കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പന്ത്രണ്ടു വയസുകാരന് അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുകുളത്തിൽ കുളിച്ചതാണ് രോഗം പിടിപെടാൻ കാരണമെന്ന് കരുതുന്നു. ആറു ദിവസം മുമ്പാണ് കുട്ടി പൊതുകുളത്തിൽ കുളിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതിനു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പനി, ഛർദ്ദി, തലവേദന, ബോധക്ഷയം എന്നിവയെ തുടർന്ന് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യുകയാണ് പതിവ്. അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകള്‍ അടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതേക്കുറിച്ച് അവബോധം പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ…
Day: June 28, 2024
കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാനെ തിരഞ്ഞ് തമിഴ്നാട് പോലീസ്
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കൊലയാളിയെന്ന് സംശയിക്കുന്ന സുനിലിനായി തമിഴ്‌നാട് പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ സുനിലിൻ്റെ സുഹൃത്തായ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാല സ്വദേശി സുനിൽ ഒളിവിൽ പോകുന്നതിന് മുമ്പ് പ്രദീപിനെ വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രദീപിനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനില്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നാണ് വിവരം. ഇയാള്‍ മൊബൈല്‍ ഫോണ്‍ പാറശാലയിലെ വീട്ടില്‍ വെച്ചശേഷമാണ് കടന്നുകളഞ്ഞത്. കൊലപാതകത്തില്‍ പ്രധാനിയെന്ന് സംശയിക്കുന്ന ചൂഴാറ്റുകോട്ട സ്വദേശി സജികുമാര്‍ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങള്‍ നല്‍കിയത് സുനിലാണെന്ന് പോലീസ് പറയുന്നു. ജെസിബി വാങ്ങാന്‍ ദീപു കാറില്‍ കരുതിയിരുന്ന പണം തട്ടിയെടുക്കല്‍ മാത്രമായിരുന്നോ അതോ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നോ എന്നാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.
കൊല്ലത്ത് ഗര്‍ഭിണിയായ യുവ അഭിഭാഷകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുതിര്‍ന്ന അഭിഭാഷകനെ ഉടന്‍ അറസ്റ്റ് ചെയ്യുക: ജസ്റ്റീഷ്യ
കോഴിക്കോട്: കൊല്ലത്ത് മുതിര്‍ന്ന അഭിഭാഷകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഗര്‍ഭിണിയായ യുവഅഭിഭാഷകയുടെ പരാതിയില്‍ ശക്തമായ നടപടിയെടുക്കണമെന്ന് അഭിഭാഷക കൂട്ടായ്മയായ ജസ്റ്റീഷ്യ. നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് എത്തി മടങ്ങിയ അഭിഭാഷകയെ വീണ്ടും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ഈ മാസം 14ന് നടന്ന സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നത് മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ജസ്റ്റീഷ്യ സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.യുവതിയുമായി പ്രതിയുടെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന അഭിഭാഷകന്റെ മകന്‍ പരാതിക്കാരിയുടെ ഒപ്പം എത്തിയവരോട് കയര്‍ക്കുകയും, അശ്ലീല ആംഗ്യം കാണിച്ചതായുമുള്ള പരാതിയിലും തക്കതായ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കേണ്ടതുണ്ടെന്നും ജസ്റ്റീഷ്യ ആവശ്യപ്പെട്ടു. അഭിഭാഷക സംഘടനകള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് അനീതിയാണെന്നും അഭിഭാഷക സമൂഹം ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രതികരിക്കണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ്…
ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം ഭാരതത്തിലെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ: രാഷ്ട്രപതി ദ്രൗപതി മുര്‍മു
ന്യൂഡല്‍ഹി: ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ നൽകുമെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു. പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തിൽ കേന്ദ്ര സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പുതിയ പദ്ധതിയുടെ പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിൽ രാജ്യത്തെ 55 കോടി ഗുണഭോക്താക്കൾക്ക് കേന്ദ്ര സർക്കാർ സൗജന്യ ആരോഗ്യസേവനം നൽകുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന 25,000 ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. ഇതുകൂടാതെ 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി വിശദീകരിച്ചു. ലോകത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. രാജ്യത്തെ 12 കോടി…
‘നീറ്റ്’ വിഷയത്തില്‍ പ്രധാനമന്ത്രിയെ നീറ്റി രാഹുല്‍ ഗാന്ധി; ഇരുസഭകളെയും സ്തംഭിപ്പിച്ച് പ്രതിപക്ഷം; ജൂലൈ 1 വരെ ലോക്സഭ പിരിഞ്ഞു
ന്യൂഡല്‍ഹി: ‘നീറ്റ്’ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പടെ രാജ്യത്ത് തുടര്‍ച്ചയായി പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്നതിനെ ചൊല്ലി ഇന്ന് (ജൂൺ 28 വെള്ളിയാഴ്ച) പാർലമെൻ്റിൻ്റെ ഇരുസഭകളും ബഹളത്തില്‍ കലാശിച്ചു. സഭാനടപടികൾ ആരംഭിച്ചയുടൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സഭയിൽ ഈ വിഷയത്തിന് വലിയ ഊന്നൽ നൽകി. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നീറ്റ് പേപ്പർ ചോർച്ച വിഷയം ഉന്നയിച്ചത്. വിദ്യാർത്ഥികളാണ് രാജ്യത്തിൻ്റെ ഭാവിയെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ നിന്ന് യുവാക്കൾക്ക് ശരിയായ സന്ദേശം നൽകണം. കോൺഗ്രസിലെ മാണിക്കം ടാഗോർ ഉൾപ്പടെ നിരവധി എംപിമാർ നീറ്റ് വിവാദത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും രാഹുൽ ഗാന്ധി സഭയിൽ ആവശ്യപ്പെട്ടതിന് സ്പീക്കറിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടില്ല. സഭാ നടപടികൾ പുനരാരംഭിച്ചതോടെ പ്രതിപക്ഷം ബഹളവും മുദ്രാവാക്യം വിളിയും തുടങ്ങി. തുടർന്ന് സ്പീക്കർ ഓം ബിർള സഭ ജൂലൈ ഒന്നുവരെക്കും നിർത്തിവച്ചു. സുധാംശു ത്രിവേദി…
ഇന്നത്തെ രാശിഫലം (ജൂൺ 28 വെള്ളി 2024)
ചിങ്ങം : ഇന്ന് മതപരവും മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നു. മതപരമായ ഒരു പുണ്യതീർത്ഥാടന സ്ഥലത്തേക്ക് യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നുണ്ട്. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. നിങ്ങൾ നിങ്ങളിൽ അർപ്പിതമായ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം നിങ്ങളുടെ കുട്ടികൾ തന്നെ ആയിരിക്കാം. കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും, ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ഊർജ്ജസ്വലത കാണാനാകുന്നതാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. നിങ്ങൾ സുഹൃത്തുക്കളോടൊപ്പം ഒരു യാത്രനടത്തുന്നതായും ഫലങ്ങളിൽ കാണുന്നുണ്ട്. തുലാം: നിങ്ങൾ ഇന്ന് ശാരീരികമായി മികച്ച നിലവാരം പുലർത്തുന്നു. തൊഴിൽപരമായി…
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദവും മധ്യ ഗുജറാത്തിന് മുകളിലുള്ള ചക്രവാതചുഴലിക്കാറ്റുമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. അതേസമയം, കനത്ത മഴയെ തുടർന്ന് വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. എറണാകുളം എടവനക്കാട് കടലാക്രമണം രൂക്ഷമായി തുടരുന്നു. ശക്തമായ കടൽഭിത്തി ഇല്ലാത്തതിനാൽ നിരവധി വീടുകളിൽ വെള്ളം കയറി. സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധിച്ചിട്ടും അടിയന്തര ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി ഇന്ന് പ്രദേശത്ത് ഹർത്താൽ ആചരിക്കുകയാണ്. ഓരോ തവണ…
ബ്രഷ് ചെയ്തതിന് ശേഷവും നിങ്ങൾക്ക് വായ് നാറ്റമുണ്ടോ?; കാരണങ്ങളും പ്രതിവിധികളും
വായ് ശുചിത്വം പാലിക്കുന്നതിൽ പലപ്പോഴും ദിവസത്തിൽ രണ്ടുതവണ പല്ല് തേക്കാനുള്ള ഉപദേശം ഉൾപ്പെടുന്നു. സാധാരണയായി വായ് നാറ്റത്തിന് കാരണമാകുന്ന സൾഫർ സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യാൻ ഫലപ്രദമായ ബ്രഷിംഗ് സഹായിക്കുന്നു. എന്നിരുന്നാലും, ദിവസേന രണ്ടുതവണ ബ്രഷ് ചെയ്യുന്നത് എല്ലാവർക്കും സ്ഥിരമായി പുതിയ ശ്വാസം ഉറപ്പുനൽകുന്നില്ല. ശുഷ്കാന്തിയോടെ ബ്രഷ് ചെയ്താലും വായ്നാറ്റം അനുഭവപ്പെടുന്നതായി പലരും പരാതിപ്പെടുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഈ പ്രശ്നം എങ്ങനെ ഫലപ്രദമായി പരിഹരിക്കാമെന്നും നമുക്ക് പരിശോധിക്കാം. ബ്രഷ് ചെയ്‌തിട്ടും വായ്‌നാറ്റത്തിൻ്റെ കാരണങ്ങൾ: ഉള്ളി, വെളുത്തുള്ളി, ശക്തമായ മസാലകൾ തുടങ്ങിയ ചില ഭക്ഷണങ്ങളിൽ വായിൽ നീണ്ടുനിൽക്കുകയും വായ്‌നാറ്റം ഉണ്ടാക്കുകയും ചെയ്യുന്ന അസ്ഥിര സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. രക്തത്തിൽ ആഗിരണം ചെയ്യപ്പെടുകയും ശ്വാസകോശത്തിലൂടെ പുറത്തുവിടുകയും ചെയ്യുന്നതിനാൽ ഈ ദുർഗന്ധം ബ്രഷ് ചെയ്ത ശേഷവും നിലനിൽക്കും. ഇഫക്റ്റുകൾ ലഘൂകരിക്കുന്നതിന്, ആപ്പിൾ, പുതിന തുടങ്ങിയ ശ്വസന-പുതുക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രയോജനകരമാണ്.…
ശരീരഭാരം കുറയ്ക്കാൻ പ്രഭാതഭക്ഷണത്തിൽ ഈ 5 ഇന്ത്യൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
ഇന്നത്തെ അതിവേഗ ലോകത്ത്, ദൈനംദിന ആവശ്യങ്ങൾക്കൊപ്പം ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. പ്രഭാതഭക്ഷണം, പലപ്പോഴും ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കപ്പെടുന്നു, ദിവസം മുഴുവനും നിങ്ങളുടെ ഊർജ്ജ നിലകൾക്കും മെറ്റബോളിസത്തിനും ടോൺ ക്രമീകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രഭാതഭക്ഷണത്തിന് ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെ സാരമായി ബാധിക്കും. ഈ അഞ്ച് പരമ്പരാഗത ഇന്ത്യൻ ഭക്ഷണങ്ങൾ അവശ്യ പോഷകങ്ങൾ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 1. മസാല ഓട്‌സ് മസാല ഓട്‌സ് നാരുകളാലും സുപ്രധാന പോഷകങ്ങളാലും സമ്പുഷ്ടമായിരിക്കുമ്പോൾ തന്നെ രുചികളുടെ ആഹ്ലാദകരമായ മിശ്രിതം പ്രദാനം ചെയ്യുന്നു. നാരുകൾ സംതൃപ്തി നിലനിർത്താനും ദഹന പ്രക്രിയയെ സഹായിക്കുകയു, ശരീരഭാരം നിയന്ത്രിക്കുന്നതിന് നിർണ്ണായകവുമാണ്. മസാല ഓട്‌സ് തയ്യാറാക്കാൻ, മഞ്ഞൾ, ജീരകം, കടുക് തുടങ്ങിയ മസാലകൾ ഉപയോഗിച്ച് താളിച്ച കാരറ്റ്, കടല, കുരുമുളക് തുടങ്ങിയ പച്ചക്കറികൾ…
അമേരിക്കയുടെ മതസ്വാതന്ത്ര്യ റിപ്പോർട്ട് ഇന്ത്യ തള്ളി
വാഷിംഗ്ടണ്‍: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ട മതസ്വാതന്ത്ര്യ റിപ്പോർട്ട് ഇന്ത്യ തള്ളി. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് ഞങ്ങൾ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഈ റിപ്പോർട്ടിൽ വളരെയധികം പക്ഷപാതിത്വവും ഇന്ത്യയുടെ സാമൂഹിക ഘടനയെക്കുറിച്ചുള്ള ധാരണയില്ലായ്മയും ഒരു പ്രത്യേക തരത്തിലുള്ള ആഖ്യാനം സൃഷ്ടിക്കുന്നതിനാണ് ഈ റിപ്പോർട്ടിൽ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കോടതികൾ നൽകുന്ന ചില നിയമപരമായ വിധികളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതായും റിപ്പോർട്ടിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് പലതവണ സംഭവിച്ചതുപോലെ, അമേരിക്ക പുറത്തുവിട്ട ഈ റിപ്പോർട്ട് വളരെ പക്ഷപാതപരമാണ്. യുഎസ് റിപ്പോർട്ട് തന്നെ ആരോപണങ്ങൾ, തെറ്റിദ്ധാരണകൾ, വസ്തുതകളുടെ തിരഞ്ഞെടുത്ത ഉപയോഗം, പക്ഷപാതപരമായ ഉറവിടങ്ങളെ ആശ്രയിക്കൽ, പ്രശ്നങ്ങളുടെ ഏകപക്ഷീയമായ പ്രൊജക്ഷൻ എന്നിവയുടെ മിശ്രിതമാണ്. റിപ്പോർട്ടിൽ, ഒരു പ്രത്യേകതരം ആഖ്യാനം സൃഷ്ടിക്കാൻ പഴയ സംഭവങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ട റിപ്പോർട്ട്…