ്. ജീവിതനദി ഇപ്പോൾ ഒരു പ്രേമഭാജനത്താൽ കരകവിഞ്ഞൊഴുകുകയാണ്. എന്നാൽ ആഹ്ലാദത്തിന്‍റെ ആനന്ദം നീങ്ങിപ്പോയേക്കാം. എന്നാലും സമ്മർദമോ അല്ലെങ്കിൽ സംഘർഷമോ കാരണം സൃഷ്‌ടിപരത പൂർണമായും പൂവണിയുവാൻ പോകുകയാണ്. തുലാം: സ്വാധീനശക്തിയുള്ള ഒരു സുഹൃത്ത് ഇപ്പോൾ ഭാഗ്യമുണ്ടാക്കും. ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: യജമാനന്‍റെ നിരർഥഭാഷണങ്ങൾ ശ്രദ്ധിക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകർ അർധഹൃദയ പിന്തുണയാണ് നല്‍കാൻ പോകുന്നത്. തൊഴിൽ അവസരങ്ങൾ തേടുന്നവര്‍ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും. ധനു: എതിരാളികളെയും കിടമല്‍സരത്തിന് വരുന്നവരെയും മുട്ടുകുത്തിക്കും. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും.…

പി.സി മുഹമ്മദ്‌ കുട്ടിക്ക്‌ സ്വീകരണം നൽകി

ദോഹ (ഖത്തര്‍): ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ വെൽഫെയർ പാർട്ടി കോഴിക്കോട്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ പി.സി. മുഹമ്മദ്‌ കുട്ടിക്ക്‌ പ്രവാസി വെൽഫെയർ കോഴിക്കോട്‌ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പ്രവർത്തനത്തിൽ നൈരന്തെര്യവും ആത്മാർത്ഥതയും കാത്ത്‌ സൂക്ഷിക്കുമ്പോഴാണ്‌ ഒരു നല്ല പൊതു പ്രവർത്തകനാകുന്നതെന്നും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരിലേക്കിറങ്ങി പ്രവർത്തിച്ച്‌ പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്‌ ആരിഫ്‌ വടകര അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സാദിഖ്‌ ചെന്നാടൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ, ജില്ലാ വൈസ്‌ പ്രസിഡണ്ടുമാരായ‌ റാസിഖ്‌ നാരങ്ങാളി, നൗഷാദ്‌ പാലേരി, സൈനുദ്ദീൻ ചെറുവണ്ണൂർ, സെക്രട്ടറി ബാസിം കൊടപ്പന ജില്ലാക്കമ്മറ്റിയംഗങ്ങളായ ഹാമിദ്‌ തങ്ങൾ, ഉമ്മർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പി.സി മുഹമ്മദ്‌ കുട്ടിക്കുള്ള ഉപഹാരം പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡണ്ട്‌ ആരിഫ്‌…

നീറ്റ്-നെറ്റ് വിവാദം: രാജ്യത്തെ 25 പരീക്ഷകൾ നടത്തുന്ന എൻടിഎയിൽ ഇരുപത്തഞ്ചിൽ താഴെ സ്ഥിരം ജീവനക്കാര്‍ മാത്രം!!

ന്യൂഡൽഹി: നീറ്റ്-യുജി, യുജിസി-നെറ്റ്, നീറ്റ്-പിജി പരീക്ഷകൾ മാറ്റിവെക്കുന്നതിനും പേപ്പർ ചോർച്ചയെന്ന ആരോപണത്തിനും ഇടയിൽ ഈ പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 25 പരീക്ഷകൾ നടത്തുന്നത് 25-ൽ താഴെ സ്ഥിരം ജീവനക്കാരെ മാത്രം ആശ്രയിച്ചുകൊണ്ടാണെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് ആണ് ഈ വിവരം പുറത്തുവിട്ടത്. മേല്പറഞ്ഞ പരീക്ഷകളുമായി എന്‍ ടി എ ചൂതാട്ടം നടത്തുകയായിരുന്നു എന്ന് ഒരു വിദഗ്ധൻ പത്രത്തോട് പറഞ്ഞു. മുൻ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റർമാരും NTA യുടെ പ്രവർത്തനങ്ങളുമായി പരിചയമുള്ള ഉന്നത വിദ്യാഭ്യാസ ഫാക്കൽറ്റികളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്, മതിയായ വൈദഗ്ധ്യം ഉള്ളവര്‍ ഏജന്‍സിയില്‍ ഇല്ലാത്തതിനാൽ, സ്വകാര്യ സാങ്കേതിക സേവന ദാതാക്കൾ ഉൾപ്പെടെയുള്ള ബാഹ്യ വിദഗ്ധർക്ക് ഏജൻസി പേപ്പർ സെറ്റിംഗ്, പേപ്പർ ഡിസ്ട്രിബ്യൂഷൻ, ഡാറ്റ സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ എന്നിവ ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ടെന്നാണ്. കോളേജുകളിലെ പിഎച്ച്‌ഡി പ്രവേശനത്തിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനുമായി…

നീറ്റ് വിവാദം: എന്‍ ടി എ അന്വേഷണം വൈകിപ്പിക്കുന്നതായി ബീഹാര്‍ പോലീസ്

ന്യൂഡൽഹി: ഈ വർഷം ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ നീറ്റ്-യുജി പരീക്ഷകളിലെ ക്രമക്കേട് അന്വേഷിക്കാൻ വൈകിയതിന് കാരണം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) നിസ്സഹകരണമാണെന്ന് ബിഹാർ പോലീസ്. മെയ് അഞ്ചിന് നടത്താനിരുന്ന പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് എൻടിഎ മാറ്റിവെച്ചിരുന്നെങ്കിൽ നീറ്റ്-യുജിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോൾ പൂർത്തിയാകുമായിരുന്നുവെന്ന് ബിഹാർ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ (ഇഒയു) മുതിർന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച ആരോപിച്ചു. നേരത്തെ, പട്‌നയിൽ നിന്ന് കണ്ടെടുത്ത കത്തിയ ബുക്ക്‌ലെറ്റുമായി പൊരുത്തപ്പെടുന്ന ചോദ്യപേപ്പർ സാമ്പിളുകൾ ലഭ്യമാക്കുമായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലെത്തിക്കുക എന്നത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (സി.ബി.ഐ) ജോലിയാണെന്നും, നീറ്റ് സംബന്ധിച്ച് ബിഹാറിലും ഗുജറാത്തിലും രാജസ്ഥാനിലും രജിസ്റ്റർ ചെയ്ത കേസുകൾ ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. NEET-UG പരീക്ഷയുടെ തീയതി (മെയ് 5) സംശയിക്കുന്നവരിൽ നിന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ചില കത്തിച്ച പേപ്പറുകൾ കണ്ടെടുത്തത്…

പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ സേവന കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 2023 ജൂലൈ 1 മുതൽ രണ്ട് വർഷത്തേക്കാണ് ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റത്. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗത്തിൽ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഇതോടെ 2025 ജൂൺ വരെ സർവീസിൽ തുടരാം. നിലവിലെ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി ഗ്രേഷ്യസ് കുര്യാക്കോസിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതിയില്‍ അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷകാലയളവിലേക്കാണ് നിയമിക്കുന്നത്. കൊച്ചി കലൂര്‍ സ്വദേശിയാണ്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്‌ക്ക് ദര്‍വേഷ് സാഹിബ് 1990 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ചു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല,…

ഓം ബിർളയെ ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടിലൂടെ അംഗീകരിച്ചതിനെ തുടർന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി ഓം ബിർളയെ ലോക്‌സഭാ സ്പീക്കറായി ബുധനാഴ്ച തിരഞ്ഞെടുത്തു. കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച പ്രതിപക്ഷം പ്രമേയത്തിന് വോട്ടു ചെയ്യാൻ സമ്മർദ്ദം ചെലുത്താത്തതിനെ തുടർന്നാണ് പ്രോടേം സ്പീക്കർ ബി മഹ്താബ് ഇക്കാര്യം അറിയിച്ചത്. “ഓം ബിർളയെ സ്പീക്കറായി തിരഞ്ഞെടുത്തതായി ഞാൻ പ്രഖ്യാപിക്കുന്നു,” മഹ്താബ് പറഞ്ഞു. തൊട്ടുപിന്നാലെ, മോദിയും പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവും ട്രഷറി ബെഞ്ചുകളുടെ മുൻ നിരയിലുള്ള ബിർളയുടെ സീറ്റിലേക്ക് അദ്ദേഹത്തെ കസേരയിലേക്ക് ആനയിച്ചു. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഇവർക്കൊപ്പം ചേർന്നു. രാഹുൽ ഗാന്ധി ബിർളയെ അഭിവാദ്യം ചെയ്യുകയും പ്രധാനമന്ത്രിക്ക് ഹസ്തദാനം ചെയ്യുകയും ചെയ്തു. അതിനുശേഷം, മോദിയും രാഹുൽ ഗാന്ധിയും റിജിജുവും ബിർളയെ കസേരയിലേക്ക് ആനയിച്ചു, അവിടെ മഹ്താബ് അദ്ദേഹത്തെ സ്വാഗതം ചെയ്തു,…

താൽക്കാലിക ബാച്ചുകൾ പരിഹാരമല്ല: വെൽഫെയർ പാർട്ടി

മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് നികത്തുന്നതിന് താൽക്കാലിക ബാച്ചുകൾ പരിഹാരമല്ല. വിദ്യാഭ്യാസ മന്ത്രി അംഗീകരിച്ച കണക്ക് വെച്ച് നോക്കുകയാണെങ്കിൽ പോലും നൂറിലധികം സ്ഥിരം ബാച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിച്ചാലേ പ്രശ്നപരിഹാരം സാധ്യമാവൂ. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രഖ്യാപിക്കും എന്ന് പറയുന്ന താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്താനുള്ള നടപടികൾ ഉടനെ സ്വീകരിക്കണം. നിലവിൽ ഒരു ക്ലാസിൽ 65 ലധികം കുട്ടികൾ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന അക്കാദമികവും അല്ലാതെയുമായ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ഇതിലേറെ ബാച്ചുകൾ ജില്ലയിൽ അനിവാര്യമാണ്. ഇതെല്ലാം കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിവരിക്കുന്ന കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ടായിരിക്കെ വീണ്ടും പഠനം നടത്താൻ ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ജില്ലയിൽ ഹയർ സെക്കന്ററിയില്ലാത്ത ഗവ.ഹൈസ്കൂളുകളെ എത്രയും പെട്ടെന്ന് അപ്ഗ്രേഡ് ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു.…