ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സെപ്റ്റംബർ 14ന്; ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: പ്രസിദ്ധമായ 66-മത് കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സമിതി വാർഷിക സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും തിരുവല്ല അശോക ഇന്റർനാഷനൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു.അഡ്വ: വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. വർക്കിങ്ങ് പ്രസിഡന്റ് വിക്ടർ ടി.തോമസ് ആമുഖ പ്രഭാഷണം നടത്തി. പ്രതാപചന്ദ്രവർമ്മ മുഖ്യ പ്രഭാഷണം നടത്തി. ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സെപ്റ്റംബർ 14ന് 2 മണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ വെച്ച് യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി തിരുവനന്തപുരം മുതൽ വിവിധ ജില്ലകളിൽ സ്ക്കൂൾ – കോളജ് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണം, കലാകായിക മത്സരങ്ങൾ, അത്ത പൂക്കള മത്സരം എന്നിവ സംഘടിപ്പിക്കും.അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ ഓണവ്യമായി ബന്ധപ്പെട്ട വിവിധ കലാ- കായിക -സാംസ്കാരിക…

ഫൈസൽ വധം ; സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തത് പ്രതികളെ സംരക്ഷിക്കാൻ: വെൽഫെയർ പാർട്ടി

മലപ്പുറം : ഫൈസൽ കൊടിഞ്ഞി വധകേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്ന സർക്കാർ നടപടി പ്രതികളെ സംരക്ഷിക്കാനാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. ആർ.എസ്.എസുകാർ പ്രതികളായ കേസുകളിൽ അവർക്കനുകുലമായ രീതിയിൽ നടക്കുന്ന ഇത്തരം നീക്കങ്ങൾ ആഭ്യന്തരവകുപ്പിന്റെ നയമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. നേരത്തെ ആലപ്പുഴ ഷാൻ വധക്കേസിലും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയത് മൂലം മാത്രം കേസ് തീർന്നിട്ടില്ല. കുടുംബം ആവശ്യപ്പെട്ട അഡ്വക്കറ്റിനെ പബ്ലിക് പ്രോസിക്യൂട്ടറായി വെക്കാൻ സർക്കാറിന് എന്താണ് തടസ്സമെന്ന് സർക്കാർ വ്യക്തമാക്കണം. ആർഎസ്എസുകാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടുകളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇനിയും തിരിച്ചടികൾ നൽകുമെന്ന് എന്ന് ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്ന് ലോക്‌സഭാ ഫലങ്ങൾ തെളിയിച്ചു: അമർത്യ സെൻ

ന്യൂഡൽഹി: ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്നാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, രാഷ്ട്രീയമായി തുറന്ന മനസ്സ് ആവശ്യമാണ്, പ്രത്യേകിച്ചും ഇന്ത്യ ഒരു മതേതര രാജ്യമായതിനാൽ അതിൻ്റെ ഭരണഘടന മതേതരമാണ്. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 240 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ കക്ഷിയായി ഉയർന്നത് ശ്രദ്ധേയമാണ്. എന്നാല്‍, 543 അംഗ ലോക്‌സഭയിൽ കേവല ഭൂരിപക്ഷമായ 272 എന്ന മാർക്ക് നഷ്‌ടമായി. അതുമൂലം കേന്ദ്രത്തിൽ സഖ്യ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തില്‍ എൻ. ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെഡിയുവിനെയും ആശ്രയിച്ചു. കോൺഗ്രസിന് 99 സീറ്റും പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം 234 സീറ്റും നേടി. പല നേതാക്കളെയും വിചാരണ കൂടാതെ ജയിലിലടച്ചതിലും…

ബിജെപി നേതാവിൻ്റെ കുടുംബ സ്‌കൂളിൽ നിന്ന് ആറ് നീറ്റ് വിജയികൾ; ഹരിയാനയില്‍ മോദിയുടെ ‘ഉറപ്പിന്’ യാതൊരു ഉറപ്പുമില്ല

ന്യൂഡൽഹി: ബഹദൂർഗഡ് സിറ്റി പോലീസ് സ്‌റ്റേഷനിൽ ഇരിക്കുന്ന അസിസ്റ്റൻ്റ് പോലീസ് ഇൻസ്‌പെക്ടർ മഹാവീർ സിംഗ് തൻ്റെ പോലീസ് സ്‌റ്റേഷനിൽ നിന്ന് അൽപ്പം അകലെ സ്ഥിതി ചെയ്യുന്ന ഹർദയാൽ പബ്ലിക് സ്‌കൂൾ ഈ ദിവസങ്ങളിലെ പ്രധാനവാർത്തകളില്‍ ഇടം‌പിടിച്ചത് അറിയില്ല. കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ അടുത്തിരിക്കുന്ന മറ്റൊരു പോലീസുകാരൻ്റെ അവസ്ഥയും ഇതുതന്നെ. രാജ്യത്തുടനീളമുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയിലെ ഏറ്റവും വലിയ ക്രമക്കേടുകളുടെ കേന്ദ്രം ജജ്ജാറിലെ ഹർദയാൽ പബ്ലിക് സ്‌കൂളാണെന്നത് ശ്രദ്ധേയമാണ്. ഈ കേന്ദ്രത്തിൽ 500-ലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതി, അതിൽ ആറ് ഉദ്യോഗാർത്ഥികൾക്ക് 720-ൽ 720 മാർക്ക് ലഭിച്ചു, അതായത് മുഴുവൻ മാർക്കും. ഇതിന് പുറമെ ഗണിതശാസ്ത്രപരമായി അസാധ്യമെന്ന് പറയപ്പെടുന്ന 718 ഉം 719 ഉം രണ്ട് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചു. സർക്കാർ അധികാരത്തിൽ വരുമ്പോൾ പരീക്ഷകളിലെ പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും തടയാൻ ശക്തമായ…

ധാർമ്മിക മൂല്യങ്ങൾ നല്ല ഭാവി സമ്മാനിക്കും: സി മുഹമ്മദ് ഫൈസി

കാരന്തൂർ: ധാർമ്മിക മൂല്യങ്ങൾ ശീലിക്കുന്നതും അച്ചടക്കമുള്ള വിദ്യാർത്ഥികളാവുന്നതും ലക്ഷ്യങ്ങൾ നേടാനും നല്ല ഭാവി ലഭിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ കൾച്ചറൽ ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയും പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മത്സരവുമാവണം വിദ്യാർഥികളുടെ ലഹരി. പ്രാഥമിക പഠനകാലത്തെ ഉന്നത ലക്ഷ്യങ്ങൾ ഉണ്ടായാൽ മറ്റു ലഹരികൾ പിടികൂടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെയും അധ്യാപകരുടെയും വീട്ടുകാരുടെയും യോജിച്ച പ്രവർത്തങ്ങളിലൂടെ ധാർമിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൾച്ചറൽ ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ലഹരി പദാർഥങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മൊബൈൽ അഡിക്ഷൻ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, അശ്ലീലങ്ങൾ എന്നിവക്ക് അടിമപ്പെടാതിരിക്കാനും ക്ലബ്ബിന്റെ കീഴിൽ വരും നാളുകളിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കും. ക്ലബ് ഭാരവാഹികളായി വിവിധ ക്ലാസുകളിൽ നിന്നും വിദ്യാർഥികളെ തിരഞ്ഞെടുത്തു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ…

വേഗനിയന്ത്രണ സംവിധാനം വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വേഗനിയന്ത്രണ സംവിധാനം വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ദീർഘദൂര ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ വേഗനിയന്ത്രണ സംവിധാനം വിച്ഛേദിച്ച് വേഗത കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പിഴയടച്ച ശേഷമേ വാഹനം വിട്ടുനൽകൂ. ടൂറിസ്റ്റ് ബസുകൾ ഒരിടവേളയ്ക്ക് ശേഷം രൂപം മാറുന്നത് സംബന്ധിച്ച് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് ഇത്തരം മാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. തുടർന്ന് പരിശോധന കുറഞ്ഞപ്പോൾ ലേസർ ലൈറ്റുകളും അനധികൃത അലങ്കാരങ്ങളും വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതിനാൽ ഇതിനെതിരെയും കർശന നടപടി സ്വീകരിക്കും. സുരക്ഷയെ ബാധിക്കുന്ന അനധികൃത ലൈറ്റ് ഫിറ്റിംഗുകള്‍ മാറ്റിയ ശേഷം മാത്രമേ വാഹനം ഓടിക്കാൻ അനുവദിക്കൂ. അതേസമയം മറ്റ് സ്വകാര്യ വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെ നടപടിയെടുക്കും. കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവമാണ് ഇത്തരത്തില്‍ നടപടിയെടുക്കാൻ വകുപ്പിനെ പ്രേരിപ്പിച്ചത്.…

നിയമസഭാ മന്ദിരത്തിൻ്റെ സീലിംഗ് തകർന്നു; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. ഒരു വാച്ച് ആന്റ് വാർഡിന് പരിക്കേറ്റു. വൈകിട്ട് 3.30 ഓടെ സഭ സമ്മേളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. അസംബ്ലി ഹാളിനോട് ചേർന്നുള്ള ഇടനാഴിയുടെ മുകൾഭാഗത്തെ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നത്. ഇതിൻ്റെ ഒരു ഭാഗം വാച്ച് ആൻഡ് വാർഡിൻ്റെ ദേഹത്തു വീണു. നിയമസഭാ മന്ദിരത്തിലെ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി. സുരക്ഷാ ഉദ്യോഗസ്ഥൻ്റെ കൈക്കാണ് പരിക്കേറ്റത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് അപകടം. അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ്…

പുതിയ ക്രിമിനൽ നിയമ ബില്ലുകൾക്കെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി: അടുത്തിടെ ഭേദഗതി ചെയ്ത ക്രിമിനൽ നിയമ ബില്ലുകളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പൊതു താൽപ്പര്യ ഹരജി സമർപ്പിച്ചു. ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ സാക്ഷ്യ അധീനിയം 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സന്ഹിത 2023 എന്നീ ബില്ലുകള്‍ക്കെതിരെയാണ് ഹര്‍ജി. 1860-ലെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) നടപടിക്രമം (CrPC), 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് മാറ്റി രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന ഈ പുതിയ നിയമങ്ങളുടെ സാധുത വിലയിരുത്താൻ ഒരു വിദഗ്ധ സമിതിയെ ഉടൻ രൂപീകരിക്കുന്നതിന് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. അഭിഭാഷകരായ സഞ്ജീവ് മൽഹോത്ര, കുൻവർ സിദ്ധാർത്ഥ എന്നിവർ മുഖേന അഞ്ജലി പട്ടേലും ഛായയും സമർപ്പിച്ച ഹർജിയിൽ, മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നിർദിഷ്ട ബില്ലുകൾ പിഴവുള്ളതും നിരവധി പൊരുത്തക്കേടുകൾ ഉള്ളതുമാണെന്ന് ഹർജിയിൽ…

കൊടിഞ്ഞി ഫൈസൽ വധം; സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തത് പ്രതികളെ സംരക്ഷിക്കാൻ: വെൽഫെയർ പാർട്ടി

മലപ്പുറം : ഫൈസൽ കൊടിഞ്ഞി വധകേസിൽ കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാവാത്തത് പ്രതികൾക്ക് വേണ്ടിയുള്ള സഹായം ചെയ്യൽ ആണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. ആർഎസ്എസുകാർ പ്രതികളായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണ്. നേരത്തെ ഷാൻ വധക്കേസിലും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ വൈകിയത് മൂലം ഇനിയും കേസ് തീർന്നിട്ടില്ല. ആർഎസ്എസുകാർ ആയ പ്രതികളെ സഹായിക്കുന്ന ഇത്തരം നടപടി ആഭ്യന്തരവകുപ്പിന്റെ നയമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. കുടുംബം ആവശ്യപ്പെട്ട അഡ്വക്കറ്റിനെ പബ്ലിക് പ്രോസിക്യൂട്ടറായി വെക്കാൻ സർക്കാറിന് എന്താണ് തടസ്സം. ആർഎസ്എസുകാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടുകളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇനിയും തിരിച്ചടികൾ നൽകും എന്ന് ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…

സർക്കാരിൽ സമുദായാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം സംബന്ധിച്ച് ധവളപത്രം ആവശ്യപ്പെട്ട് കാന്തപുരം

കോഴിക്കോട്: രാഷ്ട്രീയ അധികാര സ്ഥാനങ്ങളിലും സർക്കാർ ജോലികളിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് കേരള സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് സുന്നി നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽഡിഎഫ്) തിരിച്ചടി നേരിട്ടത് “മുസ്ലിം പ്രീണനമാണെന്ന” ഭൂരിപക്ഷ സമുദായങ്ങൾക്കിടയിലെ അതൃപ്തി മൂലമാണെന്ന ശ്രീനാരായണ ധർമ പരിപാലന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ഈയിടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണിത്. “കേരളത്തിൽ മുസ്ലീങ്ങൾക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന പ്രസ്താവന ദൗർഭാഗ്യകരമാണ്. നിരീക്ഷണം വസ്തുതാപരമല്ലെന്ന് വ്യക്തമാണ്. എങ്കിലും ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കേണ്ടത് സർക്കാരാണ്,” ജൂൺ 26-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ ആരും നടത്തരുതെന്ന് പിന്നീട് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. “സംസ്ഥാന സർക്കാരിന് ന്യൂനപക്ഷങ്ങൾക്കായി ഒരു വകുപ്പും അവരുടെ ക്ഷേമത്തിനായി ഒരു കമ്മീഷൻ…