യുയാകിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലിത്തക്ക് ഡാളസിൽ ഊഷ്മള സ്വീകരണം

ഡാളസ് :അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന  മാർത്തോമ്മാ സഫ്രഗൻ മെത്രാപോലിത്ത റൈറ്റ് റവ. ഡോ. യുയാകിം മാർ കൂറിലോസിനു  ഡാലസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ  ഊഷ്മള സ്വീകരണം നൽകി ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് അസിസ്റ്റൻറ് വികാരി റവ എബ്രഹാം തോമസ് ,സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ ജോബി ജോൺ , സെൻറ് പോൾസ് മാർത്തോമാ ചർച്ച് റവ വികാരി ഷൈജു സി ജോയ് , പി ടി മാത്യു, ചെറിയാൻ അലക്സാണ്ടർ , ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം ,റോജി തുടങ്ങിയവർ വിമാനത്താവളത്തിൽ തിരുമേനിയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു. ജൂൺ 7  വെള്ളിയാഴ്ച രാവിലെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർചിൽ    മുതിർന്ന പൗരന്മാർക്കായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വിശുദ്ധ കുർബാനയിൽ തിരുമേനി മുഖ്യകാർമികത്വം വഹിക്കും.ജൂൺ 9 നു ഞായറാഴ്ച രാവിലെ  ഡാളസ് സെൻറ് പോൾസ്…

ഓസ്റ്റിനിൽ നടത്തിയ കൂടത്തിനാലിൽ കുടുംബസംഗമം ശ്രദ്ധേയമായി

ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ  പ്രശസ്തമായ കൂടത്തിനാലിൽ കുടുംബങ്ങളുടെ അമേരിക്കയിലെ 9 – മത് കുടുംബയോഗം മെയ് 25, 26, 27 തീയതികളിൽ ഓസ്റ്റിനിലുള്ള സമ്മർ മിൽ  റിട്രീറ്റ്  സെന്റെറിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. 25 നു ശനിയാഴ്ച മൂന്നു മണിക്ക് ജോൺ തോമസിന്റെ പ്രാര്ഥനയോടു കൂടി കുടുമബസംഗമം  ആരംഭിച്ചു. മുതിർന്ന കുടുംബാംഗങ്ങൾ ചേർന്ന് നിലവിളക്കു കൊളുത്തി യോഗം ഉത്‌ഘാടനം ചെയ്തു. ജോൺ എബ്രഹാം സ്വാഗതമാശംസിച്ചു.  മൂത്ത സഹോദരൻ ജോൺ മാത്യുവിന്റെ നിര്യാണത്തിൽ അനുശോചനവും അനുസ്മരനാവും രേഖപ്പെടുത്തി. മെയ് 26 ഞായറാഴ്ച രാവിലെ 9 മണിക്ക് ജോനാഥൻ കിന്റർബെർഗ് ആരാധനയും ഷിബു ടി ജോർജ് വചന ശുശ്രൂഷയും നടത്തി. അതിനു ശേഷം വിവിധ കായിക മത്സരങ്ങൾ നടത്തപ്പെട്ടു. വൈകുന്നേരം  ഹൂസ്റ്റൺ കസിൻസും ഡാളസ് കസിൻസും ചേർന്ന് വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു. എല്ലാ പരിപാടികളും മെച്ചപ്പെട്ട നിലവാരം പുലർത്തന്നവയായിരുന്നു. ഈ സംഗമത്തിന്…

ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ അപ്പ് കഫേ മന്ത്രി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു

അപ് കഫേ തുടങ്ങാന്‍ ഗതാഗത വകുപ്പില്‍ നിന്നും ബസ് വാഗ്ദാനം ചെയ്ത് മന്ത്രി തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച അപ്പ് കഫേയുടെ ഉദ്ഘാടനം മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ സമസ്ത മേഖലയെയും ശാക്തീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്നതെന്നും അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഇതൊക്കെ ക്രമീകരിച്ചിരിക്കുന്നത് കാണുമ്പോള്‍ അത്ഭുതമാണ് തോന്നുന്നതെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ കേരളത്തിന് ഒരഭിമാന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ് കഫെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ഒരു സി.എന്‍.ജി ബസ് നല്‍കാമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. അപ് കഫേയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ മാത്രം ഒതുക്കാതെ അത് പുറംലോകത്ത് കൂടി എത്തേണ്ടതുണ്ടെന്നും അതോടൊപ്പം ഈ കുട്ടികളുടെ അമ്മമാര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ കൂടി ഈ ബസില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭിന്നശേഷിക്കുട്ടികളുടെ തൊഴില്‍…

ഐ പി എല്‍ 526-മത് സമ്മേളനത്തില്‍ റൈറ്റ് റവ. ഡോ. യുയാകിം മാർ കൂറിലോസ് സന്ദേശം നല്‍കുന്നു

ന്യൂയോർക് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ജൂൺ 11 ചൊവാഴ്ച സംഘടിപ്പിക്കുന്ന 526-മത് സമ്മേളനത്തില്‍ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന  മാർത്തോമ്മാ സഫ്രഗൻ മെത്രാപോലിത്ത റൈറ്റ് റവ. ഡോ. യുയാകിം മാർ കൂറിലോസ് സന്ദേശം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം നൽകും.ജൂൺ11ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ  യുയാകിം മാർ കൂറിലോസ് തിരുമേനിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി    പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന  ഫോണ്‍ നന്പറുമായോ…

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് : വ്യവസായ സംരംഭക സെമിനാർ ഞായറാഴ്ച

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ആഭിമുഖ്യത്തിൽ വ്യവസായ സംരംഭക സെമിനാർ നടത്തുന്നതിനുള്ള ക്രമീകരണ ങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സംഘടനയുടെ ആസ്ഥാന കേന്ദ്രമായ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിലാണ് (445 മർഫി റോഡ്, സ്യൂട്ട് 101, സ്റ്റാഫോർഡ്, TX 77477) ബിസിനസ്സ് ഉടമകൾക്കുള്ള ബിസിനസ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 9 ന് ഞായറാഴ്ച വൈകുന്നേരം 7 മുതൽ 9 വരെയാണ് സെമിനാർ. അമേരിക്കയിലെ ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നനുമായ പ്രമുഖ ഇൻഷുറൻസ് ലീഡർ ജോർജ് ജോസഫാണ് സെമിനാര് നയിയ്ക്കുന്നത് .ചേംബർ പ്രസിഡണ്ട് സക്കറിയ കോശി അദ്ധ്യക്ഷത വഹിക്കും. ഒന്നാമത്തെ സെഷനിൽ ബിസിനസ്സ് രൂപീകരണം, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും തിരഞ്ഞെടുപ്പ്, . പേര് തിരഞ്ഞെടുക്കലും രജിസ്ട്രേഷനും,ബിസിനസിൻ്റെയും രജിസ്ട്രേഷൻ്റെയും രൂപീകരണം. ഉടമസ്ഥാവകാശം, എസ് കോർപ്പറേഷൻ, എൽഎൽസി, സി കോർപ്പറേഷൻ, ഫെഡറൽ ഇഐഡിയും സ്റ്റേറ്റ്…

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയവർ രൂപീകരിച്ച”നവകേരള മലയാളീ അസോസിയേഷൻ” വ്യാജമെന്നു പ്രസിഡന്റ് ഏലിയാസ് പനങ്ങയിൽ

സൗത്ത് ഫ്ളോറിഡ: നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ 2024 അംഗങ്ങളുടെ പൊതുയോഗം സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയവർ ഒന്നിച്ചുകൂടി പുതിയ സംഘടന രൂപീകരിച്ചത് വ്യാജമെന്നു ഭരണഘടനാ വിധേയമായി തിരഞ്ഞെടുക്കപ്പെട്ട  പ്രസിഡന്റ് ഏലിയാസ് പനങ്ങോലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു നിയമപ്രകാരമുള്ള സംഘടനയുടെ പേരിൽ ചില മാറ്റങ്ങൾ കൗശലപൂർവ്വം വരുത്തിക്കൊണ്ട്, ആദ്യം കാണുന്നവർ ഇത് ഔദ്യഗിക സംഘടനയല്ലേ എന്ന് തെറ്റിധരിച്ചുപോകുന്ന സാമ്യവുമായാണ് പുതിയ സംഘടന വിഘടന്മ്മാർ രുപീകരിച്ചിരിക്കുന്നത്. ഗവർമെൻ്റെ രേഖകൾ പ്രകാരം 2024 മെയ് മാസം 24 ന് രൂപീകരിച്ചിരിക്കുന്ന പുതിയ സംഘടനയുടെ ലോഗോയിൽ സ്ഥാപിതം 1994 എന്ന് എഴുതി പഴക്കം കാണിക്കുവാനുള്ള ഇവരുടെ പാഴ്ശ്രമം തമാശ നിറഞ്ഞതാണ്. 2024 മെയ് 24 ന് പിറന്ന കുഞ്ഞിന് 30 വയസ്സ് പ്രായം!! രണ്ടായിരം വർഷത്തിന് ശേഷം ജനനവുമായി ബന്ധപ്പെട്ട് അടുത്ത അത്ഭുതം സൗത്ത് ഫ്ലോറിയയിൽ നടന്നിരിക്കുന്നു. സ്വന്തം…

പ്ലസ് വൺ കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ബിന്ദു പരമേശ്വരൻ

നിലമ്പൂർ :പ്ലസ് വൺ സീറ്റിൻ്റെ കാര്യത്തിൽ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സർക്കാറും ഉദ്യോഗസ്ഥരും തുടരുന്ന കള്ള കളി പുതിയ തലമുറകളോട് കാണിക്കുന്ന നീതികേടാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ അഭിപ്രായപ്പെട്ടു. ഇനിയും വിവേചനം തുടർന്നാൽ ഭരണകൂടത്തെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭ സമരത്തിന് നേതൃത്വം നൽകാൻ വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സന്നദ്ധമാകുമെന്നും അവർ പറഞ്ഞു. മലപ്പുറം മെമ്മോറിയലിൻ്റെ ഭാഗമായി ജില്ലയുടെ കിഴക്കൻ മേഖലയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ നയിക്കുന്ന ജസ്റ്റിസ് റൈഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ ,ഹയർ സെക്കൻ്ററി രൂപീകരണത്തിൻ്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും മലപ്പുറത്ത് എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച കുട്ടികൾക്ക് സർക്കാർ മേഖലയിൽ പ്ലസ്ടു പഠിക്കാൻ സീറ്റില്ല, ഒന്നാം അലോട്ട്മെന്റ് വന്ന സാഹചര്യത്തിൽ മൂന്നിൽ ഒരു വിദ്യാർത്ഥിക്ക് പ്ലസ് വൺ സീറ്റിന് അഡ്മിഷൻ ലഭിക്കാത്ത അവസ്ഥയാണ്…

ചോർന്നൊലിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം: പെരുമാറ്റച്ചട്ടം കഴിഞ്ഞു; ഇനിയും എന്താണ് തടസ്സം ?

എടത്വ: ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി കുത്തിയിരിപ്പ് സമരം ഉൾപ്പെടെ എടത്വ വികസന സമിതി നടത്തിയെങ്കിലും അധികൃതർ ഇതൊന്നും അറിഞ്ഞില്ലയെന്ന ഭാവത്തിലാണ്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്കാണ് നിർവഹണ ചുമതല.എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്.റോഡ് വികസനത്തിന്റെ പേരില്‍ ടൗണിൽ ഉണ്ടായിരുന്ന തണൽ മരവും വെട്ടിക്കളഞ്ഞു. മഴക്കാലം ശക്തമായതോടെ ജനം ദുരിതത്തിലാണ്. എടത്വാ പാലത്തിലെ ഗതാഗത തടസ്സം ശാശ്വതമായി പരിഹരിക്കാൻ പാലത്തിന്റെ വശങ്ങളില്‍ നടപ്പാത…

കൊല്ലം പ്രവാസി അസോസിയേഷന്‍ – ഹമദ് ടൌൺ ഏരിയക്ക് പുതിയ നേതൃത്വം.

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൌൺ ഏരിയ സമ്മേളനം ഹമദ്‌ടൗൺ ഫെലിസിറ്റി പൂളില്‍ വച്ചു നടന്നു. ജോയിന്‍റ് സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ അജിത്കുമാര്‍ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ ജോയിന്‍റ് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ വിനീത് രാജഗോപാലും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരിലാൽ, അൽ അമൽ ഹോസ്പിറ്റൽ പി.ആർ..ഓ. അബ്ദുൽ ബാസിത്, ഡോ. അനൂപ് അബ്ദുള്ള , കെ.പി.എ സെക്രെട്ടറിയേറ്റ് കമ്മിറ്റി, എന്നിവർക്കുള്ള…

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവും സുഹൃത്തുക്കളും പിടിയില്‍

പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം ബ്യൂട്ടിപാർലറിലെ ടാറ്റൂ ആർട്ടിസ്റ്റായ അഭിനവ് (19), കൂട്ടാളി കോട്ടയം സ്വദേശി അനന്തു എസ്. നായർ (22), സച്ചിൻ (24), അനീഷ് ടി. ബെന്നി (25) എന്നിവരാണ് അറസ്റ്റിലായത്. കടപ്ര സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിനവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പക്കൽ നിന്ന് 10 പവനോളം സ്വർണം പലതവണയായി ഇയാള്‍ തട്ടിയെടുത്തു എന്ന് പോലീസ് പറഞ്ഞു. ഇന്നലെ (ജൂൺ 5) രാവിലെ മാന്നാറിലേക്ക് പോയെ പെണ്‍കുട്ടിയെ അഭിനവിൻ്റെ സുഹൃത്തുക്കൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി. രാത്രി വൈകിയിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്…