വിദ്യർത്ഥികളുടെ ശബ്ദമാകേണ്ട ജലീൽ സംസാരിക്കുന്നത് ഒറ്റുകാരൻ്റെ വേഷത്തിൽ: ഫ്രറ്റേണിറ്റി

മലപ്പുറം: പ്ലസ് വൺ സമരവുമായി ബന്ധപ്പെട്ട് സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾകൊപ്പമാണോ അവസരങ്ങൾ നിഷേധിക്കുന്നവർ കൊപ്പമാണോ കെ.ടി ജലീൽ നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കണം. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയതും ഒറ്റുകൊടുത്തതുമാണ് ജലീലിൻ്റെ രാഷ്ട്രീയ പാരമ്പര്യം. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠനം നടത്തിയതിൻ്റെ ആനുകൂല്യത്തിലും, രാഷ്ട്രീയ പിൻബലത്തിലും മാത്രം ജോലി തരപ്പെടുത്തിയയാളാണ് ജലീൽ. പ്ലസ് വൺ സീറ്റ് വിഷയത്തിൽ അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ പറഞ്ഞ് സി.പി.എമ്മിൻ്റെ രക്ഷകനാകാൻ വരുന്ന ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ ഗവൺമെൻ്റ് എയ്ഡഡ് സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിന് പകരം സെൽഫിനാൻസ് കോളേജുകളാണ് ജില്ലയിൽ അനുവദിച്ചത്. മലപ്പുറം വിരോധം ഉള്ളിൽ പേറുന്ന വംശീയ വെറിയുടെയും, സംഘ്പരിവാർ കൂട്ടായ്മകളുടെയും വ്യാജ പ്രചരണങ്ങൾക്ക് നിയമസഭാംഗമെന്ന നിലയിൽ ആധികാരികത നൽകാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്നും ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പ്രസ്താവനയിൽ പറഞ്ഞു.

ദേശീയ പാത ഉപരോധസമരം: ഫ്രറ്റേണിറ്റി ഇന്ന് കലക്ട്രേറ്റിലേക്ക് “മലപ്പുറം പട” ബഹുജന മാർച്ച്

മലപ്പുറം: പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ചിട്ടും ജില്ലയിലെ കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികളെ സീറ്റില്ലാതെ പുറത്ത് നിർത്തുന്ന സർക്കാർ വിവേചനങ്ങൾക്കെതിരെ തുടർച്ചയായി ദേശീയപാത ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. പാലക്കാട് – കോഴിക്കോട് റോഡില്‍ ഫ്രറ്റേണിറ്റി വനിതാ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയപാത ഉപരോധത്തിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. എസ്.എഫ്.ഐ സമരത്തിനെതിരെയുള്ള മന്ത്രിയുടെ പരിഹാസം മലപ്പുറത്തെ വിദ്യാർത്ഥികളുടെ അവകാശസമരങ്ങൾക്ക് നേരെയുള്ളതാണ്. സർക്കാർ വാദങ്ങൾക്ക് ന്യായം ചമച്ചിരുന്ന എസ്.എഫ്.ഐ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. ഇടതു സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച ഹൈവെ ഉപരോധത്തിൽ നിഷ്‌ല മമ്പാട് (ജില്ലാ വൈസ് പ്രസിഡന്റ്), ഹുസ്ന പി കെ (മങ്കട മണ്ഡലം കമ്മിറ്റി അംഗം), ഫിദ സഹീർ (തിരൂർ മണ്ഡലം സെക്രട്ടറി), ജസ (തിരൂർ മണ്ഡലം കമ്മിറ്റി അംഗം), ഫിദ കാളികാവ് (വണ്ടൂർ…

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക!; അറ്റ്‌ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്‌ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ  അറ്റ്‌ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റായി കാജൽ സക്കറിയയും, സെക്രട്ടറിയായി ബിനു കാസിമും, ട്രെഷറർ ആയി തോമസ് ജോസഫും ചുമതലയേറ്റു. വൈസ് പ്രസിഡന്റ് ഷൈനി അബൂബക്കർ, ജോയിന്റ് സെക്രട്ടറി അനു ഷിബു, ജോയിന്റ് ട്രഷറര്‍ സാദിഖ് പുളിക്കാപറമ്പിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അമ്മു സഖറിയ, മീര പുതിയടത്തു, ഫമിന ചുക്കൻ എന്നിവർ ചാപ്റ്റർ അംഗങ്ങളായി ചാപ്റ്റർ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കും. പ്രസിഡന്റ് കാജൽ സഖറിയയുടെ മാധ്യമ രംഗത്തേക്കുള്ള കാൽവെയ്പ് ആകസ്മികമാണെങ്കിലും, തന്റെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹങ്ങളിൽ ഒന്ന് പ്രാവർത്തികമാകുന്നതിന്റെ ചാരിതാർഥ്യത്തോട് കൂടിയാണ് താൻ മാധ്യമ കൂട്ടായ്മയുടെ ഭാഗം ആകുന്നതെന്ന് കാജൽ പറഞ്ഞു. പ്രവാസി ചാനലിന്റെ ജോർജിയ റീജിയന്റെ ഡയറക്ടർ ആയിട്ടാണ്…

സ്കൂളുകളിൽ ബൈബിൾ പഠിപ്പിക്കണമെന്ന് ഒക്ലഹോമ സംസ്ഥാന സൂപ്രണ്ട് ഉത്തരവിട്ടു

ഒക്ലഹോമ സിറ്റി, ഒക്ലഹോമ: ഒക്‌ലഹോമയിലെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച പബ്ലിക് സ്‌കൂളുകളോട് 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠങ്ങളിൽ ബൈബിൾ ഉൾപ്പെടുത്താൻ ഉത്തരവിട്ടു. ക്ലാസ് മുറികളിൽ മതം ഉൾപ്പെടുത്താനുള്ള യാഥാസ്ഥിതികരുടെ ഏറ്റവും പുതിയ ശ്രമമാണിത്. ഈ നിർദ്ദേശം പൗരാവകാശ ഗ്രൂപ്പുകളിൽ നിന്നും സഭയെയും ഭരണകൂടത്തെയും വേർതിരിക്കുന്നതിനെ പിന്തുണയ്ക്കുന്നവരിൽ നിന്നും ഉടനടി അപലപനം നേരിട്ടു. ചിലർ ഇതിനെ അധികാര ദുർവിനിയോഗവും യുഎസ് ഭരണഘടനയുടെ ലംഘനവുമാണെന്ന് വിശേഷിപ്പിച്ചു. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിര്‍ബ്ബന്ധമാണെന്നും, അത് കര്‍ശനമായി പാലിക്കപ്പെടണമെന്നുംറിപ്പബ്ലിക്കൻ സ്റ്റേറ്റ് സൂപ്രണ്ട് റയാൻ വാൾട്ടേഴ്‌സ് സംസ്ഥാനത്തുടനീളമുള്ള ജില്ലകളിലേക്ക് അയച്ച ഉത്തരവിൽ പറഞ്ഞു. “ബൈബിൾ ചരിത്രപരവും സാംസ്കാരികവുമായ ഒഴിച്ചുകൂടാനാകാത്ത നാഴികക്കല്ലാണ്. അതിനെക്കുറിച്ചുള്ള അടിസ്ഥാന അറിവില്ലാതെ, ഒക്ലഹോമ വിദ്യാർത്ഥികൾക്ക് നമ്മുടെ രാജ്യത്തിൻ്റെ അടിത്തറയെ ശരിയായി മനസ്സിലാക്കാന്‍ കഴിയില്ല. അതിനാലാണ് ഒക്ലഹോമ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ നൽകുന്നത്,” വാൾട്ടേഴ്സ് പ്രസ്താവനയിൽ പറഞ്ഞു. ഒക്‌ലഹോമ…

സിറോ മലബാർ സഭയുടെ നിർണ്ണായകമായ ജൂലൈ മൂന്ന് (ലേഖനം): ബ്ലെസ്സണ്‍ ഹ്യൂസ്റ്റന്‍

ജൂലൈ മൂന്നിനു ശേഷം സിറോ മലബാര്‍ സഭയില്‍ എന്ത്‌ സംഭവിക്കുമെന്നാണ്‌ എല്ലാവരും ചിന്തിക്കുന്നത്‌. സഭയില്‍ പൊട്ടിത്തെറി ഉണ്ടാകുമോ അതോ സിനഡിന്റെ കല്പന നടപ്പാക്കികൊണ്ട്‌ എറണാകുളം അങ്കമാലി അതിരൂപത കീഴടങ്ങുമോ. ഒരു പ്രവചനത്തിനതീതമെന്നു തന്നെ പറയാം. കാരണം, അത്രമേല്‍ ഗുരുതരവും സങ്കീര്‍ണ്ണവുമാണ്‌ ഈ വിഷയം. സിറോ മലബാര്‍ സഭയില്‍ എന്നല്ല ആഗോള കത്തോലിക്കാ സഭയില്‍ പോലും ഈയടുത്ത കാലത്ത്‌ ഇത്രയധികം സങ്കീര്‍ണ്ണമായ ഒരു പ്രശ്നമുണ്ടായിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. പരിഹരിക്കപ്പെടാത്തത്ര സങ്കിര്‍ണ്ണമായ ഒരു പ്രശ്‌നമായി ഇന്നത്‌ മാറിക്കഴിഞ്ഞു. അതിനു കാരണം ആരാണ്‌? സഭാ നേതൃത്വമാണെന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പറയുന്നതെങ്കില്‍, സഭയെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍ വിശ്വാസികളെ എതിര്‍പ്പിന്റെ വഴിയില്‍ തിരിച്ചുവിടുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക് കരണമെന്നതാണ്‌ സിനഡ്‌ വ്യക്തമാക്കുന്നത്‌. ചുരുക്കത്തില്‍ ആര്‍ക്കുമറിയില്ല എവിടെയാണ്‌ പ്രശ്നത്തിന്റെ തുടക്കമെന്ന്. പ്രശ്നം തുടങ്ങിയത്‌ ആരാണെന്ന്‌ അറിയില്ലെങ്കിലും പ്രശ്നമെന്തെന്ന് സഭയില്‍ മാത്രമല്ല സഭക്കു പുറത്തുള്ളവര്‍ക്കുമിപ്പോള്‍ കാണാപ്പാഠമാണ്‌. എന്തായാലും ഇന്നത്‌…

തോക്ക് അക്രമം പൊതുജനാരോഗ്യ പ്രതിസന്ധിയാണെന്ന് സർജൻ ജനറൽ വിവേക് മൂർത്തി

വാഷിംഗ്ടൺ: രാജ്യത്ത് തോക്ക് അക്രമം ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയായി ജൂൺ 25 ന് സർജൻ ജനറൽ വിവേക് മൂർത്തി പ്രഖ്യാപിച്ചു. അമേരിക്കയിൽ  തോക്കുകളുമായി ബന്ധപ്പെട്ട മരണങ്ങളും അവയുടെ കാസ്‌കേഡിംഗ് പ്രത്യാഘാതങ്ങളും തടയാൻ അമേരിക്കക്കാരോട്  പ്രത്യേകിച്ച് കറുത്തവർഗക്കാരായ അമേരിക്കക്കാർ, യുവ അമേരിക്കക്കാർ എന്നിവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. “തോക്ക് അക്രമം ഒരു അടിയന്തര പൊതുജനാരോഗ്യ പ്രതിസന്ധിയാണ്, ഇത് നിരവധി അമേരിക്കക്കാർക്ക് ജീവൻ നഷ്ടപ്പെടുന്നതിനും സങ്കൽപ്പിക്കാനാവാത്ത വേദനയ്ക്കും അഗാധമായ ദുഃഖത്തിനും കാരണമായി,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പൊതുജനങ്ങളുടെ ക്ഷേമത്തിന് വിനാശകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ എന്ന് വിളിക്കുകയും കൂടുതൽ ഗവേഷണ ധനസഹായം, മെച്ചപ്പെട്ട മാനസികാരോഗ്യ പ്രവേശനം എന്നിവ .തോക്ക് അക്രമത്തെക്കുറിച്ചുള്ള ആദ്യത്തെ പൊതുജനാരോഗ്യ ഉപദേശത്തിൽ ആവശ്യപ്പെടുകയും ചെയ്തു.രാജ്യത്തെ ഉന്നത പൊതുജനാരോഗ്യ ഉദ്യോഗസ്ഥനായ വിവേക് മൂർത്തി ദോഷം കുറയ്ക്കുന്നതിനുള്ള സുരക്ഷിത സംഭരണം പോലുള്ള മറ്റ് നടപടികളും.നിർദേശിച്ചിട്ടുണ്ട് തോക്ക് അക്രമത്തിൻ്റെ ആഘാതം – പ്രതിവർഷം…

ഇന്ത്യയുടെ ചരിത്രപരമായ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ യുഎസ് അഭിനന്ദിച്ചു

വാഷിംഗ്ടണ്‍: ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ ഇന്ത്യയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ “ലോക ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രയോഗം” എന്ന് പ്രശംസിച്ചു. “അസാധാരണ നേട്ടം” എന്നാണ് അദ്ദേഹം അതിനെ വാഴ്ത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ടുള്ള യുഎസ് ഗ്രൂപ്പുകളുടെ ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട് മില്ലർ പറഞ്ഞു, “നിർദ്ദിഷ്‌ട റിപ്പോർട്ടുകളുമായോ അവ പരാമർശിക്കുന്ന കാര്യങ്ങളുമായോ എനിക്ക് സംസാരിക്കാൻ കഴിയില്ല. ഇന്ത്യൻ തിരഞ്ഞെടുപ്പിൻ്റെ കാര്യം വരുമ്പോൾ, യുഎസ് സർക്കാർ തുടർച്ചയായി അത് നിരീക്ഷിച്ചു. ആഗോളതലത്തിൽ ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ പ്രയോഗമാണത്.” നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെഡിയുവും ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള ടിഡിപിയും ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലെത്തിയത്. ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ജൂൺ 4 ന് 543 ലോക്‌സഭാ…

ബ്യൂറോക്രാറ്റുകൾക്കല്ല,സ്വർഗ്ഗത്തിലുള്ള ദൈവത്തിനാണ് ഞങ്ങൾ ഉത്തരം നൽകുന്നത്’: വോട്ടുചെയ്യാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ് : വാഷിംഗ്ടണിലെ ബ്യൂറോക്രാറ്റുകൾക്ക് ഞങ്ങൾ ഉത്തരം നൽകുന്നില്ല, സ്വർഗ്ഗത്തിലുള്ള ദൈവത്തിനാണ് ഞങ്ങൾ ഉത്തരം നൽകുന്നത്’:.നവംബറിൽ വോട്ടുചെയ്യാൻ ക്രിസ്ത്യാനികളോട് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്യുന്നു, “സുവിശേഷകരും ക്രിസ്ത്യാനികളും, അവർ വേണ്ടത്ര വോട്ട് ചെയ്യുന്നില്ല. അവർ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്നു, പക്ഷേ അവർ വോട്ടുചെയ്യില്ല.” “ഇത്തവണ മാത്രം” വോട്ടുചെയ്യാൻ അദ്ദേഹം അമേരിക്കൻ ക്രിസ്ത്യാനികളോട് അഭ്യർത്ഥിച്ചു, “നിങ്ങൾ വോട്ട് ചെയ്താൽ നിങ്ങൾക്കുണ്ടാവുന്ന ശക്തി നിങ്ങൾക്കറിയാമോ?” വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ കാര്യങ്ങൾ നേരെയാക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു, “അടുത്തിരുത്തി പ്രവർത്തിക്കുക, ഞങ്ങൾ വഞ്ചകനായ ജോ ബൈഡനെ പരാജയപ്പെടുത്താൻ പോകുന്നു, ഞങ്ങൾ ഞങ്ങളുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ പോകുന്നു, ഞങ്ങൾ വീണ്ടും അമേരിക്കയെ മഹത്തരമാക്കാൻ പോകുന്നു. ട്രംപ് പറഞ്ഞു നിലവിലെ ജോ ബൈഡൻ്റെ ഭരണം ക്രിസ്ത്യൻ മൂല്യങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകുന്നു. ശനിയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഫെയ്ത്ത് ആൻഡ് ഫ്രീഡം കോളിഷൻ്റെ…

പെന്തക്കോസ്തൽ കോൺഫറൻസ് അവസാന ഘട്ടത്തിലേക്ക്

മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കാനഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓഗസ്റ്റ് മാസം 1,2,3തീയതികളിൽ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബിയിൽ വച്ച് നടക്കുന്നു. ഈ കോൺഫറൻസിലേക്ക് അനുഗ്രഹീതരായ ശുശ്രൂഷകന്മാർ വചനം പ്രസംഗിക്കുന്നു. പാസ്റ്റർ Glenn Badonsky(USA), പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ റെജി ശാസ്താംകോട്ട, അവരോടൊപ്പം കാനഡയിൽ നിന്നുള്ള അഭിഷിക്തന്മാരും ശുശ്രൂഷിക്കുന്നു. കാനഡയുടെ വിവിധ സ്ഥലങ്ങളിലെ നിന്നുള്ള ചർച്ചുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 അംഗ choir ഗാനങ്ങൾ ആലപിക്കുന്നു അവരോടൊപ്പം അനുഗ്രഹീത വർഷിപ്പ് ലീഡർ പാസ്റ്റർ ലോർഡ്സൺ ആന്റണിയും ശുശ്രൂഷിക്കുന്നു. ഈ സമ്മേളനം ഹാർവെസ്റ് ടിവി ലൈവ് സംപ്രേഷണം ചെയ്യുന്നു. അതോടൊപ്പം പെന്തിക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ കനേഡിയൻസ് എന്ന ഫേസ്ബുക്ക് പേജിൽ ലൈവ് ആയിട്ട് മീറ്റിങ്ങുകൾ കാണുവാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട് . www.thepfic.ca എന്ന വെബ്സൈറ്റിൽ കോൺഫറൻസിന് വേണ്ടി രജിസ്ട്രേഷൻ ചെയ്യുവാൻ…

ഡാളസ് ഇർവിംഗിലെ ചിക്ക്-ഫിൽ-എ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ഡാളസ്: ലാസ് കോളിനാസ് ഏരിയയിൽ  5300 ബ്ലോക്കിലെ ചിക്ക്-ഫിൽ-എ ഫാസ്റ്റഫുഡ് സ്റ്റോറിൽ  ബുധനാഴ്ച  ഏകദേശം 4 മണിയോടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.  വെടിവയ്പ്പിനെക്കുറിച്ച് ഒന്നിലധികം 911 കോളുകൾ ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിചേർന്നു ,പരിശോധനയിൽ  ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റിനുള്ളിൽ വെടിയേറ്റ് പരിക്കേറ്റ  അജ്ഞാതരായ രണ്ട് ഇരകളെ കണ്ടെത്തി. കെട്ടിടത്തിനുള്ളിൽ വെടിവയ്പ്പ് നടന്നതായി ഇർവിംഗ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഓഫീസർ ആൻ്റണി അലക്സാണ്ടർ അലക്സാണ്ടർ സ്ഥിരീകരിച്ചു.  പ്രതിയെ തിരിച്ചറിഞ്ഞതായും  അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഈ സംഭവത്തിൽ  37 കാരനായ ഒവെഡ് ബെർണാഡോ മെൻഡോസ അർഗ്വെറ്റയെ  തിരയുകയാണ് ഇർവിംഗ് പോലീസ് 6 മണിക്ക് മുമ്പ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. പൊതുജനങ്ങൾക്കു ഭീഷണിയില്ലെന്ന് പോലീസ് പറഞ്ഞു. ചിക്ക്-ഫിൽ-എ റെസ്റ്റോറൻ്റിലെ ചില ജനാലകൾക്ക് മുന്നിൽ സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട് . നിരവധി പോലീസ് കാറുകൾ പാർക്കിംഗ് സ്ഥലത് പാർക്ക് ചെയ്തിട്ടുണ്ട്…