മങ്കട: മലബാറിലെ പ്ലസ് വൺ ബാച്ച് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ചേരിയം ഗവ.ഹൈസ്കൂളിനെ ഹയർ സെക്കൻഡറിയായി ഉയർത്തണമെന്ന് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. മങ്കട പഞ്ചായത്തിലെ ഏക ആശ്രയമായ മങ്കട ഹയർ സെക്കൻഡറിയിലും ആവശ്യത്തിനുള്ള ബാച്ചുകളും സീറ്റുകളും ഇല്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഈ അവസരത്തിൽ തൊട്ടടുത്ത ഹൈസ്കൂളിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഉണ്ടായിരിക്കെ ഹയർ സെക്കൻഡറി അനുവദിക്കാത്തത് തികഞ്ഞ അനീതിയാണെന്ന് പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡണ്ട് മുസ്തക്കീം കടന്നമണ്ണ പറഞ്ഞു. നിരവധിതവണ ജനപ്രതിനിധികളെയും അധികാരികളെയും കണ്ട് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെന്റും നിവേദനങ്ങൾ നൽകുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം വൈസ് പ്രസിഡണ്ട് എം കെ ജമാലുദ്ദീൻ, പാർട്ടി മങ്കട പഞ്ചായത്ത് സെക്രട്ടറി അൻവർ ശിഹാബ്, ഫ്രറ്റേണിറ്റി മണ്ഡലം കമ്മിറ്റി അംഗം ജസീൽ…
Month: June 2024
ഇന്നത്തെ രാശിഫലം (ജൂൺ 25 ചൊവ്വ 2024)
ചിങ്ങം: ചിങ്ങരാശിക്കാര്‍ക്ക് ഒരു സാധാരണ ദിവസം. കോപം നിയന്ത്രിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫിസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നവും നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കും. കന്നി: ആരോഗ്യത്തിന്‍റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകള്‍ വേദനിപ്പിച്ചേക്കാം എങ്കിലും ദിവസം പൊതുവെ സമാധാനത്തിന്‍റെയും സമ്പദ്‌സമൃദ്ധിയുടേതുമായിരിക്കും. കുറേക്കൂടി സമയം ആനന്ദിക്കാനും, രസിക്കാനും കണ്ടെത്തണം. തുലാം: നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും, ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല എന്നത് ഒരു വൈരുദ്ധ്യം തന്നെ. ഈ ദിവസം ഒട്ടും എളുപ്പമാവില്ല. ഇത് എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന അതിവൈകാരികതകൊണ്ടാകാം. ഒരു തൊപ്പി നിലത്തുവീണാല്‍മതി, പ്രകോപിതനാകും. മനസിലുള്ള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന്, അല്ലെങ്കില്‍ അമ്മ തന്നെ, നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ പാലിക്കുക, ആശ്വാസം…
ഗർഭച്ഛിദ്ര നിരോധനം ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കമലാ ഹാരിസ്
ന്യൂയോർക് : രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലെ ഗർഭച്ഛിദ്ര നിരോധനം സ്ത്രീകളെ അവശ്യ പ്രത്യുത്പാദന പരിചരണത്തിൽ നിന്ന് വെട്ടിക്കുറയ്ക്കുകയും “ആരോഗ്യ പരിപാലന പ്രതിസന്ധി” ഉണ്ടാക്കുകയും ചെയ്യുമെന്നു തിങ്കളാഴ്ച റോയ് വെയ്‌ഡ് അസാധുവാക്കിയ സുപ്രീം കോടതി വിധിയുടെ രണ്ടാം വാർഷികം പ്രമാണിച്ച് എംഎസ്എൻബിസിയുടെ “മോർണിംഗ് ജോ”യിൽ നൽകിയ അഭിമുഖത്തിൽ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് പറഞ്ഞു, “സമൂഹത്തിൽ വിശ്വസിക്കുന്ന ക്ലിനിക്കുകളിൽ, ഉണ്ട് – നിങ്ങൾക്ക് ഒരു പാപ്പ് [സ്മിയർ] ലഭിക്കും … സ്തനാർബുദ പരിശോധന, എച്ച്ഐവി സ്ക്രീനിംഗ്, ആളുകൾക്ക് ഒരു ആരോഗ്യ പരിപാലന കേന്ദ്രത്തിലേക്ക് നടക്കാനും കഴിയാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ. മാന്യമായും വിധിയില്ലാതെയും പെരുമാറുന്നതിനാൽ അവർക്ക് അവരുടെ ആരോഗ്യ സംരക്ഷണ ആശങ്കകൾ പരിഹരിക്കാൻ കഴിയും,” ഹാരിസ് സഹ-ഹോസ്റ്റായ മിക്ക ബ്രെസിൻസ്‌കിയോട് പറഞ്ഞു. “അതാണ് ഈ ക്ലിനിക്കുകൾ ചെയ്യുന്നത്. ട്രംപ് ഗർഭച്ഛിദ്ര നിരോധനങ്ങൾ പാസാക്കിയ സംസ്ഥാനങ്ങളിൽ, ഈ ക്ലിനിക്കുകൾ അടച്ചുപൂട്ടുകയാണ്, അതിനർത്ഥം ധാരാളം…
ഇന്ത്യൻ ക്രിസ്ത്യൻ ദിനം ബോസ്റ്റണിൽ ജൂൺ 29 ന് ആഘോഷിക്കുന്നു
ന്യൂയോർക്ക്: ഇന്ത്യൻ ക്രിസ്ത്യൻ പാരമ്പര്യങ്ങളുടെ അഗാധമായ സ്വാധീനത്തെ ആദരിച്ചുകൊണ്ട്, സാമൂഹിക ഘടനയിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുള്ള ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി, ബോസ്റ്റണിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനാഘോഷങ്ങൾ നടത്തപ്പെടുന്നു. ജൂൺ 29 ന് ശനിയാഴ്ച ബോസ്റ്റൺ ചർച്ച് ഓഫ് ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ (214, Concord St, Framingham, MA, 01702) വെച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്. വിശ്വാസം, സേവനം, സാമൂഹിക പുരോഗതി തുടങ്ങി സമൂഹം പങ്കുവയ്ക്കപ്പെട്ട പൈതൃകത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും മെച്ചപ്പെട്ട ഭാവിക്കായി പ്രചോദനം നൽകുകയും ചെയ്യുന്ന നല്ല വേദിയായിരിക്കും ഈ സമ്മേളനമെന്ന് സംഘാടകർ അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി, സംരംഭകത്വം എന്നിവയോടുള്ള സമൂഹത്തിന്റെ അർപ്പണബോധത്തെ അംഗീകരിക്കുന്ന ദിവസമാണിത്. ന്യൂ ഇംഗ്ലണ്ടിലുള്ള 24 പള്ളികളും ഫെല്ലോഷിപ്പുകളുമാണ് ഇന്ത്യൻ ക്രിസ്ത്യൻ ദിനം ഒരുമിച്ച് ആഘോഷിക്കാൻ വീണ്ടും ഒത്തുചേരുന്നത്. കൂടുതൽ വിവരങ്ങൾക്ക് : indianchristianday.com, bostonindianchristians.org
ഇന്ത്യക്കാരൻ ഉൾപ്പെടെ 2 ഗ്യാസ് സ്റ്റേഷൻ ക്ലർക്കുമാരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ഡാളസ് – നോർത്ത് ടെക്‌സാസിൽ രണ്ട് കൺവീനിയൻസ് സ്റ്റോർ ക്ലർക്കുമാരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദി 21 കാരനായ ദാവോന്ത മാത്തിസിനെ പോലീസ് അറസ്റ്റ് ചെയ്തു. വാരാന്ത്യത്തിൽ പ്ലസൻ്റ് ഗ്രോവിൽ ഒരു ഗ്യാസ് സ്റ്റേഷൻ ക്ലർക്കിനെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിനും ജൂൺ 20 ന് മെസ്‌കൈറ്റിൽ മറ്റൊരു ഗ്യാസ് സ്റ്റേഷൻ ക്ലർക്കിനെ കൊലപ്പെടുത്തിയതിനുമാണ് 21 കാരനായ മാത്തിസിനെ പോലീസ് അറസ്റ്റ്ചെയ്തത് ലേക്ക് ജൂൺ റോഡിലെ ഫോക്സ് ഗ്യാസ് സ്റ്റേഷനിൽ ശനിയാഴ്ച പുലർച്ചെയാണ് പ്ലസൻ്റ് ഗ്രോവിൽ കവർച്ച നടന്നത്.മാത്തിസ് അകത്ത് കടന്ന് കൗണ്ടറിന് സമീപമെത്തി 32 കാരനായ ഗോപി കൃഷ്ണ ദാസരിയെ വെടിവെച്ചതായി ഡാലസ് പോലീസ് പറഞ്ഞു. ഓടിപ്പോകുന്നതിന് മുമ്പ് സാധനങ്ങൾ മോഷ്ടിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ദാസരി പിന്നീട് മരിച്ചു. മാത്തിസിനെ ആദ്യം അറസ്റ്റ് ചെയ്യുകയും കവർച്ച കുറ്റം ചുമത്തുകയും ചെയ്തു. ദാസരിയുടെ മരണത്തെത്തുടർന്ന് ആ കുറ്റം വധശിക്ഷയായി ഉയർത്തി. ഓരോ ചാർജിനും…
പാസ്റ്റർ കെ.എം. ചാക്കോയുടെ ജീവചരിത്ര ഗ്രന്ഥം “ചെറുകര മുതൽ ഒക്കലഹോമവരെ ” പ്രകാശനം ചെയ്തു.
ഒക്കലഹോമ: ഒക്കലഹോമ സിറ്റിയിലെ ആദ്യകാല മലയാളി പെന്തെക്കോസ്ത് ശുശ്രൂഷകരിലൊരാളായ പാസ്റ്റർ കെ.എം.ചാക്കോയുടെ ജീവചരിത്ര ഗ്രന്ഥം- “ചെറുകര മുതൽ ഒക്കലഹോമവരെ ” – പ്രകാശനം ചെയ്തു. ഹാലേലൂയ്യാ പത്രാധിപരും ഗ്രന്ഥകാരനുമായ സാംകുട്ടി ചാക്കോ നിലമ്പൂരാണ് പുസ്തകരചന നിർവ്വഹിച്ചിരിക്കുന്നത്. തിരുവല്ല ഹാലേലൂയ്യ ബുക്സാണ് പ്രസാധകർ ജൂൺ- 23 ന് ഒക്കലഹോമയിലെ പ്രയ്സ് ടാബർനാക്കിൾ ചർച്ചിൽ നടന്ന പ്രകാശന ചടങ്ങുകൾക്ക് പാസ്റ്റർ ജോസ് ഏബ്രഹാം അദ്ധ്യക്ഷതവഹിച്ചു. പാസ്റ്റർ സാംകുട്ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ജോസ് ഏബ്രഹാമിൽ നിന്ന് പാസ്റ്റർ സന്തോഷ് കോശി ഈശോ പ്രഥമ കോപ്പി ഏറ്റുവാങ്ങി. പാസ്റ്റർ കെ.എം.ചാക്കോ മറുപടി പ്രസംഗവും വർഗീസ് ജോസഫ്, സാബു വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങളും നടത്തി. മക്കളായ കെ.സി. മാത്യു (ജെയിംസ്), പ്രസാദ് ജേക്കബ് എന്നിവർ കൃതജ്ഞത രേഖപ്പെടുത്തി. റാന്നി ഏഴോലി സ്വദേശിയായ കെ.എം. ചാക്കോ ബാംഗ്ലൂർ SABC യിലെ…
ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെൻററും സംയുക്തമായി സംഘടിപ്പിച്ച വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കി.ആവേശം തിരതല്ലിയ ,അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയ ഫൈനൽ മത്സരത്തിൽ സെവൻസ് ചിക്കാഗോ ടീമിനെ പരാജയപ്പെടുത്തിയാണ് ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കിയത്. ഹൂസ്റ്റൺ കൊമ്പൻസ്, ആഹാ ഡാളസ് എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ ഡാളസ് ഡാർലിംഗ്‌സിനെ പരാജയപ്പെടുത്തി ഹൂസ്റ്റനിൽ നിന്നെത്തിയ പെൺപുലികൾ ഹൂസ്റ്റൺ വാരിയേഴ്സ് ട്രോഫി നേടി. ഇന്റർ നാഷണൽ റ്റഗ് ഓഫ് വാർ റഫറിയായ റോയി ജേക്കബ് മറ്റപ്പള്ളിയായിരുന്നു മുഖ്യ റഫറി. ചാക്കോച്ചൻ അമ്പാട്ട് , ഷിബു ജോൺ, രാധാകൃഷ്ണൻ, മാത്യു ഒഴുകയിൽ എന്നിവരും വിവിധ മസ്തരങ്ങളിൽ റഫറിമാരായി. 1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായി സംഘടിപ്പിച്ച നാഷണൽ വടംവലി…
ദൈവം അയച്ച പോലെ ഒരാൾ വന്നു ! ( ഭാഗം 3): ജയന്‍ വര്‍ഗീസ്
( CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ചരിത്രവും സത്യങ്ങളും) സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സുവർണ്ണ ജൂബിലി നാടകോത്സവത്തിലേക്ക് ഞാനെഴുതിയ ‘ അശനി ‘ എന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ പോൾ കോട്ടിൽ സംവിധാനം നിർവഹിച്ച ഈ നാടകത്തിൽ രണ്ടാണും, ഒരു പെണ്ണുമായി മൂന്നു കഥാപാത്രങ്ങൾ മാത്രമേയുള്ളു. ആൺ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻതെരഞ്ഞെടുത്തത് കോർമലയിൽ നിന്നുള്ള പോൾ കൊട്ടിലും, ജോസ് അരീക്കാടനുമായിരുന്നു. കരിഞ്ഞുതുളഞ്ഞ അൽപ്പ വസ്ത്ര ധാരിയായ നായിക ‘ മനീഷ’ യെ അവതരിപ്പിക്കാൻ തയ്യാറായി വന്നത് എറണാകുളംജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമായ കടവൂർ സ്വദേശിനിയായ ട്രീസ എന്ന് പേരുള്ള യുവതിയായിരുന്നു. നാടക പ്രവർത്തകനായ ഭർത്താവിനോടൊപ്പം ഒരു അമേച്വർ നാടക നടിയായി അറിയപ്പെട്ടിരുന്ന ട്രീസ ഒരുകഴിവുറ്റ സുന്ദരിയായിരുന്നു. സാമ്പത്തിക നേട്ടങ്ങൾ ഒന്നും…
സ്നേഹത്തിനെന്തിന് പ്രോട്ടോക്കോള്‍?; ഹൃദയത്തിന്റെ ഭാഷയില്‍ ആലിംഗനം ചെയ്യാനെന്തിന് ജാതി നോക്കണം?: ദിവ്യാ എസ് അയ്യര്‍
ഐ.എ.എസ്. ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓര്‍മക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനൊപ്പമാണ് മന്ത്രിയായിരിക്കുന്ന സമയത്ത് രാധാകൃഷ്ണനൊപ്പമെടുത്ത ചിത്രങ്ങളും പങ്കുവെച്ചത്. ഇതില്‍ ദിവ്യ എസ്.അയ്യര്‍ കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തതില്‍ ജാതി ചിന്ത കലർത്തിയത് വേദനിപ്പിച്ചെന്നും സ്നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ലെന്നും ദിവ്യ.എസ്.അയ്യർ പറഞ്ഞു. സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാകില്ല. ഹൃദയത്തിന്‍റെ ഭാഷയിലാണ് മുന്‍ മന്ത്രി കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. അതില്‍ ജാതീയ ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചു. അപക്വമായ മനസിന് ഉടമകളായിട്ടുള്ളവരാണ് അത്തരത്തില്‍ ജാതീയ ചിന്തകള്‍ കലര്‍ത്തിയത്. പലരുടെയും അപക്വമായ ചിന്തകള്‍ വിഷയത്തെ സങ്കീര്‍ണമാക്കി. ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. ജീവിതത്തില്‍ ഇന്ന് വരെ ജാതി നോക്കി…
പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ലോക്‌സഭാ സമ്മേളനത്തിന് തുടക്കമാവുന്നത്. എംപിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പ്രോ ടേം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് ആണ് എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ബിജെപി എംപി ഭര്‍തൃഹരി രാവിലെ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന് മുന്നില്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. എംപിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. തുടര്‍ന്ന് കേന്ദ്ര മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 280 എംപിമാര്‍ ഇന്നും ബാക്കിയുള്ള 263 എംപിമാര്‍ നാളെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപി മാരും ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. ഓരോ സംസ്ഥാനങ്ങളുടെയും അക്ഷരമാല ക്രമത്തിലാകും സത്യപ്രതിജ്ഞ നടക്കുക. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞാല്‍ കേരളത്തിലെ എംപിമാരില്‍ ആദ്യം രാജ്‌മോഹന്‍ ഉണ്ണിത്താനും അവസാനം ശശി…