കുവൈറ്റിലെ മംഗഫുൽ എരിഞ്ഞടങ്ങിയത് 50 ജീവനുകൾ, അതിൽ 23 മലയാളികൾ. ഞെട്ടിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ ദുരന്തം. കുവൈറ്റ് യുദ്ധത്തിന് ശേഷം ലോകമാകെ ആ രാജ്യത്തെ നോക്കിനിന്ന നിമിഷങ്ങൾ. ജീവിക്കാനായി സർവതും ഉപേക്ഷിച്ച് മണലാര്യണത്തിൽ കുടിയേറിയ ജീവിതങ്ങൾ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഇല്ലാതായി എന്നത് വിശ്വസിക്കാനാവുന്നില്ല. ഒരുപാട് സ്വപ്നങ്ങളുമായി നാടുവിട്ടവർ മരണപേടകത്തിൽ തിരികെ ചെല്ലുമ്പോൾ ഉറ്റവർക്ക് ഒരിക്കലും സഹിക്കാനാവില്ല. വലിയ പ്രതീക്ഷകളുമായി ബന്ധങ്ങളെ അകലെയാക്കി വണ്ടികയറിയവരാണ് അവർ. അൻപത് വർഷത്തിലധികമായി പ്രവാസി ജീവിതം തുടരുന്നവർ മുതൽ ഒരാഴ്ച മുമ്പ് അറബി ലോകത്ത് എത്തിയവർ വരെ ദുരന്തത്തിനിരയായി. കുവൈറ്റ് പോലുള്ള ഒരു രാജ്യത്ത് ഉണ്ടായ ദുരന്തം ഉയർത്തുന്ന ചില ചോദ്യങ്ങൾ ഉണ്ട്. എല്ലാ സുരക്ഷാ സൗകര്യങ്ങളും കർശനമായ നിയമങ്ങളും ഉള്ള രാജ്യത്ത് അശ്രദ്ധമൂലം അഗ്നിബാധ എന്നത് അവിശ്വസനീയമാണ്. ആറ് നില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലെ സെക്യൂരിറ്റി റൂമിൽ…
Month: June 2024
ഞെട്ടറ്റു വീണ പൂക്കള്‍ (കവിത): ജയൻ വർഗീസ്
മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ സുപ്രഭാതങ്ങളേ നാളെ വരൂ. ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചൊന്നു തേങ്ങുകയാണ് ഞാൻ ! ഏതോ നിയാമക വീഥിയിൽ നക്ഷത്ര ധൂളികൾ വാരിപ്പുതച്ചതീ ലീവിതം ! വേഷങ്ങളാടുവാൻ വേണ്ടി നിരാമയ ഛേദം വിളങ്ങുന്ന മണ്ണിൻ ചിരാതുകൾ ! ഞെട്ടറ്റു വീഴാൻ തുടിക്കുകയാണ് നാം മൊട്ടായി വീണ്ടും ജനിക്കുവാനാകുമോ ? നിത്യം പ്രപഞ്ച മഹാ സാഗരത്തിലെ മുത്തുകൾ നമ്മൾ യുഗങ്ങളിൽ പിന്നെയും ! (ഗൾഫിൽ ഞെട്ടറ്റു വീണവർക്ക് കണ്ണീർപ്പൂക്കൾ)
യാഥാർഥ്യമാകാത്ത സ്വപ്‌നങ്ങൾ ബാക്കിയാക്കി അഗ്നിനാളങ്ങൾ വിഴുങ്ങിയ ജീവിതങ്ങൾ
ന്യൂയോർക്ക്: കഴിഞ്ഞ ദിവസം കുവൈറ്റ് മംഗഫിൽ തൊഴിലാളി ക്യാമ്പ് കെട്ടിടത്തിലെ തീ പിടുത്തത്തിൽ പൊലിഞ്ഞു പോയ 50 ജീവിതങ്ങൾ; വിധിയുടെ ക്രൂരത എന്നല്ലാതെ എന്ത് പറയാൻ. പ്രഭാതത്തിൽ എഴുന്നേറ്റു പതിവ് ജോലികളിൽ ഏർപ്പെടാമെന്ന പ്രതീക്ഷയോടെ രാത്രിയിൽ ഉറങ്ങാൻ കിടന്നവർ രാവിലെ നാലുമണിയോടടുത്ത സമയം അഗ്നിനാളങ്ങളിൽ നിന്നും ഉയർന്ന കറുത്ത പുകയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നു. വാർത്ത കെട്ടവരിലെല്ലാവരിലും ഞെട്ടൽ ഉളവാക്കിയ നിമിഷങ്ങൾ. ഒരു മലയാളി സംരംഭകന്റെ എൻ.ബി.ടി.സി എന്ന കെട്ടിട നിർമ്മാണ കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലെ അമ്പതു പേരാണ് മരണപ്പെട്ടവർ. അതിൽ 46 പേരും ഇന്ത്യക്കാരും അവരിൽ 24 പേർ മലയാളികളും ആയിരുന്നു എന്നറിയുമ്പോൾ മലയാളീ സമൂഹം ആകെ ദുഃഖത്തിലാണ്ടു പോയി. വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ വേദനയിൽ അമേരിക്കൻ മലയാളീ പ്രവാസികളും പങ്കു ചേരുകയും പ്രിയപ്പെട്ടവരോടുള്ള അനുശോചനവും ആദരാജ്ഞലികളും രേഖപ്പെടുത്തുകയും ചെയ്യുന്നു. മരണപ്പെട്ട…
മുരളിയുടെ അമളി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
. 1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് സ്‌ഥാനാർത്ഥികളെ തീരുമാനിക്കാൻ തിരുവനന്തപുരത്തു കെ പി സി സി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ കേരളത്തിലെ കോൺഗ്രസിന്റെ സമുന്നത നേതാക്കൾ യോഗം കൂടിയപ്പോൾ കരുണാകരൻ മൂത്രം ഒഴിക്കുവാൻ പോയപ്പോൾ എ കെ ആന്റണി കോഴിക്കോട് മണ്ഡലത്തിലേക്കു എഴുതിചേർത്ത പേരാണ് കെ മുരളീധരന്റെ എന്നാണ് പരക്കെയുള്ള സംസാരം. . രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ കമ്യുണിസ്റ്റ് പാർട്ടികൾക്ക് എതിരെ കടുത്ത നിലപാട് എടുത്തിരുന്ന മുരളി കന്നി അങ്കത്തിൽ തന്നെ കരുത്തനായ കമ്യുണിസ്റ്റ് നേതാവ് ഇ കെ ഇമ്പീച്ചിബാവയെ മലർത്തി അടിച്ചുകൊണ്ട് തന്റെ പാർലെമെന്ററി യാത്രയ്ക്കു തുടക്കം കുറിച്ചു. . തുടർച്ചയായ രണ്ടു വിജയങ്ങൾക്ക് ശേഷം വീരേന്ദ്രകുമാറിനോട് കോഴിക്കോട് മൂന്നാം അങ്കത്തിൽ പരാജയപ്പെട്ട മുരളി 98 ൽ തൃശൂരിലേക്ക് കളം മാറ്റിയെങ്കിലും സി പി ഐ യുടെ കറകളഞ്ഞ നേതാവ് വി…
പൂജ തോമർ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരി
ലൂയിസ്‌വില്ലെ: ഇന്ത്യൻ കായികരംഗത്തെ ഒരു നാഴികക്കല്ലായ നിമിഷത്തിൽ, പൂജ തോമർ( 28)UFC ലൂയിസ്‌വില്ലെ 2024-ലെ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ (UFC) ഒരു ബൗട്ടിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി. റയാൻ അമാൻഡ ഡോസ് സാൻ്റോസിനെയാണ് തോമർ പരാജയപ്പെടുത്തിയത് സമ്മർദ്ദമൊന്നും ഉണ്ടായിരുന്നില്ല, ‘എനിക്ക് ജയിക്കണം’ എന്ന് ഞാൻ കരുതി. ഞാൻ രണ്ടോ മൂന്നോ പഞ്ച് എടുത്തു, പക്ഷേ എനിക്ക് കുഴപ്പമില്ല. ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ പോകുകയാണ്, ഞാൻ എല്ലാ വഴികളിലൂടെയും മുന്നേറുകയാണ്,” ചരിത്ര വിജയത്തെത്തുടർന്ന് തോമർ പറഞ്ഞു. തോമർ കഴിഞ്ഞ വർഷം ഒക്ടോബറിൽ തൻ്റെ യുഎഫ്‌സി കരാർ ഒപ്പിട്ടു, ലോകത്തിലെ പ്രീമിയർ മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) പ്രമോഷനിൽ മത്സരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതയായി. അവരുടെ വിജയം അവരുടെ കരിയറിന് മാത്രമല്ല, കായികരംഗത്തെ ഇന്ത്യൻ പ്രാതിനിധ്യത്തിനും ഒരു സുപ്രധാന നാഴികക്കല്ലാണ്. തോമറിന് മുമ്പ്, അൻഷുൽ ജൂബ്ലി, ഭരത് കാണ്ടാരെ,…
ടി20 ലോക കപ്പ്: കാനഡയെ നേരിടാനൊരുങ്ങി ഇന്ത്യൻ ടീം
ലോഡര്‍ഹില്‍ (ഫ്ലോറിഡ): ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കാനഡയെ നേരിടാനൊരുങ്ങി ഇന്ത്യൻ ടീം. ശനിയാഴ്ച ലോഡർഹില്ലിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലും വിജയക്കുതിപ്പ് നിലനിർത്താനാണ് ഇന്ത്യൻ ടീമിൻ്റെ ശ്രമം. കാരണം ടീം ഇന്ത്യ ഇതിനകം സൂപ്പർ 8-ൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യയുടെ പ്ലെയിംഗ് 11 ൽ രോഹിത് ശർമ്മ മാറ്റങ്ങൾ വരുത്തുമോ ഇല്ലയോ എന്നത് കണ്ടറിയണം. ന്യൂയോർക്കിൽ ഒരു ടീമിനും 150 റൺസിൽ കൂടുതൽ സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. ന്യൂയോർക്കിൽ നടന്ന ലോക കപ്പിൽ ഇന്ത്യ ഇതുവരെ മൂന്ന് മത്സരങ്ങളും കളിച്ചിട്ടുണ്ട്. നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റ്സ്മാൻമാർക്ക് പേടിസ്വപ്നമായിരുന്നു. ഈ താത്കാലിക ഗ്രൗണ്ടിൽ നടന്ന എട്ട് മത്സരങ്ങളിൽ ഒരു ടീമിനും 150ൽ കൂടുതൽ റൺസ് നേടാനായില്ല. ഇനി ലോഡർഹില്ലിൽ ഇന്ത്യ കാനഡയെ നേരിടും. ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഈ മത്സരത്തിൽ…
ഡാളസ്സിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരത്തിന്റെ കിക്കോഫ് ഉജ്വലമായി
ഡാളസ്: ഡാളസ്സിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരത്തിന്റെ കിക്കോഫ് ജൂൺ 14 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഡാളസ് കേരള അസോസിയേഷനിൽ വെച്ച് നടത്തപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് ഡാലസ് ,ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെൻറർ സംയുക്തമായിട്ടാണ് ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ‘കുവൈറ്റിലെ തീപിടുത്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ഒരു നിമിഷം മൗനം ആചരിച്ചുകൊണ്ടാണ് പരിപാടിക്കു തുടക്കം കുറിച്ചത്. 1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായാണ് ഒരു നാഷണൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത് ജൂൺ 22 ആം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുകയെന്നു സ്വാഗതം ആശംസിച്ചുകൊണ്ട് ഷിജു എബ്രഹാം (ഐസിഇസി പ്രസിഡൻ്റ്) പറഞ്ഞു ഗാർലാൻഡ് സിറ്റിയിലുള്ള സെൻറ് തോമസ് കാത്തലിക്ക് ചർച്ച് പാർക്കിംഗ് ലോട്ടിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നതെന്നും പുരുഷന്മാരുടെ 9…
മാലിനിയുടെ കഥാലോകം: സാംസി കൊടുമണ്‍
മാലിനിയുടെ 20 കഥകളും ഒരു അനുസ്മരണവും അടങ്ങുന്ന ‘നൈജല്‍’ എന്ന ഈ ചെറുകഥാ സമാഹാരത്തിന് അഭിനന്ദനങ്ങള്‍. മാലിനി ഈ കഥകളിലൊന്നും പ്രത്യക്ഷത്തില്‍ വലിയ വലിയ സൈദ്ധാന്തിക ചര്‍ച്ചകളൊന്നും അവതരിപ്പിക്കുന്നില്ല. എന്നുതോന്നാം. അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അസ്തിത്വ പ്രതിസന്ധിവാദമോ, സ്ത്രീ ശാക്തീകരണ പക്ഷപാത നിലപാടുകളോ മുഴച്ചു നില്‍ക്കുന്നില്ല. പത്തുനാല്പതു വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന ഒരു സ്ത്രീ എഴുത്തുകാരിയില്‍ നിന്നും നാം ചിലപ്പൊള്‍ അതു പ്രതീക്ഷിക്കുന്നുണ്ടാവാം. എന്നാല്‍, മാലിനി താന്‍ ഉപേക്ഷിച്ചു പോന്ന നാട്ടിലെ ആ ഗ്രാമ അന്തരീക്ഷത്തിലാണ് തന്‍റെ കഥകളുടെ ഉറവിടം തേടുന്നത്. ഈ കഥകളത്രയും കാലാകാലങ്ങളായി തന്‍റെ ഉള്ളില്‍ നിന്ന് പുറത്തു ചാടാന്‍ വെമ്പല്‍ കൂട്ടിയിട്ടുണ്ടാകാം. വളരെ ലളിതമായ കഥാതന്തുവിനെ പല കൈവഴികളിലൂടെ വികസിപ്പിച്ചെടുക്കുന്ന മാന്ത്രിക വിദ്യ മാലിനിക്ക് വശമുണ്ടെന്നു പറയാതിരിക്കാന്‍ കഴിയില്ല. ഒരു റോക്കറ്റ് ഭൂമിയെ പലവട്ടം ചുറ്റി ഭ്രമണപഥത്തില്‍ എത്തും പോലെ മാലിനിയുടെ…
ലേഖന പരമ്പര: മുംബൈ മഹാസാഗരത്തിലെ സാഹിത്യ പ്രതിഭകൾ
അനുഭവം തിരുമധുരം തീനാളം (ആത്മകഥ) ഗ്രന്ഥ കർത്താവ്: ശ്രീമാൻ ഡോക്ടർ ടി. ആർ. രാഘവൻ ആസ്വാദനം: തൊടുപുഴ കെ ശങ്കർ മുംബൈ ആമുഖം: വിശ്വവിഖ്യാതമായ മുംബൈ നഗരം ഒരു മഹാസാഗരം പോലെയാണ്. വ്യത്യസ്ത ജീവികളുടെ സാന്നിദ്ധ്യമാണ് ഒരു സാഗരത്തിന്റെസവിശേഷത! സാഹിത്യ സാഗരത്തിലും ഈ വൈവിദ്ധ്യം നമുക്ക് ദർശിക്കുവാൻ കഴിയും. വിവിധ ഭാഷകളിൽ പല തരത്തിലുള്ള സാഹിത്യകാരന്മാർ ഈ മഹാസാഗരത്തിലുണ്ട്. കവികൾ, മഹാകവികൾ, കഥാ കൃത്തുകൾ, നാടക കൃത്തുകൾ, നോവലിസ്റ്റുകൾ എന്ന് വേണ്ട, ഏതെങ്കിലും ഒരു സാഹിത്യ ശാഖയിൽ പ്രാവീണ്യം നേടിയവരോ, പരിശീലിക്കുന്നവരോ ആരുമാകാം! ചുരുക്കത്തിൽ എത്രയോ പേർ, ജന്മ സിദ്ധമായ അഭിരുചി മൂലം, ഉപജീവനത്തിനു പുറമെ,കർമ്മ നിരതരായി സ്വന്തം ജീവിതം, ഉദ്ദേശശുദ്ധിയോടെ ഉഴിഞ്ഞു വച്ചിട്ടുള്ള പ്രബലരായ സാഹിത്യോപാസകരാണെന്ന് കാണാൻ കഴിയും. മനോഹരമായ നമ്മുടെ മലയാള ഭാഷാ സാഹിത്യത്തിലും ഒട്ടേറെ മഹാ പ്രതിഭകൾ എക്കാലത്തും ഉണ്ടായിരുന്നതായി കാണാം. ഇന്നും…
ടി20 ലോക കപ്പിൽ ശ്രീലങ്കൻ ടീമിൻ്റെ റെക്കോർഡ് തകർക്കാൻ ഇന്ത്യൻ ടീമിന് കഴിയും
ഫ്ലോറിഡ: 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കാനഡയ്‌ക്കെതിരെയാണ്. ഇന്ന് (ജൂൺ 15 ശനിയാഴ്ച) ഫ്ലോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ടീം ഇന്ത്യ സൂപ്പർ-8ലേക്ക് ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. ഈ മത്സരം ജയിച്ചാൽ ഇന്ത്യൻ ടീം ഒരു വലിയ റെക്കോർഡിന് ഒപ്പമാകും. ടി20 ലോകകപ്പ് ചരിത്രത്തിൽ ടീം ഇന്ത്യ ഇതുവരെ 47 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇക്കാലയളവിൽ 31 മത്സരങ്ങൾ ജയിച്ചപ്പോൾ 15 മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങി. കാനഡയെ പരാജയപ്പെടുത്തിയാൽ അത് 32-ാം വിജയമാകും. ഇത്തരമൊരു സാഹചര്യത്തിൽ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച ടീമെന്ന റെക്കോർഡിനൊപ്പമാകും ടീം ഇന്ത്യ. ശ്രീലങ്കയുടെ പേരിൽ റെക്കോർഡ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഈ റെക്കോർഡ് നിലവിൽ ശ്രീലങ്കയുടെ പേരിലാണ്. ടി20 ലോകകപ്പിൽ ശ്രീലങ്ക ഇതുവരെ 32 മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. അതേ സമയം, ഇതിന്…