യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ 2024 ജൂൺ വരെ രജിസ്റ്റർ ചെയ്തത് 474,656 പേരാണ്. ഡൗൺലോഡുകളുടെ എണ്ണം 605,000 എത്തി ദുബൈ: യൂണിയൻ കോപ് സ്മാർട്ട് ആപ്പ്, ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെ 2024-ലെ ആദ്യ ആറ് മാസം 161,599 പർച്ചേസ് റിക്വസ്റ്റുകൾ ലഭിച്ചതായി കോ-ഓപ്പറേറ്റീവിന്റെ ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി. രണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ദിവസവും ഉൽപ്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾക്ക് ഷോപ്പിംഗ് അനുഭവം മെച്ചപ്പെട്ടതാക്കാൻ നിരവധി ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സാധ്യമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും ഇ-കൊമേഴ്സ് മേഖലയിലെ മുന്നേറ്റം നിലനിർത്തുന്നതിനുമാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ 2024 ജൂൺ വരെ രജിസ്റ്റർ ചെയ്തത് 474,656 പേരാണ്. ഡൗൺലോഡുകളുടെ എണ്ണം 605,000 എത്തി. ദിവസേന ലഭിക്കുന്ന ഡിജിറ്റൽ റിക്വസ്റ്റുകൾ 920…
Day: July 29, 2024
തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂളിൽ ഒളിമ്പിക്സ് ദീപശിഖ പ്രയാണം ഇന്ന്
എടത്വാ: പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് തലവടി സി എം എസ് ഹൈസ്കൂളിൽ ഇന്ന് ഉച്ചക്ക് 3ന് സ്കൂൾ ഒളിമ്പിക്സ് ദീപശിഖ പ്രയാണം ഇന്ന് നടക്കും. കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രൊഫ. കെ. വി. തോമസ് ദീപശിഖ തെളിയിക്കും. സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. മാത്യു ജിലോ നൈനാന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും. വിദ്യാലയത്തിലെ സ്പോര്‍ട്സ് ലീഡേഴ്സ് ആയ ആന്‍ അന്ന അനില്‍, ഹരി നാരായണന്‍ എന്നവര്‍ ദീപശിഖ ഏറ്റു വാങ്ങുമെന്ന് ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു അറിയിച്ചു.
കെയ്റോ അന്താരാഷ്ട്ര ഫത്‌വ സമ്മേളനം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കും
കെയ്‌റോ: ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന അന്താരാഷ്ട്ര ഫത്‌വ സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസിയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ ഫത്‌വാ കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്ന ഈജിപ്തിലെ ജനറൽ സെക്രട്ടറിയേറ്റ് ഫോർ ഫത്‌വ അതോറിറ്റീസ് വേൾഡ് വൈഡ് ആണ് ജൂലൈ 29, 30 തിയ്യതികളില്‍ കെയ്റോയിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. ജൂലൈ 30-ന് ഉച്ചക്ക് ഈജിപ്ത് സുന്നി പണ്ഡിത സഭാ സുപ്രീം കൗൺസിൽ ചെയർമാൻ ഹിസ് എമിനൻസ് ഷെയ്ഖ് മഹ്മൂദ് ഷെയ്ഖ് ഹസ്സൻ ഫറേഹ് നേതൃത്വം നൽകുന്ന സെമിനാറിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കും. അതിവേഗം വളരുന്ന ലോകത്ത് ഫത്‌വയുടെയും ധാർമിക അടിത്തറയുടെയും പ്രസക്തി എന്ന വിഷയത്തിലാണ് സമ്മേളനം നടക്കുന്നത്. മനുഷ്യന്റെ ധാർമികതയെയും മൂല്യങ്ങളെയും ശാക്തീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അന്താരാഷ്ട്ര, പ്രാദേശിക…
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
പുല്ലാനൂർ ഗവൺമെന്റ് വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളിലെ 2024 -25 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിദ്ധ നാടൻപാട്ട് കലാകാരനും ചിത്രകലാ അദ്ധ്യാപകനുമായ ശശി മോങ്ങം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഹസനുദ്ദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാരംഗം കോഓര്‍ഡിനേറ്റർ അബൂബക്കർ മാസ്റ്റർ സ്വാഗതവും വിദ്യാരംഗം കൺവീനറായ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹരിപ്രിയ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളും അദ്ധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അൻവർ അബ്ദുല്ല, അദ്ധ്യാപകരായ സജീഷ്, ഡോക്ടർ നിഷ, ആശ, സഫ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കർമ്മ പദ്ധതികളുമായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ
എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും സ്നേഹ വിരുന്നും പൊടിയാടി അമ്പാടി ബാലാശ്രമത്തിൽ വെച്ച് നടക്കും. രാമകൃഷ്ണ ആശ്രമം വിവേകാനന്ദ യൂത്ത് ഗ്രൂപ്പ് കൺവീനർ വിഷ്ണു പുതുശ്ശേരി ഉദ്ഘാടനം ചെയ്യും. പഠനോപകരണം വിതരണം കെ ജയ ചന്ദ്രന്‍ നിർവഹിക്കും. ചാർട്ടർ മെമ്പർ മോഡി കന്നേൽ അദ്ധ്യക്ഷത വഹിക്കും. എടത്വ മഹാജൂബിലി ഹോസ്പിറ്റലിൽ രണ്ടാം ഘട്ട ഡയാലിസിസ് കിറ്റുകൾ ആഗസ്റ്റ് 31ന് ചാർട്ടർ മെമ്പർ പി.ഡി രമേശ്കുമാർ കൈമാറും. മാർച്ച് 3ന് ആരംഭിച്ച വിശപ്പ് രഹിത എടത്വ പദ്ധതി മുടങ്ങാതെ തുടരുന്നു. പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള (പ്രസിഡൻ്റ്), ബിൽബി മാത്യു കണ്ടത്തിൽ (സെക്രട്ടറി), ജോർജ്ജുകുട്ടി തോമസ് പീടികപറമ്പില്‍ (ട്രഷറാർ), ബിനോയി കളത്തൂർ (അഡ്മിനിസ്ട്രേറ്റർ) എന്നിവരടങ്ങിയ 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. 2024-25 വർഷത്തെ സ്ഥാനാരോഹണവും വിവിധ…
കേരളത്തിലെ മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സംസ്ക്കാരം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്തി സജി ചെറിയാൻ
ചെങ്ങന്നൂർ: മലയാളികൾ ലോകത്തിൻ്റെ എല്ലാ സ്ഥലങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെട്ടത് നമ്മുടെ നാട്ടിൽ ലഭിച്ച മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഒന്നു കൊണ്ടു മാത്രമാണെന്ന് ഫിഷറീസ് സാംസ്കാരിക മന്തി സജി ചെറിയാൻ പറഞ്ഞു. വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഗോള പൂർവ്വ വിദ്യാർത്ഥി സമ്മേളനം വെൺമണി സെഹിയോൻ മാർത്തോമ്മാ പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു ഭാഷ പഠിച്ചാലും മാതൃഭാഷയെ മറക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർഥി സംഘടനാ പ്രസിഡണ്ട് പ്രൊഫ. ആർ രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വയലാർ ശരത് ചന്ദ്രവർമ്മ മുഖ്യ പ്രഭാഷണം നടത്തി. 80 വയസ്സ് പൂർത്തീകരിച്ച പൂർവ്വ അദ്ധ്യാപകരേയും, അനദ്ധ്യാപകരേയും, വിദ്യാർത്ഥികേളേയും, വിവിധ നിലകളിൽ ഉന്നത സ്ഥാനം നേടിയ പൂർവ്വ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഗോവ ഗവർണർ അഡ്വ പി. എസ് ശ്രീധരൻ പിള്ള,…
ഭക്ഷ്യ സുരക്ഷ – കാർഷിക സെമിനാറും പ്രഥമ മാനവ സേവ പുരസ്ക്കാര സമർപ്പണവും നാളെ
തിരുവല്ല: 2024 സെപ്റ്റംബർ14ന് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന കെ സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള 66-ാമത് ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ – കാർഷിക സെമിനാറും മാനവ സേവ പുരസ്ക്കാരം സമർപ്പണവും ജൂലൈ 30ന് 2 മണിക്ക് തലവടി സി.എം.എസ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം മുൻ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയും കേരള സർക്കാർ പ്രതിനിധിയുമായ പ്രൊഫ. കെവി.തോമസ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. കൃഷി ഓഫീസർ എസ് ജയൻ ക്ളാസ് നയിക്കും. അപ്പർ കുട്ടനാട് കർഷക യൂണിയൻ പ്രസിഡന്റ് സാം ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തും. പമ്പ ബോട്ട് റേസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ മാനവ സേവ പുരസ്ക്കാരം ജലോത്സവ പ്രേമിയും മികച്ച ജീവകാരുണ്യ പ്രവർത്തകനും…
അമീബിക് എൻസെഫലൈറ്റിസ്: 4 വയസ്സുള്ള കുട്ടിയുടെ പരിശോധനയിൽ പോസിറ്റീവ്
കോഴിക്കോട്: അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസ്സുകാരനും രോഗം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂർ സ്വദേശിയായ നാല് വയസുകാരനെ അമീബിയ ലക്ഷണങ്ങളോടെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിലെ ലാബിൽ നടത്തിയ പിസിആർ പരിശോധനയിലും കുട്ടിക്ക് അമീബിക് എൻസെഫലൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരം കണ്ടെത്തിയ കുട്ടിക്ക് ചികിത്സ ആരംഭിച്ചിരുന്നു. സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ മറ്റൊരു കുട്ടിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഈ കുട്ടിയുടെ പ്രാഥമിക പരിശോധന ഫലം ലഭിച്ചിട്ടില്ല. അതേസമയം അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് കേരളത്തിലേക്ക് എത്തിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ജർമനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പ്രകാരം ഡോക്ടർ ഷംസീർ വയലിലാണ്…
കനത്ത മഴ: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും ട്യൂഷൻ സെൻ്ററുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുഴുവൻ സമയ വിദ്യാർത്ഥികൾ പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/കോഴ്‌സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. അതേസമയം,സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്താകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് പ്രവചനം. മധ്യപ്രദേശിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളതീരത്ത് ഉൾപ്പെടെ തീരദേശ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിനാലും വരുന്ന രണ്ടു ദിവസത്തേക്ക് കൂടി മഴ തുടരും. വ്യാപക മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. കനത്ത മഴയിൽ…
തോരാത്ത മഴയും വെള്ളപ്പൊക്കവും: വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രം താത്കാലികമായി അടച്ചു
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലും കോഴിക്കോട്ടും വിനോദസഞ്ചാരം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വടക്കൻ കേരളത്തിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 900 കണ്ടി ഉൾപ്പെടെയുള്ള പ്രദേശത്തെ സാഹസിക പാർക്കുകളും ട്രെക്കിംഗ് പ്രവർത്തനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾ എത്തുന്നില്ലെന്ന് പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും ഉറപ്പുവരുത്തണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു. മേപ്പാടി മുണ്ടക്കൈയില്‍ മലമുകളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 773 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിലും ഇന്ന് പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. പുഴകളിൽ ജലനിരപ്പും ഉയരുന്നുണ്ട്. കോഴിക്കോട് തിരുവമ്പാടി…