താമരശ്ശേരി: സർഗാത്മകത വംശീയതയെ തകർക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപെട്ടു. എസ്എസ്എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവ് ഇത്തരം സർഗാത്മക തലമുറയെ വളർത്തിയെടുക്കുകയാണ് എന്നും അവരാണ് ഈ നാടിന്റെ ഗതി നിർണയിക്കുക എന്നും അദ്ദേഹം കൂട്ടിചേർത്തു. രണ്ട് ദിനങ്ങളിലായി മലപ്പുറത്ത് നടക്കുന്ന സാഹിത്യോത്സവിൻ എട്ട് സെക്ടറുകളിൽ നിന്നായി ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച വൈകിട്ട് നടന്ന ഉദ്ഘടന സംഗമത്തിൽ ഡിവിഷൻ സെക്രട്ടറി അബ്ദുൽ വാഹിദ് അദനി അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് കേരള സെക്രട്ടറി ഡോ: എം എസ് മുഹമ്മദ് പ്രമേയ ഭാഷണം നടത്തി. അബ്ദുള്ളക്കോയ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. നൗഫൽ സഖാഫി, ആഷിഖ് സഖാഫി കാന്തപുരം, ജാഫർ സഖാഫി സംസാരിച്ചു. അസീസ് മുസ്‌ലിയാർ, ഉമർ ഹാജി, യാസീൻ ഫവാസ്, മുഹമ്മദലി കാവുംപുറം, സുലൈമാൻ മുസ്‌ലിയാർ സംബന്ധിച്ചു. ശഫീഖ്…
Day: July 27, 2024
സോമൻ ജി വെൺപുഴശേരി പൊതുപ്രവർത്തകർക്ക് മാതൃക: കെ കെ അംബുജാക്ഷൻ
കൊച്ചി: വ്യത്യസ്ത കലാസാംസ്കാരിക രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു സോമൻ ജി വെൺപുഴശ്ശേരി എന്ന് കെ. കെ. അംബുജാക്ഷൻ. വെൽഫെയർ പാർട്ടി എറണാകുളം ജില്ല മുൻ വൈസ് പ്രസിഡണ്ട് സോമൻ ജി വെൺപുഴശ്ശേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലയിലൂടെയും സംസ്കാരിക പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനം കെട്ടിപ്പടുത്തത് പൊതുപ്രവർത്തകർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ ജ്യോതി വാസ്,ഡോ. എ കെ വാസു, വികെ വിജയൻ, തുളസീധരൻ പള്ളിക്കൽ, ബിജോയ് ഡേവിഡ്, കെ എ സദീഖ്, രതീഷ് പാണ്ടനാട്, ഉണ്ണികൃഷ്ണൻ തകഴി, ശശി പന്തളം, രാമകൃഷ്ണൻ വയനാട്, അനിൽകുമാർ വടകര, പ്രേംനാഥ് വയനാട്, അർച്ചന പ്രജിത്ത്, നിസാർ കളമശ്ശേരി, എം കെ ജമാലുദ്ദീൻ,…
തൊഴിലന്വേഷകര്‍ക്ക് ദിശാബോധം പകര്‍ന്ന് നല്‍കി കരിയര്‍ വര്‍ക്ക്ഷോപ്പ്
ഖത്തര്‍: തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കും ദിശാബോധം പകര്‍ന്ന് നല്‍കി പ്രവാസി വെല്‍ഫെയര്‍ കരിയര്‍ വര്‍ക്ക്ഷോപ്പ്. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സി.ജി) ഖത്തര്‍ ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ് ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷിച്ച് പ്രവാസ ലോകത്തെത്തുന്ന ഒരാള്‍ക്ക് ലക്ഷ്യം കൈവരിക്കാന്‍ ഇത്തരം പരിപാടികളിലൂടെ ആത്മവിശ്വാസം പകര്‍ന്ന് നല്‍കുകയും തന്റെ കുറവുകള്‍ നികത്താനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നതിലൂടെയും ഒരു കുടുംബത്തിന്റെ ജീവിത സാഹചര്യത്തെയാണ് മെച്ചപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘തൊഴിൽ മേഖലകളിലെ വിജയത്തിനുള്ള നൈപുണ്യങ്ങള്‍’, ‘ഇന്റര്‍വ്യൂ എങ്ങനെ അഭിമുഖീകരിക്കാം’ എന്നീ വിഷയങ്ങളെ അധികരിച്ച് സി.ജി ഖത്തര്‍ സീനിയര്‍ റിസോഴ്സ് പേര്‍സണ്മാരായ ഹനീഫ് ഹുദവി, എഞ്ചിനിയര്‍ ഷിഹാബ് അബ്ദുല്‍ വാഹിദ് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. ബയോഡാറ്റ, ഇന്റര്‍വ്യൂ തുടങ്ങിയവയിലെ ക്യാമ്പ് അംഗങ്ങളുടെ വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഐ.സി.ബി.എഫ്…
കാണികളെ ആവേശ സാഗരമാക്കി തലവടി ചുണ്ടൻ പുന്നമടയിൽ പ്രദർശന തുഴച്ചിൽ നടത്തി
ആലപ്പുഴ: ജലോത്സവ പ്രേമികളെ ആവേശത്തിലാഴ്ത്തി നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറുന്ന അലപ്പുഴ പുന്നമട കായലിൻ തലവടി ചുണ്ടൻ പ്രദർശന തുഴച്ചിൽ നടത്തി. തലവടി യു.ബി.സിയുടെ നേതൃത്വത്തിൻ നടന്ന പ്രദർശന തുഴയിൽ പ്രവാസ വ്യവസായി ചെയർമാൻ റെജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്യാപ്റ്റൻ പത്മകുമാർ പുത്തൻപറമ്പിൽ ആദ്യ വിസിൽ അടിച്ചതോടെ പുന്നമടയെ പുളകിതയാക്കി തലവടി ചുണ്ടൻ ഓളപ്പരപ്പുകൾ കീറിമുറിച്ച് മുന്നേറി. പ്രദർശന തുഴച്ചിലിന് തലവടി ചുണ്ടൻ സമിതി സെക്രട്ടറി റിക്‌സൺ ഉമ്മൻ എടത്തിൽ, വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ ചാക്കാലയിൽ, ട്രഷറർ അരുൺ കുമാർ, വൈസ് പ്രസിഡണ്ട് പ്രിൻസ് എബ്രഹാം,ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്തംഗം ജോജി ജെ വൈലോപ്പള്ളി, യു.ബി.സി ഭാരവാഹികളായ രക്ഷാധികാരി കെ എ പ്രമോദ്, ക്ലബ്ബ് പ്രസിഡൻ്റ് സായി ജോപ്പൻ ഐസക്, സെക്രട്ടറി സജിമോൻ, ലീഡിംഗ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്,…
നെഹ്രു ട്രോഫി ജലോത്സവം; പരിശീലനത്തിനായി ഷോട്ട് പുളിക്കത്ര നീരണിയൽ നടന്നു
എടത്വ: കഴിഞ്ഞ ഒരു നൂറ്റാണ്ടായി വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശവും ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിലെ വെപ്പ് എ ഗ്രേഡ് വിഭാഗത്തിലെ ഷോട്ട് പുളിക്കത്ര പരിശീലന തുഴച്ചിൽ ആരംഭിച്ചു. ഈ വർഷം നെഹ്റു ട്രോഫി ജലമേളയിൽ ഷോട്ട് പുളിക്കത്രയിൽ തുഴയെറിയുന്നത് കുമരകം സമുദ്ര ബോട്ട് ക്ലബ് ആണ്.ഈ തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി 2017 ജൂലൈ 27ന് ആണ് ഷോട്ട് പുളിക്കത്ര നീരണിഞ്ഞത്.പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിൽ കഴിയുന്ന മോളി ജോൺ (86) കേക്ക് മുറിച്ച് 7-ാം നീരണിയൽ വാർഷികം ആഘോഷിച്ചു. തറവാട്ടിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിജു ജോർജ് മുളപ്പൻച്ചേരിൽ ഉദ്ഘാടനം ചെയ്തു. ഷോട്ട് ഗ്രൂപ്പ് മാനേജർ റജി എം. വർഗ്ഗീസ് മാലിപ്പുറം,സന്തോഷ്…
ജലോത്സവ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം; ഷോട്ട് പുളിക്കത്ര നീരണിയൽ 7-ാം വാർഷികം 27ന്
എടത്വ: വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട്.ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ ബഹുമതി ഈ തറവാടിന് സ്വന്തം. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ഷോട്ട് പുളിക്കത്ര. 2017 ജൂലൈ 27 ന് രാഷ്ടീയ – സാസ്ക്കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേശ നിവാസികൾ പങ്കെടുത്ത നീരണിയൽ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകർന്ന അനുഭൂതിയായിരുന്നു. എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘…
ഛത്തീസ്ഗഡിലെ ഹസ്ദേവ് ആരണ്യയിൽ 2 ലക്ഷത്തിലധികം മരങ്ങളും ഗ്രേറ്റ് നിക്കോബാറിൽ 10 ലക്ഷത്തോളം മരങ്ങളും മുറിക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ഹസ്‌ദേവ് ആരണ്യ വനങ്ങളിൽ വരുംവർഷങ്ങളിൽ 2,73,757 മരങ്ങൾ മുറിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യാഴാഴ്ച രാജ്യസഭയിൽ അറിയിച്ചു. ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ വൻതോതിലുള്ള വികസന പദ്ധതികൾ നടപ്പാക്കാനുള്ള പദ്ധതികളെയും അദ്ദേഹം ന്യായീകരിച്ചു. അവിടെ ഒരു ദശലക്ഷത്തോളം മരങ്ങൾ മുറിച്ചുമാറ്റുമെന്നും അദ്ദേഹം ഒരു പ്രത്യേക വെളിപ്പെടുത്തലിൽ പറഞ്ഞു. ഹസ്ദിയോ ആരണ്യ വനങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ പ്രധാനമാണ്. കാരണം, ഇത് മധ്യേന്ത്യയിലെ വളരെ നിബിഡ വനങ്ങളുടെ ഏറ്റവും വലിയ പ്രദേശമാണ്. കൂടാതെ, അതിനടിയിൽ വലിയ കൽക്കരി ശേഖരവുമുണ്ട്. ഈ വനങ്ങളിൽ ഇതിനകം രണ്ട് കൽക്കരി ഖനികൾ സ്ഥാപിച്ചിട്ടുണ്ട് – ചോട്ടിയ I, II, പാർസ ഈസ്റ്റ്, കെറ്റെ ബസാൻ (PEKB), കൂടാതെ രണ്ട് ഖനികൾ കൂടി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് – പാർസ, കെറ്റെ എക്സ്റ്റൻഷൻ. മരങ്ങള്‍ മുറിക്കുന്നതിന് ആദ്യം അംഗീകരിച്ചതിനേക്കാൾ പലമടങ്ങ് മരങ്ങൾ ഇതിനകം മുറിച്ചിട്ടുണ്ടെന്ന് പ്രവർത്തകർ പറയുന്നു.…
ആർഎസ്എസ് നിരോധനം തെറ്റാണെന്ന് തിരിച്ചറിയാൻ അഞ്ച് പതിറ്റാണ്ടെടുത്തു: മധ്യപ്രദേശ് ഹൈക്കോടതി
ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) പിന്തുണയുമായി മധ്യപ്രദേശ് ഹൈക്കോടതി. “ഇത്തരമൊരു അഭിമാനകരമായ സംഘടനയെ രാജ്യത്തെ നിരോധിത സംഘടനകളുടെ പട്ടികയിൽ തെറ്റായി ഉൾപ്പെടുത്തി, ” ജൂലൈ 25 വ്യാഴാഴ്ചയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസ് പ്രവർത്തനങ്ങളിൽ ചേരുന്നതിനോ പങ്കെടുക്കുന്നതിനോ ഉള്ള വിലക്കിനെതിരെ 2023ൽ സമർപ്പിച്ച ഹർജി തീർപ്പാക്കുന്നതിനിടെയാണ് കോടതി ഈ അഭിപ്രായം പറഞ്ഞത്. “കേന്ദ്ര സർക്കാരിന് തെറ്റ് തിരിച്ചറിയാൻ ഏകദേശം അഞ്ച് പതിറ്റാണ്ടെടുത്തു. RSS പോലുള്ള അന്താരാഷ്ട്ര പ്രശസ്തമായ ഒരു സംഘടനയെ തെറ്റായി രാജ്യത്തെ നിരോധിത സംഘടനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അത് അവിടെ നിന്ന് നീക്കം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ അംഗീകരിക്കാൻ ഇത്രയും സമയമെടുത്തു . ഈ നിരോധനം കാരണം, ഈ അഞ്ച് പതിറ്റാണ്ടിനിടയിൽ പലതരത്തിൽ രാജ്യത്തെ സേവിക്കണമെന്ന പല കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ആഗ്രഹം കുറഞ്ഞു,” ജസ്റ്റിസ് സുശ്രുത അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ഗജേന്ദ്ര…
രാശിഫലം (ജൂലൈ 27 ശനി)
ചിങ്ങം: നിങ്ങളുടെ ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ജോലിയിൽ നിങ്ങൾ ആവശ്യബോധവും വസ്‌തുനിഷ്‌ഠതയും പ്രകടിപ്പിക്കും. വൈകുന്നേരം നിങ്ങൾ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കുകയും സന്തോഷകരമായ ട്രിപ്പ് നടത്തുകയോ രാത്രി യാത്ര നടത്തുകയോ ചെയ്യും. കന്നി: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. നിങ്ങൾ ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കും. തുലാം: ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കുക. ഉച്ചതിരിഞ്ഞ് ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി നടക്കും. ഇതിന്‍റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനയോഗിക്കുക. വൃശ്ചികം: സമൂഹം ഇന്ന് നിങ്ങളുടെ കഴിവുകളെ പുകഴ്ത്തും. ഇന്ന് നിങ്ങൾക്ക് വേണ്ടത് ലഭിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. വിദ്യാർഥികൾക്ക് ഇന്നത്തെ ദിനം വളരെ നല്ലതായിരിക്കും. ധനു: ഇന്ന് നിങ്ങള്‍ ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഉച്ചയ്‌ക്ക്…
മൂന്ന് കോടിയുടെ ക്രിപ്‌റ്റോ കറൻസി മോഷണം; യുവതിയും രണ്ട് മർച്ചൻ്റ് നേവി ഉദ്യോഗസ്ഥരും അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ ക്രിപ്‌റ്റോ കറൻസി മോഷ്ടിച്ച കേസില്‍ യുവതിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മോഷണത്തിന്റെ സൂത്രധാരയായ യുവതിയേയും രണ്ട് മർച്ചൻ്റ് നേവി ഉദ്യോഗസ്ഥരെയും ഡൽഹി പോലീസിൻ്റെ സ്പെഷ്യൽ സെല്ലിൻ്റെ ഐഎഫ്എസ്ഒ യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. ഇരയായ സ്ത്രീയുടെ സുഹൃത്താണ് മോഷണം നടത്തിയ യുവതി. സ്പെഷ്യൽ സെൽ ഐഎഫ്എസ്ഒയുടെ ഡിസിപി ഡോ. ഹേമന്ത് തിവാരിയുടെ അഭിപ്രായത്തിൽ, ജൂലൈ നാലിന് അന്വേഷണ സംഘത്തിന് രേഖാമൂലം പരാതി ലഭിച്ചിരുന്നു. ശിൽപ ജയ്‌സ്വാൾ എന്ന യുവതി തൻ്റെ മൊബൈൽ ഫോൺ വാലറ്റിൽ നിന്ന് ഏകദേശം 3 കോടി രൂപ വിലമതിക്കുന്ന 6 BTC ക്രിപ്‌റ്റോ മോഷ്ടിച്ചതായി പരാതി നൽകിയിരുന്നു. പ്രതികളിൽ നിന്ന് 2.6 കോടി രൂപ കണ്ടെടുത്തു. ഇതിൽ 1.25 കോടി രൂപയും 2.32 ബിടിസിയും 9600 യുഎസ്ഡിടിയും ഉൾപ്പെടുന്നു. മോഷണം പോയ ക്രിപ്‌റ്റോ കറൻസിയുടെ 90 ശതമാനവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.…