ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചതിന് ശേഷം നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ പരിപാടി ആരംഭിക്കും. അതിന് മുമ്പ് മന്ത്രിമാരുടെ പട്ടിക സമർപ്പിക്കും. ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. ടിഡിപിയും ജെഡിയുവും സർക്കാരിൽ വലിയ പങ്ക് വഹിക്കും. സുപ്രധാന മന്ത്രിസ്ഥാനങ്ങൾ തൽക്കാലം ബിജെപി കൈവശം വയ്ക്കുമെന്നും സംസാരമുണ്ട്. അമിത് ഷായ്ക്കും രാജ്നാഥ് സിംഗിനും വലിയ ഉത്തരവാദിത്തങ്ങൾ നൽകും. അതേസമയം ബിജെപിയിൽ നിന്ന് ശിവരാജ് സിംഗ് ചൗഹാൻ, ബിപ്ലവ് ദേവ്, ബസവരാജ് ബൊമ്മൈ തുടങ്ങിയ പുതുമുഖങ്ങൾക്ക് മന്ത്രിസഭയിൽ ഇടം ലഭിച്ചേക്കും. ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങൾ ബിജെപി നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് നിലനിർത്താൻ ബിജെപിക്ക് മാത്രമേ കഴിയൂ. ബിജെപി ഭൂരിപക്ഷത്തിന് 32 സീറ്റുകൾ…
Month: June 2024
പ്ലസ് വൺ കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി
ചട്ടിപ്പറമ്പ : പ്ലസ് വൺ സീറ്റിൻ്റെ കാര്യത്തിൽ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സർക്കാറും ഉദ്യോഗസ്ഥരും തുടരുന്ന കള്ള കളി പുതിയ തലമുറകളോട് കാണിക്കുന്ന നീതികേടാണെന്ന് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ് അജ്മൽ തോട്ടോളി. +1 സീറ്റ് വിഷയത്തിൽ ഇടതുപക്ഷ സർക്കാർ പെരും നുണകൾ പറഞ്ഞ് മലപ്പുറത്തെ ജനതയെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്നും ഈ വിവേചനം ഇനിയും അവസാനിപ്പിച്ചിട്ടില്ലെങ്കിൽ ഇടതുപക്ഷ മന്ത്രിമാരെ തെരുവിൽ തടയുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ പറഞ്ഞു. വിവേചന ഭീകരതയോട് സന്ധിയില്ല; പ്ലസ് വൺ അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാസിത് താനൂർ, സാബിറ ശിഹാബ് എന്നിവർ നടത്തിവരുന്ന ജസ്റ്റിസ് റൈഡിന്റെ ഭാഗമായി ചട്ടിപ്പറമ്പ അങ്ങാടിയിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടിയിൽ വെൽഫെയർ പാർട്ടി…
ബി ഹരികുമാറിന് വൈഎംസിഎ സർ ജോർജ് വില്യംസ് ഗ്രാമ പ്രഭ പുരസ്കാരം സമർപ്പിച്ചു.
എടത്വ : വൈ എം സി എ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടത്വാ പഞ്ചായത്തു തലത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഡോ.എസ് ശ്രീജിത്ത് (മൃഗക്ഷേമം), ബി .ഹരികുമാർ ( പത്രപ്രവർത്തനം), തങ്കച്ചൻ പാട്ടത്തിൽ ( സമ്മിശ്ര കർഷകൻ), ടിൻറു ദിലീപ് (കായികം) എന്നിവർക്ക് സർ ജോർജ് വില്യംസ് ഗ്രാമ പ്രഭ പുരസ്കാരം നൽകി ആദരിച്ചു.മാർത്തോമ്മാ സഭ അടൂർ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ക്നാനായ കത്തോലിക്ക സഭ കോട്ടയം അതിരുപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം പുരസ്ക്കാരം സമ്മാനിച്ചു. എടത്വ പഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വൈഎംസിഎ പ്രസിഡന്റ് അഡ്വ. ഐസക് രാജു അദ്ധ്യക്ഷത വഹിച്ചു. പയസ് ടെൻത് ഐടിഐ മാനേജർ…
മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും പരിസ്ഥിതി ഞായർ ദിനാചരണവും ഇന്ന്
നിരണം : സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യുടെ നേതൃത്വത്തില്‍ പ്രകൃതി സ്നേഹിയും ആത്മീയ ആചാര്യനും ഭാഗ്യസ്മരണിയനുമായ മോറാൻ മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും പരിസ്ഥിതി ഞായർ ദിനാചരണവും ജൂൺ 9ന് നടക്കും. രാവിലെ 9ന് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും. 11ന് കേന്ദ്ര – സംസ്ഥാന സർക്കാർ വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന്‍ ഹരിപ്പാട് പരിസ്ഥിതി ഞായർ ദിനാചരണം ഉദ്ഘാടനം ചെയ്യും.ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും. പള്ളി പരിസരത്ത് വിശ്വാസികൾ ചേർന്ന് വൃക്ഷതൈ നടുമെന്ന് സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു. പ്രകൃതി സ്നേഹിയും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ മോറാൻ മോർ അത്തനേഷ്യസ്…
ജനവിധി പ്രതീക്ഷാ ജനകം: പ്രവാസി വെൽഫയർ ‘വോട്ടറുടെ സ്വരം’
ദോഹ : 2024 പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ‘വോട്ടറുടെ സ്വരം’ തെരഞ്ഞെടുപ്പ് അവലോകന സദസ്സ് അഭിപ്രായപ്പെട്ടു. കുറച്ചുകൂടി സൂക്ഷ്മതയോടും ഐക്യത്തോടെയും പ്രവർത്തിച്ചാല്‍ സംഘപരിവാർ ശക്തികളെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നത് അസാധ്യമായ കാര്യമായിരുന്നില്ല. വർഗീയതയും വിഭാഗീയതയും ഇന്ത്യയുടെ ഭൂരിപക്ഷ മതേതര മനസ്സ് വച്ച് പൊറുപ്പിക്കില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ മനോഹരമായ തിരിച്ചുവരവിന്റെ തുടക്കമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ചർച്ച സദസ്സ് അഭിപ്രായപ്പെട്ടു. വർഗീയ കാർഡു ഇറക്കിയ മണ്ഡലങ്ങളിലെ തെരഞ്ഞെടൂപ്പ് ഫലങ്ങളും അതിനു നേതൃത്വം നല്‍കിയവരുടെ ഭൂരിപക്ഷങ്ങളിലെ കുത്തനെയുള്ള ഇടിവും ജനാധിപത്യത്തിന്റെ ശുഭ സൂചനയാണ്. രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനാലാണ് കേരളത്തിലെ ചില മണ്ഢലങ്ങളുള്‍പ്പടെയുള്ളിടങ്ങളിൽ പരാജയം സംഭവിച്ചത്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വരും നാളുകളില്‍ ജനങ്ങളുടെ ജീവല്‍…
നാലാം ലോക കേരള സഭയിലേക്ക് ഫൊക്കാനയുടെ സാന്നിധ്യമായി ഡോ. ബാബു സ്റ്റീഫനും സംഘവും
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരു പൊതുവേദിയായി മാറിയ ലോക കേരള സഭ (എൽകെഎസ്)യുടെ നാലാം സമ്മേളനം 2024 ജൂൺ 13 ,14 ,15 തീയതികളിൽ നടക്കുമ്പോൾ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സാന്നിധ്യമായി ലോക കേരളം സഭയുടെ അഭിമാനമായ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കല ഷഹി ,ട്രഷറർ ബിജു കൊട്ടാരക്കര ,,ഫൊര്മെര് ഫൊക്കാന പ്രസിഡന്റ് ശ്രീ മന്മധന് നായർ, ഫൊക്കാന കൺവെൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ ,ട്രസ്റ്റിബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന,അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ , വിമൻസ് ഫോറം ചെയർ ബ്രിഡ്ജിട് ജോർജ് , ചാരിറ്റി കോർഡിനേറ്റർ. ജോയി ഇട്ടൻ , കൺവെൻഷൻ അസ്സോസിയേറ്റ് ചെയർ വിജോയ് പാട്ടമ്പടി, ഫോർമേർ സെക്രട്ടറി റ്ററസൺ തോമസ്, ഇലക്ഷൻ കമ്മിഷണർ ഫിലിപ്പോസ് ഫിലിപ്പ് ഫോർമേർ executve വൈസ് പ്രസിഡന്റ്…
തിരുവുത്സവ ആഘോഷങ്ങൾക്കായി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഒരുങ്ങുന്നു
അതിവിപുലമായ ആചാര, അനുഷ്ഠാന ആഘോഷങ്ങളോടെയാണ് ഇത്തവണത്തെ പ്രതിഷ്ഠാദിനവും തിരുവുത്സവവും ജൂലൈ 6 മുതൽ 18 വരെ മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ഉദ്ദേശിച്ചുട്ടുള്ളത്. 2019 ൽ നടന്ന മഹാപ്രതിഷ്ഠയ്ക്ക് ശേഷം അഞ്ചാമത്തെ പ്രതിഷ്ഠാ ദിനാഘാഷം ജൂലൈ 11 വ്യാഴാഴ്ച മിഥുന മാസത്തിലെ ഉത്രം നക്ഷത്തലാണ് വരുന്നത്. ജൂലൈ 6 ശനിയാഴ്ച മുതൽ തുടങ്ങുന്ന ശുദ്ധി-ദ്രവ്യകലശ ക്രിയകൾ ക്ഷേത്രത്തിന്റെയും ഭക്തരുടെയും ചെതന്യ വർദ്ധനയ്ക്കും ദോഷ നിവാരണത്തിനും ഉന്നമനത്തിനും ഉതകുന്നതാണ്. പ്രാസാദ ശുദ്ധി, ബിംബശുദ്ധി തുടങ്ങി ക്രിയകൾക്കു പുറമെ, പ്രായശ്ചിത്ത ഹോമം, ശാന്തി ഹോമങ്ങൾ എന്നീ ഹോമ കലശ അഭിഷേകങ്ങളും ഈ ദിവസങ്ങളിൽ ഉണ്ടാവും. അത്യധികം സവിശേഷമായ തത്വഹോമ കലശങ്ങളും ബ്രഹ്മ കലശ അഭിഷേകവും ജൂലൈ 10, 11 തീയതികളിലായി ഗുരുവായൂരപ്പന് നടത്തുന്നതാണ്. ജൂലൈ 11 പ്രതിഷ്ഠാദിന ചടങ്ങുകളുടെ ഭാഗമായി പ്രത്യേക പൂജകൾക്ക് പുറമെ പരികലശാഭിഷേകം ശ്രീഭൂതബലി എന്ന ചടങ്ങുകളും ഉണ്ടാവും.…
അപ്പോളോ-8 ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്‌സ് വിമാനാപകടത്തിൽ മരിച്ചു
വാഷിംഗ്ടന്‍: അപ്പോളോ 8 ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്‌സ് സാൻ ജുവാൻ ദ്വീപുകളിൽ വിമാനാപകടത്തിൽ മരിച്ചു. മകൻ ഗ്രെഗാണ് ഇക്കാര്യം അറിയിച്ചത്. 90 കാരനായ ആൻഡേഴ്‌സ് തൻ്റെ വിൻ്റേജ് എയർഫോഴ്‌സ് ടി -34 മെൻ്ററിൽ പറക്കുകയായിരുന്നു. വാഷിംഗ്ടണിൽ നിന്ന് സാൻ ജുവാൻ ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തിൻ്റെ വിമാനം വെള്ളത്തിൽ തകർന്നു വീണത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11:45 നാണ് സംഭവം നടന്നതെന്ന് യു എസ് കോസ്റ്റ് ഗാർഡ് പസഫിക് നോർത്ത് വെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഉപയോക്താക്കൾ അദ്ദേഹത്തിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
2024 ടി20: അയർലൻഡിനെ 12 റൺസിന് തോൽപ്പിച്ച് കാനഡ ടി20 ലോകകപ്പിലെ ആദ്യ ജയം കുറിച്ചു
ന്യൂയോര്‍ക്ക്: 2024 ടി20 ലോകകപ്പിലെ പതിമൂന്നാം മത്സരത്തിൽ കാനഡ വെള്ളിയാഴ്ച അയർലൻഡിനെ നേരിട്ടു. ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാനഡ 12 റൺസിന് അയർലൻഡിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കനേഡിയൻ ടീം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ടീമിന് 20 ഓവറിൽ 125 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ അയർലൻഡിന് ഇന്ത്യൻ ടീമിനോട് എട്ട് വിക്കറ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കനേഡിയൻ ടീമിന് പ്രത്യേകിച്ച് തുടക്കമായിരുന്നില്ല. മൂന്നാം ഓവറിൽ നവനീത് ധലിവാളിൻ്റെ (6) രൂപത്തിലാണ് ടീമിന് ആദ്യ തിരിച്ചടി ലഭിച്ചത്. അഞ്ചാം ഓവറിലെ അവസാന പന്തിൽ ആരോൺ ജോൺസണും (14) പവലിയനിലേക്ക് മടങ്ങി. ഏഴാം ഓവറിലെ അഞ്ചാം പന്തിൽ…
കാനഡയിൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ
ഖാലിസ്ഥാനി അനുകൂലികൾ ഇന്ദിരാഗാന്ധിയെ വധിക്കുന്ന ദൃശ്യം പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററിലൂടെ കാനഡയിലെ ഇന്ത്യക്കാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യ ശനിയാഴ്ച ഇതിൽ ആശങ്ക പ്രകടിപ്പിച്ചു. മുൻ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിൻ്റെ പോസ്റ്ററുകൾ പതിച്ച് ‘ഹിന്ദു-കനേഡിയൻ’മാരിൽ വീണ്ടും അക്രമ ഭീതി സൃഷ്ടിക്കാൻ ഖാലിസ്ഥാനി അനുകൂലികൾ ശ്രമിക്കുന്നതായി ആര്യ അവകാശപ്പെട്ടു. പോസ്‌റ്ററിൽ ഇന്ദിരാഗാന്ധിയുടെ ശരീരത്തിൽ വെടിയുണ്ടകളുടെ ദ്വാരങ്ങൾ കാണാം. കൂടാതെ, കൊലപാതകികളായി മാറിയ ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകര്‍ കൈകളിൽ തോക്കുകളും കാണിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സമാനമായ ഭീതിയുടെ അന്തരീക്ഷം ഉണ്ടായിരുന്നുവെന്ന് കനേഡിയൻ പാർലമെൻ്റ് അംഗം ആര്യ പറഞ്ഞു. വാൻകൂവറിലെ ഒരു പോസ്റ്ററിലൂടെ, ഖാലിസ്ഥാൻ അനുകൂലികൾ വീണ്ടും ഹിന്ദു-കനേഡിയൻമാർക്കിടയിൽ അക്രമ ഭീതി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ പോസ്റ്ററിൽ, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അവരുടെ കൊലയാളികളുടെയും വെടിയുണ്ടകൾ പതിഞ്ഞ ശരീരവും…