എറണാകുളം: സ്ത്രീശാക്തീകരണത്തിനായി സ്ത്രീകൾക്ക് ഇരുചക്ര വാഹനങ്ങൾ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. രാധാകൃഷ്ണൻ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം പകുതി വിലയ്ക്ക് പുതിയ സ്കൂട്ടറുകളുടെ 15-ാം ഘട്ട വിതരണം നടന്നു. എറണാകുളം ചേരാനല്ലൂരിലാണ് പരിപാടി സംഘടിപ്പിച്ചത്. സൈൻ സൊസൈറ്റിയും എംജിഒ കോൺഫറേഷനും സംയുക്തമായാണ് ഇരുചക്രവാഹനങ്ങൾ വനിതകൾക്ക് പകുതി വിലയിൽ നൽക്കുന്നത്. 50 ശതമാനം സബ്‌സിഡി നിരക്കിലാണ് ഇവ വനിതകളിലേക്ക് എത്തിക്കുന്നത്. സ്ത്രീകളുടെ മാനസിക സന്തോഷം ഉന്നതിയിലേക്ക് എത്തിക്കുക സ്ത്രീകൾക്ക് ഒരു കൈതാങ്ങ് ആവുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 100 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇരുചക്ര വാഹനം സ്ത്രീകളുടെ കൈകളിലെത്തും. 130 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി സൈൻ സൊസൈറ്റി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Month: June 2024
തിരുവനന്തപുരം കൊച്ചുവേളിയിലെ പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്ലാൻ്റിൻ്റെ ഗോഡൗണിൽ ചൊവ്വാഴ്ച പുലർച്ചെ തീ പിടിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു. എന്നിരുന്നാലും, ഗോഡൗണിൽ നിന്ന് കറുത്തതും വിഷാംശമുള്ളതുമായ പുക ഉയർന്നത് പ്രദേശത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പുലർച്ചെ 4 മണിയോടെ തീപിടിത്തത്തെക്കുറിച്ച് ഒരു നൈറ്റ് വാച്ച്മാൻ അധികൃതരെ അറിയിച്ചതിനെത്തുടർന്ന് ജില്ലയിലെ എല്ലാ ഫയർഫോഴ്‌സ് യൂണിറ്റുകളും സംഭവസ്ഥലത്തെത്തി. തീയണയ്‌ക്കാനുള്ള ശ്രമം രണ്ട് മണിക്കൂറുകളായി തുടരുകയുമാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.നിലവിൽ തീയണക്കാനാകാത്ത സാഹചര്യമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. സൂര്യ പാക്‌സ് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിനാണ് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ കംപ്രസ് ചെയ്ത് റീസൈക്കിൾ ചെയ്യുന്ന ഫാക്ടറിയാണിത്. ഇവിടെ കംപ്രസ് ചെയ്ത പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം. വെള്ളമൊഴിക്കുന്തോറും പുകയുൾപ്പടെ കൂടുതൽ ശക്തമാകുന്നതാണ് നിലവിലെ സ്ഥിതി. പ്രദേശത്ത് കനത്ത മഴയുമുണ്ട്.…
നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു
കോഴിക്കോട്: പ്രിസം ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റിന് കീഴില്‍ സംഘടിപ്പിച്ച നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു. മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന സമ്മിറ്റില്‍ ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളില്‍ ഗവേഷക പഠനം പൂര്‍ത്തിയാക്കിയവരും ഗവേഷണം നടത്തുന്നവരുമായ പ്രിസം ഫൗണ്ടേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു. സമ്മിറ്റിന്റെ ഭാഗമായി നടത്തിയ ഡോക്ടറല്‍ ഡയലോഗില്‍ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ചരിത്രവും വിജ്ഞാനവും വികലമാക്കപ്പെടുന്ന കാലത്ത് മൂല്യവത്തും വസ്തുതാപരവുമായ ഗവേഷണ പഠനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. ഗവേഷണവും പഠനവും മനുഷ്യര്‍ക്ക് ആശ്വാസം നല്‍കണമെങ്കില്‍ ആഗോളവ്യാപകമായി ഗവേഷണങ്ങള്‍ മൂല്യങ്ങളാല്‍ പ്രചോദിതമാകണം. ഇന്ത്യയിലും വിദേശത്തുമായിട്ടുള്ള ഇന്‍സ്റ്റിട്യൂട്ടുകളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിസം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജാഫര്‍ നൂറാനി അദ്ധ്യക്ഷത വഹിച്ചു. അക്കദാമിക് അസംബ്ലിയില്‍ ഡോ. സയ്യിദ് ഹബീബ് നൂറാനി…
പ്ലസ് വൺ വിഷയം ജനാധിപത്യ സമരങ്ങളിലൂടെ മുഖ്യധാരയിലെത്തിച്ചത് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്: കെ.എ ഷഫീഖ്
മലപ്പുറം: ബഹുജന പിന്തുണയിലൂടെ ആർജ്ജിച്ച രാഷ്ട്രീയ വിജയമാണ് ഫ്രറ്റേണിറ്റിയുടെ സമരങ്ങളെ നയിക്കുന്നതെന്നും, സർക്കാർ എത്ര ശ്രമിച്ചാലും അതിനെ തകർക്കാൻ കഴിയില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ഷഫീഖ്. മലബാറിലെ വിദ്യാർത്ഥികളുടെ അവകാശ സമരവുമായി ബന്ധപ്പെട്ട് ആശയസംവാദത്തിന് മന്ത്രിയോ, ന്യായീകരണ തൊഴിലാളികളോ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പ്ലസ് വൺ വിഷയം ജനാധിപത്യ സമരങ്ങളിലൂടെ മുഖ്യധാരയിലെത്തിച്ച വിദ്യാർത്ഥി പ്രസ്ഥാനമെന്ന നിലയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർക്കും നേതാക്കൾക്കും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മലപ്പുറം പട ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടർ വസതിക്ക് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ രണ്ടായിരത്തോളം പ്രവർത്തകർ അണിനിരന്നു. പ്രവർത്തകർ പോലിസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നേരിയ സംഘർഷമുണ്ടായി, ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, സെക്രട്ടറി ഫായിസ് എലാങ്കോട് എന്നിവർക്ക് പരിക്കേറ്റു. സംസ്ഥാന…
വ്യവസായ-സാങ്കേതിക സ്ഥാപനങ്ങളുമായി രാജ്യാന്തര തലത്തില്‍ സഹകരണം ശക്തിപ്പെടുത്തും: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍
തിരുവനന്തപുരം: ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ വ്യവസായ- സാങ്കേതിക സ്ഥാപനങ്ങളുമായി തൊഴില്‍, വിദ്യാഭ്യാസം, ഇന്റേണ്‍ഷിപ്പ് എന്നീ തലങ്ങളില്‍ സഹകരണം ഊര്‍ജിതമാക്കുവാനുള്ള നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെയും സാങ്കേതിക യൂണിവേഴ്സിറ്റിയുടെയും പിന്തുണയോടെ കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ കീഴിലുള്ള 14 എഞ്ചിനീയറിംഗ് കോളജുകളിലും ഇതിനായി ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് സെല്ലുകള്‍ ആരംഭിക്കുകയും നിലവിലുള്ളവ വിപുലീകരിക്കുകയും ചെയ്യും. ദേശീയ രാജാന്തര തലങ്ങളില്‍ സാങ്കേതിക മേഖലയില്‍ തൊഴിലവസരങ്ങള്‍ നേടിയെടുക്കുവാന്‍ വി്ദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതികളിലൂടെ കൂടുതല്‍ അവസരം ലഭിക്കും. വ്യവസായ ആവശ്യങ്ങളുമായി അക്കാദമിക്ക് തലങ്ങളെ വിന്യസിപ്പിക്കുന്ന എ ഐ സി ടി ഇ, സാങ്കേതിക യൂണിവേഴ്‌സിറ്റി പദ്ധതികള്‍ കാത്തലിക് എന്‍ജിനീയറിങ് കോളേജുകളില്‍ നടപ്പിലാക്കും. സംസ്ഥാന വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്വാഗതാര്‍ഹമാണെങ്കിലും പ്രായോഗിക തലത്തില്‍ കൂടുതല്‍ സുതാര്യതയും വ്യക്തതയും വേണമെന്നും വിദേശരാജ്യങ്ങളിലേതുപോലെ…
ജലീൽക്കാ ങ്ങൾ ഇവിടെ തന്നെയുണ്ടല്ലോ അല്ലെ?
സി.പി.എമ്മിൻ്റെ നക്കാപിച്ചക്ക് വേണ്ടി മലപ്പുറത്തെ മക്കളുടെ വിദ്യാഭ്യസ അവകാശങ്ങളുടെ സൈക്കോ കില്ലറായി താങ്കളെ വേഷം കെട്ടിച്ച എസ്.എഫ്.ഐ കരണം മറിഞ്ഞിരിക്കുന്നു. എട്ടുകാലി മമ്മൂഞ്ഞിനെ തോൽപിക്കുന്ന അസാദ്ധ്യ പെർഫോമൻസാണ് ഇപ്പോൾ ങ്ങളെ എസ്.എഫ്.ഐ മലപ്പുറത്ത് നടത്തുന്നത്. ഇവരുടെയെല്ലാം ഹീറോയാകാനായിരുന്നില്ലെ സഖാവെ ഫാത്തിമ ഷെസയെന്ന വിദ്യാർത്ഥിനിയെ നിങ്ങളപമാനിച്ചത്. മലപ്പുറത്തെ സമര യൗവ്വനത്തിന് മേൽ ഭീകരമുദ്ര ചാർത്തിയത്. ഫ്രറ്റേണിറ്റിക്കാരായ ഞങ്ങൾക്ക് പറഞ്ഞ് പഠിപ്പിച്ചിരുന്ന കണക്കുകൾ പഴയ അദ്ധ്യാപകൻ്റെ മെയ് വഴക്കത്തോടെ എസ്.എഫ്.ഐ ക്ക് ങ്ങൾ പറഞ്ഞ് കൊടുക്കണം. എന്നിട്ടും തിരിയുന്നില്ലെങ്കിൽ നിലവിൽ മലപ്പുറത്ത് ബാക്കി കിടക്കുന്ന പ്ലസ് വൺ സീറ്റ് എല്ലാം കൂടി അടിച്ചു കൂട്ടി സഖാക്കളെ അണ്ണാക്കിലേക്കിട്ട് കൊടുക്കണം. ങ്ങൾ ങ്ങനെയൊക്കെ എഴുതിയിട്ടും പ്രസംഗിച്ചിട്ടും മലപ്പുറത്തിന് ബാച്ച് അനുവദിക്കും എന്നാണത്രെ എസ്.എഫ്.ഐ ക്ക് വിദ്യാഭാസ മന്ത്രി നൽകിയ ഉറപ്പ്. എന്തിനായിരുന്നു സഖാവെ ഈ നാണം കെട്ട ന്യായീകരണങ്ങളും, തെറി വിളിയും…
കുട്ടികളെ അറിയാം ‘സിജി’ അസ്സസ്മെന്റ് ക്യാമ്പിലൂടെ
സെന്റർ ഫോർ ഇൻഫർമേഷൻ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ, സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്ടമെന്റ് നേതൃത്വത്തിൽ അസ്സെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ജൂൺ 30 ന് ചേവായൂർ സിജി ക്യാമ്പസ്സില്‍ വച്ചായിരിക്കും പരിപാടി. കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകൾ എന്നിവയെ കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിചയ സമ്പന്നരായ ടീം നടത്തുന്ന പ്രത്യേക അസ്സെസ്സ്‌മെന്റിലൂടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ കഴിവുകൾ, വെല്ലുവിളികൾ, വളർച്ചക്കുള്ള സാധ്യതകൾ എന്നിവയെ കുറിച്ച് ധാരണയും മാർഗനിർദ്ദേശവും ലഭ്യമാക്കുകയും ചെയ്യുന്നു. പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ cigi.org/page/events എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8086663009 പബ്ലിക് റിലേഷൻസ് ഓഫീസർ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ
ചരിത്ര കഥകളുറങ്ങുന്ന മഹാരാഷ്ട്രയിലെ ‘ജ്യോതിബ ദേവസ്ഥാന്‍’
ഹൈദരാബാദ്: മഹാരാഷ്ട്രയിലെ കോലാപൂരിനടുത്തുള്ള ‘വാദി രത്‌നഗിരി’ എന്നറിയപ്പെടുന്ന പ്രശസ്തമായ ‘ജ്യോതിബ ദേവസ്ഥാന്‍ (ക്ഷേത്രം) തെലങ്കാന സംസ്ഥാനം ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് സന്ദർശിക്കുന്നത്. കോലാപൂർ നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി മനോഹരമായ ജ്യോതിബ പർവതനിരയിൽ സ്ഥിതി ചെയ്യുന്ന ഈ ഹേമദ്പന്തി ശൈലിയിലുള്ള ക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. ഹൈദരാബാദിൽ നിന്ന് 545 കിലോമീറ്റർ അകലെയുള്ള ഈ ക്ഷേത്രം മുംബൈ ഹൈവേയിലൂടെ എത്തിച്ചേരാൻ ഏകദേശം 10 മണിക്കൂർ എടുക്കും. ജ്യോതിബ (ദത്താത്രേയ) ബ്രഹ്മാവിൻ്റെയും വിഷ്ണുവിൻ്റെയും ശിവൻ്റെയും അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്നു. 12 ജ്യോതിർലിംഗങ്ങളിലൊന്നായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. രക്തഭോജ് രാക്ഷസൻ്റെയും രത്നാസുരൻ്റെയും സ്വേച്ഛാധിപത്യത്തിൽ നിന്ന് ഈ പ്രദേശത്തെ മോചിപ്പിക്കാൻ മഹാലക്ഷ്മി ദേവിയെ സഹായിക്കാൻ മൂന്ന് ദേവന്മാർ ജ്യോതിബയുടെ രൂപം സ്വീകരിച്ചതായി ഐതിഹ്യം പറയുന്നു.…
ആദ്യ മഴയിൽ തന്നെ അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങാൻ തുടങ്ങി; രാംപത്ത് ഉൾപ്പെടെയുള്ള റോഡുകളും പലയിടത്തും തകർന്നു
അയോദ്ധ്യ: രാമക്ഷേത്രം ഉദ്ഘാടനം ചെയ്തിട്ട് 6 മാസം പോലും പിന്നിട്ടിട്ടില്ല. അതേസമയം, രാമക്ഷേത്രത്തിൻ്റെ മേൽക്കൂര ആദ്യമഴയിൽ തന്നെ ചോർന്നൊലിക്കാൻ തുടങ്ങിയിട്ടുണ്ട്. രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വർഷം ജനുവരി 22 നാണ് രാംലാലയുടെ ജീവിതം സമർപ്പിക്കപ്പെട്ടത്. രാമക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ആദ്യ മഴയിൽ തന്നെ രാമക്ഷേത്രത്തിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒഴുകാൻ തുടങ്ങി, പുറത്തെ പരിസരം വെള്ളത്തിലായി. അയോദ്ധ്യ രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൻ്റെ സെല്ലുകൾ നിർമിക്കുകയും അവിടെ മറ്റ് വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ഈ പ്രവൃത്തികൾക്കായി പ്രത്യേക വകുപ്പും രൂപീകരിച്ചിട്ടുണ്ട്. 2025ഓടെ പ്രതിമകൾ സ്ഥാപിക്കുമെന്നത് സന്തോഷകരമായ കാര്യമാണ്. പണിത ക്ഷേത്രങ്ങളിലും രാംലാല ഉള്ളിടത്തും ആദ്യമഴയിൽ തന്നെ വെള്ളം ഒലിച്ചിറങ്ങാന്‍ തുടങ്ങിയതോടെ ക്ഷേത്രത്തിനകത്തും മഴവെള്ളം…
പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയില്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി, പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായിമാറി, മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കണം എന്നിങ്ങനെയായിരുന്നു വിമര്‍ശനം. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കള്‍ക്ക് കീഴ്പ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള മാർ കൂറിലോസിൻ്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു.സർക്കാരിന്‍റെ പ്രവർത്തനം വിലയിരുത്തുന്നതില്‍ പാർട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണങ്ങള്‍ തിരിച്ചടിയായി.മുകേഷിന്‍റെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയില്‍ വിമർശനം ഉയര്‍ന്നു.പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാതയുടേയും സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കമ്മറ്റി യോഗം.