പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ബാച്ചുകൾ അനുവദിക്കുന്നത് വരെ പ്രക്ഷോഭംതുടരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറം: പ്ലസ് വൺ മതിയായ ബാച്ചുകൾ അനുവദിക്കാതെ സർക്കാർ തുടരുന്ന വിവേചനങ്ങൾക്കെതിരെ ദേശീയപാത ഉപരോധസമരം തുടർന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. പാലക്കാട് -കോഴിക്കോട് ദേശീയപാത ജില്ലാ നേതാക്കളുടെ നേതൃത്വത്തിലുള്ള ഉപരോധം കാരണം ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ശേഷവും സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയിൽ ശാശ്വത പരിഹാരത്തിന് സർക്കാർ ഇനിയും തയ്യാറാകാത്തത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പുതിയ ബാച്ചുകൾ അനുവദിക്കുന്നത് വരെ അനിശ്ചിതകാല പ്രക്ഷോഭമാരംഭിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. പതിനാറായിരത്തിലധികം വിദ്യാർത്ഥികളാണ് അവസരം ലഭിക്കാതെ പുറത്തു നിൽക്കുന്നത്. ഇടതു സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ക്യാമ്പസുകളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ,ജില്ലാ വൈസ് പ്രസിഡന്റ് വി. ടി എസ് ഉമർ തങ്ങൾ കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് അൻഷദ് അഹ്‌സൻ,…

കൊടിഞ്ഞി ഫൈസൽ വധക്കേസ്; ഇടത് സർക്കാർസംഘ്പരിവാർ പ്രീണനം അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറം: സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തേകുക എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തന ഫണ്ട് സമാഹരണത്തിൻ്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ആർ.എസ്.എസ്സുകാരാൽ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിൻ്റെ മാതാപിതാക്കൾ ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂരിന് ആദ്യ ഘഡു നൽകി കൊണ്ട് നിർവ്വഹിച്ചു. ശഹീദ് ഫൈസൽ കേസ് അനിശ്ചിതമായി നീട്ടികൊണ്ട് പോകുന്നതിലൂടെ ക്രൂരമായ നീതി നിഷേധമാണ് കേരള സർക്കാർ നടത്തുന്നത്.സംഘ് പരിവാർ ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന പ്രവൃത്തിയാണ് അഭ്യന്തര വകുപ്പ് സ്വീകരിച്ചു പോരുന്നത്, ഇത് ദൂരവ്യാപകമായ പ്രത്യാകാതങ്ങൾ സൃഷ്ടിക്കുമെന്നും, നീതി നിഷേധം തുടരുന്ന സാഹചര്യത്തിൽ ബഹുജന പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. സംഘ് പരിവാർ പ്രവർത്തകർ പ്രതികളായി വരുന്ന എല്ലാ കേസുകളിലും ഇത്തരം നിലപാടുകൾ സർക്കാർ ആവർത്തിക്കുകയാണ്, ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെയുള്ള നീതി നിഷേധത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വസികളും പ്രതികരിക്കണമെന്നും അദ്ദേഹം…

മഞ്ചേരി മെഡിക്കൽ കോളേജ് ഭരണകൂട വിവേചനം ഇനിയും സഹിക്കാനാവില്ല: വെൽഫെയർ പാർട്ടി

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനോട് ഭരണകൂടം നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. നിരന്തരമായ അറ്റകുറ്റപണികൾക്ക് വേണ്ടി അടച്ചിടുന്നതുകൊണ്ട് ബെഡ് ഇല്ലാതെ രോഗികൾ നിലത്ത് കിടന്നുകൊണ്ടിരിക്കുകയാണ്. ലാബും എക്‌സ്‌റെയും കേടാണെന്ന് പറഞ്ഞു പൂട്ടിയിട്ടിട്ട് കാലങ്ങളായി. മെഡിക്കൽ കോളേജിനു മുന്നിലെ റോഡ് വഴി നടക്കാൻ പോലും കഴിയാത്ത വിധം ചെളിക്കുണ്ട് ആയി മാറിയിരിക്കുന്നു. പണം അടക്കാതെ കുടിശ്ശിക വരുത്തിയതിനാൽ ഏജൻസികൾ സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങൾ നൽകാത്തതിനാൽ കാത്ത്‌ലാബും പ്രവർത്തനരഹിതമാണ്. തുടക്കംമുതലേ ഭരണകൂട അവഗണനയിൽ ഉഴലുന്ന മെഡിക്കൽ കോളേജിൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ അധികാരികൾ തയ്യാറാവുന്നില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, ജനറൽ സെക്രട്ടറി സഫീർഷ, ട്രഷറർ മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ, സെക്രട്ടറിമാരായ ബിന്ദു…

പ്ലസ് വൺ സീറ്റ്: ഫ്രറ്റേണിറ്റി റോഡ് ഉപരോധിച്ചു; പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ ജില്ലയിൽ നാലായിരത്തിലധികം വിദ്യാർത്ഥികൾ പുറത്തുനിൽക്കുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റിക്ക് കീഴിൽ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സമരക്കാർ പറഞ്ഞു. മുഖ്യ അലോട്ട്മെന്റുകളെല്ലാം പൂർത്തിയായപ്പോൾ തന്നെ പതിനായിരങ്ങളാണ് പടിക്ക് പുറത്തുണ്ടായിരുന്നത്. പ്രതീക്ഷ നഷ്ടപ്പെട്ട് അതിലെ പകുതിയോളം വിദ്യാർത്ഥികൾ മാത്രമാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചത് തന്നെ. അതിലെ പകുതിയോളം വിദ്യാർത്ഥികൾ തന്നെ ഇപ്പോഴും സീറ്റ് കിട്ടാതെ പുറത്തിരിക്കുകയാണ്. 8139 സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകർ ഉണ്ടായിടത്ത് 3712 സീറ്റുകൾ മാത്രമേ ജില്ലയിൽ ഉണ്ടായിരുന്നുള്ളൂ. ഇനിയും യാതാർത്ഥ്യത്തോട് മുഖം തിരിഞ്ഞുനിൽക്കാൻ അധികാരികളെ അനുവദിക്കില്ലെന്നും നേതാകൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി സനൽ മോഹൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആബിദ് വല്ലപ്പുഴ, ഫിറോസ് എഫ്. റഹ്മാൻ, റഷാദ്…

വിദ്യാർത്ഥികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് ആശങ്കാജനകമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) പ്രതിപക്ഷം ജൂലൈ 11 ന് നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു. സാമൂഹികവും വിദ്യാഭ്യാസവും സാമ്പത്തികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് സർക്കാർ ഒട്ടകപ്പക്ഷി മനോഭാവമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സാമൂഹികമായും സാമ്പത്തികമായും ജനസംഖ്യാപരമായും വികലമായ പലായനം സംബന്ധിച്ച് കോൺഗ്രസ് നിയമസഭാംഗം മാത്യു കുഴൽനാടൻ അടിയന്തര പ്രമേയ ചർച്ചയ്ക്ക് നോട്ടീസ് നൽകിയത് ചൂടേറിയ ചർച്ചയ്ക്ക് തിരികൊളുത്തി. യുവാക്കൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് സംസ്ഥാനമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൻ്റെ പല്ലവിക്ക് മുന്നിൽ ദേശീയ പരീക്ഷകളിൽ കേരളത്തിലെ വിദ്യാർത്ഥികൾ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കുഴൽനാടൻ പറഞ്ഞു. ഉട്ടോപ്യൻ പ്രത്യയശാസ്ത്ര കാഠിന്യത്തിൻ്റെ അൾത്താരയിൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക താൽപ്പര്യങ്ങൾ ബലികഴിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തെ സാമ്പത്തികമായും സാമൂഹികമായും ഊർജ്ജസ്വലമായ ഐടി ഹബ്ബാക്കി മാറ്റുന്നതിൽ…

സാൻ ഫെർണാണ്ടോയുടെ ആദ്യ മദർഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി

തിരുവനന്തപുരം: രാജ്യത്തിൻ്റെ സമുദ്രചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിച്ച്, ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് ചരക്ക് കയറ്റിയ ആദ്യത്തെ മദർഷിപ്പ് ഇന്ന് രാവിലെ (ജൂലൈ 11 ന്) ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. SFL കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതും ഡെൻമാർക്കിലെ Maersk (AP Moller Group) ചാർട്ടേഡ് ചെയ്തതും സിംഗപ്പൂരിലെ Bernhard Schulte Ship Management (BSM) നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ആയ മാർഷൽ ഐലൻഡ് ഫ്ലാഗ് ചെയ്ത കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞം തീരത്ത് എത്തിയത്. രാവിലെ 7.45 ഓടെ കപ്പൽ ബെർത്തിലേക്ക് പോകുന്ന പാതയുടെ തുടക്കത്തിൽ എത്തിയപ്പോൾ അദാനി പോർട്ട് പൈലറ്റുമാർ 1,930 കണ്ടെയ്‌നറുകളുമായി എത്തിയ കപ്പലിൽ കയറി. തുറമുഖത്തിനുള്ളിലെ പ്രശാന്തമായ ബ്രേക്ക്‌വാട്ടർ ഏരിയയിൽ പ്രവേശിക്കുന്നതിനായി കപ്പൽ ബൂയിഡ് ചാനലിലൂടെ നാവിഗേറ്റ് ചെയ്തു. ടഗ്ഗുകൾ ബെർത്തിലേക്ക് തള്ളിയിടുന്നതിന്…

കോര്‍ട്ട് ഫീ വര്‍ദ്ധനവ് പിന്‍വലിച്ചത് സ്വാഗതാര്‍ഹം: ജസ്റ്റീഷ്യ

കോഴിക്കോട്’: കേരള സര്‍ക്കാര്‍ ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ കോര്‍ട്ട് ഫീ വര്‍ദ്ധനവ് ഭാഗികമായി പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ എല്‍ അബ്ദുല്‍ സലാം പ്രസ്താവിച്ചു. കുടുബ കോടതി കേസുകള്‍ക്കും ക്രിമിനല്‍ കോടതികളിലെ ചെക്ക് കേസ്സുകള്‍ക്കുമുള്ള ഫീസാണ് ഭീമമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ജസ്റ്റീഷ്യയുടേതടക്കം നിയമമേഖലയിലെ വിവിധ കോണുകളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബജറ്റ് തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചത്. അമിതമായ ഫീസ് വര്‍ദ്ധനവ് ഇരകളോടുള്ള അനീതിയാണെന്നും ഇരുവട്ടം നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ബൈപ്പാസ് നിർമ്മാണം വൈകിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണം: റസാഖ് പാലേരി

പെരിന്തൽമണ്ണ : കേരളത്തിലെ സുപ്രധാന പാതകളിൽ ഒന്നായ ദേശീയപാത 966 (213) യിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന് ശാശ്വത പരിഹാരം എന്നുള്ളത് ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസ് നിർമിക്കുക എന്നുള്ളത് മാത്രമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ‘ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസിന് എന്താണ് സർക്കാരേ തടസ്സം’ എന്ന തലക്കെട്ടോട്കൂടി വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ പ്രചരണ പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010ൽ ഭരണാനുമതി ലഭിക്കുകയും 10 കോടി അനുവദിച്ച് അലൈൻമെന്റ് ഫിക്‌സ് ചെയ്ത് സർവേ പൂർത്തീകരിച്ച് സർവേ കല്ലുകൾ നാട്ടുകയും ചെയ്ത പദ്ധതി ഭരണകൂടത്തിന്റെ അവഗണന മൂലം നടപ്പിലാകാതെ കിടക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകൾ സ്ഥിതിചെയ്യുന്നത് പെരിന്തൽമണ്ണയിലേക്കുള്ള ആംബുലൻസുകൾ അടക്കം…

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച 10 ആകർഷണങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഷാർജ അൽ നൂർ ഐലൻഡ്

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര ആകർഷണങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഷാർജയിലെ അൽ നൂർ ഐലൻഡ്. ലോകത്തെ ഏറ്റവും മികച്ചതും യാത്രക്കാർ ഇഷ്ടപ്പെടുന്നതുമായ വിനോദകേന്ദ്രങ്ങൾ അവതരിപ്പിക്കുന്ന ‘ട്രിപ്പ് അഡ്വൈസറിന്റെ’ 2024ലെ “ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്” പുരസ്കാരം നേടിയാണ് അൽ നൂർ ഐലൻഡ് ഈ നേട്ടം കരസ്ഥമാക്കിയത്. ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അൽ നൂർ ഐലൻഡ് കഴിഞ്ഞ വർഷവും ‘ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്’ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഷാർജ ന​ഗരമധ്യത്തിലെ ഖാലിദ് തടാകത്തിൽ നിലകൊള്ളുന്ന ഐലൻഡിൽ കുടുംബസഞ്ചാരികൾക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ടനിരവധി കാഴ്ചകളും വിശേഷങ്ങളുമുണ്ട്. കലയും പ്രകൃതിയും വിനോദവും സമ്മേളിക്കുന്ന ദ്വീപിൽ പ്രത്യേകം തയാറാക്കിയ ശലഭഉദ്യാനവും ഒരുക്കിയിരിക്കുന്നു. വേനൽക്കാലത്തടക്കം ഹരിതാഭ നിറഞ്ഞുനിൽക്കുന്ന ഇവിടുത്തെ നടപ്പാതകളും ഹരിതാഭമായ കാഴ്ചകളും സോഷ്യൽമീഡിയയിലും ഏറെ പ്രശസ്തമാണ്. യാത്രാസംബന്ധിയായ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും പേരുകേട്ട ട്രാവൽ റിവ്യൂ…

ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ഗർഭകാല ഫിറ്റ്നസിന്റെ രഹസ്യം: ഡോ. ചഞ്ചൽ ശർമ

പ്രശസ്ത ചലച്ചിത്ര നടി ദീപിക പദുക്കോൺ അടുത്തിടെ പുറത്തിറങ്ങിയ കൽക്കി 2898 എഡി എന്ന ചിത്രത്തിൻ്റെ പ്രചാരണ വേളയിൽ തൻ്റെ ബേബി ബമ്പ് പ്രദർശിപ്പിച്ചിരുന്നു. ഗർഭകാലത്ത് പോലും അവർ തന്റെ ഫിറ്റ്നസ് നിലനിർത്തിയ രീതി കണ്ട് ആരാധകർ ആശ്ചര്യപ്പെടുന്നു. തൻ്റെ തിളക്കത്തിൻ്റെയും ശാരീരികക്ഷമതയുടെയും രഹസ്യം വെളിപ്പെടുത്തി അവർ തൻ്റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പോസ്റ്റ് ചെയ്തു, അതിൽ താൻ യോഗ ചെയ്യുന്നത് കണ്ടു. ഒരു നീണ്ട അടിക്കുറിപ്പിലൂടെ, അവർ ഈ കാലയളവിനെ ‘സ്വയം പരിചരണ മാസം’ എന്ന് വിളിക്കുകയും നിങ്ങൾക്ക് എല്ലാ ദിവസവും സ്വയം പരിചരണം നടത്താൻ കഴിയുമ്പോൾ, എന്തുകൊണ്ടാണ് അതിനായി ഒരു പ്രത്യേക മാസം തിരഞ്ഞെടുക്കുന്നതെന്നും പറഞ്ഞു. താൻ പതിവായി അവതരിപ്പിക്കുന്ന ഒരു യോഗാസനത്തെക്കുറിച്ചും അവർ പറഞ്ഞു-“വിപരിട കരണി ആസന”. ഈ യോഗാസനത്തെക്കുറിച്ച് ആശ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറഞ്ഞു,…