തിരൂർക്കാട് : തിരൂർക്കാട് ഇലാഹിയ കോളേജിന് കീഴിലെ പ്രൊഫഷണൽ ആൻഡ് ഇസ്‌ലാമിക് കോഴ്സ് 2021-24 ബാച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു. മുനീബ് പി കെ ഒന്നാം റാങ്ക് കരസ്ഥമാക്കി. മർവ മറിയം പി രണ്ടാം റാങ്കും ഷാകിറ മൂന്നാം റാങ്കും നേടി. റഗുലർ ഡിഗ്രി കരസ്ഥമാക്കുന്നതോടൊപ്പം ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളിൽ അവഗാഹമുള്ള പ്രൊഫഷനലുകളെ വളർത്തിയെടുക്കുന്നതിന് 2017 ൽ തുടക്കം കുറിച്ച പ്രൊഫഷണൽ ആൻഡ് ഇസ്‌ലാമിക് കോഴ്സിന്റെ അഞ്ചാമത്തെ ബാച്ച് ആണ് പുറത്തിറങ്ങുന്നത്. വിജയികളെ കോളേജ് പ്രിൻസിപ്പാൾ ഹാരിസ് കെ മുഹമ്മദ് അഭിനന്ദിച്ചു.
Day: July 3, 2024
അധിക ബാച്ചുകൾ അനുവദിക്കണം; വിദ്യാർത്ഥികളും രക്ഷിതാക്കളും കലക്റ്ററേറ്റ് പടിക്കൽ ഉപവസിക്കും
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയിൽ അധിക ബാച്ചുകൾ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും – രക്ഷിതാക്കളും നാളെ കലക്ട്രോറ്റ് പടിയിൽ ഉപവാസ സമരം സംഘടിപ്പിക്കും. വിദ്യാഭ്യാസ-ആരോഗ്യ- ഗതാഗത- വ്യാവസായിക മേഖലയിലടക്കം മലപ്പുറത്തോടുള്ള വികസന രംഗത്തെ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ പ്രഖ്യപിക്കപ്പെട്ട അനിശ്ചിതകാല പ്രക്ഷോഭമാണ് മലപ്പുറം മെമ്മോറിയൽ. ആദ്യ ഘട്ടത്തിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലബാറിലെ വിദ്യാർത്ഥികളുടെ ന്യായമായ ആവിശ്യങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുന്ന ഇടതുപക്ഷ സർക്കാറിനെതിരെ ഏഴ് ഘട്ടങ്ങളിലായി വിവിധ സമരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പ്രകടന പത്രികയിൽ പോലും സർക്കാർ അംഗീകരിച്ച മലബാർ വിദ്യാഭ്യാസ പ്രതിസന്ധിയിൽ കള്ള കണക്കുകൾ കാണിച്ച് ഒഴിഞ്ഞുമാറാൻ ശ്രമിച്ച വിദ്യാഭ്യസമന്ത്രിക്കും സർക്കാറിനും അവസാനം മലപ്പുറത്തെ സീറ്റ് പ്രതിസന്ധി അംഗീകരിക്കുന്നതിന് വരെ ഫ്രറ്റേണിറ്റിയുടെ സമരങ്ങൾ കാരണമായി. മലപ്പുറം ജില്ലയിലെ…
കാലിക്കറ്റ് ക്യൂബിംഗ് കോൺക്വസ്റ്റ് 2024 ജൂലൈ 6,7 ന്
കോഴിക്കോട് : കേരളത്തിലെ സ്പീഡ് ക്യൂബിംഗ് പ്രേമികൾക്കായി വേൾഡ് ക്യൂബ് അസോസിയേഷൻ (WCA) വേദിയൊരുക്കുന്നു. WCA സംഘടിപ്പിക്കുന്ന കാലിക്കറ്റ് ക്യൂബിംഗ് കോൺക്വസ്റ്റ് 2024, ഈ വരുന്ന ജൂലൈ 6-7 തീയതികളിൽ കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ ഇനങ്ങളിലായുള്ള ക്യൂബിങ് മത്സരങ്ങളിൽ പങ്കെടുക്കാനും, പുതിയ കഴിവുകൾ പഠിക്കാനും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന മറ്റ് ക്യൂബർമാരെ കണ്ടുമുട്ടാനും ഇവിടെ അവസരമൊരുക്കും. 3x3x3, 4x4x4, 5x5x5, Pyraminx, Megaminx എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. ഓരോ വിഭാഗത്തിലും ഏറ്റവും വേഗത്തിൽ ക്യൂബ് റിസോൾവ് ചെയ്യുന്നതിനായി മത്സരാർത്ഥികൾ മാറ്റുരക്കും. മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 2024 ജൂൺ 4 ന് ആരംഭിച്ചു. സ്ലോട്ടുകൾ പരിമിതമായതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ഔദ്യോഗിക വേൾഡ് ക്യൂബ് അസോസിയേഷൻ…
വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് നേതൃസംഗമം
മലപ്പുറം: നിയമ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് അവകാശപ്പെടുമ്പോഴും നിരന്തരം പീഡനത്തിന് ഇരയാകുന്നവരും നീതി നിഷേധിക്കപ്പെടുന്നവരും നമ്മുടെ മുൻപിൽ ചോദ്യചിഹ്നമായി നിരവധിയുണ്ടെന്നും ഗവൺമെന്റും നിയമ സംവിധാനങ്ങളും ഈ വിഷയത്തെ ഗൗരവത്തിലെടുക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ അഞ്ചുവർഷമായി നീതിക്കുവേണ്ടി പോരാടുന്നവരുടെ ശബ്ദമായി സംഘടന തെരുവിലുണ്ടെന്നും അവർക്കുവേണ്ടി ഇനിയും തെരുവിൽ തന്നെ ഉണ്ടാകും എന്നും അവർ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സരസ്വതി വലപ്പാട്, ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, വൈസ് പ്രസിഡന്റ് ഹസീന വഹാബ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ സ്വാഗതവും സെക്രട്ടറി സുഭദ്ര വണ്ടൂർ നന്ദിയും പറഞ്ഞു.
ഓഫീസിനകത്ത് റീല്‍സ് ചിത്രീകരണം: ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയില്ലെന്ന് മന്ത്രി എം ബി രാജേഷ്
പത്തനംതിട്ട: തിരുവല്ല നഗരസഭാ ഓഫീസിനുള്ളിൽ റീലുകൾ ചിതീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അവധി ദിവസമായ ഞായറാഴ്ച ഓവർടൈം ജോലിക്കിടെ റീൽ ചിത്രീകരിച്ചതിന് ജീവനക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഞായറാഴ്ച ദിവസത്തിലാണ് റീല്‍സ് എടുത്തത്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എംബി രാജേഷ് അറിയിച്ചു. ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷേ, ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണമെന്നും മന്ത്രി നിർദേശിച്ചു.ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ…
കച്ചവടക്കാർ മൂല്യങ്ങൾ മുറുകെപ്പിടിക്കണം: കാന്തപുരം
കോഴിക്കോട്: വ്യാപാര വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർ സാമൂഹികവും മാനുഷികവും ധാർമികവുമായ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ഉത്സാഹിക്കണമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർച്ചന്റ്‌സ് ചേംബർ ഇന്റർനാഷണലിന്റേയും മർകസ് അലുംനിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വ്യാപാരി സംഗമത്തിൽ ഉദ്‌ബോധനം നടത്തുകയായിരുന്നു അദ്ദേഹം. കച്ചവട തന്ത്രങ്ങൾ എന്ന പേരിൽ ജനങ്ങളെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുന്ന സാഹചര്യമുണ്ട്. എന്ത് ചെയ്തും പണമുണ്ടാക്കാം എന്ന ചിന്തയും വർധിച്ചു വരുന്നുണ്ട്. അത്തരം കച്ചവടങ്ങൾക്ക് ആയുസ്സുണ്ടാവില്ലെന്നും മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നതോടൊപ്പം യുക്തിയോടെ വ്യാപാര രംഗത്ത് പ്രവർത്തിച്ചാൽ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മർകസ് കാമിൽ ഇജ്തിമയിൽ നടന്ന സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അലുംനി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി അധ്യക്ഷ വഹിച്ചു. വിവിധ സെഷനുകളിലായി ഷിജോയ് ജെയിംസ്, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, ദീപക്…
കെപിഎ ദേശീയ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനവും, കൊല്ലം ജില്ലാ രൂപീകൃത ദിനവും ഹമദ് ടൌൺ അൽ ഹിലാൽ ഹോസ്പിറ്റലിൽ വച്ച് കേക്ക് മുറിച്ചു ആഘോഷിച്ചു. ആഘോഷ പരിപാടി സാമൂഹ്യ പ്രവർത്തകൻ അമൽ ദേവ് ഉത്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും, ഏരിയ കോ-ഓർഡിനേറ്റർ അജിത് ബാബു നന്ദിയും പറഞ്ഞു. അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ശ്രീജിത്ത്, ഗോകുൽ, ഏരിയ കോ-ഓർഡിനേറ്റർ വി.എം പ്രമോദ്, ഏരിയ ജോയിന്റ് സെക്രട്ടറി ബിനിത അജിത്, വൈസ് പ്രസിഡന്റ് വിനോദ് ചന്ദ്രൻ ,ഡോ. അമൽ ഗോഷ്, ഡോ. ചേതൻ, ഡോ. രാജിവ്, ഡോ. ആദർശ്, ഡോ. ദിപ്തി, ഡോ. ശ്രിജ , ഡോ. അലക്സ് , ഡോ. ജയന്തി, ഡോ.…
നിങ്ങൾ ഒരു കരിയർ ഗൈഡാകാൻ ആഗ്രഹിക്കുന്നുവോ?; സിജി സഹായിക്കുന്നു
കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി) നടത്തി വരുന്ന ഡിപ്ലോമ ഇൻ കരിയർ ഗൈഡൻസ് & കൗൺസിലിങ് (DCGC) കോഴ്സിൻ്റെ 13-ാമത് ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കാലികമായി പരിഷ്കരിച്ച സിലബസിൻ്റെ അടിസ്ഥാനത്തിൽ പരിചയ സമ്പന്നരായ ഫാക്കൽറ്റികളുടെ നേതൃത്വത്തിലായിരിക്കും കോഴ്സ്. പ്രാക്ക്റ്റിക്കൽ & ഇൻ്റേൺഷിപ്പ്, സൈക്കോമെട്രിക്ക് ടൂളുകളിൽ പരിശീലനം തുടങ്ങിയവയും കോഴ്സിൻ്റെ ഭാഗമായിരിക്കും. രണ്ടു സെമസ്റ്ററുകളിലായി ഒരു വർഷമാണ് കോഴ്സ് കാലയളവ്. ഉദ്യോഗസ്ഥർക്കും , വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ രീതിയിൽ രൂപകൽപന ചെയ്തതാണ് കോഴ്സ് ഷെഡ്യൂൾ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 07 ജൂലൈ 2024 30 സീറ്റുകൾ മാത്രം. താൽപര്യമുള്ളവർ events.cigi.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: +91 8086664004
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജരുടെ സ്വാധീനം വർധിച്ചുവരുന്നു
ലണ്ടന്‍: ബ്രിട്ടനിൽ വ്യാഴാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് ഇന്ത്യൻ വംശജരായ നല്ലൊരു വിഭാഗം എംപിമാർക്കും പാർലമെൻ്റിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന പാർലമെൻ്റായിരിക്കും വരാനിരിക്കുന്ന ബ്രിട്ടൻ പാർലമെൻ്റ് എന്ന് വിശ്വസിക്കപ്പെടുന്നു. ബ്രിട്ടനിലെ ഫ്യൂച്ചർ തിങ്ക് ടാങ്കിൻ്റെ അവലോകനത്തിലാണ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത്. ലേബർ പാർട്ടിയിൽ നിന്ന് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് പരമാവധി എംപിമാരെ തിരഞ്ഞെടുക്കാം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് പൊതുജനങ്ങളിൽ നിന്ന് വൻ പിന്തുണ ലഭിക്കുമെന്നാണ് വിവിധ സർവേകൾ അവകാശപ്പെടുന്നത്. അടുത്ത പാർലമെൻ്റിലെ എംപിമാരിൽ 14 ശതമാനം ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാകാമെന്നാണ് തിങ്ക് ടാങ്ക് പറയുന്നത്. 2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ 15 എംപിമാർ വിജയിച്ച് പാർലമെൻ്റിലെത്തിയിരുന്നു. അവരിൽ പലരും ഇത്തവണയും മത്സരരംഗത്തുണ്ട്. കൺസർവേറ്റീവ് പാർട്ടിയുടെ അലോക് ശർമയും ലേബർ പാർട്ടിയുടെ വീരേന്ദ്ര ശർമയും…
ചരക്ക് നീക്കത്തില്‍ ഇന്ത്യൻ റെയിൽവേ ഒരു വർഷം കൊണ്ട് 14,000 കോടിയിലധികം ലാഭം നേടി
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ ചരക്ക് നീക്കത്തില്‍ നിന്നുള്ള ഇന്ത്യന്‍ റെയിൽവേയുടെ വരുമാനം 11.1 ശതമാനം വർദ്ധിച്ച് 2024 ജൂണിൽ 14,798.11 കോടി രൂപയായി, മുൻ വർഷം ഇതേ കാലയളവിൽ ഇത് 13,316.81 കോടി രൂപയായിരുന്നു. സർക്കാർ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. കണക്കുകൾ പ്രകാരം ഈ വർഷം ജൂണിൽ റെയിൽവേ 135.46 ദശലക്ഷം ടൺ ചരക്ക് കടത്തി. വാർഷികാടിസ്ഥാനത്തിൽ ചരക്ക് ഗതാഗതത്തിൽ 10.07 ശതമാനമാണ് വർദ്ധനവുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 123.06 ദശലക്ഷം ടണ്ണായിരുന്നു. ഇന്ത്യൻ റെയിൽവേയുടെ പ്രസ്താവന പ്രകാരം, റെയിൽവേ അതിൻ്റെ സേവന നിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും വിലകൾ മത്സരാധിഷ്ഠിതമാക്കുകയും ചെയ്തു. ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും ബിസിനസ് വികസന യൂണിറ്റുകളുടെ പ്രവർത്തനവുമാണ് റെയിൽവേയ്ക്ക് ഇത്രയും മികച്ച ഫലങ്ങൾ ഉണ്ടാക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു.