ഒമാൻ: 13 ഇന്ത്യക്കാരും 3 ശ്രീലങ്കക്കാരും ഉൾപ്പെടെ 16 ജീവനക്കാരുമായി പോയ എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞ് മുങ്ങിയതായി ഒമാൻ മാരിടൈം അധികൃതർ അറിയിച്ചു. ‘പ്രസ്റ്റീജ് ഫാൽക്കൺ’ എന്ന് പേരിട്ടിരിക്കുന്നതും കൊമോറോസിന് കീഴിൽ പതാകയുമുള്ളതുമായ കപ്പൽ, റാസ് മദ്രാക്കയിൽ നിന്ന് ഏകദേശം 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി ദുക്മിലെ വിലായത്ത് ഏരിയയിലാണ് മറിഞ്ഞത്. സംഭവത്തെത്തുടർന്ന് ഒമാനിലെ മാരിടൈം സെക്യൂരിറ്റി സെൻ്റർ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചതായി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വരെ, അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ കണ്ടെത്താനായില്ല, അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. യെമൻ തുറമുഖ നഗരമായ ഏദനിലേക്കുള്ള യാത്രാമധ്യേ, marinetraffic.com-ൽ നിന്നുള്ള ഡാറ്റ പ്രകാരം, ദുബായിലെ ഹംരിയ തുറമുഖത്ത് നിന്നാണ് ടാങ്കർ പുറപ്പെട്ടത്. കപ്പൽ നിലവിൽ വെള്ളത്തിനടിയിലാണെന്നും തലകീഴായി മറിഞ്ഞുകിടക്കുകയാണെന്നും മാരിടൈം സെൻ്റർ സൂചിപ്പിച്ചു, എന്നാൽ ചുറ്റുമുള്ള കടലിലേക്ക് എണ്ണയോ എണ്ണ…
Month: July 2024
ആന്റോ ജോസഫ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: കണ്ണൂർ ആലക്കോട് കരുവൻചാൽ കൊച്ചുപൊങ്ങനാലിൽ പരേതരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകൻ ആന്റോ ജോസഫ് (47) അന്തരിച്ചു. ഭാര്യ ജ്യോതി (നഴ്സ്, എം.ഡി ആൻഡേഴ്സൺ, ഹ്യൂസ്റ്റൺ) കോട്ടയം കുറവിലങ്ങാട് പാറക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ഗോഡ്‌വിന്‍, ഗാഡ്‌വിൻ, എലിസബത്ത്, റോസ്. പൊതുദർശനം: ജൂലൈ 21 ഞായറാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിൽ. സംസ്കാര ശുശ്രൂഷ: ജൂലൈ 22 തിങ്കൾ രാവിലെ 9:30ന് സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിലും, തുടർന്ന് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N. main Street, Pearland, TX 77581) സംസ്കാരവും നടത്തുന്നതാണ്.
ട്രൈസ്റ്റേറ്റ് ഓണസദ്യ – സ്വാദിഷ്ടം, വിഭവസമൃദ്ധം
പതിനഞ്ചിൽ പരം സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൻ്റെ ഓണാഘോഷത്തിൻ്റെ ഭാഗമായി ഈ വരുന്ന ആഗസ്റ്റ് 31 ന് ഫിലാഡൽഫിയയിലെ പ്രശസ്തമായ മയൂര റസ്റ്ററൻ്റിൻ്റെ നേതൃത്വത്തിൽ ഓണ സദ്യ പൊടിപൊടിക്കുകയാണ് . ഉച്ചക്ക് കൃത്യം 12 ന് ഫിലഡൽഫിയയിലെ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ്എത്ര കഴിച്ചാലും മതിവരാത്ത കൊതിയൂറും സദ്യ നാം ആസ്വദിക്കാൻ പോകുന്നത് . മലയാളികളെ സംബന്ധിച്ചിടത്തോളം, ഓണസദ്യയിലെ പ്രധാന ഇനങ്ങളാണ് പപ്പടം, പായസം ഉപ്പേരി തുടങ്ങിയവ. ഈ വിരുന്ന് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം ഓണക്കാലം തന്നെയാണ് വാഴയിലയിൽ വിളമ്പുന്ന, ഒട്ടേറെ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾക്കൊള്ളുന്നു ഓണ സദ്യയാണ് ഇത്തവണത്തെ പ്രത്യേകത .അവയിൽ കേരളത്തനിമനിറഞ്ഞ കുത്തരിച്ചോറ്, രുചികമായ കറികൾ , പഴം, പായസം , ഉപ്പേരി എന്നിവ ഉൾപ്പെടുന്നു. മയൂര റസ്റ്ററൻ്റിലെ ശ്രീ ഷാജി സുകുമാരൻ്റെ നേതൃത്വത്തിൽ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൻ്റെ ഓണാഘോഷത്തിനു വേണ്ടി…
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ നിർണായക നിമിഷത്തിൽ പ്രസിഡൻ്റ് ജോ ബൈഡന് കോവിഡ് -19
വാഷിംഗ്‌ടൺ ഡി സി :പ്രസിഡൻ്റ് ജോ ബൈഡൻ ബുധനാഴ്ച കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചു തിരഞ്ഞെടുപ്പിൻ്റെ നിർണായക ഘട്ടത്തിൽ ലാറ്റിനോ വോട്ടർമാരുടെ പിന്തുണ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പ്രചാരണ പരിപാടി തടസ്സപ്പെടുത്തി. 81 കാരനായ ബൈഡന് നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ആൻറിവൈറൽ മരുന്നായ പാക്‌സ്‌ലോവിഡിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. “എനിക്ക് സുഖം തോന്നുന്നു,” പൂർണ്ണമായി വാക്സിനേഷൻ എടുത്ത് ബൂസ്റ്റ് ചെയ്ത ബൈഡൻ, ബുധനാഴ്ച ലാസ് വെഗാസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, എയർഫോഴ്സ് വണ്ണിൽ കയറുന്നതിന് മുമ്പ് തൻ്റെ ഡെലവെയർ വസതിയിലേക്ക് പോകുന്നതിന് മുമ്പ് ഒരു തംബ്സ്-അപ്പ് മിന്നിച്ചു. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായി പ്രസിഡൻ്റ് അവിടെ ഐസൊലേഷനിൽ കഴിയും. ബുധനാഴ്ച ലാസ് വെഗാസിൽ നടന്ന ഇവൻ്റ് – യുണിഡോസ് യു എസ് വാർഷിക കോൺഫറൻസിൽ അദ്ദേഹം സംസാരിക്കുമെന്ന്…
എഡ്മിന്റൻ നേർമയുടെ വനിതാ ക്രിക്കറ്റ് ടൂർണമെന്റ് ശ്രദ്ധേയമായി
എഡ്മിന്റൻ : കാനഡയുടെ ചരിത്രത്തിൽ ആദ്യമായി എഡ്മിന്റൻ നേർമയുടെ ആഭിമുഖ്യത്തിൽ മലയാളി വനിതകൾക്ക് വേണ്ടി ശനിയാഴ്ച നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റ്, നിരവധി വനിതാ ക്രിക്കറ്റ് ടീമുകളുടെ പങ്കാളിത്തം കൊണ്ടും നിറഞ്ഞ ജനസാന്നിധ്യം കൊണ്ടും വൻശ്രദ്ധയാകർഷിച്ചു. ജൂലൈ 13-നു കോറോണേഷൻ ഗ്രൗണ്ടിൽ അണിനിരന്ന വനിതാ ടീമുകൾക്ക് ആശംസയർപ്പിക്കാൻ Ms. Heather McPherson, MP എത്തിച്ചേർന്നിരുന്നു. ഇത്രയും വിജയകരമായി സംഘടിപ്പിച്ച ഈ ടൂർണമെന്റ് സ്ത്രീ ശാക്തികരണത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് Ms.Heather കൂട്ടിച്ചേർത്തു. കാണികൾക്ക് ആവേശം പകർന്ന ക്രിക്കറ്റ് ടൂർണമെന്റിൽ എഡ്മിന്റൻ ഡ്രീം ക്യാചേഴ്‌സ് വിമൻസ് ക്രിക്കറ്റ് ടീം ഒന്നാം സ്ഥാനവും എഡ്മിന്റൻ ബ്ലാസ്റ്റേഴ്‌സ് വിമൻസ് ക്രിക്കറ്റ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാനഡയിൽ തന്നെ മലയാളി വനിതകൾക്ക് വേണ്ടി ഇങ്ങനെ ഒരു ടൂർണമെന്റ് ആദ്യമായി സംഘടിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നേർമയുടെ സംഘാടകർ. ഈ വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്…
ഡാളസ് കേരള അസോസിയേഷൻ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു
ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്തംബർ 14 ന് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരു മെഗാ തിരുവാതിര പ്രകടനം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. 50-ലധികം പേർ പങ്കെടുക്കുന്ന (സ്ത്രീകൾ) മനോഹരമായ തിരുവാതിര പ്രകടനം ഏകോപിപ്പിക്കാൻ ശ്രമിക്കുന്നു. കൂടുതൽ പങ്കാളികൾ ഉള്ളതിനാൽ ഈ പ്രകടനം കൂടുതൽ മനോഹരമാകും. പ്രാക്ടീസ് സെഷനുകൾ എത്രയും വേഗം ക്രമീകരിക്കാനാണ് കോർഡിനേറ്റർമാർ ശ്രമിക്കുന്നത്. അതിനാൽ നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ഇത്തരത്തിലുള്ള ഒരു പ്രകടനത്തെ അവിസ്മരണീയമായ ഒരു സംഭവമാക്കുകയും ചെയ്യന്നമെന്നു സംഘാടകർ അഭ്യർത്ഥിച്ചു . ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ആർട്സ് ഡയറക്ടർ സുബി ഫിലിപ്പിനെ @ 972-352-7825 എന്ന നമ്പറിൽ ബന്ധപ്പെടുക.
മന്ത്ര രാമായണ മാസത്തിനു തുടക്കം
അമേരിക്കൻ മലയാളി ഹിന്ദു സംഘടനായ മന്ത്രയുടെ നേതൃത്വത്തിൽ ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കി കർക്കിടകം ഒന്നിന് ആരംഭിച്ച രാമായണ മാസാചരണത്തിന് നടന്ന രാമായണ പാരായണ ശുഭാരംഭം പ്രശസ്ത സംഗീതജ്ഞൻ ശ്രീ കാവാലം ശ്രീകുമാർ ഉത്‌ഘാടനം ചെയ്തു. മന്ത്രയുടെ നേതൃത്വത്തിൽ രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട്, പ്രശസ്ത സംഗീതജ്ഞനും രാമായണ പാരായണ ആചാര്യനുമായ ശ്രീ കാവാലം ശ്രീകുമാർ രാമായണപാരായണ യജ്‌ഞം ഉത്‌ഘാടനം ചെയ്തു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് രാമായണം ലോകത്തിനു നല്‍കുന്നത് എന്നും, കാലം ചെല്ലുംതോറും രാമായണത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. രാമായണമാസം കേവലം പാരായണത്തിലുപരി മന്യഷ്യജീവിതത്തിന് വഴികാട്ടാനുള്ള മാർഗദർശി കൂടിയാണ് എന്നും ശ്രീ കാവാലം ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഹൈന്ദവസംസ്കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം. അതുപോലെ തന്നെ രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത് അതിലെ സാര്‍വ്വ ലൗകീകമായ ധര്‍മ്മബോധത്തിന്റെ പ്രസക്തി…
കുപ്പിവെള്ളം മോഷ്ടിക്കാനായി ഡാളസ് സ്റ്റോർ ക്ലർക്കിനെ കൊലപ്പെടുത്തിയ യുവതിക്കെതിരെ കേസെടുത്തു
ഡാലസ്:ഒരു കുപ്പി വെള്ളത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഒരു കൺവീനിയൻസ് സ്റ്റോർ ക്ലർക്കിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് 29 കാരിയായ ഡാളസ് യുവതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 52 കാരനായ ഇനായത്ത് സയ്യിദിൻ്റെ കൊലപാതകത്തിന് പോലീസ് അലീഗ ഹോണിനെതിരെ കൊലക്കുറ്റം ചുമത്തി. അറസ്റ്റ് വാറണ്ട് സത്യവാങ്മൂലത്തിൽ, ജൂലൈ 8 ന് അലീഗ ഹോൺ നടക്കുമ്പോൾ ഡാളസ് മൃഗശാലയ്ക്ക് സമീപമുള്ള നോർത്ത് ഓക്ക് ക്ലിഫിലെ മാർസാലിസ് അവന്യൂവിലെ എ ആൻഡ് എ മാർട്ടിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു സയ്യിദ്. കടയ്ക്കുള്ളിൽ നിന്നുള്ള വീഡിയോ അലീഗ ഒരു കുപ്പി വെള്ളം കൗണ്ടറിൽ വയ്ക്കുന്നത് കാണിക്കുന്നു. ഹോണും സെയ്ദും തർക്കിക്കുകയും , തുടർന്ന് അലീഗ ഒരു കൈത്തോക്ക് പുറത്തെടുക്കുന്നു, പോലീസ് രേഖയിൽ പറയുന്നു. സയ്യിദിൻ്റെ കഴുത്തിൽ ഷൂട്ട് ചെയ്യുന്ന ഹോൺ പിന്നീട് കടയിൽ നിന്ന് വെള്ളവുമായി പുറത്തേക്ക് പോകുന്നത് വീഡിയോയിൽ കാണാം. സെയ്ദിൻ്റെ സഹപ്രവർത്തകരും പ്രതികരിക്കുന്ന രണ്ട്…
കേരളം വിവാദ രോഗത്തിന്റെ അടിമ; രമേഷ് നാരായണൻ-ആസിഫ് അലി വിഷയം സംഘാടകരുടെ പിടിപ്പുക്കേട്: സതീഷ് കളത്തിൽ
കേരളമിന്നു വിവാദരോഗത്തിന്റെ അടിമയാണെന്ന്, കവിയും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ. സോഷ്യൽ മീഡിയയുടെ വരവോടെ ദിവസം ഒരു വിവാദച്ചുഴിയിലെങ്കിലും അകപ്പെടാതെ കടന്നുപോകാൻ നമുക്കു കഴിയാതായിരിക്കുവെന്നും രമേഷ് നാരായണൻ – ആസിഫ് അലി വിഷയത്തിലുള്ള തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ സതീഷ് പറഞ്ഞു. സംഘാടകരുടെ പിടിപ്പുക്കേടിന്റെ തിക്തഫലമാണ് രമേഷ് നാരായണൻ – ആസിഫ് അലി വിഷയം. ഒരാൾ ബഹുമാനിതനാകുന്നു എന്നതു പോലെതന്നെ പ്രധാനം തന്നെയാണ്, ആരാൽ ബഹുമാനിക്കപ്പെടുന്നു എന്നതും. ആത്യന്തികമായി അതു നിശ്ചയിക്കേണ്ടത്, ബഹുമാനിക്കാൻ നടക്കുന്നവരെക്കാളും ബഹുമാനിക്കപ്പെടാൻ പോകുന്നവർ തന്നെയാണ്. ഇക്കാര്യത്തിൽ ഇരുഭാഗത്തുനിന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് സംഭവിച്ചിട്ടുണ്ട്. അതിൽ, രമേഷ് നാരായണനേക്കാൾ ശ്രദ്ധ പുലർത്തേണ്ടതു സംഘാടകരായിരുന്നു. രമേഷ് നാരായണന്റെ പ്രവൃത്തിയെ ന്യായീകരിക്കാനല്ല ഈ കുറിപ്പ്, ഈഗോയെന്നത് ഒരാളുടെയും കുത്തകയല്ല എന്നോർമ്മിപ്പിക്കാനാണ്. പ്രയോറിറ്റി എന്നത് ഏതൊരു സാധാരണകാരനും ആഗ്രഹിക്കുന്ന കാര്യമാണ്. അതൊരു പ്രിവിലേജ് ആണ്. സൂക്ഷ്മമായാണെങ്കിൽ പോലും ആ അവബോധം എല്ലാവരിലും…
ഹൂസ്റ്റണിൽ ഒഐസിസി( യുഎസ്എ) ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന് (ജൂലൈ 18 വ്യാഴം )
ഹൂസ്റ്റൺ :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ -ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പികുന്നു. ജൂലൈ 18 വ്യാഴം വൈകീട്ട് 6:30 നു മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ,എന്നിവർ പങ്കെടുക്കും .എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ജിജി ജോസഫ് അഭ്യർത്ഥിച്ചു