ഭക്ഷണ പാനീയങ്ങളിൽ ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നത് കർണാടക സർക്കാർ നിരോധിച്ചു

ബംഗളൂരു: കർണാടകയിലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ഭക്ഷണ പാനീയങ്ങളിൽ ദ്രവ നൈട്രജൻ ഉപയോഗിക്കുന്നത് സംസ്ഥാനവ്യാപകമായി നിരോധിച്ചു. ഗോബി മഞ്ചൂറിയയിലും ബോംബെ മിഠായിയിലും (പരുത്തി മിഠായി) ഉപയോഗിക്കുന്ന നിറങ്ങൾ നേരത്തെ നിരോധിച്ചതിനെ തുടർന്നാണിത്. മെയ് 3-ന് ആദ്യം പുറപ്പെടുവിച്ച ഉത്തരവ്, ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും മധുരപലഹാരങ്ങൾ, ഐസ്ക്രീം, മറ്റ് ഭക്ഷണങ്ങൾ എന്നിവ തയ്യാറാക്കുന്നതിനും വിളമ്പുന്നതിനും ലിക്വിഡ് നൈട്രജൻ്റെ ഉപയോഗം നിയന്ത്രിക്കുന്നു. പൊതുജനങ്ങളുടെ അവബോധവും അനുസരണവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഈ പ്രഖ്യാപനം ആവർത്തിച്ചു. ഈ ഉത്തരവ് ലംഘിച്ചാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷ ലഭിക്കും. ദ്രവരൂപത്തിലുള്ള നൈട്രജൻ ഭക്ഷണ സാധനങ്ങൾ വേഗത്തിൽ തണുപ്പിക്കുന്നതിനും ബിയർ, ഐസ്‌ക്രീം എന്നിവ തയ്യാറാക്കുന്നതിനും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും, ഇതിൻ്റെ ഉപയോഗം ചുണ്ടുകൾ, നാവ്, തൊണ്ട, ശ്വാസകോശം, ആമാശയം എന്നിവയ്‌ക്ക് കേടുപാടുകൾ വരുത്തുകയും കഠിനമായ ടിഷ്യു…

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടം: രാവിലെ 9 മണി വരെ 11.31% പോളിംഗ്

ന്യൂഡൽഹി: 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന, ഏഴാം ഘട്ടം ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ചു, ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് സമാപനം കുറിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രകാരം 9 മണി വരെ 11.31% പോളിംഗ് രേഖപ്പെടുത്തി. ഈ ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 57 പാർലമെൻ്റ് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഉൾപ്പെടുന്നു. സ്ഥാനാർത്ഥികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടുന്നു. രണ്ട് മാസത്തോളം നീണ്ടുനിന്ന വോട്ടെടുപ്പ് കാമ്പെയ്‌നിന് അവസാനമായി വോട്ടിംഗ് പ്രക്രിയ അടയാളപ്പെടുത്തുന്നു, ഫലം 2024 ജൂൺ 4-ന് പ്രഖ്യാപിക്കും. ശനിയാഴ്ച നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന ഉത്തർപ്രദേശിലെ വാരാണസി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിലുമായി വ്യാപിച്ചുകിടക്കുന്ന 57 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബിലെ 13,…

ഓട്ടിസ്റ്റിക്ക് വിദ്യാര്‍ത്ഥിയായ വരുണ്‍ രവീന്ദ്രന്റെ കര്‍ണാടക സംഗീത കച്ചേരിക്ക് ഇരട്ടിമധുരം പകര്‍ന്ന് എം. ജയചന്ദ്രന്റെ ഗഞ്ചിറ വാദനം

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഓട്ടിസ്റ്റിക് വിദ്യാര്‍ത്ഥി വരുണ്‍ രവീന്ദ്രന്റെ കര്‍ണാടക സംഗീത കച്ചേരിക്ക് പിന്തുണയുമായി പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ ഗഞ്ചിറ വാദനം കാണികള്‍ക്ക് പുതുഅനുഭവമായി. എം.ജെ മ്യൂസിക്ക് സോണും ഡിഫറന്റ് ആര്‍ട് സെന്ററും സംയുക്തമായി സംഘടിപ്പിച്ച വര്‍ണം എന്ന സംഗീത പരിപാടിയിലാണ് സംഗീത പ്രേമികളെ ഒന്നടങ്കം ഹരം കൊള്ളിച്ച വിസ്മയ പ്രകടനം അരങ്ങേറിയത്. ഓട്ടിസമെന്ന പരിമിതിയെ മറികടന്ന് കൃത്യമായ താളബോധത്തോടെയും ശ്രുതിശുദ്ധമായും കീര്‍ത്തനങ്ങള്‍ ആലപിച്ച് വരുണ്‍ കാണികളുടെ ഹൃദയം കവര്‍ന്നു. ഗണപതിയെ സ്തുതിച്ചു കൊണ്ടാണ് കച്ചേരി ആരംഭിച്ചത്.  തുടര്‍ന്ന് സരസ്വതി – ദേവീ സ്തുതികള്‍ അല്‍പ്പം പോലും പിഴയ്ക്കാതെ വരുണ്‍ ആലപിച്ചു.  ഗഞ്ചിറയുടെ പിന്തുണയുമായി എം. ജയചന്ദ്രനും മൃദംഗത്തില്‍ വരുണിന്റെ ഗുരു കൊല്ലം ജി.എസ് ബാലമുരളിയും വയലിനില്‍ അന്നപൂര്‍ണയും ഒപ്പം ചേര്‍ന്നതോടെ വരുണിന്റെ കച്ചേരി ശ്രുതിമധുരമായി. വര്‍ണം പരിപാടി പ്രശസ്ത ഗാനരചയിതാവും സംഗീത…

ജാമിഅ മർകസ് വിർച്വൽ ടോക് സീരീസിന് തുടക്കം

കോഴിക്കോട്: ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ ആഗോള പ്രമുഖർ ജാമിഅ മർകസ് വിദ്യാർഥികളുമായി സംവദിക്കുന്ന വിർച്വൽ ടോക് സീരീസിന് തുടക്കം. അക്കാദമിക രംഗത്ത് വിദ്യാർഥികളുടെ നൈപുണ്യ വികാസം ലക്ഷ്യംവെച്ചു സംഘടിപ്പിക്കുന്ന ടോക് സീരീസിന്റെ ആദ്യ പതിപ്പിൽ ജോർദാനിലെ ഇമാം റാസി ഫിലോസഫി ചെയർ അഡ്വൈസർ ഡോ. സഈദ് ഫൂദ സംസാരിച്ചു. ഇസ്‌ലാമിക വിശ്വാസ സംഹിതകളുടെ കെട്ടുറപ്പ് വിളിച്ചോതുകയും അതിൽ വൈകല്യം നേരിട്ട പ്രസ്ഥാനങ്ങളെ തുറന്നുകാട്ടുകയും ചെയ്ത ടോക് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജാമിഅ ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിശിഷ്ടാതിഥിയായി.  ഭാഷ, കർമശാസ്ത്രം, ചരിത്രം, സംസ്കാരം, വിശ്വാസം തുടങ്ങി വിവിധ വൈജ്ഞാനിക വിഷയങ്ങൾ പ്രമേയമാവുന്ന ടോക് സീരീസിന്റെ വരും സെഷനുകളിലും ലോക പ്രശസ്ത സുന്നി പണ്ഡിതർ വിദ്യാർഥികളുമായി സംവദിക്കും. തിയോളജി ഡിപ്പാർട്മെന്റിന് കീഴിൽ സംഘടിപ്പിച്ച ടോകിൽ മർകസ് ഡയറക്ടർ…

കീം: മതിയായ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാത്തത് ജില്ലയോടുള്ള ഭരണകൂട വിവേചനം

മലപ്പുറം : മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ കീം പരീക്ഷക്ക് മലപ്പുറം ജില്ലയിൽ മതിയായ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാത്തത് ജില്ലയോടുള്ള ഭരണകൂട വിവേചനമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. കൂടുതൽ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുള്ള മലപ്പുറം ജില്ലയിൽ മതിയായ സൗകര്യം ഒരുക്കാത്തതിനാൽ പല വിദ്യാർത്ഥികളും താരതമ്യേനെ അപേക്ഷകർ കുറവുള്ള തെക്കൻ ജില്ലകളിൽ പോയി പരീക്ഷ എഴുതേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. മലപ്പുറം പ്രഥമ പരിഗണയും മലബാറിലെ മറ്റു ജില്ലകൾ തുടർന്നും കൊടുത്തവരിൽ പലർക്കും മലബാർ ജില്ലകളിൽ എവിടെയും തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കാതെ തെക്കൻ ജില്ലകളിൽ പോയി പരീക്ഷ എഴുതേണ്ടുന്ന അവസ്ഥ സംജാതമായത് സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കാണിച്ച നിസ്സംഗത ആണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. പരീക്ഷാ കേന്ദ്രങ്ങൾ നൽകുന്നതിൽ പോലും നിലനിൽക്കുന്ന ഈ അന്തരം സർക്കാർ മലപ്പുറത്തോട് വച്ചുപുലർത്തുന്ന വിവേചന സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ്…

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച; അഴിമതിക്കാരെ കണ്ടെത്തി നടപടിയെടുക്കുക: ഹമീദ് വാണിയമ്പലം

മലപ്പുറം: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചക്ക് കാരണമായ തുടർ നിർമാണ പ്രവർത്തനങ്ങളിൽ നടന്ന അഴിമതിയെയും ക്രമക്കേടുകളെയും കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നരിപ്പറമ്പിൽ സംഘടിപ്പിച്ച സമരാരവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഗുലേറ്റർ നിർമാണത്തിന് പ്രൊജക്റ്റ് തയ്യാറാക്കിയ ഡൽഹി ഐഐടി നിർദ്ദേശിച്ച നിലവാരമുള്ള ഷീറ്റുകൾക്ക് പകരം ചൈനയിൽ നിന്ന് ഇറക്കിയ നിലവാരമില്ലാത്ത ഷീറ്റുകൾ ഉപയോഗിച്ചത്തിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചോർച്ച. ഈ ഷീറ്റുകൾ ഇറക്കുമതി ചെയ്യാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തെഴുതിയ തവനൂർ എംഎൽഎ കെടി ജലീലിന്റെ ഈ അഴിമതിയിലുള്ള പങ്കും അന്വേഷണ വിധേയമാക്കണം. അഞ്ചു കോടിക്ക് മുകളിൽ വരുന്ന അഴിമതിക്കാണ് കളമൊരുക്കിയതെങ്കിലും പെട്ടെന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഡിറ്റിംഗ് നടന്നത്…

തേർഡ് ഓഫീസർ പദവി ലഭിച്ചു

കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഉറുദു അദ്ധ്യാപകനും അസോസിയേറ്റ് എൻ സി സി ഓഫീസറുമായ കെ വി അഹ്‌മദിന് തേർഡ് ഓഫീസർ പദവി ലഭിച്ചു. നാഗ്പൂർ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ രണ്ടു മാസം നീണ്ടു നിന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സർവീസ് വിഷയങ്ങളിലുള്ള എഴുത്തു പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് തേർഡ് ഓഫീസർ പദവി ലഭിച്ചത്. 30 കേരള എൻസിസി ബറ്റാലിയൻ കോഴിക്കോടിനു കീഴിലുള്ള അസോസിയേറ്റ് എൻസിസി ഓഫീസർ ആയ അഹ്‌മദ്‌ നാദാപുരം കുറുവന്തേരി സ്വദേശിയാണ്.

മർകസ് സാനവിയ്യ വിദ്യാർഥി യൂണിയന് പുതിയ നേതൃത്വം

കോഴിക്കോട്: മർകസ് സാനവിയ്യ വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ 2024-25 വർഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. സാനവിയ്യ കൺവെൻഷൻ സെൻ്ററിൽ നടന്ന വാർഷിക പുനഃസംഘടനാ കൗൺസിലിൽ പ്രിൻസിപ്പൽ ബശീർ സഖാഫി കൈപ്രമാണ് പുതിയ യൂണിയൻ നേതൃത്വത്തെ പ്രഖ്യാപിച്ചത്. ഭാരവാഹികൾ: മുഹമ്മദ്‌ ആശിഫ് താനാളൂർ (പ്രസിഡണ്ട്), മുഹമ്മദ്‌ അൽത്വാഫ് പോലൂർ (ജനറൽ സെക്രട്ടറി), മുഹമ്മദ്‌ റഹ്മത്തുല്ല പരപ്പനങ്ങാടി (ഫിനാൻസ് സെക്രട്ടറി), തൗഫീഖ് അഹ്‌മദ്‌ കവരത്തി, മുഹമ്മദ്‌ ബാശിർ കക്കാട്, മുഹമ്മദ്‌ ശറഫ് കാവനൂർ, അബ്ദുൽ വാഹിദ് കൊടശ്ശേരി (സെക്രട്ടറിമാർ).

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഷിക്കാഗോയിൽ ഊഷ്‌മള സ്വീകരണം ജൂലൈ ആറിന്

സീറോ മലബാർ സഭയുടെ പരമോന്നത സ്ഥാനമേറ്റതിനു ശേഷം ആദ്യമായി അമേരിക്കയിലെത്തുന്ന മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഷിക്കാഗോ സീറോ മലബാർ രൂപത ഊഷ്‌മള സ്വീകരണം നൽകും. ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ ജോയി ആലപ്പാട്ടിന്റെ പ്രത്യേക ക്ഷണപ്രകാരം വന്നെത്തുന്ന മേജർ ആർച്ച്ബിഷപ്പിന് ജൂലൈ ആറാം തീയതി ഒരുക്കുന്ന ഊഷ്‌മള സ്വീകരണത്തിൽ രൂപതയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും പങ്കുചേരും. ജൂലൈ ആറ് ശനിയാഴ്ച രാവിലെ പത്തിന് ഷിക്കാഗോ കത്തീഡ്രൽ അങ്കണത്തിൽ നിന്ന് താലപ്പൊലിയും ചെണ്ടമേളത്തോടും കൂടി മേജർ ആർച്ച്ബിഷപ്പിനെ പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മെത്രാന്മാരും വൈദികരും ഒത്തുചേർന്നു സമൂഹബലി. അതിനുശേഷമാണ് അനുമോദന സമ്മേളനവും സ്നേഹവിരുന്നും. മേജർ ആർച്ച്ബിഷപ്പ് പദവിയിലെത്തിയതിനു ശേഷം ആദ്യമായി ഷിക്കാഗോ രൂപതയിലെത്തുന്ന മാർ തട്ടിലിന്റെ സാന്നിധ്യം അനുഭവിക്കാൻ എല്ലാ വിശ്വാസികളെയും വൈദികർ, സമർപ്പിതർ, കൈക്കാരന്മാർ, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി രൂപതാദ്ധ്യക്ഷൻ മാർ…

ബെന്‍സന്‍വിന്‍ തിരുഹൃദയ ക്‌നാനായ പള്ളി തിരുനാളിന് കൊടിയേറി

ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുനാളിന് കൊടിയേറി. കഴിഞ്ഞ നാല് ദിവസമായി നടന്ന കൂടാരയോഗതല ഒരുക്കത്തിന് ശേഷം വികാരി ഫാ.തോമസ് മുളവനാല്‍ തിരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റി. അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. മെല്‍വിന്‍, ഫാ. കെവിന്‍ , ഫാ. ജോയല്‍പയസ് , ഫാ. റ്റോം. കണ്ണന്താനം എന്നിവരും തിരുക്കര്‍മങ്ങളില്‍ കാര്‍മികരായി. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും നടത്തപ്പെട്ടു. തിരുനാള്‍ ഞായറാഴ്ച സമാപിക്കും. കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവര്‍ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.