കൻവാർ യാത്രാ റൂട്ടിൽ മസ്ജിദുകളും ശവകുടീരങ്ങളും തുണികൊണ്ട് മറച്ചത് സംഘർഷത്തിന് കാരണമായി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അടുത്തിടെ നടന്ന കൻവാർ യാത്രയില്‍ വഴിവക്കുകളിലെ മുസ്ലിം പള്ളികളും ശവകുടീരങ്ങളും തുണികൊണ്ട് മറയ്ക്കാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടത് വന്‍ വിവാദത്തിന് തിരികൊളുത്തി. പ്രതിഷേധം നേരിട്ടതിന് തൊട്ടുപിന്നാലെ അധികൃതര്‍ തീരുമാനം മാറ്റി. ആര്യ നഗറിനടുത്തുള്ള ഇസ്‌ലാംനഗർ മസ്ജിദ് മറച്ചതും പ്രദേശത്തെ ഉയർന്ന പാലത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പള്ളിയുടെ മറയും ഭരണകൂടം നീക്കം ചെയ്തു. കൻവാർ യാത്രയുടെ ക്രമസമാധാനം നിലനിർത്തുന്നതിനും സാധ്യമായ അസ്വസ്ഥതകൾ തടയുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് വ്യക്തമാക്കി. യാത്രയ്ക്കിടെ കടകളിൽ നെയിംപ്ലേറ്റുകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഉൾപ്പെടെ മേഖലയിൽ അടുത്തിടെയുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മതപരമായ സ്ഥലങ്ങൾ മറയ്ക്കാനുള്ള തീരുമാനം പെട്ടെന്ന് വിമർശനത്തിന് ഇടയാക്കി. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നടപടിയെ അപലപിച്ചു, ഇത്തരം നടപടികൾ സങ്കുചിത ചിന്താഗതിയുടെ പ്രതിഫലനമാണെന്ന് വാദിച്ചു. “വഴിയിൽ വിവിധ…

പുതിയ NEET-UG 2024 സ്കോർകാർഡുകൾ എൻടിഎ പുറത്തിറക്കി

ന്യൂഡൽഹി: നീറ്റ്-യുജി 2024 പരീക്ഷയുടെ പുതുക്കിയ സ്‌കോർകാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വെള്ളിയാഴ്ച പുറത്തിറക്കി. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഹാജരായ വിദ്യാർത്ഥികൾക്ക് അവരുടെ അപ്‌ഡേറ്റ് ചെയ്ത ഫലങ്ങൾ ഇപ്പോൾ ഔദ്യോഗിക NTA വെബ്‌സൈറ്റിൽ പരിശോധിക്കാം: [exams.nta.ac.in](https://exams.nta.ac.in). കോമ്പൻസേറ്ററി മാർക്കുമായി ബന്ധപ്പെട്ട തകരാർ പരിഹരിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ഫലം പുനഃപരിശോധിക്കുന്നത്. 12-ാം ക്ലാസിലെ NCERT സയൻസ് പാഠപുസ്തകത്തിലെ പിഴവ് കാരണം NTA ചില വിദ്യാർത്ഥികൾക്ക് അധിക മാർക്ക് നൽകിയിരുന്നു. ഈ പിശക് പരീക്ഷയിലെ ഒരു ഫിസിക്സ് ചോദ്യത്തെ ബാധിച്ചു. അപ്‌ഡേറ്റ് ചെയ്‌ത സ്‌കോർകാർഡുകൾ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്, പിന്തുടരേണ്ട ഘട്ടങ്ങൾ: 1. ഔദ്യോഗിക NTA വെബ്‌സൈറ്റ് സന്ദർശിക്കുക: [exams.nta.ac.in/NEET](https://exams.nta.ac.in/NEET) എന്നതിലേക്ക് പോകുക. 2. നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക, പുതുക്കിയ സ്‌കോർ കാർഡിനായി…

വടക്കൻ പറവൂർ ഗവ. എച്ച് എസ് എസിലെ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി യു എസ് ടി

കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയുടെ 25-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, വടക്കൻ പറവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി. കമ്പനിയുടെ സ്ഥാപക ചെയർമാനായ ജി എ മേനോൻ വടക്കൻ പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. യോഗ്യത, അക്കാദമിക മികവ് എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് അർഹരായ 25 വിദ്യാർത്ഥികളെ സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സ്‌കോളർഷിപ്പ് ദാന ചടങ്ങിൽ യുഎസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ; സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്; കളേഴ്സ് കാറ്റലിസ്റ്റ് നിപുൺ വർമ്മ; സിഎസ്ആർ എക്സിക്യൂട്ടീവുമാരായ വിനീത് മോഹനൻ, രാമുകൃഷ്ണ; സിഎസ്ആർ കോർ ടീം…

2024ലെ പാരീസ് ഒളിമ്പിക്‌സിൽ മലയാളിയായ തിലോത്തമ ഇക്കരെത്ത് ദീപശിഖയേന്തി

ഇന്ന് പാരീസിൽ നടക്കുന്ന 2024 ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന ഒളിമ്പിക് ടോർച്ച് റിലേയിൽ ടോർച്ച് ഏന്തിയ അത്‌ലറ്റുകളിൽ ഒരാളായതിൽ തിലോത്തമ ഇക്കരെത്ത് ആവേശഭരിതയാണ്. ഇരുപതുകാരിയായ തിലോത്തമ അതിനെ “അതിശയകരമായ അനുഭവം” എന്നാണ് വിശേഷിപ്പിച്ചത്. “കുറച്ച് നിമിഷങ്ങൾ ടോർച്ച് കൈയിലെടുക്കുന്നത് മാത്രമല്ല, നിശ്ചയദാർഢ്യം, സമത്വം, ധൈര്യം, പ്രചോദനം – ഒളിമ്പിക് ഗെയിംസിൻ്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നത് കൂടിയാണിത്. സംഭവത്തിൻ്റെ മുഴുവൻ അന്തരീക്ഷവും ‘വൗ’ ആയിരുന്നു!” ഫ്രാൻസിൽ നിന്ന് തിലോത്തമ ഫോണിലൂടെ പറയുന്നു. പാരീസിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെയുള്ള ജെനെവില്ലിയേഴ്സിലാണ് തിലോത്തമ റാലിയിൽ പങ്കെടുത്തത്. ബ്രാച്ചിയൽ പ്ലെക്‌സസ് പരിക്ക് (വലത് കൈയുടെ ഭാഗിക തളർച്ചയിലേക്ക് നയിക്കുന്ന സുഷുമ്‌നാ നാഡിയുമായി ബന്ധപ്പെട്ട സങ്കീർണത) ബാധിച്ച തിലോത്തമ തൻ്റെ ജീവിതത്തിൻ്റെ ആദ്യ 16 വർഷം കോട്ടയത്താണ് ജീവിച്ചത്. പിതാവ് ജോ ഇക്കരെത്ത് ഒരു ഫാഷൻ ഡിസൈനറും മാതാവ് ഫ്രാൻസിൽ നിന്നുള്ള…

കേന്ദ്ര സര്‍ക്കാര്‍ ജോലികൾക്കായി തയ്യാറെടുപ്പ് നടത്തുന്ന ബിരുദധാരികൾക്ക് സിജി നൽകുന്ന സൺറൈസ് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു

2025 ൽ SSC നടത്തുന്ന CGL (COMBINED GRADUATE LEVEL) പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഒരുക്കുന്ന സൺറൈസ് ഫെല്ലോഷിപ്പിന്റെ മൂന്നാമത്തെ ബാച്ചാണിത്. ബിരുദധാരികളായ ഉദ്യോഗാർഥികൾക്ക് 64000/- രൂപ വരെ ഫെല്ലോഷിപ്പ് നേടാൻ അവസരം ലഭിക്കും. സിജി നടത്തുന്ന പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 20 ഉദ്യോഗാർഥികൾക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക. • SC, ST, OBC, വിഭാഗത്തിൽപ്പെട്ടവർക്കും ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കും മുൻഗണന. • പ്രിലിമിനറി പരീക്ഷാ തിയതി – 25 ആഗസ്റ്റ് 2024 10:00AM (ഓൺലൈൻ സംവിധാനം വഴിയായിരിക്കും പരീക്ഷ). • അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി -10 ആഗസ്റ്റ് 2024 പ്രിലിമിനറി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി താഴെ നല്‍കുന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കുക. events.cigi.org കൂടുതൽ വിവരങ്ങൾക്ക് : 8086663004, 8086664008  

ചെല്ലമ്മ (76) നിര്യാതയായി

നെടുമ്പന: നവജീവൻ അഭയ കേന്ദ്രം അന്തേവാസിയായിരുന്ന ഓച്ചിറ മുല്ലേലിപടീറ്റതിൽ കൊറ്റമ്പള്ളി മഠത്തിൽ കാരാഴ്മയിൽ നാരായണൻ മകൾ ചെല്ലമ്മ കെ (7) നിര്യാതയായി. സംസ്കാരം പോളയത്തോട് പൊതുസ്മശാനത്തിൽ നടന്നു.

ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ടാലന്റ് സെര്‍ച്ച് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 201 വിദ്യാര്‍ഥികള്‍ യോഗ്യത നേടി

നോളജ് സിറ്റി: നിപുണരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനായി ശൈഖ് അബൂബക്കര്‍ (എസ് എ) ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന്റെ പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ നിന്നുമായി പതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് ടാലന്റ് സെര്‍ച്ച് പരീക്ഷ എഴുതിയത്. തിരഞ്ഞെടുക്കപ്പെട്ട 750 വിദ്യാര്‍ഥികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് അഭിമുഖം നടത്തിയിരുന്നു. തുടര്‍ന്നാണ്് മിടുക്കരായ 201 വിദ്യാര്‍ഥികളെ യോഗ്യരായി തിരഞ്ഞെടുത്തത്. ഒമ്പതാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും പ്രോത്സാഹനവും മെന്റര്‍ഷിപ്പും നല്‍കി കാര്യക്ഷമമായ ഹയര്‍സെക്കന്‍ഡറി പഠനത്തിന് പ്രാപ്തരാക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. കൂടാതെ, സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ വിദ്യാര്‍ഥികള്‍ക്കായി എസ് എ ഫൗണ്ടേഷന്‍ ഒരുക്കുന്നുണ്ട്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഫലപ്രഖ്യാപനം നടത്തുകയും ജേതാക്കളെ അനുമോദിക്കുകയും ചെയ്തു. പരീക്ഷാ ഫലം www.safoundation.in എന്ന വെബ്…

ഉപയോഗശൂന്യനായ നരേന്ദ്ര മോദിയെ പുറത്താക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. “പ്രധാനമന്ത്രി മോദി ചെയ്യുന്നത് ഞങ്ങളുടെ പാർട്ടിയുടെ താൽപ്പര്യമല്ല. അതിനാലാണ് ഞാൻ സംസാരിക്കുന്നത്, മറ്റുള്ളവർ ഭയപ്പെടുന്നു. എനിക്ക് ഭയമില്ല,” ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ താൻ മുമ്പ് മോദിയെ പിന്തുണച്ചിരുന്നതായി പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് സ്വാമി പറഞ്ഞു. കോൺഗ്രസിനേയും സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പരാജയപ്പെടുത്തേണ്ടത് അക്കാലത്ത് ആവശ്യമായിരുന്നതിനാലാണ് ഞാൻ നേരത്തെ മോദിയെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂർച്ചയുള്ള പ്രസ്താവനകൾക്ക് പേരുകേട്ട സ്വാമി തൻ്റെ നേരായ സമീപനത്തിന് ഊന്നൽ നൽകി. “ഞാൻ മധ്യസ്ഥ സ്ഥാനത്തു നിന്ന് സംസാരിക്കാറില്ല. കറുപ്പും വെളുപ്പും മാത്രമേ ഞാൻ കാണുകയുള്ളൂ. മോദി ഉപയോഗശൂന്യനാണ്. അങ്ങനെയുള്ള ആളെ പുറത്താക്കണം. എന്നോട് നന്നായി പെരുമാറുന്നവരോട് ഞാൻ പ്രതികരിക്കും, മോശമായി പെരുമാറുന്നവരോട് തിരിച്ചടിക്കുകയും ചെയ്യും”…

വെണ്മണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 29ന്

വെണ്മണി: മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 29 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വെൺമണി കല്യാത്ര സെഹിയോൻ മാർത്തോമ്മാ പാരീഷ് ഹാളിൽ നടക്കും. 1920-ൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് സഭയ്ക്ക് കൈമാറുകയായിരുന്നു. ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭം കുറിച്ച്, 1950-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർന്ന ഈ സരസ്വതീ നിലയം അനേകം തലമുറകളുടെ മാതൃവിദ്യാലയമാണ്. തനി കാർഷിക ഗ്രാമമായിരുന്ന വെണ്മണിയെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും അനുക്രമം ഔന്നത്യത്തിലെത്തിച്ച്, പട്ടണച്ഛായ ചാർത്തി മനോജ്ഞമാക്കിയ മഹത്തായ നേട്ടത്തിന് നാട്ടിലെ മുഴുവൻ ജനങ്ങളും ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു. സംഗമം ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9.30-ന് റജിസ്ട്രേഷനോടെ ആരംഭിക്കും. എം.റ്റി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഫ്യൂഷൻ സംഗീതം അവതരിപ്പിക്കും. 10 മണിക്ക് ഫിഷറീസ് – സാംസ്കാരിക – യുവജന കാര്യ…

ഡോ. ജോൺസൺ വി. ഇടിക്കുള വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ

കോട്ടയം: ന്യൂയോർക്ക്‌ സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ്, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ യുവജന ക്ഷേമ കായിക മന്ത്രാലയം യൂത്ത് അവാർഡുകൾ ഉൾപ്പെടെ നിരവധി ദേശിയ അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുള്ള കുട്ടനാട് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയെ വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ആയി നാമനിര്‍ദേശം ചെയ്തു. 1988 ൽ വേൾഡ് വിഷൻ കോഓർഡിനേറ്റർ എന്ന നിലയിൽ ലഭിച്ച നേതൃ പാടവം സാമൂഹിക പ്രവർത്തന രംഗത്തിന് അടിത്തറ പാകി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി വിവിധ സംഘടനകളിലൂടെ ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന – മാധ്യമ – പൊതുപ്രവർത്തനങ്ങൾക്ക് നല്‍കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.…