കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണം: വെൽഫെയർ പാർട്ടി

കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണമെന്ന് വെൽഫെയർ ജില്ല ജനറൽ സെക്രട്ടറി കെ.വി.സഫീർ ഷാ പ്രസതാവിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കടലാക്രമണം ഉണ്ടായ പാലപ്പെട്ടി അജ്മേർ നഗർ, ബീച്ച്,തണ്ണിത്തുറ, വെളിയങ്കോട് പത്തുമുറി, എന്നീ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു വെൽഫയർ പാർട്ടി പ്രവർത്തകരോടൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. തീരമേഖലയിലെ വീടുകളിലേക്ക് വെള്ളം കയറിയത് മൂലവും കടലാക്രമണ ഭീഷണി നിലനിൽക്കുന്നതിനാലും 50 ഓളം കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് കടൽ ഭിത്തി ഇല്ലാത്തത് മൂലമാണ് വീട്ടുകളിലേക്ക് വെള്ളം കയറിയത്.പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുന്നത്. രാത്രി സമയങ്ങളിൽ കടൽ ശക്തമാകുന്നതിനോടൊപ്പം കാറ്റും വീശിയടിക്കുന്നതിനാൽ തീരദേശവാസികൾ ആശങ്കയോടെയാണ് കഴിയുന്നത്. കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിൽ നിർമിക്കാത്തതിലും പ്രതിഷേധിച്ച് നാട്ടുക്കാരെ…

മന്ത്രി വി അബ്ദുറഹ്‌മാന്റെ ക്യാമ്പ് ഓഫീസും സംസ്ഥാന പാതയും ഉപരോധിച്ച് ഫ്രറ്റേണിറ്റി

താനൂർ: സാർക്കാറിൻ്റെ വിദ്യാഭ്യാസ അവഗണനക്ക് കുട പിടിക്കുന്ന മന്ത്രി അബ്ദുറഹിമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ നേരിയ സംഘർഷം. വനിത നേതാക്കൾ ഉൾപ്പടെയുള്ള പ്രവർത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂലക്കലിൽ നിന്ന് ആരംഭിച്ച ഉപരോധമാർച്ച്‌ മന്ത്രിയുടെ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തർ ദേശീയ പാത ഉപരോധിക്കുകയായിരുന്നുദീർഘനേരം ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ ജനറൽ സെക്രട്ടറി ബാസിത് താനൂർ, ഫായിസ് എലാങ്കോട് ഉൾപ്പടെയുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ ശക്തമായ ചെറുത്ത് നിൽപ്പ് സമരങ്ങൾ മന്ത്രിയും സർക്കാറും നേരിടേണ്ടി വരുമെന്ന് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. മന്ത്രി വി അബ്ദുറഹ്മാൻ്റെ ഓഫീസ് ഉപരോധിച്ചു അറസ്റ്റ് വരിച്ചവർ: ജംഷീൽ അബൂബക്കർ (ജില്ലാ പ്രസിഡന്റ്) ബാസിത്…

ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ജെ.ബി.കോശി കമ്മീഷന്‍ നടത്തിയ ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാതെ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ 8-ാം അദ്ധ്യായത്തിലെ ശുപാര്‍ശകള്‍ മാത്രമാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. ഇതര അദ്ധ്യായങ്ങളിലെ പഠന ഉള്ളടക്കങ്ങള്‍ പുറത്തുവിടാതെ രഹസ്യമാക്കി സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നതില്‍ ദുരൂഹതയുണ്ട്. ജെ.ബി.കോശി കമ്മീഷന്‍ 2023 മെയ് 17ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചര്‍ച്ച തുടരുകയാണെന്നുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം കേരളത്തിലെ ക്രൈസ്തവരെയും പൊതുസമൂഹത്തെയും പരസ്യമായി അവഹേളിക്കുന്നതും ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെ തുറന്നുപറച്ചിലുമാണ്. 2023 നവംബര്‍ 23ന് വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മുറയ്ക്കു മാത്രമേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കൂവെന്ന് സൂചിപ്പിച്ചിരിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ…

ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പ്; യുവാവിന് 3.69 ലക്ഷം രൂപ നഷ്ടപ്പെട്ടു

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ഓഹരി വ്യാപാര തട്ടിപ്പില്‍ കുടുങ്ങി 3.69 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേഷ​നി​ൽ പ​രാ​തി നല്‍കി. വാ​ട്സ്ആ​പ് വ​ഴി​യാ​ണ് ത​ട്ടി​പ്പു​കാ​ർ പ​രാ​തി​ക്കാ​ര​നെ ബ​ന്ധ​പ്പെ​ട്ട​ത്. നിക്ഷേപത്തിന് വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. എന്നാല്‍, പ​ണം ന​ൽ​കി​യ​തി​നു​ശേ​ഷം ലാ​ഭ​മോ, കൈ​മാ​റി​യ പ​ണ​മോ കൊടുക്കാതെ വഞ്ചിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. വേറൊരു പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​ര​നെ ക്രെ​ഡി​റ്റ് കാ​ർ​ഡ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്നു​പ​റ​ഞ്ഞ് ഫോണില്‍ ബന്ധപ്പെടുകയും കാ​ർ​ഡ് അ​പ്ഡേ​റ്റ് ചെ​യ്യാ​നാ​ണെ​ന്ന വ്യാജേന ക്രെ​ഡി​റ്റ്‌ കാ​ർ​ഡ് വി​വ​ര​ങ്ങ​ളും ഒ.​ടി.​പി​യും കൈ​ക്ക​ലാ​ക്കി 1,43,910 രൂ​പ ത​ട്ടി​യെ​ടു​ത്തു. ഓ​ൺ​ലൈ​ൻ വ​ഴി വായ്പയ്ക്ക് അ​പേ​ക്ഷി​ച്ച വ്യക്തിക്ക് 5,760 രൂ​പ ന​ഷ്ട​മാ​യി. വായ്പക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം അതിന്റെ പ്രൊസസിംഗ് ചാ​ർ​ജ് ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​നെ ബ​ന്ധ​പ്പെ​ടു​ക​യും അ​ത​നു​സ​രി​ച്ച് പ​ണം ട്രാൻസ്ഫർ ചെയ്യുകയും ചെ​യ്തു. പി​ന്നീ​ട് അ​പേ​ക്ഷി​ച്ച പണമോ പ്രോ​സ​സിംഗ് ചാ​ർ​ജ് ആ​യി ന​ൽ​കി​യ…

പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി എം ജി യു പ്രത്യേക പരിപാടി സംഘടിപ്പിക്കും

കോട്ടയം: കോട്ടയത്തെ മഹാത്മാഗാന്ധി സർവ്വകലാശാല പുതുതായി ആരംഭിച്ച നാല് വർഷത്തെ ഡിഗ്രി പ്രോഗ്രാമുകളിൽ (എംജിയു-യുജിപി) ചേരുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി തിങ്കളാഴ്ച പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഔദ്യോഗിക പ്രസ്താവന പ്രകാരം, യൂണിവേഴ്സിറ്റി കാമ്പസിലെ 4+1 പ്രോഗ്രാമിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെ രാവിലെ 10 മണിക്ക് സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൻ്റെ ഓഡിറ്റോറിയത്തിൽ ഗവേഷണ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ സ്വാഗതം ചെയ്യും. കോളേജ് വികസന കൗൺസിൽ ഡയറക്ടർ പി.ആർ.ബിജു സർവകലാശാലയെ നവാഗതർക്ക് പരിചയപ്പെടുത്തും. യൂണിവേഴ്‌സിറ്റി രജിസ്ട്രാറും യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് സ്‌കൂൾ ഡയറക്ടറുമായ കെ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോമാരായ എം.സ്മിത, രത്‌നശ്രീ എന്നിവർ ഗാന്ധി അനുസ്മരണ സമ്മേളനവും സി.ടി.അരവിന്ദകുമാറും പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. വിസിയുടെ അഭിപ്രായത്തിൽ, ഓണേഴ്‌സ് ബിരുദവും 4+1 പ്രോഗ്രാമുകളും വിദ്യാർത്ഥികളെ വിജ്ഞാന നിർമ്മാതാക്കളാക്കി മാറ്റുന്നതിനും ഗവേഷണം, സംരംഭകത്വം, തൊഴിൽ എന്നിവയ്ക്ക് കൂടുതൽ…

ആറു വയസ്സുകാരി മകള്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ലെന്ന് കുടുംബം. പ്രതിയായ അര്‍ജുനെ വെറുതെ വിട്ടതിനെതിരെ പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ നല്‍കിയെങ്കിലും, ഇതുവരെ വാദം തുടങ്ങിയിട്ടില്ല. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെയും കുടുംബം സർക്കാരിനെ വിമർശിച്ചു. 2021 ജൂൺ മുപ്പതിനാണ് ആറ് വയസുള്ള പെൺകുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. പ്രദേശവാസിയായ അർജുനെ പ്രതിയാക്കി സെപ്റ്റംബറിൽ പൊലീസ് കുറ്റപത്രവും നൽകി. എന്നാൽ വിചാരണ പൂർത്തിയാക്കിയ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി കഴിഞ്ഞ ഡിസംബറിൽ അർജുനെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കി. പൊലീസിന് വീഴ്ച വന്നു എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. തുടർന്ന് പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രിയും കുടുംബത്തിന് ഉറപ്പ് നൽകി. അഭിഭാഷകരുടെ പേരടക്കം സർക്കാരിന് സമർപ്പിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും നിയമനം നടത്തിയിട്ടില്ലെന്നാണ് കുടുംബം ഉന്നയിക്കുന്ന…

ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷയില്‍ ഇളവനുവദിക്കാന്‍ ടിപിയുടെ ഭാര്യ കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ.രമയുടെ മൊഴിയെടുത്ത കോളവല്ലൂർ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ സർക്കാർ പ്രതിരോധത്തിലായി. പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകുന്നുവെന്ന ആക്ഷേപവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ശുപാർശ ചെയ്ത ജയിൽ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കൊപ്പം പൊലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെയും ശിക്ഷാ ഇളവിനുള്ള ശുപാർശയിൽ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരുന്നു. മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയാണ് ഇതുവരെ സസ്പെൻഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി…

സാമ്പത്തിക പ്രതിസന്ധിയും വിദ്യാര്‍ത്ഥികളുടെ കുറവും; കേരളത്തിലെ 14 കോളേജുകൾ അടച്ചുപൂട്ടലിന്റെ വക്കില്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും എന്‍‌റോള്‍മെന്റിന്റെ അഭാവവും മൂലം മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരളത്തിലെ 14 കോളേജുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായിരിക്കുകയാണ്. സംശയാസ്പദമായ കോഴ്‌സും കോളേജ് അംഗീകാരങ്ങളും ഉൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങളിൽ നിന്നാണ് ഈ തീരുമാനം ഉടലെടുത്തത്. വിദേശത്ത് വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ ഗണ്യമായ വർദ്ധനവും ഒരു കാരണമാണ്. ഈ ഘടകങ്ങൾ ഒന്നിച്ച് ഈ അൺ എയ്ഡഡ് കോളേജുകളെ സാമ്പത്തികമായി ലാഭകരമല്ലാതാക്കി. സംസ്ഥാനത്ത് നാല് വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ (FYUP) വരവ് ചെറിയ കോളേജുകള്‍ക്ക് കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഇത് വിശാലമായ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന വലിയ സ്ഥാപനങ്ങളുമായി മത്സരിക്കാൻ പാടുപെടുന്നു. അക്കാദമിക് നിലവാരവും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും താൽപ്പര്യങ്ങൾ ഒരുപോലെ ഉയർത്തിപ്പിടിക്കുന്നതിനുള്ള പരിഷ്കാരങ്ങളുടെ അടിയന്തിര ആവശ്യത്തിന് ഈ രംഗം അടിവരയിടുന്നു. പോസ്റ്റ്-കോവിഡ്-19 ഈ വർഷം അടച്ചുപൂട്ടിയ മിക്കവാറും എല്ലാ സ്ഥാപനങ്ങളും വിദ്യാർത്ഥികളുടെ പ്രവേശനം കുറയുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്,…

17 വർഷത്തിന് ശേഷം ഇന്ത്യ ടി20 ലോകകപ്പ് 2024 കിരീടം നേടി

ബാർബഡോസ്: ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് പരാജയപ്പെടുത്തി രോഹിത് ശർമ്മയുടെ ടീം ഇന്ത്യ ടി20 ലോകകപ്പ് 2024 ഫൈനലിൽ ജേതാക്കളായി. 17 വർഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് വിജയമാണിത്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 20 ഓവറിൽ 169/8 എന്ന നിലയിൽ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഇന്ത്യയുടെ അച്ചടക്കമുള്ള ബൗളിംഗും ഇറുകിയ ഫീൽഡിംഗും കിരീടം നേടുന്നതിൽ നിർണായകമായിരുന്നു. നേരത്തെ മത്സരത്തിൽ 59 പന്തിൽ 76 റൺസ് നേടിയ വിരാട് കോഹ്‌ലി ഇന്ത്യയുടെ ഇന്നിംഗ്‌സിൽ നിർണായക പങ്ക് വഹിച്ചു. 4.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിൽ ഇന്ത്യ ആദ്യം തകർച്ച നേരിട്ടെങ്കിലും, കോഹ്‌ലിയും അക്‌സർ പട്ടേലും തമ്മിലുള്ള നിർണായകമായ 72 റൺസ് കൂട്ടുകെട്ട് കപ്പലിനെ സുസ്ഥിരമാക്കി. 31 പന്തിൽ നിർണായകമായ 47 റൺസുമായി…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക – ഫൊക്കാന ഇലക്ഷൻ പ്രസ് മീറ്റ്: 81 സ്ഥാനാർത്ഥികൾ; ഡെലിഗേറ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധന

ഫൊക്കാനയിൽ അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പ് അരങ്ങേറുമ്പോൾ ആകെ 14 സ്ഥാനങ്ങളിലേക്ക് സ്ഥാനാർഥികളായി 81 പേർ . ഇതിൽ 8 ആർ.വി.പി. മാർക്ക് എതിരില്ല. രണ്ട് ഓഡിറ്റർമാർക്കും എതിരില്ല. കാനഡയിൽ നിന്നുള്ള യൂത്ത് പ്രതിനിധികൾക്കും മത്സരമില്ല. റീജിയൻ 2 (മെട്രോ), 4 (ന്യു ജേഴ്‌സി), 5 (പെൻസിൽവേനിയ), 14 (ഒന്റാറിയയോ) എന്നിടങ്ങളിലാണ് ആർ.വി.പി. മാർക്ക് മത്സരമുള്ളത്. ഫലം ഇലക്ഷൻ ദിനമായ ജൂലൈ 19 -നു മെരിലാന്റിലെ കൺവൻഷൻ വേദിയിലായിരിക്കും പ്രഖ്യാപിക്കുകയെന്ന് ഫൊക്കാന മുഖ്യ ഇലെക്ഷൻ കമ്മീഷണർ ഫിലിപ്പോസ് ഫിലിപ്പ്, കമ്മീഷണർമാരായ ജോർജി വർഗീസ്, ജോജി തോമസ് (കാനഡ) എന്നിവർ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. ട്രസ്റ്റി ബോർഡ് ചെയർ സജി എം. പോത്തനും പങ്കെടുത്തു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച പ്രസ്…