വാട്ടർ റെസ്‌ക്യൂ ഡിവൈസ് കോർണർ ജില്ലാതല ഉദ്ഘാടനം

മലപ്പുറം: മുങ്ങിമരണങ്ങൾ ഒഴിവാക്കാനാവശ്യമായ ബോധവൽക്കരണവും മുൻകരുതലും രക്ഷാപ്രവർത്തനത്തിലുള്ള പരിശീലനവും ലഭ്യമാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് പി ഉബൈദുല്ല എംഎൽഎ. ദുരന്തമേഖലകളിലെന്ന പോലെ ഈ രംഗത്തും ശ്രദ്ധേയമായ ചുവടുവെയ്പാണ് ഐആർഡബ്ല്യു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക മുങ്ങിമരണ ലഘൂകരണ ദിനത്തിൽ (ജൂലൈ 25) ഐഡിയൽ റിലീഫ് വിംഗ് കേരള സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം കോണോംപാറയിൽ മുനിസിപ്പൽ കുളക്കടവിൽ വാട്ടർ റെസ്‌ക്യൂ ഡിവൈസ് കോർണർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ ജീവൻ ജലസുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്ന കോർണറുകൾ ഐആർഡബ്ല്യു സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം, ഫ്‌ളോട്ടിംഗ് ഉപകരണങ്ങളുടെ പരിചയപ്പെടുത്തൽ തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കുന്നു. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസലർ ഷഹീർ, പി.കെ. ആസിഫലി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സി.പി അസ്ഗറലി മാസ്റ്റർ…

നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്

ബഹ്റൈന്‍: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഇടപെടലിലൂടെ സ്‌പോൺസറുടെ കൈയിൽ നിന്നും കൈപ്പറ്റിയ പാസ്സ്പോർട്ടും, നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും കൈമാറി. ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗം അനിൽകുമാർ, റിഫാ ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സുരേഷ് കുമാർ, ജമാൽ കോയിവിള, മജു വർഗ്ഗീസ്, സുബിൻ സുനിൽകുമാർ, അനന്തു, ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു

മോദിയുടെ റഷ്യൻ സന്ദർശനത്തിൽ അസ്വസ്ഥരായ യു എസിന് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിൻ്റെ സമയത്തിലും പ്രതീകാത്മകതയിലും നിരാശ പ്രകടിപ്പിച്ച അമേരിക്കൻ ഉദ്യോഗസ്ഥൻ്റെ അഭിപ്രായത്തോട് പ്രതികരിച്ച്, എല്ലാ രാജ്യങ്ങൾക്കും ഉഭയകക്ഷി ബന്ധം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉഭയകക്ഷി താൽപ്പര്യമുണ്ടെന്ന് വാദിച്ചു. റഷ്യയുമായുള്ള ദീർഘകാല ബന്ധവും ഇന്ത്യ എടുത്തുപറഞ്ഞു. “ഇന്ത്യയ്ക്ക് റഷ്യയുമായി ദീർഘകാലമായുള്ള ബന്ധമുണ്ട്, അത് പരസ്പര താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു ബഹുധ്രുവ ലോകത്ത്, ഓരോ രാജ്യത്തിനും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത്തരം യാഥാർത്ഥ്യങ്ങളെ മനസ്സിരുത്തുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടത് എല്ലാവർക്കും അത്യന്താപേക്ഷിതമാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ചൊവ്വാഴ്ച യുഎസ് കോൺഗ്രസ് ഹിയറിംഗിനിടെ ദക്ഷിണ, മധ്യേഷ്യയിലെ യുഎസ് അസിസ്റ്റൻ്റ് സെക്രട്ടറി ഡൊണാൾഡ് ലു നടത്തിയ പരാമർശത്തെ തുടർന്നാണ് പ്രസ്താവന. പ്രധാനമന്ത്രി മോദിയുടെ സമീപകാല മോസ്കോ സന്ദർശനത്തിൽ ലു നിരാശ പ്രകടിപ്പിച്ചു, പ്രത്യേകിച്ച് അതിൻ്റെ സമയത്തെ വിമർശിച്ചു. “പ്രധാനമന്ത്രി മോദിയുടെ മോസ്കോ…

സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം: പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട്: സോഷ്യൽമീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ അർജുന്റെ കുടുംബം പരാതി നൽകി. വാർത്താസമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയായിരുന്നു അർജുന്റെ കുടുംബത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടക്കുന്നത്.കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്. കഴിഞ്ഞ രണ്ട് ദിവസം മുൻ അർജുന്റെ കുടുംബം നടത്തിയ വാർത്താസമ്മേളമനത്തിന്റെ ഭാഗങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പെടെ വിമർശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നാണ് അമ്മ ഷീല പറഞ്ഞത്. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്. തുടർന്നാണ് കുടുംബം സൈബർ സെല്ലിൽ പരാതിയുമായി സമീപിച്ചത്.…

ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ കോളേജ് ചെയർമാനെതിരെ കേസെടുത്തു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലും പട്ടികജാതി വിദ്യാർത്ഥിനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് സ്വകാര്യ കോളേജ് ചെയർമാനെതിരെ കേസെടുത്തു. ഗാസിയാബാദിലെ ജ്ഞാനസ്ഥലി വിദ്യാപീഠത്തിലാണ് സംഭവം നടന്നത്. അവിടെ ഒരു വിദ്യാർത്ഥി പട്ടികജാതി ക്വോട്ടയിൽ ഫീസ് ഇളവിനുള്ള യോഗ്യതയെക്കുറിച്ച് സംസാരിക്കുകയും കോളേജ് ചെയർമാൻ ഹരിയോം ശർമ്മ വിദ്യാര്‍ത്ഥിനിയോട് മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. വിദ്യാർത്ഥിനിയെ ജാതി അടിസ്ഥാനത്തിലുള്ള വാക്കുകൾ ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട ആറ് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്, അതിൽ തനിക്ക് ബിഎഡ് ബിരുദം ലഭിക്കില്ലെന്ന് ശർമ്മ വിദ്യാർത്ഥിനിയോട് പറയുന്നത് കേൾക്കാം. സംഭാഷണത്തിനിടയിൽ, എല്ലാ പട്ടികജാതി വിദ്യാർത്ഥികളെയും തോൽപ്പിക്കുമെന്നും ഈ ജാതിയിൽപ്പെട്ട ഒരു വിദ്യാർത്ഥിക്കും കോളേജിൽ പ്രവേശനം നൽകരുതെന്നും ഭീഷണിപ്പെടുത്തി. വിദ്യാർത്ഥികളുടെ ഫീസിനുള്ള പണം സ്വരൂപിക്കുന്നതിനായി കോളേജ് കെട്ടിടത്തിന് പെയിൻ്റ് ചെയ്യാനും ഓഡിയോയിൽ ആവശ്യപ്പെടുന്നു. ഇതുകൂടാതെ, ആ വിദ്യാർത്ഥിയുടെ ജാതിയിൽപ്പെട്ട മറ്റുള്ളവരും…

സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി അന്വേഷണമില്ലാതെ ജമ്മു കശ്മീരില്‍ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ജമ്മു കശ്മീരിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ച് രണ്ട് പോലീസുകാരടക്കം നാല് സർക്കാർ ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 311 (2) (സി) പ്രകാരമാണ് ജീവനക്കാരെ ഉടൻ പ്രാബല്യത്തിൽ വരാവുന്ന തരത്തില്‍ പിരിച്ചുവിട്ടത്. പുതിയ ഉത്തരവിൽ, ഹന്ദ്വാരയിലെ സീനിയർ ഗ്രേഡ് കോൺസ്റ്റബിൾ മുഷ്താഖ് അഹമ്മദ് പീർ, ദക്ഷിണ കശ്മീരിലെ ട്രാലിലെ ഗാംരാജ് ഗ്രാമത്തിലെ പോലീസ് കോൺസ്റ്റബിൾ ഇംതിയാസ് അഹമ്മദ് ലോൺ, ഖുർഹാമ ഗ്രാമത്തിലെ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ അസിസ്റ്റൻ്റ് ബാസിൽ എന്നിവരെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്. വടക്കൻ കശ്മീരിലെ കുപ്‌വാര, ബാരാമുള്ള ജില്ലയിലെ ബസ്ഗ്രാൻ ഗ്രാമത്തിലെ ഗ്രാമവികസന വകുപ്പിലെ ഗ്രാമതല തൊഴിലാളിയായ മുഹമ്മദ് സായിദ് ഷാ എന്നിവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ആർട്ടിക്കിൾ 311 (2) (സി) ഒരു സർക്കാർ ജീവനക്കാരനെ അന്വേഷണമില്ലാതെ പിരിച്ചുവിടാൻ അനുവദിക്കുന്നു. ജമ്മു കശ്മീരിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 64 സർക്കാർ ജീവനക്കാരെയാണ്…

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പൊളിച്ചു വില്‍ക്കും, ഇനി നിരത്തിലിറങ്ങില്ല: മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ

കൊച്ചി: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പൊളിച്ചു വില്‍ക്കാന്‍ മോട്ടോർ വകുപ്പ് നീക്കം. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വകുപ്പ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാഹന ഉടമയ്ക്ക് 1.05 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. മലപ്പുറം സ്വദേശി കെ സുലൈമാന്റെ പേരിലുള്ള വാഹനത്തിലാണ് ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. സീറ്റ് ബെൽറ്റിടാതെ രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിച്ച ആകാശ് തില്ലങ്കേരി വണ്ടി ഓടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് വിഷയം ചർച്ചയാകുന്നത്. ഇതേ വാഹനത്തിന് ഇതിന് മുൻപ് മൂന്ന് തവണ കേരള മോട്ടോർ വകുപ്പ് പിഴയിട്ടിരുന്നു. ഇന്ത്യൻ ആർമിയിൽ നിന്ന് ലേലത്തിൽ എടുത്ത വാഹനമാണ് ഇത്. വാഹനത്തിന്റെ വലിപ്പം വരെ കുറച്ചു, ഇത് സുരക്ഷാ ഭീഷണി ഉയർത്തിയിട്ടുണ്ട്,…

സര്‍‌വ്വശ്രീ കലാമണ്ഡലം ശിവദാസനെ ഓംകാരം ചിക്കാഗോ ആദരിച്ചു

ചിക്കാഗോ: വാദ്യകുലപതി സര്‍‌‌വ്വശ്രീ കലാമണ്ഡലം ശിവദാസനെ ഓംകാരം ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. അമേരിക്കയില്‍ ഉടനീളം ശിഷ്യഗണങ്ങളുള്ള അദ്ദേഹം അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കും. ചെണ്ടമേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളില്‍ കഴിവ് തെളിയിച്ച കലാകാരനാണ് ശിവദാസന്‍ ആശാന്‍. ഇന്ത്യന്‍ മിനിസ്റ്ററി ഓഫ് ഹ്യൂമന്‍ റിസോഴ്‌സിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് അടക്കം നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും അദ്ദേഹേത്തിന് ലഭിച്ചിട്ടുണ്ട്. ഓംകാരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെണ്ട കളരിയില്‍ പാഞ്ചാരിമേളത്തിന്റെ കലാപ്രമാണങ്ങളിലൂടെയുള്ള ആശാന്റെ അനായാസമായ കൊട്ടിക്കയറ്റങ്ങള്‍ ശിഷ്യര്‍ക്ക് നവ്യമായ പാഠ്യഅനുഭവം പകര്‍ന്നു. കൂടാതെ ശിഷ്യഗണങ്ങള്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിന് ഉതകുന്ന അനുഭവ സമ്പത്തും അദ്ദേഹം പങ്കുവെച്ചു. അരവിന്ദ് പിള്ള പൊന്നാടയണിയിച്ച് സ്വീകരിച്ചു. ചിക്കാഗോയില്‍ നിന്നും മിനിസോട്ടയില്‍ നിന്നുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശിവദാസനാശാനെ പരിചയപ്പെടുവാനും ചെണ്ടക്കളരിയെക്കുറിച്ച് കൂടുതല്‍ അറിയുവാനും ദീപക് നായര്‍ 847-361-4149, മഹേഷ് കൃഷണന്‍-630-664-7431 എന്നിവരുമായി ബന്ധപ്പെടുക.  

സയണ്‍ ചര്‍ച്ച് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28ന് വര്‍ഷിപ്പ് നൈറ്റ്

ഡാളസ്: ഡാലസിലെ റിച്ചാര്‍ഡ്‌സണ്‍ സിറ്റിയില്‍ സയണ്‍ ചര്‍ച്ചില്‍ വച്ച് ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:30ന് സംഗീത ആരാധന നടത്തപ്പെടുന്നു. സുപ്രസിദ്ധ ഗായകനായ ഇമ്മാനുവല്‍ കെ. ബി. യുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷിപ്പ് നൈറ്റില്‍ അനുഗ്രഹീത ഗായിക ആഗ്‌നസ് എല്‍സി മാത്യുവും ഗാനങ്ങള്‍ ആലപിക്കുന്നതാണ്. ഈ മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: റവ. ജസ്റ്റിന്‍ സാബു (480) 737-0044. റവ. ബിജു ഡാനിയേല്‍ (972) 345-3877

പന്ത്രണ്ടാം വർഷത്തിന്റെ നിറവിൽ ഷിക്കാഗോ സെന്റ് ‌ മാർത്ത ദേവാലയം

ഇല്ലിനോയിസ്: ഷിക്കാഗോ അതിരൂപതയിലെ മലയാളി റോമൻ കത്തോലിക്ക ഇടവക ദേവാലയമായ, മോർട്ടൻ ഗ്രോവിലെ സെന്റ് മാർത്ത ദേവാലയത്തിൽ വിശുദ്ധയുടെ തിരുനാളും, പന്ത്രണ്ടു വർഷം തികഞ്ഞതിന്റ ആഘോഷപരിപാടികളും നടത്തപ്പെടും. 2024 ജൂലൈ 28-ആം തിയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, ലത്തീൻ ആരാധനാക്രമത്തിലെ ദിവ്യബലിയും, ജപമാലയും (4:30pm) അർപ്പിച്ചു അഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. വൈദീകരായ ഫാ. ബെൻസെസ് നോർബെർടൈൻ, ഫാ. ബിനു വർഗീസ് നോർബെർടൈൻ എന്നിവർ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 2012 ജൂലൈ മാസം രണ്ടാം തീയതിയാണ് മലയാളം ലത്തീൻ കുർബാന സെന്റ് മാർത്ത ദേവാലയത്തിൽ എല്ലാ ഞായറാഴ്ചകളിലും എന്ന ആശയത്തിൽ ആരംഭിച്ചത്. പിന്നീട് ഷിക്കാഗോ അതിരൂപതയിലെ പിതാക്കന്മാർ വഴിയും, കർദിനാൾ മുഖാന്ദരവും ഷിക്കാഗോ അതിരൂപതയുടെ മലയാളത്തിലുള്ള ലത്തീൻ കുർബാന ആയി ഈ കുർബാന സ്ഥാപിതമാകുകയും, സെന്റ് മാർത്ത ദേവാലയം മലയാളി റോമൻ കത്തോലിക്കരുടെ ഇടവക ദേവാലയമായി…