പെരുമ്പിലാവ്: അക്കിക്കാവ് മർകസുൽ ഹുദ ഖുർആൻ റിസർച്ച് അക്കാദമിയിലെ പ്രഥമ വിദ്യാർഥി യൂണിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഖുർആൻ അനുബന്ധ പഠനങ്ങളിലേക്കും ഗവേഷണങ്ങളിലേക്കും അന്താരാഷ്ട്ര മത്സരങ്ങളിലേക്കും വിദ്യാർഥികളെ പ്രാപ്തരാക്കാനും പരിശീലനം നൽകാനും ലക്ഷ്യം വെച്ചാണ് യൂണിയൻ ആരംഭിച്ചിട്ടുള്ളത്. സ്ഥാപന മേധാവി സയ്യിദ് അലി ശിഹാബ് അസ്സസഖാഫി യൂണിയൻ പ്രഖ്യാപനം നടത്തി. കോഴിക്കോട് മർകസ് സ്ഥാപനങ്ങളുടെ ക്യാമ്പസായാണ് ഖുർആൻ അക്കാദമി പ്രവർത്തിക്കുന്നത്. ഭാരവാഹികൾ: ഹാഫിള് റിള്‌വാൻ പെരുമ്പിലാവ്(പ്രസിഡന്റ്), ഹാഫിള് അൻശിഫ് വണ്ടൂർ(ജനറൽ സെക്രട്ടറി), ഹാഫിള് യാസീൻ വില്യാപള്ളി(ഫിനാൻസ് സെക്രട്ടറി), ഹാഫിള് സിനാൻ പട്ടാമ്പി, ഹാഫിള് ഖാസിം, ഹാഫിള് അർഫാദ് മംഗാലാപുരം(സെക്രട്ടറിമാർ). ചടങ്ങിൽ മർകസുൽ ഹുദാ പി.ആർ.ഒ ഹാഫിള് അനസ് സഖാഫി,അധ്യാപകരായ ഹാഫിള് ശഹീറുദ്ദീൻ സഖാഫി, ഹാഫിള് നിയാസ് ഹാശിമി, അന്നബഅ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാഫിള് സുഫിയാൻ കൂറ്റമ്പാറ, ജനറൽ സെക്രട്ടറി ഹാഫിള് അബ്ദുൽ ബാസിത് മങ്ങാട് സംബന്ധിച്ചു.
Month: July 2024
ആത്മീയ വിശുദ്ധിയുടെ തീർത്ഥാനുഭവങ്ങൾക്കായി വിൻധം റിസോർട്ട് ഒരുങ്ങി
ലങ്കാസ്റ്റർ (പെൻസിൽവേനിയ) – വിൻധം റിസോർട്ട് ആത്മശുദ്ധീകരണത്തിന്റെ സാക്ഷാത്കാരത്തിനും തലമുറകളുടെ അചഞ്ചല വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതിനുമായി ലങ്കാസ്റ്റർ വിൻധം റിസോർട്ട് ഒരുങ്ങി. മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് തിരി തെളിയുന്നതോടെ ധ്യാന സംഗമത്തിന്റെ നവ്യാനുഭവത്തിനാണ് വേദിയാവുക. ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ ആത്മീയമായ നേതൃത്വത്തിലും ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലും, വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കോൺഫറൻസ് ഏറ്റവും സജീവമാക്കുവാൻ യത്നിച്ചുവരുന്നു. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വികാരിയുമായ ഫാ. ഡോ . വർഗീസ് വർഗീസ് (മീനടം) മുഖ്യ പ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ”ദൈവിക ആരോഹണത്തിന്റെ ഗോവണി ”…
മന്ത്രയുടെ ആഭിമുഖ്യത്തിൽ ഷാർലറ്റിൽ അന്നദാനം
മന്ത്രയുടെ ഷാർലറ്റ് കൺവെൻഷൻ ടീമും ഫുഡ് ഫോർ ലൈവ് എന്ന സംഘടനയും ഒരുമിച്ചു ജൂലൈ 6 നു ഷാർലറ്റിൽ ഭവനരഹിതരായവർക്കു ഉച്ചഭക്ഷണം വിതരണം ചെയ്യ്തു. “അന്നദാനം മഹാദാനം എന്ന സനാതനധർമ്മം മുന്നോട്ടു വയ്ക്കുന്ന ആപ്ത വാക്യം ഉൾക്കൊണ്ട് ” കേരളത്തിന്റെ തനതായ ചോറും, കറികളും, പായസവും ഉൾപ്പെടെ ഉള്ള ഭക്ഷണപൊതി വിതരണം ചെയ്യാൻ സാധിച്ചത് വഴി, കേരളീയ ഭക്ഷണ തനിമ മറ്റു ജനസമൂഹത്തിലേക്കും എത്തിക്കുന്ന ഒരു മഹത്തായ കർമ്മമാണ് മന്ത്രയുടെ ഷാർലറ്റ് കുടുംബങ്ങൾ നിർവഹിച്ചത് എന്ന് മന്ത്രയുടെ പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന തത്വത്തെ ഉൾക്കൊണ്ടു കൊണ്ടു മാനുഷിക സമൂഹത്തെ ഒന്നായി കാണുവാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഒരു സംഘടന എന്ന നിലയിൽ മന്ത്രക്കു ഇത്തരം ഉദ്യമങ്ങളിലൂടെ സാധിക്കുന്നു എന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭി…
കോൺഫറൻസ് ദിനങ്ങൾ എങ്ങനെ സുഗമമാക്കാം: ഉമ്മൻ കാപ്പിൽ/ജോർജ് തുമ്പയിൽ
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേർക്കുന്നു. • പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോൺഫറൻസ് ക്രമം അനുസരിച്ച് എല്ലാവരും കോൺഫറൻസിൽ പങ്കെടുക്കണം. സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം. • കോൺഫറൻസിൽ ഉടനീളം ശുചിത്വബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. • കോൺഫറൻസിൽ യോജ്യവും സന്ദർഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിക്കുന്നു. • രാത്രി 11 മണിമുതൽ പ്രഭാത പ്രാർത്ഥന വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുമാണ് . • കോൺഫറൻസ് സെൻററിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കർശനമായി വിലക്കിയിരിക്കുന്നുവെന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. ഇതിനെതിരായ നടപടികൾ ഉണ്ടായാൽ കർശനശിക്ഷാ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. • പുറമെനിന്നുള്ള ഭക്ഷണ പദാർത്ഥങ്ങൾ കോൺഫറൻസ് സെൻററിൽ അനുവദനീയമല്ല. അതുപോലെ തന്നെ ബുഫെ സ്റ്റേഷനുകളിൽ വിളമ്പുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഡൈനിംഗ് ഏരിയയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാൻ…
ഇന്ത്യൻ വംശജരുടെ സ്വാധീനം ബ്രിട്ടനിൽ തുടരുന്നു; ലിസ നന്‍ഡി കെയർ സ്റ്റാർമർ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം വഹിക്കും
ലണ്ടന്‍: ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിലെ ഏകപക്ഷീയമായ വിജയത്തിന് ശേഷം കെയര്‍ സ്റ്റാര്‍മര്‍ തന്റെ മന്ത്രിസഭയെ പ്രഖ്യാപിച്ചു. വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിഗാൻ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ വീണ്ടും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഇന്ത്യൻ വംശജയായ ലിസ നൻഡിയെ സാംസ്കാരിക, മാധ്യമ മന്ത്രിയായി നിയമിച്ചു. കായിക മന്ത്രാലയവും ചുമതലപ്പെടുത്തിയിട്ടുണ്ട്. ലേബറിൻ്റെ തകർപ്പൻ വിജയത്തിന് ശേഷം കെയർ സ്റ്റാർമർ അദ്ദേഹത്തിൻ്റെ കാബിനറ്റിൽ, ആഞ്ചല റെയ്‌നർ ബ്രിട്ടൻ്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ ഉപപ്രധാനമന്ത്രിയായി. ഇന്ത്യൻ വംശജയായ ലിസ നൻഡിയെ സാംസ്കാരിക, മാധ്യമ, കായിക മന്ത്രിയാക്കിയപ്പോൾ, ബ്രിട്ടനിലെ സാംസ്കാരിക, മാധ്യമ, കായിക വകുപ്പിനെ നയിക്കാൻ കഴിയുന്നത് അവിശ്വസനീയമായ പദവിയാണെന്ന് 44 കാരിയായ ലിസ നന്ദി പറഞ്ഞു. “റഗ്ബി ലീഗ് മുതൽ റോയൽ ഓപ്പറ വരെ, നമ്മുടെ സാംസ്കാരികവും കായികവുമായ പൈതൃകം നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യാപിച്ചുകിടക്കുന്നു, അത് നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും വലിയ…
മലബാറിൽ പ്ലസ് വൺ സീറ്റുകൾക്ക് കുറവില്ലെന്ന സർക്കാർ വാദം തെറ്റാണെന്ന് സൂചിപ്പിച്ച് സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് കണക്ക്
മലബാറിൽ പ്ലസ് വൺ സീറ്റുകൾക്ക് കുറവില്ല എന്ന സർക്കാർ അവകാശവാദത്തിന് ഘടകവിരുദ്ധമായി സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് അപേക്ഷിച്ചവരുടെ എണ്ണം പുറത്തുവന്നു. 14 ജില്ലകളിലും ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിനായി 57,712 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 40,945 അപേക്ഷകർ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്താകെ സീറ്റില്ലാത്ത മൊത്തം അപേക്ഷകരുടെ 70.94 ശതമാനവും മലബാറിലാണെന്ന് കണക്കുകളില്‍ വ്യക്തം. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അപേക്ഷകർ; 16881 പേർ. സംസ്ഥാനത്താകെ സീറ്റില്ലാത്തവരില്‍ 29.25 ശതമാനവും മലപ്പുറത്താണ്. മലബാറില്‍ സീറ്റില്ലാത്തവരില്‍ 41.22 ശതമാനവും മലപ്പുറത്താണ്. മലപ്പുറത്ത് സീറ്റിന്‍റെ കുറവില്ലെന്നായിരുന്നു ആദ്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞത്. വിദ്യാർഥി സംഘടനകളും മാധ്യമങ്ങളും കണക്കുകള്‍ പുറത്തുവിട്ടതോടെ മലപ്പുറത്ത് ഏഴായിരം സീറ്റിന്‍റെ കുറവുണ്ടെന്ന് മന്ത്രി നിലപാട് മാറ്റി. ഈ കണക്കും മറികടക്കുന്നതാണ് സപ്ലിമെന്‍ററി ഘട്ടത്തിലുള്ള അപേക്ഷകരുടെ എണ്ണം. പാലക്കാട്…
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു
മലപ്പുറത്തെ സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു അദ്ദേഹം. നിലപാടുകളിൽ കരുത്തനും ഇടപെടലുകളിൽ സൗമ്യനുമായ നേതാവായിരുന്നു അദ്ദേഹം. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട് തീരാ നഷ്ടമാണെന്നും സഹപ്രവർത്തകരോടും കുടുബത്തോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, ജില്ലാ നേതാക്കളായ ബന്ന മുതുവല്ലൂർ, കെഎംഎ ഹമീദ്, പിപി കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് നേതാക്കളായ ഇകെ കുഞ്ഞയമുട്ടി മാസ്റ്റർ, ടിടി നൂറുദ്ദീൻ, കാപ്പൻ സുഹൈൽ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
മർകസ് ദൗറത്തുൽ ഖുർആൻ ഇന്ന് (ശനി)
കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം ഇന്ന് മർകസിൽ നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ സംഗമത്തിന് തുടക്കമാവും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഹിജ്‌റ വർഷാരംഭത്തിന്റെ പ്രാധാന്യവും മുഹർറത്തിന്റെ ചരിത്ര പ്രസക്തിയും വിവരിച്ച് അബൂബക്കർ സഖാഫി വെണ്ണക്കോട് പ്രഭാഷണം നടത്തും. അടുത്തിടെ മരണപ്പെട്ട മർകസ് സൗദി ചാപ്റ്റർ ജനറൽ സെക്രട്ടറി ഹംസ എളാടിനെ ചടങ്ങിൽ അനുസ്മരിക്കും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥന സദസ്സിന് നേതൃത്വം നൽകും. പി സി അബ്ദുല്ല ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല,…
ഹത്രാസ് സംഭവം: മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ഹത്രാസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ ശനിയാഴ്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പരിപാടിക്ക് രേഖാമൂലം അനുമതി ലഭിച്ചിട്ടുണ്ടോയെന്നും അത് ആരിൽ നിന്നാണ് ലഭിച്ചതെന്നും കോടതി പ്രതിയോട് ചോദിച്ചു. 80,000 പേരുടെ ഒത്തുചേരലിന് എസ്ഡിഎമ്മിൽ നിന്ന് അനുമതി ലഭിച്ചതായി അദ്ദേഹം മറുപടി നൽകി. പരിപാടിയുടെ പബ്ലിസിറ്റി അവർ നടത്തിയിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് “ഇല്ല” എന്നായിരുന്നു മറുപടി. സംഭവത്തിനു ശേഷം ദേവപ്രകാശ് മധുകർ ഒളിവിലായിരുന്നു, ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇന്നലെ (ജൂലൈ 5 ന്) ഡല്‍ഹിയില്‍ വെച്ചാണ് മധുകർ അറസ്റ്റിലായത്. മറ്റ് രണ്ട് പ്രതികളായ രാംപ്രകാശ് ഷാക്യ, സഞ്ജു യാദവ് എന്നിവരെയും ഇന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജൂലായ് രണ്ടിന് ഹത്രസിലെ…
ഇന്ത്യ-പാക്കിസ്താന്‍ മത്സരം അതിൻ്റെ ഉച്ചസ്ഥായിയിൽ; 23,000 ടിക്കറ്റുകൾ വിറ്റു
ഇന്ത്യ പാക്കിസ്താന്‍ മത്സരത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ഏതെങ്കിലും കായിക ഇനത്തിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ, മത്സരം വളരെ രസകരമാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ കളിക്കുന്നത് കാണാൻ വീണ്ടും ആരാധകർക്ക് അവസരം ലഭിക്കുകയാണ്. ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് 2024 ഇംഗ്ലണ്ടിലാണ് നടക്കുന്നത്, അതിൽ ആകെ 6 ടീമുകൾ പങ്കെടുക്കുന്നു. ശനിയാഴ്ച ഇന്ത്യ ചാമ്പ്യന്മാരും പാക്കിസ്താന്‍ ചാമ്പ്യന്മാരും തമ്മിലുള്ള ഹൈ വോൾട്ടേജ് മത്സരം നടക്കാൻ പോകുന്നു, അത് ഹൗസ് ഫുൾ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, ആർപി സിംഗ്, ഇർഫാൻ പത്താൻ തുടങ്ങിയ താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കും. പാക്കിസ്ഥാനു വേണ്ടി ഷാഹിദ് അഫ്രീദി, യൂനിസ് ഖാൻ, ഷൊയ്ബ് മാലിക്, മിസ്ബ ഉൾ ഹഖ് എന്നിവരും മത്സരത്തിൽ പങ്കെടുക്കും. എഡ്ജ്ബാസ്റ്റൺ…