കടലാക്രമണം നേരിടുന്ന പാലപ്പെട്ടി നിവാസികൾ നാഷണൽ ഹൈവേ ഉപരോധിച്ചു

പൊന്നാനി: കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ നിവാസികൾ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് നാഷണൽ ഹൈവേ ഉപരോധിച്ചു. കടൽഭിത്തി ഇല്ലാത്തത് മൂലം മഴയിലും കടലാക്രമത്തിലും ഈ പ്രദേശത്തുള്ള നിരവധി വീടുകൾ തകർന്നു പോവുകയും താമസ യോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുകയാണ്. കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിലല്ലാത്തതിലും പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സർക്കാറും എംഎൽഎയും കാര്യമായി ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. തീരദേശത്ത് നിന്ന് വീടും ഭൂമിയും ഒഴിഞ്ഞ് നൽകാൻ സർക്കാർ നടപ്പാക്കിയ പുനർഗേഹം പദ്ധതി നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നതും സമരപ്രവർത്തകർ ഉയർത്തുന്ന…

ഡോ. എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാർഡ് സീഗള്‍ ഇന്റര്‍നാഷണലിന്

കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സിയായ സീഗള്‍ ഇന്റര്‍നാഷണലിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ്. ഡോ:എ പി ജെ അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്റാണ് മികച്ച ടാലന്റ് അക്വിസിഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് കമ്പനിയ്ക്കുള്ള അവാര്‍ഡ് നല്‍കിയത്. കേരള സര്‍വ്വകലാശാല സെനറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ കേരള അഡ്വക്കേറ്റ് ജനറല്‍ കെ പി ജയചന്ദ്രനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കേരള നിയമസഭാ സെക്രട്ടറി പ്രൊഫ.ഡോ.എന്‍. കൃഷ്ണ കുമാര്‍, യുകെയിലെ സ്റ്റാഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ പ്രൊഫ.ഡോ.സാമന്ത സ്‌പെന്‍സ്, കേന്ദ്ര സര്‍വകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ.എന്‍.ഗിരീഷ് കുമാര്‍, സ്‌പെയിനിലെ ജീന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ.റാബിയ എം. റാബെറ്റ് ടെംസമാനി,ഹിമാലയന്‍…

നീതിയെ വില്‍പ്പന ചരക്കാക്കുന്ന കോര്‍ട്ട് ഫീ വര്‍ദ്ധനവ് സര്‍ക്കാര്‍ പിന്‍വലിക്കണം: ജസ്റ്റീഷ്യ

ചെക്ക് കേസുകള്‍ക്കും കുടുംബ കോടതികളിലെ സ്വത്ത് കേസുകള്‍ക്കും ചുമത്തിയ ഭീമമായ കോര്‍ട്ട് ഫീ വര്‍ദ്ധനവ് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് ചെക്ക് കേസുകള്‍ക്ക് കോര്‍ട്ട് ഫീ നിശ്ചയിക്കുന്നത്. 5 രൂപ ഫീസുണ്ടായിരുന്നിടത്താണ് മൂന്ന് ലക്ഷം വരെ ഫീയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. നീതി തേടിയെത്തുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന തീരുമാനമാണിത്. തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിക്ക് വേണ്ടിയുള്ള അവസാന ആശ്രയം എന്ന നിലക്കാണ് പൊതുജനം കോടതികളെ സമീപിക്കുന്നത്. കേസ് നടത്തിപ്പിന് വരുന്ന ചിലവുകള്‍ക്ക് പുറമെ അനീതിക്കെതിരെ കേസ് നല്‍കണമെങ്കില്‍ ഭീമമായതുക ഫീ അടക്കണമെന്ന തീരുമാനം കടുത്ത അനീതിക്ക് കൂട്ട്‌നില്‍ക്കുന്നതാണ്. ജനത്തെ പിഴിഞ്ഞല്ല ഖജനാവ് നിറക്കേണ്ടതെന്ന് ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എല്‍ അബ്ദൂല്‍സലാം പ്രസ്താവിച്ചു. കുടുംബ കോടതികളില്‍ നീതിക്ക് വേണ്ടി കയറിയിറങ്ങുന്ന സ്്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരാലംബരായവരോടുളള കടുത്ത വഞ്ചനയാണ് ഇടതു സര്‍ക്കാര്‍ നിശ്ചയിച്ച…

വലിയ ഇളവുകളുമായി എന്‍ഡ് ഓഫ് സീസണ്‍ സെയിൽ; ദി ബോഡി ഷോപ്പിന്റെ പ്രിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ സൗന്ദര്യ പ്രേമികള്‍ക്ക് മികച്ച അവസരം

കൊച്ചി: ഒരു ചര്‍മ്മ പരിചരണ/മെയ്ക്കപ്പ് പ്രേമിയാണ് നിങ്ങളെങ്കില്‍ ഇതാ നല്ലൊരു വാര്‍ത്ത കാത്തിരിക്കുന്നു. ദി ബോഡി ഷോപ്പിന്റെ ഏറെ കാത്തിരുന്ന സെയില്‍-ഇ-ഫിക് എന്‍ഡ് ഓഫ് സീസണ്‍ സെയിൽ തിരിച്ചെത്തി. ബ്രിട്ടണില്‍ ആരംഭിച്ച ഈ അന്താരാഷ്ട്ര എത്തിക്കല്‍ ബ്യൂട്ടി ബ്രാന്‍ഡ് തങ്ങളുടെ ജനപ്രീതിയാര്‍ജ്ജിച്ച സെയില്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ജൂലൈ അവസാനം വരെ നീണ്ടു നില്‍ക്കും ഈ സെയില്‍. ബ്രാന്‍ഡിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരകളില്‍ മിക്കതിനും വലിയ ഇളവുകളുമായാണ് ഈ സെയില്‍ വന്നെത്തിയിരിക്കുന്നത്. പ്രിയ ഉപഭോക്താക്കള്‍ക്കായി 50% വരെ ഇളവാണ് ഈ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ നല്‍കുന്നത്. ബ്രിട്ടീഷ് റോസ്, സ്‌ട്രോബറി ആന്റ് ആല്‍മണ്ട് ബോഡി ബട്ടര്‍, ടീ ട്രീ ഓയില്‍ ആന്റ് ബോഡി ലോഷനുകള്‍ എന്നിവയടക്കം ബ്രാന്‍ഡിന്റെ ഐതിഹാസിക ഉല്‍പ്പന്ന നിരകള്‍ക്കെല്ലാം തന്നെ ഈ ഇളവ് ലഭ്യമാകും. ദി ബോഡി ഷോപ്പിന്റെ ഈ സെയില്‍ വാഗ്ദാനങ്ങള്‍ ചെറിയ…

ഹ്യൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കാതോലിക്കാ ദൈവാലയത്തിൽ ലീജിയൻ ഓഫ് മേരി സെമിനാർ നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ പ്രസിഡന്റ് ശ്രീമതി ലതാ മാക്കിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ട സെമിനാറിൽ ലീജിയൻ ഓഫ് മേരി എന്താണെന്നും, ഈ കാലഘട്ടത്തിൽ സംഘടനയുടെ ആവശ്യകതയെക്കുറിച്ചും ലതാ മാക്കിൽ വിശദമായി സംസാരിച്ചു . ഇടവക സമൂഹത്തെ മുഴുവനായും ഉൾക്കൊണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളെയും മാതാവിന്റെ സന്നിധിയിൽ സമർപ്പിച്ചു മാതാവിന്റെ മധ്യസ്ഥതയാൽ മുന്നോട്ടു പോകുവാൻ ലീജിയൻ ഓഫ് മേരി സംഘടനാ അംഗങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന് ശ്രീമതി ലതാ മാക്കിൽ പറഞ്ഞു.ഇടവകയുടെ ഐക്യത്തിനും കെട്ടുറപ്പിനും, ഇടവക സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചക്കും മാതാവിനോട് മാധ്യസ്ഥം വഹിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു. ലീജിയൻ ഓഫ് മേരി ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്തു തന്റെ ആമുഖ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.…

ക്രൈസ്തവ ഐക്യത്തിന്റെ വിളംബരമായി ഇന്ത്യൻ ക്രിസ്ത്യൻ ദിനാചരണം; ഇന്ത്യയിലെ മതപീഡനത്തിൽ ദുഃഖം

ന്യൂയോർക്ക്: ഇന്ത്യയിൽ പീഡനമനുഭവിക്കുന്ന സഹോദരരോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഭിന്നതകൾക്കിടയിലും ക്രിസ്തുവിൽ തങ്ങൾ ഒന്നാണെന്ന സന്ദേശം നൽകിയും സേവനരംഗത്തെ ക്രൈസ്തവ സംഭാവനകൾ വിളംബരം ചെയ്തും മൂന്നാമത് ഇന്ത്യൻ ക്രിസ്ത്യൻ ദിനം (യേശു ഭക്തി ദിവസ്) ആഘോഷിച്ചു. മൂന്നു വര്ഷം മുൻപ് ന്യു യോർക്കിൽ മാത്രമായിരുന്നു ആഘോഷങ്ങളെങ്കിൽ ഇന്നത് അമേരിക്കയിലെ പത്ത് നഗരങ്ങളിലേക്ക് വ്യാപിച്ചുവെന്നതിൽ ദൈവത്തിനു നന്ദി പറയുന്നുവെന്ന് ആഘോഷം സംഘടിപ്പിച്ച ഫിയക്കൊന (ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻസ് ഓഫ് നോർത്ത് അമേരിയ്ക്ക) പ്രസിഡന്റ് കോശി ജോർജ് ചൂണ്ടിക്കാട്ടുകയും ചെയ്തു. സഭാവിഭാഗം നോക്കാതെ വിവിധ ചർച്ചകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. സഭാസമൂഹങ്ങളുടെ കൊയർ ഹൃദയാവർജ്ജകമായി. ഇന്ത്യയിലെ പീഡനങ്ങളിൽ നിരാശരാകാതെ സേവനരംഗത്ത് നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ക്രൈസ്തവ സാക്ഷ്യം അഭംഗുരം തുടരുന്നതിൽ പ്രാസംഗികർ സംതൃപ്തി രേഖപ്പെടുത്തി. തിന്മയുടെ ആശയങ്ങൾ ശക്തിപ്പെടുമ്പോഴും സ്നേഹത്തിലൂടെ പ്രതികരിക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ മാതൃകയും അവർ എടുത്തു…

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടിന് ന്യൂയോര്‍ക്ക് റീജിയന്റെ ഉറച്ച പിന്തുണ

ന്യൂയോര്‍ക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീലാ മാരേട്ടിന് പിന്തുണയുമായി ന്യൂയോര്‍ക്ക് റീജിയനിലെ സംഘടനാ പ്രതിനിധികള്‍ ശക്തമായി മുന്നോട്ട് വന്നു. ജൂണ്‍ 27-ന് ന്യൂയോര്‍ക്കിലെ കേരളാ കിച്ചണില്‍ സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്ത വിവിധ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒന്നടങ്കം ലീലാ മാരേട്ടിന് പിന്തുണ പ്രഖ്യാപിച്ചു. ഫൊക്കാനയില്‍ അനേക വര്‍ഷം വിവിധ തുറകളില്‍ പ്രവര്‍ത്തിച്ച് സംഘടനയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ ലീലാ മാരേട്ട് എന്തുകൊണ്ടും സംഘടനയെ നയിക്കുന്നതിന് പ്രാപ്തയാണെന്നും യോഗത്തില്‍ ഓരോരുത്തരും അഭിപ്രായപ്പെട്ടു. ലീലാ മാരേട്ടിന്റെ ഇതര സംഘടനകളിലും പ്രസ്ഥാനങ്ങളിലുമുള്ള പ്രവര്‍ത്തന പരിചയവും നേതൃപാടവവും ഫൊക്കാനയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുമെന്ന് യോഗം വിലയിരുത്തി. സംഘടനയെ അറിയുന്നവര്‍ക്ക് മാത്രമേ സംഘടനയെ വളര്‍ത്താനും പുലര്‍ത്താനും കഴിയൂ. സംഘടനയുടെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലീലയ്ക്ക് ലഭിച്ചിട്ടുള്ള അനുഭവ സമ്പത്ത് ഫൊക്കാനയുടെ ഏകോപിത പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കിലെ ഏറ്റവും…

ജോണ്‍ ജേക്കബ് നോര്‍ത്ത് കരോളിനയില്‍ അന്തരിച്ചു

ഷാര്‍ലറ്റ്: അടൂര്‍ തട്ടയില്‍ കുളത്തിന്‍ കരോട്ടുവീട്ടില്‍ ജോണ്‍ ജേക്കബ് (ജോസ്) നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റില്‍ അന്തരിച്ചു. പത്തു വര്‍ഷത്തോളം ഇന്‍ഡ്യന്‍ നേവിയിലുള്ള വിശിഷ്ടസേവനത്തിനുശേഷം 1984 ല്‍ അദേഹം അമേരിക്കയിലേത്തി. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഫസ്റ്റ് ഫിഡലിറ്റി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. 1996ല്‍ ഷാര്‍ലറ്റിലേക്കു താമസം മാറി. പരേതരായ കെ. കെ. ജേക്കബും പൊന്നമ്മ ജേക്കബുമാണ് മാതാപിതാക്കള്‍. സുസന്‍ ജേക്കബ് ഭാര്യയും ജയ്‌സണ്‍ ജേക്കബ്, ഷോണ്‍ ജേക്കബ് എന്നിവര്‍ മക്കളുമാണ്. സഹോദരങ്ങള്‍: കോശി ജേക്കബ്(ന്യയോര്‍ക്ക്), മാത്യൂ ജേക്കബ്(ഹ്യൂസ്റ്റന്‍), ഫിലിപ്പ് ബേക്കബ്(ന്യൂയോര്‍ക്ക്), ജോര്‍ജ് ജേക്കബ്(അറ്റ്‌ലാന്റാ), മറിയാമ്മ ജോസ്(ഹൂസ്റ്റന്‍),ഏലിയാമ്മ കുര്യന്‍ (നൂയോര്‍ക്ക്). ജൂലൈ 5, വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ ജെയിംസ് ഫ്യൂണറല്‍ ഹോമില്‍ വച്ചാണ് വിസിറ്റേഷന്‍ സര്‍വ്വീസ്. ജൂലൈ 6ന് ശനിയാഴ്ച രാവിലെ ഹാരീസ് കാമ്പസ് ഹിക്കറി ഗ്രോവ് ബാപ്റ്റിസ്റ്റു ചര്‍ച്ചില്‍ 11 മണിക്ക് സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ച് ഗസ്തമേന…

മാർത്തോമ്മാ സഭ സീനിയർ വികാരി ജനറലായി റവ. ഡോ. ഈശോ മാത്യു ചുമതലയേറ്റു

ന്യൂയോർക് : മാർത്തോമ്മാ സഭ സീനിയർ വികാരി ജനറലായി റവ. ഡോ.ഈശോ മാത്യു (64) 2024 ജൂലൈ 1 ചുമതലയേറ്റു.  ഇതോടൊപ്പം നിരണം-മാരാമൺ ഭദ്രാസനത്തിൻ്റെ വികാരി ജനറലായി അദ്ദേഹം തുടരും.സീനിയർ വികാരി ജനറൽ റവ. ജോർജ് മാത്യു വിരമിച്ചതിനെ തുടർന്നാണിത്. ടി.ഇ.മാത്യുവിന്റെയും റേച്ചലിന്റെയും മകനാണ്. 1985 മേയ് 29 നു ശെമ്മാശ പട്ടവും 15 ന് വൈദിക പട്ടവും സ്വീകരിച്ചു. സഭാ കൗൺസിൽ അംഗം, മലങ്കര സഭാ താരക ചീഫ് എഡിറ്റർ, : തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പൽ ജൂബിലി ഇന്സ്റ്റിറ്റ്യുട്ട് പ്രിൻസിപ്പൽ, സഭയുടെ സോഷ്യോ പൊളിറ്റി ക്കൽ കമ്മിഷൻ കൺവീനർ, വൈദിക തിര ഞ്ഞെടുപ്പ് കമ്മിറ്റി എന്നി നിലകളിൽ പ്രവർത്തിച്ചു .മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ സുവർണജൂബിലി പദ്ധതികളായ “അഭയം” ഭവന പദ്ധതി, “ലക്ഷ്യ” വിദ്യാഭ്യാസ സഹായ പദ്ധതി എന്നിവയുടെ കൺവീനറായും അദ്ദേഹം ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചു. വിവിധ ഇടവകകളിൽ…

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ അറ്റ്ലാന്റായിൽ; പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികൻ

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 24 – മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്ലാന്റയിൽ വെച്ച് നടത്തപ്പെടും. സുപ്രസിദ്ധ ഉണർവ് പ്രഭാഷകനും അനുഗ്രഹീത പ്രാസംഗികനുമായ പാസ്റ്റർ കെ.ജെ തോമസ് (കേരളം) മുഖ്യ പ്രഭാഷണം നടത്തും. 30, 31 തീയതികളിൽ വൈകിട്ട് 6 മുതൽ ഗുഡ് സമാരിറ്റൻ അലൈൻ സ് ചർച്ചിൽ (Good Samaritan Alliance Church, 711 Davis Rd, Lawrenceville, GA 30046 ) വെച്ച് കൺവൻഷൻ നടത്തപ്പെടും. സമാപന ദിവസമായ സെപ്റ്റംബർ 1ന് ഞായറാഴ്ച അറ്റ്ലാന്റാ ഐ.പി.സി സഭയിൽ (Atlanta IPC, 545 Rock Springs Rd, Lawrenceville, GA 30043) വെച്ച് സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും നടത്തപ്പെടും. റീജിയൻ ക്വയർ പ്രെയ്സ് ആന്റ്…