ന്യൂഡല്‍ഹി: നിങ്ങൾ പൂർവ്വിക സ്വത്ത് വിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിലോ വർഷങ്ങളായി വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം വിൽക്കാൻ പോകുകയാണെങ്കിലോ നിങ്ങൾ കൂടുതൽ നികുതി നൽകേണ്ടി വരും. ചൊവ്വാഴ്ച ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ, വസ്തുവിൻ്റെ ക്രയവിക്രയത്തിന് ലഭ്യമായ ഇൻഡക്സേഷൻ ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞു. ബജറ്റിലെ ഈ പ്രഖ്യാപനത്തിന് ശേഷം റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികൾ തകർന്നു. ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ നീക്കം ചെയ്തതിനാൽ പ്രോപ്പർട്ടിയിൽ നിക്ഷേപം നടത്തുന്ന ആളുകൾ നിരാശരാണ്. ദീർഘകാല മൂലധന നേട്ട നികുതി കുറച്ചു 2024 ലെ കേന്ദ്ര ബജറ്റിൽ, പ്രോപ്പർട്ടി വിൽപനയുടെ ദീർഘകാല മൂലധന നേട്ട നികുതി (LTCG) 20% ൽ നിന്ന് 12.5% ആയി കുറച്ചു, എന്നാൽ, ഇതോടെ സർക്കാർ സൂചിക ആനുകൂല്യം നീക്കം ചെയ്തു. ഇൻഡെക്സേഷൻ ആനുകൂല്യം നീക്കം ചെയ്യുന്നതിനാൽ, വസ്തുവകകൾ വിൽക്കുന്നവർ ഇപ്പോൾ കൂടുതൽ നികുതി നൽകേണ്ടിവരും. പ്രോപ്പർട്ടിക്ക് പുറമേ, സ്വർണ്ണത്തിൻ്റെയും മറ്റ് ലിസ്റ്റ് ചെയ്യാത്ത…
Month: July 2024
ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരില്‍ പൂര്‍ത്തിയായി; ഷിബു റാവുത്തര്‍ പ്രസിഡന്റ്
തൃശ്ശൂര്‍: കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരില്‍ പൂര്‍ത്തിയായി. സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംഘടനയുടെ രക്ഷാധികാരിയും മാര്‍ഗ്ഗദര്‍ശിയുമായ മെഹമൂദ് അപ്സര ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോര്‍ട്ട് ബേബി കെ ഫിലിപ്പോസും സാമ്പത്തിക റിപ്പോര്‍ട്ട് ആര് ശാന്തകുമാറും അവതരിപ്പിച്ചു. തുടര്‍ന്ന് 2024-2026 വര്‍ഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്കി. സംസ്ഥാന പ്രസിഡന്റായി ഷിബു റാവുത്തര്‍ കൊല്ലം, സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കാര്‍ത്തിക വൈഖ എറണാകുളം, സംസ്ഥാന ട്രഷററായി ഷോബി ഫിലിപ്പ് കാസര്‍ഗോഡ് സംസ്ഥാന കോഓര്‍ഡിനേറ്ററായി ആര്. ശാന്തകുമാര്‍ തിരുവനന്തപുരം സംസ്ഥാന വനിതാ ചെയര്‍ പേഴ്സണായി അനിതാ സുനില്‍ കൊല്ലം സംസ്ഥാന വനിത കണ്‍വീനറായി റജീനാ മാഹീന് തിരുവനന്തപുരം എന്നിവരെയും, സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ജിമിനി,…
അര്‍ജുനെ കണ്ടെത്താനുള്ള ശ്രമത്തില്‍ തൃപ്തിയുണ്ട്; ഇനിയെല്ലാം ദൈവത്തിന്റെ കൈയ്യില്‍: സഹോദരി
കർണാടക: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജുനെ കണ്ടെത്താനുള്ള എട്ടാം ദിവസത്തെ ശ്രമവും വിഫലം. ഗാംഗാവതി പുഴയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കര- നാവികസേനകൾ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ നടന്നത്. ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. ബുധനാഴ്ച കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ തുടരും.കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പല സമയത്തും ഇന്ന് തിരച്ചിൽ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ ആലോചനയുണ്ട്. ഇതിനായി കരസേന മേജർ ജനറലായിരുന്ന പാലക്കാട് സ്വദേശി എം. ഇന്ദ്രബാലിന്റെ സഹായം കർണാടക സർക്കാർ തേടി. ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അർജുനെ കണ്ടെത്തുന്നത് വരെ ഇത് തുടരണമെന്നും സൈന്യം ആവുന്നത് പോലെ ചെയ്യുന്നുണ്ടെന്നും സഹോദരി പറഞ്ഞു.
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ നെഫ്റോ കെയർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു
എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഡയാലിസിസിന് വിധേയരാകുന്ന വൃക്ക രോഗികളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് നെഫ്റോ കെയർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു. എടത്വ മഹാ ജൂബിലി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചാർട്ടർ മെമ്പർ ഐ.കെ കോമളൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം പ്രോജക്ട് കോഓർഡിനേറ്റർ ചാർട്ട് മെമ്പർ ലയൺ സിബി ജോർജ്ജ് തോട്ടയ്ക്കാട്ടു സിസ്റ്റര്‍ ലീമാ റോസ് ചീരംവേലിന് നല്കി നിർവഹിച്ചു. മഹാ ജൂബിലി ഹോസ്പിറ്റൽ അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റർ റോസി നടുവിലെവീട്, സിസ്റ്റർ ജോസ് ലിൻ ഒറ്റക്കുട, സെക്രട്ടറി ഡോ ജോൺസൺ വി. ഇടിക്കുള, ലയൺ കെ ജയചന്ദ്രന്, ലയൺ മോഡി കന്നേൽ, ലയൺ റോണി ജോർജ്ജ്, വിൽസൻ കടുമത്ത് എന്നിവർ പ്രസംഗിച്ചു. രണ്ടാം ഘട്ട വിതരണം ഓഗസ്റ്റ്…
യൂണിയൻ ബജറ്റ് 2024: എന്താണ് വിലകുറഞ്ഞതും ചെലവേറിയതും?
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച തുടർച്ചയായ ഏഴാം കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. 2024-25 ലെ ബജറ്റ് അവതരിപ്പിക്കുമ്പോൾ, സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവയുൾപ്പെടെ വിവിധ ഇനങ്ങളുടെ കസ്റ്റംസ് തീരുവയിൽ ഗണ്യമായ കുറവുകൾ അവർ പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ കാര്യക്ഷമമാക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് ധനമന്ത്രി ഊന്നൽ നൽകി. “2022-23 ൽ, ഞങ്ങൾ കസ്റ്റംസ് തീരുവ നിരക്കുകളുടെ എണ്ണം കുറച്ചു. അടുത്ത ആറ് മാസത്തെ അവലോകനത്തിന് ശേഷം അവ കൂടുതൽ യുക്തിസഹമാക്കാൻ ഞാൻ നിർദ്ദേശിക്കുന്നു,” സീതാരാമൻ പറഞ്ഞു. പുതിയ നികുതി വ്യവസ്ഥയിൽ മാറ്റങ്ങൾ ജിഎസ്ടി നികുതി ഘടന കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ലളിതമാക്കുന്നതിനും യുക്തിസഹമാക്കുന്നതിനുമുള്ള സർക്കാരിൻ്റെ പ്രതിബദ്ധത സീതാരാമൻ പരാമർശിച്ചു. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്കായി, ശമ്പളമുള്ള ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷന് 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തുമെന്ന് സീതാരാമൻ പ്രഖ്യാപിച്ചു. മാത്രമല്ല, ചില സാമ്പത്തിക ആസ്തികളുടെ…
യൂണിയൻ ബജറ്റ് 2024: പഴയ നികുതി വ്യവസ്ഥ പുതിയതിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണ വേളയിൽ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതിയിലെ സുപ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു, ഇത് നികുതി നിയമങ്ങൾ ലഘൂകരിക്കാനും അനുസരണം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. 2022–2023ൽ കോർപ്പറേറ്റ് നികുതി വരുമാനത്തിൻ്റെ 58% എങ്ങനെയാണു സ്ട്രീംലൈൻഡ് ബിസിനസ് ടാക്സ് സമ്പ്രദായം വ്യാപകമായി സ്വീകരിക്കപ്പെട്ടതെന്നും നിലവിൽ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ഊന്നിപ്പറഞ്ഞു. പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച്, ഇപ്പോൾ 3-7 ലക്ഷം രൂപയ്ക്കിടയിലുള്ള വരുമാനത്തിന് 5 ശതമാനം നികുതി നിരക്ക് ഈടാക്കും, ഇത് നേരത്തെ 5 ശതമാനം നികുതിയായിരുന്നു, എന്നാൽ 3-6 ലക്ഷം രൂപയ്ക്കിടയിലുള്ള വരുമാനത്തിന് ബാധകമാണ്. 7 മുതൽ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 6-9 ലക്ഷം രൂപ സ്ലാബിൽ ഉണ്ടായിരുന്ന 10 ശതമാനമാണ് ഇപ്പോൾ നികുതി. 10-12 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള വരുമാനത്തിന് ഇപ്പോൾ 15 ശതമാനം…
ടൈലറിങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമിതി നേതാക്കൾക്ക് സ്വീകരണം നൽകി
ആലുവ: ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന് (FITU) വിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ടൈലറിങ് & വർക്കേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രവർത്തക സംഗമവും സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നൽകി. തൊഴിലാളികളെ മാന്യമായും ആദരവോടെയും പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ന്യായമായ വേതനം, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക ആനുകൂല്യങ്ങൾ എന്നിവ മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കുമാറുള്ള പ്രവർത്തനങ്ങൾ നടത്താൻ പ്രവർത്തകർ മുന്നോട്ട് വരണമെന്നും തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കായി വാദിക്കുന്നതിലൂടെ, ന്യായമായ തൊഴിൽ സമ്പ്രദായങ്ങൾ, സാമൂഹിക നീതി, സാമ്പത്തിക സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ട്രേഡ് യൂണിയനുകൾ മുൻകൈ എടുക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് യൂണിയന് സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് പ്രസ്താവിച്ചു. യൂണിയന് എറണാകുളം പ്രസിഡന്റ് ജമീല സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എഫ് ഐ ടി യു എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ മുഖ്യപ്രഭാഷണം നടത്തി.…
കേരളത്തിൽ 100 കേന്ദ്രങ്ങളിൽ സോളിഡാരിറ്റി യൂത്ത് കഫേകൾ
മലപ്പുറം: കേരളത്തിൽ നൂറു കേന്ദ്രങ്ങളിൽ യൂത്ത് കഫേകൾ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. യൂത്ത് കഫേകളുടെ സംസ്ഥാനതല പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിലുടനീളം നടക്കുന്ന ഈ പരിപാടിയിൽ 10000 ഓളം കുടുംബങ്ങൾ സംബന്ധിക്കും. കുടുംബങ്ങളുടെ ആരോഗ്യകരമായ വികാസത്തിന് സഹായകമാവുന്ന വിവിധ സെഷനുകൾ പരിപാടിയിൽ ഉൾകൊള്ളിച്ചതായും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.പി അധ്യക്ഷത വഹിച്ചു. യൂത്ത് കഫേ സംസ്ഥാന അസി. ഡയറക്ടർ ടി.പി. സാലിഹ്, അജ്മൽ കെ പി, അനസ് മൻസൂർ എന്നിവർ സംസാരിച്ചു. അജ്മൽ കെ.എൻ സ്വാഗതവും ഹാരിസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.
25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ പ്രവാസികളെ ആദരിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഹമദ് ടൗൺ ഏരിയയിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങ് മുൻ ഇന്ത്യൻ സൈനികനും, ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന രാജേഷ് നമ്പ്യാർ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്, സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ് കുമാർ സ്വാഗതവും, ഏരിയ ട്രെഷറർ സുജേഷ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീകുമാർ, മുരളി, സുജേഷ്, സുനിൽ കുമാർ, രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. ഏരിയ കോ-ഓർഡിനേറ്റർമാരായ വി.എം പ്രമോദ്, അജിത് ബാബു എന്നിവർ…
സീറോ മലബാര്‍ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 3 ശനിയാഴ്ച ഫിലഡല്ഫിയയില്
ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള 13-ാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 3 ശനിയാഴ്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും ടൂര്‍ണമെന്റ് ക്രമീകരിക്കുക. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും സ്പോര്‍ട്സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാദേശിക തലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിന് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, കാഷ് അവാര്‍ഡും, വ്യക്തിഗത മിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 11 മണിമുതല്‍ ലീഗ്, സെമി ഫൈനല്‍, മത്സരങ്ങളും, ഫൈനലും നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. ടൂര്‍ണമന്റില്‍…