ഗാസയില്‍ നടക്കുന്നത് ഇസ്രായേലിന്റെ ക്രൂരതയും ഇരട്ടത്താപ്പും പക്ഷപാതപരവുമാണെന്ന് യുഎൻ ഉദ്യോഗസ്ഥർ

ഗാസയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെ ടെൽ അവീവ് നടത്തിയ മാരകമായ ആക്രമണത്തെത്തുടർന്ന് ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം ക്രൂരവും ഇരട്ടത്താപ്പും പക്ഷപാതപരവുമാണെന്ന് യു എന്‍ ഉദ്യോഗസ്ഥര്‍. “നൂറുകണക്കിനു ഫലസ്തീനികളെ കൊന്നൊടുക്കിയതിനെ കുറിച്ചും ആയിരക്കണക്കിന് ആളുകൾ ഇസ്രായേൽ ഏകപക്ഷീയമായി തടങ്കലിൽ വച്ചിരിക്കുന്നതിനെ കുറിച്ചും ഒരു വാക്കുപോലും പറയാതെ നാല് ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചത് ആഘോഷിക്കുന്ന രാജ്യങ്ങൾക്ക് തലമുറകളായി ധാർമ്മിക വിശ്വാസ്യത നഷ്ടപ്പെട്ടു, ഒരു യുഎൻ മനുഷ്യാവകാശ സംഘടനയിലും അംഗമാകാൻ അർഹതയില്ല,” ശനിയാഴ്ച നടന്ന ആക്രമണത്തെക്കുറിച്ച് യു എന്‍ ഉദ്യോഗസ്ഥന്‍ എക്‌സിൽ പറഞ്ഞു. ഗാസ മുനമ്പിൻ്റെ മധ്യഭാഗത്ത് വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായും രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് നാല് തടവുകാരെ ജീവനോടെ രക്ഷപ്പെടുത്തിയതായും ഇസ്രായേൽ സൈന്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബന്ദികളെ രക്ഷിക്കാനുള്ള ശ്രമങ്ങളെ ഇസ്രായേലിലെ ഒരു അമേരിക്കൻ യൂണിറ്റ് സഹായിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട്…

ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച് ‘മുഞ്ജ്യ’

ശർവരി വാഗും അഭയ് വർമ്മയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘മുഞ്ജ്യ’ ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ആദ്യ ദിനം തന്നെ ട്രേഡ് വിദഗ്ധരുടെ ഊഹാപോഹങ്ങൾ തെറ്റാണെന്ന് തെളിയിച്ചെങ്കിലും ആദ്യ വാരാന്ത്യത്തിൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഇതുവരെ നേടിയ മൊത്തം വരുമാനം ഏകദേശം 20 കോടി രൂപയിലെത്തി. പ്രത്യേക പ്രമോഷനും വലിയ താരനിരയും ഇല്ലാതെ ആദിത്യ സർപോത്ദാറിൻ്റെ സംവിധാനത്തിൽ നിർമ്മിച്ച ഈ കോമഡി ഡ്രാമ ചിത്രം കഥയും മികച്ച പ്രവർത്തനവും കൊണ്ട് മാത്രം തുടർച്ചയായി മുന്നോട്ട് നീങ്ങുന്നു, ഈ വേഗതയിൽ, വളരെ വേഗം അത് വീണ്ടെടുക്കുകയും ലാഭ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ‘മുഞ്ജ്യ’ എന്ന സിനിമ യഥാർത്ഥത്തിൽ ‘സ്ത്രീ’, ‘ഭേദിയ’ പ്രപഞ്ചത്തിൽ നിന്നുള്ള സിനിമയാണ്. ദിനേശ് വിജൻ പ്രൊഡക്ഷൻസിൻ്റെ അത്തരം മറ്റ് ചിത്രങ്ങളും വലിയ ഹിറ്റുകളാണ്. ബോക്‌സ് ഓഫീസ് വരുമാനത്തെക്കുറിച്ച് പറയുകയാണെങ്കിൽ,…

അമേരിക്കൻ താരത്തെ ക്രിക്കറ്റ് പഠിപ്പിക്കുന്ന യുവരാജ് സിംഗ്

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലെ നായകനായ ഓൾറൗണ്ടർ, പരിമിത ഓവറുകളിലെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായി യുവരാജ് സിംഗിനെ കണക്കാക്കപ്പെടുന്നു. 2024ലെ ടി20 ലോകകപ്പിൻ്റെ ബ്രാൻഡ് അംബാസഡറായി യുവരാജിനെ ഐസിസി നിയമിച്ചു. യുവരാജ് സിംഗ് ഒരു അമേരിക്കൻ കളിക്കാരനെ ക്രിക്കറ്റ് പഠിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ ലോകകപ്പിൻ്റെ ആതിഥേയരും അമേരിക്കയാണ്, അതിനാൽ ഈ ലോകകപ്പിലും അവര്‍ പങ്കെടുക്കുന്നുണ്ട്. ഈ ടീം ആദ്യ മത്സരത്തിൽ തന്നെ വലിയ അട്ടിമറിയാണ് നടത്തിയത്. പാക്കിസ്താന്‍ പോലൊരു ടീമിനെയാണ് സൂപ്പർ ഓവറിൽ അമേരിക്ക പരാജയപ്പെടുത്തിയത്. എന്നാൽ, ക്രിക്കറ്റിനെക്കുറിച്ച് വിശദീകരിക്കുന്ന അമേരിക്കൻ കളിക്കാരന് ക്രിക്കറ്റുമായി ഒരു ബന്ധവുമില്ല. ഈ വ്യക്തി മറ്റാരുമല്ല, മികച്ച ബാസ്കറ്റ്ബോൾ കളിക്കാരൻ ജോൺ സ്റ്റാർക്സ് ആണ്. മികച്ച എൻബിഎ കളിക്കാരൻ നിലവിൽ യുവരാജ് സിംഗിൽ നിന്ന് ക്രിക്കറ്റിനെക്കുറിച്ച് മനസ്സിലാക്കുന്നു, ഇന്ത്യ-പാക് മത്സരത്തിന് മുമ്പാണ് ഈ വെളിപ്പെടുത്തൽ. യഥാർത്ഥത്തിൽ,…

ശിക്ഷ വിധിക്കുന്നതിന് മുമ്പ് ട്രംപ് തിങ്കളാഴ്ച പ്രൊബേഷൻ അഭിമുഖത്തിന് വിധേയനാകും

ന്യൂയോര്‍ക്ക്: മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ന്യൂയോർക്ക് പ്രൊബേഷൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച അഭിമുഖം നടത്തും, അദ്ദേഹത്തിൻ്റെ ക്രിമിനൽ ഹഷ് മണി കേസിൽ ജൂലൈയിൽ ശിക്ഷ വിധിക്കുന്നതിന് മുമ്പായി ആവശ്യമായ നടപടിക്രമത്തിന്റെ ഭാഗമാണിത്. ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ-എ-ലാഗോ ക്ലബ്ബിലെ വസതിയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ ട്രംപ് അഭിമുഖം നടത്തും. ട്രംപിൻ്റെ അഭിഭാഷകരിലൊരാളായ ടോഡ് ബ്ലാഞ്ചെ അഭിമുഖത്തിന് ഹാജരാകും. ന്യൂയോർക്കിലെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ സാധാരണയായി അവരുടെ അഭിഭാഷകരില്ലാതെയാണ് പ്രൊബേഷൻ ഉദ്യോഗസ്ഥരെ കാണാറുള്ളത്. എന്നാൽ, ട്രംപിൻ്റെ കേസിലെ ജഡ്ജി ജുവാൻ മെർച്ചൻ വെള്ളിയാഴ്ച ബ്ലാഞ്ചെയെ അഭിമുഖത്തില്‍ സംബന്ധിക്കാന്‍ അനുവദിക്കുമെന്ന് പറഞ്ഞു. ശിക്ഷാവിധിക്ക് മുമ്പുള്ള പ്രൊബേഷൻ ഇൻ്റർവ്യൂവിൻ്റെ സാധാരണ ഉദ്ദേശ്യം, പ്രതിയെക്കുറിച്ച് ജഡ്ജിയോട് കൂടുതൽ പറയുകയും കുറ്റകൃത്യത്തിനുള്ള ശരിയായ ശിക്ഷ നിർണ്ണയിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ്. അത്തരം റിപ്പോർട്ടുകൾ സാധാരണയായി ഒരു പ്രൊബേഷൻ ഓഫീസർ, ഒരു സാമൂഹിക…

സുരേഷ് ഗോപി ജിക്ക് ഒരു തുറന്ന കത്ത്

വിഷയം: കേരളത്തിൻ്റെ നിർണായകമായ ശുചിത്വ വിഷയം അഭിസംബോധന ചെയ്യുന്നു. പ്രിയ ശ്രീ സുരേഷ് ഗോപി ജി……. കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഞങ്ങളുടെ പ്രിയപ്പെട്ട സുരേഷ് ഗോപി ജിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. താങ്കളിൽ നിക്ഷിപ്തമായ വകുപ്പ് എന്തുതന്നെയായാലും കേരളത്തിൻറെ മാലിന്യ വിഷയത്തിൽ താങ്കൾ ശ്രദ്ധ ചെലുത്തും എന്ന് പ്രതീക്ഷയിൽ ആണ് ഞാൻ ഈ കത്ത് എഴുതുന്നത്. തൃിശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രമല്ല കേരളത്തിൻറെ ആകമാനമായുള്ള പുരോഗമനത്തിലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിലും താങ്കൾ ഈ കാലമത്രയും ചെയ്ത പ്രവർത്തികൾ വിലമതിക്കാവുന്നതിലും അപ്പുറമാണ്. ഭരത്ചന്ദ്രൻ ഐപിഎസ് ആയും ആനക്കാട്ടിൽ ചാക്കോച്ചിയായും മാളിയേക്കൽ തൊമ്മിയായും അഭ്രപാളികളിൽ അത്ഭുതം തീർത്ത താങ്കൾ കേന്ദ്ര സഹമന്ത്രിയായി വരുമ്പോൾ മാറ്റത്തിന്റെ വലിയ അത്ഭുതമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട കേരളത്തിൻ്റെ ക്ഷേമത്തിലും വികസനത്തിലും അതീവ ഉത്കണ്ഠയുള്ള ഒരു വ്യക്തി എന്ന നിലയിൽ, അടിയന്തിരവും സുസ്ഥിരവുമായ…

ആത്മീയ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ടതായിരിക്കണം കുടുംബം: റവ.ഡോ. ജോബി

ഹൂസ്റ്റൺ: അക്കായയിലെ ക്രൈസ്തവ വിശ്വാസത്തിലെ ആദ്യ ഫലമായ കുടുംബം കൂട്ടായ പ്രവർത്തനത്തിൽ ഏർപ്പെട്ട്, ശുശ്രൂഷയിലെ കുറവുകളെ പരിഹരിച്ച്, ദൈവജനത്തിന്റെ മനസ്സ് തണുപ്പിച്ചതുപോലെ ആത്മീയ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ടതായിരിക്കണം കുടുംബജീവിതം എന്ന് റവ.ഡോ. ജോബി മാത്യു യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) പ്രതിവാര പ്രാർത്ഥന യോഗത്തിൽ മുഖ്യ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. മത്തായി കെ മത്തായി അധ്യക്ഷത വഹിച്ചു. ജോൺ കുരുവിള മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കോശി എബ്രഹാം, അമ്മിണി കുരുവിള, ബാബു കൊച്ചുമ്മൻ എന്നിവർ പ്രാർത്ഥിച്ചു. കുടുംബജീവിതത്തിൽ ധന്യമായ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മാത്തുക്കുട്ടി- മോളി ദമ്പതികൾക്ക് റവ.ജേക്കബ് ജോർജ്, മാത്യു വർഗീസ്, ജോർജ് മാത്യു, ആലീസ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജെൻസൺ, ജാസ്മിൻ, കെസിയ എന്നിവരുടെ സാക്ഷ്യവും തുടർന്ന് സോഫിയുടെ ആശംസാ ഗാനവും ഉണ്ടായിരുന്നു.  യു സി എഫ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ ചേർത്തണക്കുകയെന്നതായിരിക്കണം സഭയുടെ ദൗത്യം: യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ

മെസ്ക്വിറ്റ് (ഡാലസ്):സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ ചേർത്തണക്കുകയെന്നതായിരിക്കണം സഭയുടെ പ്രഖ്യാപിത ദൗത്യമെന്ന് യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. ദൈവീക കൽപ്പന ലംഘിച്ച് മരണത്തിന് വിധിക്കപ്പെട്ട മനുഷ്യ വർഗ്ഗത്തെ വീണ്ടെടുക്കുന്നതിനു  തൻറെ സ്നേഹനിധിയായ ഓമനകുമാരനെ ഭൂമിയിലേക്ക് അയച്ചു ക്രൂശുമരണത്തിലൂടെ മനുഷ്യവർഗത്തെ വീണ്ടെടുത്ത സ്നേഹം നമ്മിൽ നിലനിൽക്കുന്നുവെങ്കിൽ സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ കൂടി  ചേർത്തണക്കുകയെന്ന ഉത്തരവാദിത്വം സഭയായി,സമൂഹമായി iവ്യക്തികളായി ഏറ്റെടുക്കുവാൻ  തയ്യാറാക്കണമെന്നു യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം പതിനാറാം വാക്യത്തെ അടിസ്ഥാനമാക്കി വചനശുശ്രൂഷ നിർവ്വഹിക്കവെ അഭിവന്ദ്യ യൂയാക്കിം മാർ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനം ഏറ്റെടുത്തു നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും സഹകരണം തിരുമേനി അഭ്യർത്ഥിച്ചു . മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ആയി ഉയർത്തപ്പെട്ടശേഷം ആദ്യമായി ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ എത്തിച്ചേർന്ന യുയാക്കിം മാർ കൂറിലോസ് സഫർ ഗൺ മെത്രാപ്പൊലീത്തയ്ക്ക് ഊർമ്മിള സ്വീകരണം…

ജോസഫ് കാഞ്ഞിരംകുഴി മിയാമി ബെലെന്‍ ജെസ്യൂട്ട് ഹൈസ്‌കൂളില്‍ നിന്ന് ബ്രിഗേഡിയര്‍ അവാര്‍ഡ് കരസ്ഥമാക്കി

മയാമി: മയാമിയിലെ പ്രശസ്തമായ ബെലെന്‍ ജെസ്യൂട്ട് ഹൈസ്‌കൂളില്‍ നിന്ന് 2013-2024ലെ ബ്രിഗേഡിയര്‍ അവാര്‍ഡ് ജോസഫ് കാഞ്ഞിരംകുഴി കരസ്ഥമാക്കി. പഠനത്തി ലും പാഠ്യേതര വിഷയങ്ങളിലും നേതൃത്വത്തിലും സാമൂഹിക സേവനത്തിലും മികവ് പുലര്‍ ത്തുകയും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവുകയും ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. ഈ സ്‌കൂളിലെ മികച്ച ഔട്ട്‌ഗോയിംഗ് വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ബ്രിഗേഡിയര്‍ അവാര്‍ഡ്. ബ്രിഗേഡിയര്‍ അവാര്‍ഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നത് വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റും ചേര്‍ന്നാണ്. ഈ സ്‌കൂളിന്റെ 170 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഹൈസ്‌കൂള്‍ ബിരുദദാന ചടങ്ങിനോടനുബന്ധിച്ചാണ് ഈ പുരസ്‌കാരം നല്‍കുപ്പെടുന്നത്. ബെലെന്‍ ജെസ്യൂട്ടിലെ സീനിയറായ ജോസഫ്, തന്റെ ഹൈസ്‌കൂള്‍ ജീവിതത്തിലുടനീളം മാതൃകാപരമായ വിദ്യാര്‍ത്ഥിയായും ലീഡറായും വേറിട്ടു നിന്നിരുന്നു. അദ്ദേഹത്തിന്റെ മികച്ച ജി.പി.എ., അനവധി ബഹുമതികള്‍, അവാര്‍ഡുകള്‍, അഡ്വാന്‍സ്ഡ് പ്ലേസ്‌മെന്റ് വിവിധ…

നിറഞ്ഞ സ്‌നേഹത്തിന്റെ കഥയുമായി പൗലോസ് കുയിലാടന്റെ ‘തന്ത’ ഉടന്‍ റിലീസ് ചെയ്യും

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിയുടെ ഉള്ളില്‍ നിറഞ്ഞ, കേരളത്തിലെ യുവാക്കളോടുള്ള നിറഞ്ഞ സ്‌നേഹത്തിന്റെ പ്രതിഭലനമാണ് ‘തന്ത ‘എന്ന ഷോര്‍ട്ട് മൂവി. ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്‌സ് യു.എസ്.എയുടെ ബാനറില്‍ നിര്‍മാണവും സംവിധാനവും പ്രധാന വേഷവും പൗലോസ് കുയിലാടാന്‍ കൈകാര്യം ചെയ്യുന്നു.  എബി വര്‍ഗീസ് തിരക്കഥ രചിച്ച ഈ ചെറു സിനിമയില്‍ സിനിമ, ടെലിവിഷന്‍ താരം അഞ്ജന അപ്പുക്കുട്ടന്‍, പാര്‍വതി, അവിനാശ്, ജോഹാന്‍ ജോസ്  തോമസ്, ജോണ്‍സണ്‍ കനകമല, പ്രവീണ്‍തുടങ്ങി ഒട്ടനവധി താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സ്വപ്ന ജീവികളായ മലയാളി യുവാക്കള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കുയിലാടാന്‍ നല്‍കിയിരിക്കുന്നു, അതും തമാശയിലൂടെ.. ഉടന്‍ തന്നെ യു ട്യൂബിലൂടെ ‘തന്ത’ റിലീസ് ചെയ്യും. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ് 2025-ല്‍ അമേരിക്കയില്‍ ചിത്രീകരിക്കാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പണിപ്പുരയിലും കുയിലാടന്‍ തന്നെയാണ് മുഖ്യശില്പി.

ശനിയാഴ്ചകളിലെ ആറാം പ്രവൃത്തി ദിനം; തീരുമാനം പുനഃപരിശോധിക്കണം : ടീച്ചേഴ്സ് മൂവ്മെന്റ്

മലപ്പുറം : ശനിയാഴ്ചകൾ ആറാം പ്രവൃത്തി ദിവസമാകുന്നത് വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്കും അധ്യാപക ചട്ടങ്ങൾക്കും എതിരാണെന്നും അധ്യാപകരുടെയും കുട്ടികളുടെയും മേൽ അമിതഭാരം കെട്ടിയേൽപിക്കുകയാണെന്നും തീരുമാനത്തിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി പിന്മാറണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.  സർക്കാറിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പിടിപ്പുകേട് മറച്ചുവെക്കാൻ 16 ശനിയാഴ്ചകൾ അധികമായി ആറാം പ്രവൃത്തി ദിവസമാക്കുന്നത് നീതീകരിക്കാനാവില്ല. അവധി ദിവസങ്ങളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികളും പഠനാസൂത്രണ പ്രവർത്തനങ്ങളിൽ അധ്യാപകരും ഏർപ്പെടുന്നത് ഇല്ലാതാക്കുന്നത് പഠനനിലവാരം കുറയ്ക്കുവാനേ കാരണമാവൂ എന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആയതിനാൽ നിലവിലുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രവൃത്തി ദിവസങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ആലോചിക്കണമെന്നും ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ജാബിർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. എ. ജുനൈദ്, മാമ്പ്ര ഉസ്മാൻ , പി. നഷീദ , നാസർ മങ്കട, ഷൗക്കത്തലി…