ഡിട്രോയിറ്റ്: ടെക്‌സാസ് സംസ്ഥാനത്തെ സാൻ അന്റോണിയോയിലെ ഹെൻറി ഗൊൺസാലെസ് കൺവെൻഷൻ സെന്ററിൽ വെച്ച് 2024 ജൂലൈ 4,5,6,7 തീയതികളിൽ നടന്ന, നോർത്ത് അമേരിക്കൻ ക്നാനായ മഹാസംഗമമായ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (കെ. സി. സി. എൻ. എ.) 15- മത് കൺവെൻഷനിൽ വെച്ച് നടത്തപ്പെട്ട കലോത്സവത്തിൽ, ഹെലൻ ജോബി മംഗലത്തേട്ട്‍ കലാതിലകം ആയി തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഹെലൻ കലാതിലക പട്ടം നേടിയെടുത്തത്. ലളിതഗാനം, പ്രസംഗം, സിനിമാറ്റിക് ഡാൻസ് എന്നീ വ്യക്തിഗത ഇനങ്ങളിലും, പുരാതനപ്പാട്ട്, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2023-ൽ മിഷിഗൺ സ്റ്റേറ്റ് ഹൈസ്കൂൾ ലെവൽ ഡിബേറ്റ് കോംപെറ്റീഷൻ വിജയി കൂടി ആണ് ഹെലൻ. പഠനത്തോടൊപ്പം ചിത്രരചന, അഭിനയം, ഭരതനാട്യം, കർണാടിക് മ്യൂസിക് തുടങ്ങി വിവിധ പാഠ്യേതര വിഷയങ്ങളിലും സമർഥയാണ്…
Month: July 2024
ന്യൂയോര്‍ക്ക് ശ്രീനാരായണ കൺവെൻഷൻ സമാപിച്ചു
ന്യൂയോർക് : എഫ് എസ് എൻ ഓ യുടെ ആഭിമുഖ്യത്തിൽ ജൂലൈ11 മുതൽ 14 വരെ കണക്ടിക്കട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ നടന്നുവന്ന അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു. 4 ദിവസം നീണ്ടുനിന്ന കൺവെൻഷനിൽ കലാപരിപാടികളും, സമ്മേളനങ്ങളും പ്രോസെഷനു മെല്ലാം ശ്രീനാരായണ നഗറിനെ വർണ്ണാഭമാക്കി. കേരളത്തിൽ നിന്നും മുഖ്യാതിഥികളായി സ്വാമി മുക്തനന്ദ യതി , ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻ ഷൌക്കത്ത് , പിന്നണിഗായകൻ വിവേകാനന്ദൻ , കലാമണ്ഡലം ഡോ ധനുഷാ സന്യാൽ എന്നിവർ എത്തിയിരുന്നു . കൺവഷനു ശേഷം പ്രസിഡണ്ട് സജീവ് ചേന്നാട്ട് , സെക്രട്ടറി ശ്രീമതി രേണുക ചിറകുഴിയിൽ , ട്രഷറർ രാജീവ് ഭാസ്കരൻ , വൈസ് പ്രസിഡന്റ് സുനിൽ കുമാർ കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ വൈസ് ചെയർമാൻ അഡ്വ. അനിയൻ തയ്യിൽ , ചെയര്മാന് ഡോ :ചന്ദ്രോത് പുരുഷോത്തമൻ , 2026 ൽ…
രാശിഫലം (ജൂലൈ 16 ചൊവ്വ 2024)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഒക്കെ വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ച നിങ്ങളുടെ വീട്ടിൽ വച്ച് ഉണ്ടാകും. നിങ്ങൾ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമായി ഒരു ഗംഭീര പാർട്ടി നടത്താൻ ഒരുങ്ങിക്കൊള്ളു. കന്നി: ഇന്ന് നിങ്ങൾക്ക് ബിസിനസും സന്തോഷവും വളരെ നന്നായി ഒരുമിച്ച് ചേർന്നുപോകും. എന്തായാലും ഇന്ന് നടക്കാൻ പോകുന്ന ഒരു കൂടിക്കാഴ്ച്ച നിങ്ങൾ അംഗീകരിക്കും. നിങ്ങൾ ചിലവാക്കുന്നതിന്‍റെ തോത് നിങ്ങൾ വെറുതെ കറങ്ങി നടക്കുന്ന സമയവുമായി ശരിയായ അനുപാതത്തിലായിരിക്കും. എന്തായാലും നിങ്ങൾ വിവേകപൂർവ്വം ചിലവാക്കുകയും, പിന്നീട് അതോർത്ത് വിഷമിക്കാതിരിക്കുകയും വേണം. തുലാം: ഇന്ന് നിങ്ങളുടെ നാടകീയഭാവം മുൻപിൽ നിൽക്കുന്നു. നിങ്ങളുടെ ജോലിയിലുള്ള സമർപ്പണം സംബന്ധിക്കുന്നതാണെങ്കിലും, നിങ്ങളുടെ കുടുംബത്തോടുള്ള അർപ്പണമനോഭാവം സംബന്ധിച്ചാണെങ്കിലും ഇന്ന് നിങ്ങളെ വിശ്വസിച്ച് ഒരു ഷോ നടത്താൻ…
ആദ്യകാല ഓർമകൾ പങ്കുവെച്ച് ‘ഗുരുവോരം’ സഖാഫി സംഗമം
കാരന്തൂർ: സഖാഫി ബിരുദധാരികളായ മർകസിലെ ആദ്യകാല മതവിദ്യാർഥികൾ ഏറെ കാലത്തിന് ശേഷം ഒരുമിച്ചുകൂടിയപ്പോൾ അനേകം ഓർമകളുടെയും മധുരനിമിഷങ്ങളുടെയും പങ്കുവെപ്പുവേളയായി അത്. 1985 മുതൽ 90 വരെയുള്ള ബാച്ചുകളിലെ സഖാഫികളാണ് പ്രിയഗുരുനാഥൻ സുൽത്വാനുൽ ഉലമാ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തിൽ ‘ഗുരുവോരം’ എന്നപേരിൽ ഒരുമിച്ചുകൂടിയത്. മർകസിന്റെ പഴയകാലം ഓർത്തും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും പുരോഗമിച്ച സംഗമം കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. അഹ്‌മദ് ബാദുഷ സഖാഫി ചന്തിരൂർ, അബ്ദുൽ കരീം സഖാഫി പേഴക്കാപ്പിള്ളി, ഇബ്‌റാഹീം സഖാഫി ചുങ്കത്തറ, മുഹമ്മദ് അലി സഖാഫി വഴിക്കടവ് ആശംസകൾ നേർന്നു. തുടർന്ന് നടന്ന വാർഷിക കൗൺസിലിന് സഖാഫി ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുലത്വീഫ് സഖാഫി പെരുമുഖം നേതൃത്വം…
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സാഹോദര്യ സംഗമം
മലപ്പുറം: വിമൻ ജസ്റ്റിസ് മുവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹോദര്യ സംഗമം എന്ന ശീർഷകത്തിൽ നടത്തിയ ടേബ്ൾ ടോക്ക് ശ്രദ്ധേയമായി. രാഷ്ട്രിയ സാമൂഹ്യ കലാ സാംസ്‌കാരിക മേഖലകളിലെ ഇരുപത്തഞ്ച് വനിതാ നേതാക്കളാണ് ടേബ്ൾടോക്കിൽ പങ്കെടുത്തത്. വിമൻ ജസ്റ്റിസ് മുവ്‌മെന്റിന്റെ അഞ്ചാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജാതി മത ഭേദമന്യേ എല്ലാ മനുഷ്യരും പരസ്പരം സഹോദരങ്ങളാണെന്നും വിഭജിച്ച് ഭരിക്കുക എന്ന ഫാഷിസത്തിന്റെ കുടിലതന്ത്രത്തെ മറികടക്കാനുള്ള പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് സമൂഹത്തിൻ റോൾ വഹിക്കാനുണ്ടെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വിഎ ഫായിസ അഭിപ്രായപ്പെട്ടു. സതീദേവി (കോർവ സംസ്ഥാന വൈസ് പ്രസിഡണ്ട്), ജമീല ഇസ്സുദ്ദീൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്), ആയിശാബി (വനിതാ ലീഗ്), (ഫൗസിയ മുൻസിപ്പൽ ചെയർ പേഴ്‌സൺ), ഷീല (ഫിലിം ആർടിസ്റ്റ്), മീര (ഗായിക), ജെസ്സി ചാക്കോ, നജ്‌ല, സുറുമി, ഷാബി…
മർകസ് ആർ സി എഫ് ഐ ഭിന്നശേഷി സംഗമം
കോഴിക്കോട്: മർകസ് സാമൂഹ്യക്ഷേമ മിഷൻ ആർ സി എഫ് ഐയുടെ ഭിന്നശേഷി വിദ്യാർഥി ഉന്നമന സ്കോളർഷിപ്പ് ഗുണഭോക്താക്കളുടെ വാർഷിക സംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ലധികം ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ആർ സി എഫ് ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഭിന്നശേഷി വിദ്യാർഥികളുടെ പഠന സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയിൽ നിലവിൽ മുന്നൂറോളം ഗുണഭോക്താക്കളുണ്ട്. പ്രാഥമിക പഠനം മുതൽ ഉന്നത വിദ്യാഭ്യാസമടക്കം ഉറപ്പുവരുത്തുന്ന പദ്ധതിയിലൂടെ നിരവധി വിദ്യാർഥികൾ പ്രൊഫഷണൽ പഠനം പൂർത്തീകരിക്കുകയും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പോടെ ഗവേഷണ പഠനം നടത്തുന്നുമുണ്ട്. മതപഠനത്തിലും അധ്യാപന മേഖലയിലും സംരംഭകത്വ…
ആമയിഴഞ്ചാന്‍ കനാലിലെ പ്ലാസ്റ്റിക് മാലിന്യം: കളക്ടർ, കോർപ്പറേഷൻ, റെയിൽവേ എന്നിവരോട് കേരള ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: ആമയിഴഞ്ചാന്‍ കനാലിലേക്ക് പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നതിൻ്റെ കാരണങ്ങളും, കനാലില്‍ മാലിന്യം തള്ളിയതിന് ഉത്തരവാദികളായ വ്യക്തികളെക്കുറിച്ചും, മാലിന്യം നീക്കം ചെയ്ത രീതിയും വിശദമാക്കി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ജില്ലാ കളക്ടർ, കോർപ്പറേഷൻ, റെയിൽവേ എന്നിവരോട് ഇന്ന് (ജൂലൈ 15ന്) കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ശുചീകരണത്തൊഴിലാളി കനാലിൽ മുങ്ങിമരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നടന്ന പ്രത്യേക സിറ്റിംഗിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് ഗോപിനാഥ് പി. എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവ്. കനാലിൽ കാണാതായ കേരള ശുചീകരണ തൊഴിലാളിയുടെ മൃതദേഹം നാൽപ്പത്തിയാറ് മണിക്കൂറിന് ശേഷം വീണ്ടെടുത്തു. റെയിൽവേയുടെ വസ്തുവകകൾക്കകത്തും പുറത്തും കനാലിൽ അടിഞ്ഞുകൂടിയ പാരമ്പര്യ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക കർമപദ്ധതി സമർപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളോട് കോടതി ആവശ്യപ്പെട്ടു. ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത സ്വമേധയാ കേസെടുത്ത അമിക്കസ് ക്യൂറിക്ക് അന്നത്തെ ‘ഓപ്പറേഷൻ അനന്ത’യുടെ ഭാഗമായ…
ഹയർ സെക്കന്ററി അദ്ധ്യാപക നിയമനം വേഗത്തിലാക്കണം: കെ.എസ്.ടി.എം
മലപ്പുറം: മലബാറിലേക്ക് 138 താൽക്കാലിക അധിക പ്ലസ് വൺ ബാച്ച് അനുവദിച്ചതോടൊപ്പം തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഗവൺമെൻറ് തയ്യാറാവണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പുതുതായി ബാച്ചുകൾ അനുവദിച്ച മിക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളുകളിലും ക്ലാസ് റൂം അടക്കം അടിസ്ഥാന സൗകര്യത്തിന്റെ പരിമിതികളാൽ ബുദ്ധിമുട്ടുന്നവയാണ്.ഇത് ഉടൻ പരിഹരിക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ വലിയ ഭാരമാണ് ഹയർ സെക്കൻഡറി അധ്യാപകർ വഹിക്കേണ്ടി വരുന്നത്. ക്ലർക്കിനെയും പ്യൂണിനെയും അനുവദിക്കുക എന്നത് വളരെ കാലമായുള്ള ആവശ്യമാണ്. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലെ അധ്യാപക നിയമനം വേഗത്തിൽ ആക്കുകയും സ്ഥിരം ബാച്ചുകൾ അനുവദിച്ച് ഭാവിയിൽ പ്ലസ് വൺ അഡ്മിഷൻ സുഗമമാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ഭാഷ വിഷയമാക്കിക്കൊണ്ടുള്ള ഉത്തരവിലൂടെ ഇംഗ്ലീഷ് അദ്ധ്യാപകരെ പുറത്താക്കുന്ന അശാസ്ത്രീയ നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ്…
അലിഗഢ് മലപ്പുറം സെന്റർ പ്രത്യേക പാക്കേജ് തയ്യാറാക്കണം: കാന്തപുരം
മലപ്പുറം: സച്ചാർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ചേലാമലയിൽ സ്ഥാപിച്ച അലിഗഢ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിന്റെ പൂർത്തീകരണത്തിന് അടിയന്തിര സ്പെഷൽ പാക്കേജ് തയ്യാറാക്കണമെന്ന് ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായി ചുമതലയേറ്റ ജോർജ്ജ് കുര്യനുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം കാന്തപുരം ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാറും ജില്ലയിലെയും മലബാറിലെയും മുഴുവൻ ജനങ്ങളും ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട സെന്ററിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവത്തിലെടുക്കണം. പാർശ്വവൽക്കരിക്കപ്പെട്ടവരെ കൂടി മുഖ്യധാരയിലെത്തിക്കുമ്പോഴാണ് ജനാധിപത്യ സർക്കാറിൻ്റെ ദൗത്യനിർവ്വഹണം പൂർത്തിയാകുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്ക് ഏറെ ഗുണകരമായ വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മർകസിലാണ് കൂടിക്കാഴ്ച നടത്തിയത്.
പാർലമെൻ്റ് സുരക്ഷാ വീഴ്ച: ഡൽഹി പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി: പാർലമെൻ്റ് സുരക്ഷാ വീഴ്ച കേസിൽ ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ സെൽ തിങ്കളാഴ്ച കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഇനി ഈ കേസിലെ പ്രതികളെ ഓഗസ്റ്റ് രണ്ടിന് കോടതിയിൽ ഹാജരാക്കി വാദം കേൾക്കും. ഈ സാഹചര്യത്തിൽ എല്ലാ പ്രതികൾക്കെതിരെയും യുഎപിഎ പ്രകാരം കേസെടുക്കാൻ ഡൽഹി ഗവർണർ വികെ സക്‌സേന അനുമതി നൽകി. പട്യാല ഹൗസ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഈ കേസിൽ അറസ്റ്റിലായ ആറ് പ്രതികളായ മനോരഞ്ജൻ ഡി, ലളിത് ഝാ, അമോൽ ഷിൻഡെ, മഹേഷ് കുമാവത്, സാഗർ ശർമ, നീലം ആസാദ് എന്നിവർക്കെതിരെ ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ സെൽ ജൂൺ ഏഴിന് 1000 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിൽ ആറ് പ്രതികളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന അനുമതി നൽകി. 2023 ഡിസംബർ 13…