ഹൂസ്റ്റണ്‍: ആഗോള കാലാവസ്ഥ വ്യതിയാനത്തിൽ പരിസ്ഥിതിക്കുള്ള പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെ ഒരു വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഭാഗമായി സെൻറ്. തോമസ് മാർത്തോമാ പള്ളി പരിസരത്ത് നാരക തൈകൾ നട്ട് ഡി.സി. മഞ്ജുനാഥ് ( കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ,ഹൂസ്റ്റൺ) ഉദ്ഘാടനം നിർവഹിച്ചു. ഭാവി തലമുറയ്ക്കും ഇതുപോലെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രചോദനം നൽകി പ്രകൃതിയെ ഫലഫൂയിഷ്ടം ആക്കണമെന്നും സമ്മേളനത്തിൽ മഞ്ജുനാഥ് ആഹ്വാനം ചെയ്തു. റവ. സോനു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെരി. റവ. ഡോ. ചെറിയാൻ തോമസ്, റവ. റ്റി.കെ. ജോൺ എന്നിവർ ആശംസ പ്രസംഗം നടത്തി. ഇടവക വിശ്വാസികളെ കൂടാതെ ഭാരവാഹികളായ ജുനു സാം, ജതീഷ് വർഗീസ്, ഷെലിൻ ജോൺ എന്നിവരും പങ്കെടുത്തു. ക്രിസ് ചെറിയാൻ സ്വാഗതവും, വെരി. റവ. ഡോ. ചെറിയാൻ തോമസ് നന്ദിയും അർപ്പിച്ചു.
Month: July 2024
ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 2024: ഉദ്ഘാടന ചടങ്ങ് ആഗസ്റ്റ് 2 വെള്ളിയാഴ്ച
ഹൂസ്റ്റൺ: ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകൾ ആഗസ്റ്റ് 1 മുതൽ 4 വരെ പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റിന്റെ (IPSF 2024) ഉദ്ഘാടനവും മുഖ്യ ആകർഷണമായ ഉദ്ഘാടന ചടങ്ങും ആഗസ്റ്റ് 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ഹൂസ്റ്റൺ ഫോർട്ട്ബെന്റ് എപ്പിസെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ ഇടവകകളുടെ വർണ്ണശബളമായ മാർച്ചു പാസ്ററ് അരങ്ങേറും. ഫെസ്റ്റിന്റെ രക്ഷാധികാരികളായ ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ മാർച്ചു പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും. ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, മിസ്സൂറി സിറ്റി മേയർ റോബിൻ ഏലക്കാട്ട് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളാവും. മാർച്ച് പാസ്റ്റിനെ തുടർന്ന് വേദിയിൽ…
വയനാട്ടിൽ ഉരുൾപൊട്ടൽ: റോഡുകളും പാലങ്ങളും ഒലിച്ചുപോയി; മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു
വയനാട്: ഉരുൾപൊട്ടലിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 30) നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടതായി റിപ്പോർട്ട്. ഉരുൾപൊട്ടലിനെ തുടർന്ന് മേപ്പാടി, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ടു. മേഖലയിലേക്കുള്ള പാലവും റോഡും ഒലിച്ചുപോയതിനാൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്താനാകില്ലെന്ന് അധികൃതർ പറയുന്നു. ഇന്ന് (ജൂലൈ 30) പുലര്‍ച്ചെയാണ് വയനാട്ടിലെ മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
2024 പകുതിയാകുമ്പോൾ 161,599 ഡിജിറ്റൽ ഓർഡറുകൾ പൂർത്തീകരിച്ച് യൂണിയൻ കോപ്
യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ 2024 ജൂൺ വരെ രജിസ്റ്റർ ചെയ്തത് 474,656 പേരാണ്. ഡൗൺലോഡുകളുടെ എണ്ണം 605,000 എത്തി ദുബൈ: യൂണിയൻ കോപ് സ്മാർട്ട് ആപ്പ്, ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെ 2024-ലെ ആദ്യ ആറ് മാസം 161,599 പർച്ചേസ് റിക്വസ്റ്റുകൾ ലഭിച്ചതായി കോ-ഓപ്പറേറ്റീവിന്റെ ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി. രണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ദിവസവും ഉൽപ്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾക്ക് ഷോപ്പിംഗ് അനുഭവം മെച്ചപ്പെട്ടതാക്കാൻ നിരവധി ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സാധ്യമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും ഇ-കൊമേഴ്സ് മേഖലയിലെ മുന്നേറ്റം നിലനിർത്തുന്നതിനുമാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ 2024 ജൂൺ വരെ രജിസ്റ്റർ ചെയ്തത് 474,656 പേരാണ്. ഡൗൺലോഡുകളുടെ എണ്ണം 605,000 എത്തി. ദിവസേന ലഭിക്കുന്ന ഡിജിറ്റൽ റിക്വസ്റ്റുകൾ 920…
തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂളിൽ ഒളിമ്പിക്സ് ദീപശിഖ പ്രയാണം ഇന്ന്
എടത്വാ: പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് തലവടി സി എം എസ് ഹൈസ്കൂളിൽ ഇന്ന് ഉച്ചക്ക് 3ന് സ്കൂൾ ഒളിമ്പിക്സ് ദീപശിഖ പ്രയാണം ഇന്ന് നടക്കും. കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രൊഫ. കെ. വി. തോമസ് ദീപശിഖ തെളിയിക്കും. സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. മാത്യു ജിലോ നൈനാന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും. വിദ്യാലയത്തിലെ സ്പോര്‍ട്സ് ലീഡേഴ്സ് ആയ ആന്‍ അന്ന അനില്‍, ഹരി നാരായണന്‍ എന്നവര്‍ ദീപശിഖ ഏറ്റു വാങ്ങുമെന്ന് ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു അറിയിച്ചു.
കെയ്റോ അന്താരാഷ്ട്ര ഫത്‌വ സമ്മേളനം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കും
കെയ്‌റോ: ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന അന്താരാഷ്ട്ര ഫത്‌വ സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസിയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ ഫത്‌വാ കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്ന ഈജിപ്തിലെ ജനറൽ സെക്രട്ടറിയേറ്റ് ഫോർ ഫത്‌വ അതോറിറ്റീസ് വേൾഡ് വൈഡ് ആണ് ജൂലൈ 29, 30 തിയ്യതികളില്‍ കെയ്റോയിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. ജൂലൈ 30-ന് ഉച്ചക്ക് ഈജിപ്ത് സുന്നി പണ്ഡിത സഭാ സുപ്രീം കൗൺസിൽ ചെയർമാൻ ഹിസ് എമിനൻസ് ഷെയ്ഖ് മഹ്മൂദ് ഷെയ്ഖ് ഹസ്സൻ ഫറേഹ് നേതൃത്വം നൽകുന്ന സെമിനാറിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കും. അതിവേഗം വളരുന്ന ലോകത്ത് ഫത്‌വയുടെയും ധാർമിക അടിത്തറയുടെയും പ്രസക്തി എന്ന വിഷയത്തിലാണ് സമ്മേളനം നടക്കുന്നത്. മനുഷ്യന്റെ ധാർമികതയെയും മൂല്യങ്ങളെയും ശാക്തീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അന്താരാഷ്ട്ര, പ്രാദേശിക…
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
പുല്ലാനൂർ ഗവൺമെന്റ് വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളിലെ 2024 -25 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിദ്ധ നാടൻപാട്ട് കലാകാരനും ചിത്രകലാ അദ്ധ്യാപകനുമായ ശശി മോങ്ങം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഹസനുദ്ദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാരംഗം കോഓര്‍ഡിനേറ്റർ അബൂബക്കർ മാസ്റ്റർ സ്വാഗതവും വിദ്യാരംഗം കൺവീനറായ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹരിപ്രിയ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളും അദ്ധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അൻവർ അബ്ദുല്ല, അദ്ധ്യാപകരായ സജീഷ്, ഡോക്ടർ നിഷ, ആശ, സഫ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കർമ്മ പദ്ധതികളുമായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ
എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും സ്നേഹ വിരുന്നും പൊടിയാടി അമ്പാടി ബാലാശ്രമത്തിൽ വെച്ച് നടക്കും. രാമകൃഷ്ണ ആശ്രമം വിവേകാനന്ദ യൂത്ത് ഗ്രൂപ്പ് കൺവീനർ വിഷ്ണു പുതുശ്ശേരി ഉദ്ഘാടനം ചെയ്യും. പഠനോപകരണം വിതരണം കെ ജയ ചന്ദ്രന്‍ നിർവഹിക്കും. ചാർട്ടർ മെമ്പർ മോഡി കന്നേൽ അദ്ധ്യക്ഷത വഹിക്കും. എടത്വ മഹാജൂബിലി ഹോസ്പിറ്റലിൽ രണ്ടാം ഘട്ട ഡയാലിസിസ് കിറ്റുകൾ ആഗസ്റ്റ് 31ന് ചാർട്ടർ മെമ്പർ പി.ഡി രമേശ്കുമാർ കൈമാറും. മാർച്ച് 3ന് ആരംഭിച്ച വിശപ്പ് രഹിത എടത്വ പദ്ധതി മുടങ്ങാതെ തുടരുന്നു. പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള (പ്രസിഡൻ്റ്), ബിൽബി മാത്യു കണ്ടത്തിൽ (സെക്രട്ടറി), ജോർജ്ജുകുട്ടി തോമസ് പീടികപറമ്പില്‍ (ട്രഷറാർ), ബിനോയി കളത്തൂർ (അഡ്മിനിസ്ട്രേറ്റർ) എന്നിവരടങ്ങിയ 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. 2024-25 വർഷത്തെ സ്ഥാനാരോഹണവും വിവിധ…
കേരളത്തിലെ മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സംസ്ക്കാരം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്തി സജി ചെറിയാൻ
ചെങ്ങന്നൂർ: മലയാളികൾ ലോകത്തിൻ്റെ എല്ലാ സ്ഥലങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെട്ടത് നമ്മുടെ നാട്ടിൽ ലഭിച്ച മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഒന്നു കൊണ്ടു മാത്രമാണെന്ന് ഫിഷറീസ് സാംസ്കാരിക മന്തി സജി ചെറിയാൻ പറഞ്ഞു. വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഗോള പൂർവ്വ വിദ്യാർത്ഥി സമ്മേളനം വെൺമണി സെഹിയോൻ മാർത്തോമ്മാ പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു ഭാഷ പഠിച്ചാലും മാതൃഭാഷയെ മറക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർഥി സംഘടനാ പ്രസിഡണ്ട് പ്രൊഫ. ആർ രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വയലാർ ശരത് ചന്ദ്രവർമ്മ മുഖ്യ പ്രഭാഷണം നടത്തി. 80 വയസ്സ് പൂർത്തീകരിച്ച പൂർവ്വ അദ്ധ്യാപകരേയും, അനദ്ധ്യാപകരേയും, വിദ്യാർത്ഥികേളേയും, വിവിധ നിലകളിൽ ഉന്നത സ്ഥാനം നേടിയ പൂർവ്വ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഗോവ ഗവർണർ അഡ്വ പി. എസ് ശ്രീധരൻ പിള്ള,…
ഭക്ഷ്യ സുരക്ഷ – കാർഷിക സെമിനാറും പ്രഥമ മാനവ സേവ പുരസ്ക്കാര സമർപ്പണവും നാളെ
തിരുവല്ല: 2024 സെപ്റ്റംബർ14ന് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന കെ സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള 66-ാമത് ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ – കാർഷിക സെമിനാറും മാനവ സേവ പുരസ്ക്കാരം സമർപ്പണവും ജൂലൈ 30ന് 2 മണിക്ക് തലവടി സി.എം.എസ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം മുൻ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയും കേരള സർക്കാർ പ്രതിനിധിയുമായ പ്രൊഫ. കെവി.തോമസ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. കൃഷി ഓഫീസർ എസ് ജയൻ ക്ളാസ് നയിക്കും. അപ്പർ കുട്ടനാട് കർഷക യൂണിയൻ പ്രസിഡന്റ് സാം ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തും. പമ്പ ബോട്ട് റേസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ മാനവ സേവ പുരസ്ക്കാരം ജലോത്സവ പ്രേമിയും മികച്ച ജീവകാരുണ്യ പ്രവർത്തകനും…