പെന്‍സില്‍വാനിയ: പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വേദിയിൽ വച്ച് വെടിവെച്ചയാളെന്ന് സംശയിക്കുന്നയാളെ യുഎസ് രഹസ്യാന്വേഷണ വിഭാഗം വെടിവെച്ചുകൊന്നതായി പോലീസ് പറഞ്ഞു. ട്രംപ് സുഖമായിരിക്കുന്നുവെന്നും ഒരു പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിൽ പരിശോധനയ്ക്ക് വിധേയനായെന്നും ട്രംപിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹത്തിന് നേരെ വെടിയുതിർക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. വലതുകൈ കഴുത്തിന് നേരെ നീട്ടിയ ട്രംപിൻ്റെ മുഖത്തും ചെവിയിലും രക്തം കാണപ്പെട്ടു. ട്രംപ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ നിരവധി വെടിയൊച്ചകൾ കേട്ടതായി ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ അദ്ദേഹത്തെ പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ അകമ്പടിയോടെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ജനക്കൂട്ടത്തെ നോക്കി ട്രംപ് വായുവിൽ മുഷ്ടി ചുരുട്ടുന്നത് ടെലിവിഷന്‍…
Month: July 2024
സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു
ഡാളസ് :സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു. കുന്നിൽ എബ്രഹാം കെ. ഉമ്മൻ്റെ ഭാര്യയും,ഡാളസ് സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമാണ് മക്കൾ : നാൻസി മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ് ശവസംസ്കാര ചടങ്ങുകൾ ജൂലൈ 14,ഞായർ,5:00 PM മുതൽ 9:00 PM വരെ – രണ്ടാമത്തെയും മൂന്നാമത്തെയും സംസ്കാര ശുശ്രൂഷകൾക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി, ഡാളസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 75234 ജൂലൈ 16 ചൊവ്വാഴ്ച, 8:00 AM മുതൽ 10:00 AM വരെ – നാലാമത് സംസ്കാര ശുശ്രൂഷയ്‌ക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി, ഡാലസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 7523410:45 AM – സംസ്‌കാരംറോളിംഗ് ഓക്സ് സെമിത്തേരിയിൽ 400 Freeport Pkwy, Coppell, TX 75019
ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ആഗസ്റ്റ് 3-ന്
ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട് ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന പതിനൊന്നാമത് ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ആഗസ്റ്റ് -3 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ ടൊറൊന്റോയിലുള്ള ആൽബർട്ട് ക്യാമ്പ്ബെൽ സ്‌ക്വയറിൽ (Albert Campbell Square) നടക്കും. ഈ വർഷം “ഡാൻസ് അറ്റ് ദി സ്‌ക്വയർ ” എന്ന് നാമകരണം ചെയ്തിരിക്കുന്ന ഡാൻസ് ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാർ തിങ്ങിപാർക്കുന്ന നഗരമെന്ന് പേരുകേട്ട ടൊറോന്റോയിൽ നടക്കുന്ന ഈ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഡാൻസ് വിഭവങ്ങൾ ഉണ്ടായിരിക്കും. ഇത്തവണ 50 -തോളം വ്യത്യസ്ത ഡാൻസ് സ്റ്റൈലുകളാണ് തയ്യാറാക്കിയിരിക്കുന്നത്. നൂറിലേറെ രാജ്യങ്ങളിൽ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയിൽ പകുതിയിലേറെയും കാനഡയ്ക്ക് വെളിയിൽ ജനിച്ചവരും നാനാ ജാതി, മത സംസ്ക്കാരത്തിൽ…
“കഷ്ടതയിൽ പതറാത്ത ധീര യോദ്ധാവ്”പുസ്തകം ഹ്യൂസ്റ്റണിൽ പ്രകാശനം ചെയ്തു.
ഫ്ളോറിഡ: ബ്രദർ മോൻസി പൊന്നോലിൽ എഴുതിയ ” കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ്” എന്ന പാസ്റ്റർ കെ.വി.മാത്യു (കുഞ്ഞൂഞ്ഞ് ഉപദേശി) ന്റെ ജീവചരിത്ര ഗ്രന്ഥം ഹൂസ്റ്റണിൽ നടന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ പ്രകാശനം ചെയ്തു. പി.സി.എൻ.എ.കെ കോൺഫ്രൻസ് സെക്രട്ടറി ബ്രദർ രാജു പൊന്നോലിയും, റവ. മൈക്കിൾ ജോൺസനും ചേർന്ന് ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനത്തിന് നൽകിയാണ് പുസ്തകത്തിൻറെ പ്രകാശ കർമ്മം നിർവഹിച്ചത്. സമൂഹത്തിൽ അറിയപ്പെടാത്തവരായി വിസ്മരിക്കപ്പെട്ടിട്ടുള്ള ബഹുശതം വ്യക്തി ജീവിതങ്ങൾ കാലയവനിയക്കുള്ളിൽ മറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരുടെ ജീവചരിത്രങ്ങൾ ഇന്ന് വിരളമാണ്. തലമുറകൾ മാറുമ്പോൾ ഇളം തലമുറകൾക്ക് കൈമാറുവാൻ ശ്രേഷ്ഠമാരായാ പൂർവ്വികരുടെ ചെയ്തികളും ചരിത്രങ്ങളും ഒരു നിധിപോലെ രേഖപ്പെടുത്തി സൂക്ഷിക്കണ്ടത് നമ്മുടെ കർത്തവ്യമാണ്. ദൈവത്തിന്റെ വിശ്വസ്തതയാണ് ഈ പുസ്തകത്തിൻറെ ഉള്ളടക്കം. സൗജന്യമായി നൽകുന്ന “കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ് എന്ന പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും ഉൾപ്പെടുത്തിയിട്ടുണ്ട്”.…
റൂഹി മോൾക്കായി വരച്ച് ദോഹ
ദോഹ: കുട്ടി മനസ്സുകളിൽ കരുതലിന്റെയും ആർദ്രതയുടെയും നന്മകൾക്ക് കോരിയിട്ട് ‘കളേർസ് ഓഫ് കെയർ’ ചിത്രരചന മത്സരം. കേവലം ഒരു മത്സരം എന്നതിലുപരി ഖത്തറിലെ പ്രവാസ ലോകത്തിന്റെ സ്നേഹത്തിന്റെയും ചേർത്തു പിടിക്കലിന്റെ കൂടെ പ്രതീകമായിരുന്നു പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം അൽ അറബി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരം. എസ്.എം.എ ടൈപ്പ് 1 രോഗം ബാധിച്ച് ചികിത്സ തേടുന്ന മലയാളി പിഞ്ചു ബാലിക മൽഖ റൂഹിയുടെ ചികിത്സക്കായി ഖത്തർ ചാരിറ്റി ശേഖരിക്കുന്ന ചികിത്സ ഫണ്ടിലേക്ക് സംഭാവനകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കളേർസ് ഓഫ് കെയർ’ എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചത്. വേനൽ അവധിക്കാലമായിരുന്നിട്ട് പോലും ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന്ന് കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. കിൻഡർ ഗാർഡൻ, കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, അഡൾട്ട് എന്നിങ്ങനെ 7 കാറ്റഗറികളിലാണ് ചിത്രരചന മത്സരവും പെയിന്റിംഗ്…
ആൾക്കൂട്ടക്കൊലകൾ; സോളിഡാരിറ്റി പ്രക്ഷോഭത്തെരുവ് സംഘടിപ്പിച്ചു
കൂട്ടിലങ്ങാടി : രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ വർധിച്ചു വരുന്ന വംശീയ ആക്രമങ്ങൾക്കും ആൾക്കൂട്ടക്കൊലകൾക്കുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി പ്രക്ഷോഭത്തെരുവ് സംഘടിപ്പിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി ഹസനുൽ ബന്ന ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് സി.എച്ച് യഹ് യ നന്ദി പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് അഷ്റഫ് സി.എച്ച്, മുഹമ്മദ് ജദീർ, ലബീബ് മക്കരപ്പറമ്പ്, സമീദ് സി.എച്ച്, നിയാസ് തങ്ങൾ, ഹാനി എം, പി.കെ ആദിൽ എന്നിവർ നേതൃത്വം നൽകി.
ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപി നെയ്തെടുത്ത ഭയത്തിൻ്റെയും ഭ്രമത്തിൻ്റെയും വല തകർന്നെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യൻ ബ്ലോക്ക് പാർട്ടികൾ 13ൽ 10 സീറ്റുകളും നേടിയ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലത്തെ കോൺഗ്രസ് ശനിയാഴ്ച പ്രശംസിച്ചു, “ഭയത്തിൻ്റെയും മിഥ്യാധാരണയുടെയും” വല നെയ്തതാണെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറപ്പിച്ചു പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ചു, ബിജെപിയുടെ അഹങ്കാരവും ദുർഭരണവും നിഷേധാത്മക രാഷ്ട്രീയവും ജനങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നതാണ് വിജയം കാണിക്കുന്നതെന്ന് പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്ക് ഈ ആഴ്ച ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടുകൾ ശനിയാഴ്ച എണ്ണിയപ്പോൾ, ഇന്ത്യൻ ബ്ലോക്ക് പാർട്ടികൾ 10 അസംബ്ലി സീറ്റുകൾ നേടി, ബിജെപി രണ്ട്, ഒരു സ്വതന്ത്രൻ എന്നിവ നേടി. പശ്ചിമ ബംഗാളിലെ നാല്, ഹിമാചൽ പ്രദേശിലെ മൂന്ന്, ഉത്തരാഖണ്ഡിലെ രണ്ട്, പഞ്ചാബ്, മധ്യപ്രദേശ്, ബിഹാർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോ സീറ്റിലുമാണ് ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്, ടിഎംസി, എഎപി, ഡിഎംകെ…
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 13 സീറ്റുകളില്‍ ഇന്ത്യാ ബ്ലോക്ക് തുത്തുവാരി
ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ സീറ്റുകളിൽ 10 എണ്ണവും ഇന്ത്യാ ബ്ലോക്ക് നേടി ഉജ്ജ്വല വിജയത്തിലെത്തി. ശനിയാഴ്ച വോട്ടെണ്ണിയപ്പോൾ ബിജെപിക്ക് രണ്ട് സീറ്റും ഒരു സ്വതന്ത്രന് ഒരു സീറ്റുമാണ് ലഭിച്ചത്. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ രണ്ട് സീറ്റുകളും ഹിമാചൽ പ്രദേശിൽ രണ്ട് സീറ്റുകളുമാണ് കോൺഗ്രസ് നേടിയത്. പശ്ചിമ ബംഗാളിലെ നാല് സീറ്റുകളും ടിഎംസി നേടിയപ്പോൾ പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപിയും തമിഴ്‌നാട്ടിലെ വിക്രവണ്ടി മണ്ഡലത്തിൽ ഡിഎംകെയും വിജയിച്ചു. ഹിമാചൽ പ്രദേശിലെ ഹമീർപൂർ മണ്ഡലത്തിൽ ബിജെപി വിജയിച്ചപ്പോൾ ബിഹാറിലെ റുപൗലി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി ശങ്കർ സിംഗ് വിജയിച്ചു. ജൂലൈ 10നാണ് ഈ സീറ്റുകളിൽ വോട്ടെടുപ്പ് നടന്നത്. “രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് ഫലങ്ങളെ പ്രശംസിച്ചു. ബിജെപി നെയ്തെടുത്ത ഭയത്തിൻ്റെയും മിഥ്യാധാരണയുടെയും വല തകർന്നിരിക്കുന്നു എന്ന് ഇപ്പോൾ വ്യക്തമായതായി…
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 174 ഡോക്ടർമാർ അസം സർക്കാർ ജോലി ഉപേക്ഷിച്ചു
ഗുവാഹത്തി: അസമിലെ ആരോഗ്യമേഖലയുടെ വികസനത്തിന് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടും ഡോക്ടർമാരുടെ കുറവ് ഗുരുതരമായ പ്രശ്‌നമായി തുടരുന്നു. ഗുവാഹത്തിയിലെ ഹംഗേരബാരിയിലുള്ള സ്റ്റേറ്റ് ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, സംസ്ഥാനത്ത് ഡോക്ടർമാരുടെ കുറവുണ്ടെന്നും വിവിധ കാരണങ്ങളാൽ ഡോക്ടർമാർ ജോലി ഉപേക്ഷിച്ചതിനാൽ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും പറയുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കോൺഗ്രസ് സർക്കാരിൻ്റെയും സർബാനന്ദ സോനോവാൾ സർക്കാരിൻ്റെയും കാലത്ത് ദീർഘകാലം ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. അടുത്തിടെ ആരോഗ്യം തൻ്റെ നിയന്ത്രണത്തിലാക്കി. അഞ്ച് വർഷത്തിനിടെ 174 ഡോക്ടർമാർ ജോലി ഉപേക്ഷിച്ചു കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 174 ഡോക്ടർമാരാണ് സർക്കാർ ജോലി ഉപേക്ഷിച്ചത്. ഇവരിൽ 98 ഡോക്ടർമാർ സ്വമേധയാ വിരമിച്ചപ്പോൾ 76 പേർ സർവീസിൽ നിന്ന് രാജിവച്ചു. എന്തുകൊണ്ടാണ് ഡോക്ടർമാരുടെ ജോലി ഉപേക്ഷിക്കല്‍ തുടരുന്നത് വളരെ ആശങ്കാജനകമാണ്. ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം 2021 ൽ 7 ഡോക്ടർമാരും…
പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന ആരോപണം; പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി
പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന കേസില്‍ ആരോപണ വിധേയനായ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടുളിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം. പ്രമോദ് കോട്ടൂളിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനുശേഷം നടത്തിയ സാമ്പത്തിക ഇടപാടുകൾ തെറ്റാണെന്നും നിരീക്ഷിച്ചു കൊണ്ടാണ് സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി യോഗം പ്രാഥമിക അംഗത്വത്തിൽ നിന്ന് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയത്. ഔദ്യോഗിക വിഭാഗം പ്രമോദിനെതിരെ കടുത്ത നടപടി ആവശ്യമില്ലെന്നും തരംതാഴ്‌ത്തലോ സസ്പെൻഷനും മതിയാകും എന്ന് പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം ഇതിനെ എതിർക്കുകയായിരുന്നു. 22 ലക്ഷം രൂപയുടെ ഇടപാടുണ്ടെന്നും പ്രമോദിനെതിരെയുള്ള ആരോപണത്തിൽ വ്യക്തമായ തെളിവുണ്ടെന്ന് പാർട്ടിക്ക് ബോധ്യം വന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കടുത്ത നടപടി പ്രമോദിനെതിരെ ഉണ്ടായില്ലെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഇവർ വാദിച്ചതോടെ ഇത് കണക്കിലെടുത്താണ് പ്രമോദ് കോട്ടുളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് കോഴിക്കോട് ജില്ലാ…