കേരളത്തില്‍ അടുത്ത അഞ്ചു ദിവസങ്ങള്‍ വ്യാപമായ മഴ പെയ്യും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരളതീരം മുതൽ മഹാരാഷ്‌ട്ര തീരം വരെ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടേയും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടേയും സ്വാധീന ഫലമായാണ് മഴ ശക്തമാവുക. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.ശനിയാഴ്ച ആലപ്പുഴ, പാലക്കാട് ജില്ലകളിലൊഴികെ മറ്റ് എല്ലായിടത്തും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്…

കേന്ദ്ര സർക്കാരിൻ്റെ ‘ഭരണഘടനാ ഘാതക ദിന’ പ്രഖ്യാപനം

ന്യൂഡൽഹി: ജൂൺ 25 ഭരണഘടനാ ഘാതക ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. സർക്കാർ ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കി. “1975 ജൂൺ 25 ന്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, തൻ്റെ ഏകാധിപത്യ മനോഭാവം കാട്ടി, രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആത്മാവിനെ ഞെരിച്ചു. ലക്ഷക്കണക്കിന് ആളുകളെ ഒരു കാരണവുമില്ലാതെ ജയിലിലടച്ചു, മാധ്യമങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടു. എല്ലാ വർഷവും ജൂൺ 25 ഭരണഘടനാ കൊലയാളി ദിനമായി ആചരിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദന സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനം അനുസ്മരിക്കും. ഏകാധിപത്യ സർക്കാരിൻ്റെ എണ്ണമറ്റ പീഡനങ്ങളും അടിച്ചമർത്തലുകളും നേരിട്ടിട്ടും ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാൻ പോരാടിയ ജനലക്ഷങ്ങളുടെ പോരാട്ടത്തെ ആദരിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട ഈ…

മൂന്ന് തവണ ത്വലാഖ് ചൊല്ലിയാലും മുസ്ലീം വിവാഹ ബന്ധം അവസാനിക്കില്ല: ജമ്മു കശ്മീർ ഹൈക്കോടതി

ശ്രീനഗർ : ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായേക്കാവുന്ന വിധിയിൽ, മുസ്ലീം വിവാഹം അവസാനിപ്പിക്കാൻ ഭർത്താവ് ‘ത്വലാഖ്’ എന്ന വാക്ക് മൂന്ന് തവണ ഉച്ചരിച്ചാൽ മാത്രം പോരാ എന്ന് ജമ്മു കശ്മീർ ഹൈക്കോടതി. ജസ്റ്റിസ് വിനോദ് ചാറ്റർജി കൗള്‍ ആണ് തന്റെ വിധിന്യായത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. വേർപിരിഞ്ഞ ഭാര്യ 2009-ൽ ജീവനാംശം നേടിയ കേസിലാണ് ഹൈക്കോടതി വാദം കേൾക്കുന്നത്. ഇത് ഭർത്താവ് ചോദ്യം ചെയ്തു. തർക്കം ഹൈക്കോടതിയിൽ എത്തുകയും 2013-ൽ കേസ് വീണ്ടും വിചാരണ കോടതിക്ക് കൈമാറുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ, കക്ഷികൾ ഇനി വിവാഹിതരല്ലെന്ന് കണ്ടെത്തി വിചാരണ കോടതി ഭർത്താവിന് അനുകൂലമായി വിധിച്ചു. എന്നാൽ, അഡീഷണൽ സെഷൻസ് കോടതി ഈ ഉത്തരവ് റദ്ദാക്കുകയും ഭാര്യക്ക് പ്രതിമാസം 3,000 രൂപ ജീവനാംശം നൽകാനും ഉത്തരവിട്ടു. ഇത് ഹരജിക്കാരൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഷയാരാ ബാനോ കേസിൽ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി…

ഇന്നത്തെ രാശിഫലം (ജൂലൈ 13 ശനി 2024)

ചിങ്ങം: നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്നും പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്. കന്നി: ഇന്ന് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും സംഭാഷണങ്ങളാല്‍ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായി ഇന്നത്തെ ദിവസം മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും. തുലാം: നിങ്ങളുടെ മോശം മനോഭാവവും വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍ ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തിലും മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള ബന്ധവും ഒരുപക്ഷേ ഇന്ന് നശിപ്പിക്കപ്പെട്ടേക്കാം. വൃശ്ചികം: ഇന്ന് നിങ്ങൾക്ക്…

നിവേദനം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

പുഞ്ചിരി ചുണ്ടോടു ചേർന്നു നിൽക്കുന്ന പോൽ പൂമണം പൂവോടു ചേർന്നിടും പോൽ, വാക്കോടതിന്നർത്ഥം ചേർന്നു രമിക്കും പോല്‍, നാക്കോടു ചേർന്നീടുമക്ഷരം പോൽ, ശൈശവം പൈതലെ പുൽകി നിൽക്കുന്ന പോൽ ശൈലവും മാനവും ചേർന്നിടും പോൽ, അലമാലയാഴിയോ ടൊട്ടി നിൽക്കുന്ന പോൽ അല്ലികൾ അലരൊത്തു നിന്നിടും പോൽ, മധുരം മധുവോടു ചേർന്നു നിൽക്കുന്ന പോൽ മതിയോടു പൂനിലാവെന്നതു പോൽ, ഹരിതാഭ ചേലിൽ വസന്തത്തോടെന്ന പോൽ കരിമുകിൽ മാനത്തോടെന്നതു പോൽ, ശൈത്യം ശിശിരത്തോടെന്നതു പോൽ, ഓമൽ ശൈശവം പൈതലോടെന്നതു പോൽ, ശൈലമാകാശത്തെ തൊട്ടുനിൽക്കുന്ന പോൽ, ശൈലിയിൽ ലക്ഷ്യാർത്ഥമെന്നതു പോൽ, നൃത്തം മയിലോടു ചേർന്നു നില്‍ക്കുന്ന പോൽ വൃത്തം കവിതയോടെന്നതു പോൽ, കൂജനം കോകിലകണ്ഠത്തോടെന്ന പോൽ കൂരിരുൾ രാവിനോടെന്നതു പോൽ, സാദരം ഞാനുമെൻ ജീവനാം കൃഷ്ണാ! നിൻ പാദപദ്മങ്ങളിൽ ചേർന്നു നിൽപ്പു! ജന്മം നീയെത്ര തന്നാലും അടിയനാ ജന്മം നരജന്മമാകേണമേ!

പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപിൻ്റെ റാലിക്ക് നേരെ വെടിവെയ്പ്

ബട്ട്ലർ (പെൻസിൽവാനിയ): പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന ഒരു റിപ്പബ്ലിക്കന്‍ റാലിയിൽ മു യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് സംസാരിക്കുന്നതിനിടെ ഒന്നിലധികം തവണ വെടിവെപ്പ് നടന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വേദിയില്‍ നിന്ന് സീക്രട്ട് സര്‍‌വ്വീസ് ഉദ്യോഗസ്ഥരും അംഗരക്ഷകരും ചേര്‍ന്ന് മാറ്റി. ട്രംപിൻ്റെ മുഖത്തും ചെവിയിലും രക്തം പുരണ്ട ചിത്രങ്ങൾ വിവിധ ചാനലുകളുടെ സായാഹ്ന വാര്‍ത്തകളില്‍ സം‌പ്രേക്ഷണം ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ അകമ്പടിയോടെ വാഹനത്തിലേക്ക് കൊണ്ടുപോകുമ്പോൾ ട്രംപ് മുഷ്ടി ഉയർത്തുന്ന വീഡിയോ ദൃശ്യങ്ങളും കാണിച്ചു. അദ്ദേഹം “സുഖമായിരിക്കുന്നു” എന്ന് അദ്ദേഹത്തിൻ്റെ പ്രചാരണത്തിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു. “ഈ ഹീനമായ പ്രവൃത്തിയ്ക്കിടെ പെട്ടെന്നുള്ള നടപടിക്ക് പോലീസിനോടും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോടും ആദ്യം പ്രതികരിച്ചവരോടും നന്ദി പറയുന്നു,” പ്രചാരണ വക്താവ് സ്റ്റീവൻ ച്യൂങ് പ്രസ്താവനയിൽ പറഞ്ഞു. “അദ്ദേഹം സുഖമായിരിക്കുന്നു, ഇപ്പോള്‍ ഒരു പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിൽ പരിശോധനക്ക് വിധേയനാകുകയാണ്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും,”…

കാനഡയില്‍ പുതുചരിത്രമെഴുതി മെഗാ തിരുവാതിര

കാനഡയെ കുറച്ചുസമയത്തേക്ക് കേരളമാക്കി മാറ്റി ഇന്ത്യന്‍-കനേഡിയന്‍ യുവതികളുടെ മെഗാതിരുവാതിര. നൂറ്റിപ്പത്ത് യുവതികള്‍ ചുവടുവച്ച മെഗാ തിരുവാതിര വാന്‍കൂവര്‍ ഐലന്‍ഡില്‍ പുതുചരിത്രമായി. വിക്ടോറിയ ഹിന്ദു പരിഷത് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ എന്ന പരിപാടിയുടെ ഭാഗമായാണ് മെഗാ തിരുവാതിര അരങ്ങേറിയത്. കേരളത്തിന്റെ പ്രാദേശിക കലാരൂപത്തില്‍ നിന്നും ഉപരിയായി കനേഡിയന്‍ വംശജരും, ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇത്രയുമധികം ആളുകള്‍ പങ്കെടുക്കുന്ന തിരുവാതിര വാന്‍കൂവറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ര്‍ത്തകിയായ ജ്യോതി വേണു ആണ് ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. ഒരു മാസത്തിലേറെ നീണ്ടു നിന്ന പരിശീലനവും ഏകോപനവുമാണ് ജ്യോതിയുടെ നേതൃത്വത്തില്‍ നടന്നത്. ഐലന്റിലെ വിവിധ സ്ഥലങ്ങളിലായി ടീമുകളായി തിരിഞ്ഞ് ടീം ലീഡുകളുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശീലനം. നനൈമോ, ഡന്‍കന്‍, വാന്‍കൂവര്‍ എന്നിങ്ങനെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു പങ്കെടുത്തവര്‍. എട്ട്…

അലക് ബാൾഡ്‌വിൻ്റെ മനഃപൂർവമല്ലാത്ത നരഹത്യ കേസ് കോടതി തള്ളിക്കളഞ്ഞു

വാഷിംഗ്ടണ്‍: “റസ്റ്റ്” എന്ന സിനിമയുടെ ന്യൂ മെക്സിക്കോ സെറ്റിൽ വച്ച് ഛായാഗ്രാഹക ഹലീന ഹച്ചിൻസ് വെടിയേറ്റ് കൊല്ലപ്പെട്ട് ഏകദേശം മൂന്ന് വർഷത്തിന് ശേഷം അലക് ബാൾഡ്‌വിനെതിരെ ചുമത്തപ്പെട്ട പ്രോസിക്യൂഷന്‍ കേസ് കോടതി തള്ളിക്കളഞ്ഞു. വിധി കേട്ട ബാള്‍ഡ്‌വിന്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. വിചാരണയുടെ നാലാം ദിവസത്തിൽ വന്ന വിധി, ഇതിനകം ഒരു തവണ ഒഴിവാക്കിയ കേസിന് അപ്രതീക്ഷിതമായ അന്ത്യമായിരുന്നു. ജഡ്ജിയുടെ വിധി ബാൾഡ്‌വിനെ വീണ്ടും വിചാരണ ചെയ്യുന്നതിൽ നിന്ന് തടയുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ബാൾഡ്‌വിനെതിരെ ചുമത്തിയിരുന്ന കുറ്റം. കുറ്റം തെളിഞ്ഞാൽ 18 മാസം വരെ തടവ് അനുഭവിക്കേണ്ടിവരുമായിരുന്നു. 2021 ഒക്ടോബറിൽ ബോണൻസ ക്രീക്ക് റാഞ്ചിലെ സിനിമാ സെറ്റിലെ ഒരു ചെറിയ പള്ളിയിലെ റിഹേഴ്സലിനിടെ ഹോളിവുഡ് താരവും സഹനിർമ്മാതാവുമായ ബാൾഡ്‌വിന്‍  ഛായാഗ്രാഹക ഹച്ചിൻസിന് നേരെ ചൂണ്ടിയ റിവോൾവറില്‍ നിന്നുള്ള വെടിയേറ്റ് ഹച്ചിന്‍സിനെയും സംവിധായകൻ ജോയൽ സൂസയെയും പരിക്കേൽപ്പിച്ചു. ഹച്ചിന്‍സ്…

ധ്യാനഭരിതമായ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് – മൂന്നാം ദിനം

ലാങ്കസ്റ്റര്‍ (പെന്‍സില്‍വേനിയ): വിശ്വാസത്തിന്റെ എല്ലാ നദികളും വിന്‍ധം റിസോര്‍ട്ടിലെ ”പാരഡൈസ് ” ”ലാങ്കസ്റ്റര്‍” കോണ്‍ഫറന്‍സ് ഹാളുകളിലെ വിശുദ്ധിയുടെ സമുദ്രത്തില്‍ ലയിക്കുന്ന അനുഭവത്തിനാണ് മൂന്നാം ദിനം സാക്ഷ്യം വഹിച്ചത്. ആത്മീയ നിറവിലൂറി വന്ന ഭക്തിസാന്ദ്രതയുടെ നീരുറവ വിശ്വാസത്തിന്റെ നദിയില്‍ ലയിച്ച് മൂല്യങ്ങളുടെ സമുദ്രത്തിലേക്ക് ചെന്നെത്തുകയായിരുന്നു. ആത്മബോധത്തിന്റെ സമുദ്രത്തിലേക്ക് മിഴി തുറന്ന മൂന്നാം പകല്‍ വിശ്വാസികളുടെ ആത്മവിശുദ്ധിയില്‍ ധന്യമാവുകയും ചെയ്തു. വിന്‍ധം റിസോര്‍ട്ട് സാക്ഷ്യം വഹിച്ചത് ആത്മ വിശുദ്ധീകരണത്തിന്റെ സാക്ഷാത്കാരത്തിനും വരാന്‍ പോകുന്ന തലമുറകളുടെ വിശ്വാസത്തെ. ശീമാ നമസ്‌കാരത്തിനു ശേഷം മലയാളത്തില്‍ ഫാ. ബോബി വറുഗീസും ഇംഗ്ലീഷില്‍ കൃപയാ വര്‍ഗീസും ധ്യാനപ്രസംഗങ്ങള്‍ നടത്തി. ഗായക സംഘാംഗങ്ങളുടെ ഗാനാലാപനത്തെ തുടര്‍ന്ന് ജോയിന്റ് ട്രഷറാര്‍ ഷോണ്‍ എബ്രഹാം ഈ ദിവസത്തെ അപ് ഡേറ്റുകള്‍ നല്‍കി. മൂന്നാം ദിവസം ടെക്സസില്‍ നിന്നെത്തിയ ഫാ. ജോയല്‍ മാത്യുവിന്റേതായിരുന്നു. പല കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ലാങ്കസ്റ്ററിലെ ഈ കോണ്‍ഫറന്‍സ്…

സോജന്‍ ജോസഫിന് ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഭിനന്ദനങ്ങള്‍

ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രഥമ മലയാളി സാന്നിധ്യമായി ചരിത്ര തെരഞ്ഞെടുപ്പ് വിജയം കൈവരിച്ച സോജന്‍ ജോസഫിന് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. കൈപ്പുഴ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന്, അവിടെ തന്നെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ക്‌നാനായ സമുദായാംഗം കൂടിയായ സോജന്‍ ജോസഫിന്റെ വിജയം കൈപ്പുഴ ഗ്രാമവാസികള്‍ക്കൊപ്പം ക്‌നാനായ സമുദായത്തിനും അഭിമാനിക്കാന്‍ വകയേറെയുള്ളതാണ്. കൂടാതെ മലയാളി യുവാക്കള്‍ വ്യാപകമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഈ കാലഘട്ടത്തില്‍, നിരവധി മലയാളികള്‍ക്ക് തങ്ങള്‍ വസിക്കുന്ന ദേസങ്ങളിലെ പൊതുജീവിതത്തില്‍ സജീവമാകുന്നതിനും, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും സോജന്‍ ജോസഫിന്റെ തെരഞ്ഞെടുപ്പ് വിജയം പ്രേരകമാകും. ബ്രിട്ടണില്‍ പുതുതായി കുടിയേറുന്ന നഴ്‌സുമാര്‍, കെയര്‍ ഗിവേഴ്‌സ്, സ്റ്റുഡന്റ്‌സ് എന്നിവര്‍ അഭിമൂഖീകരിക്കുന്ന തൊഴില്‍പരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പുതിയ പ്രധാനമന്ത്രി കിയാ സ്റ്റാമറിന്റേയും വകുപ്പ് മേധാവികളുടേയും ശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് പരിഹാരം കാണുവാന്‍ നഴ്‌സിംഗ് പശ്ചാത്തലം കൂടിയുള്ള സോജന്‍ ജോസഫിന് കഴിയട്ടെ…