ബിഹാറിന് പിന്നാലെ മഹാരാഷ്ട്ര എംപിമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേന്ദ്രത്തിൽ എൻഡിഎ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്ന പരിപാടികള്‍ തുടരുകയാണ്. ശിവസേനയുടെയും എൻസിപിയുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായതിൽ അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചു. കൂടാതെ, എല്ലാ എംപിമാരും പ്രധാനമന്ത്രി മോദിക്ക് വിത്തൽ രഖുമയിയുടെ പ്രതിമ സമ്മാനിച്ചു. യോഗത്തിൽ മഹാരാഷ്ട്രയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി മോദി അവലോകനം ചെയ്തു. എംപിമാരുമായി അര മണിക്കൂറോളം അദ്ദേഹം വിഷയം ചർച്ച ചെയ്തു. സംസ്ഥാനത്തിൻ്റെ വികസനത്തിനായി എല്ലാ എംപിമാരും ക്രിയാത്മകമായും സജീവമായും തങ്ങളുടെ പങ്ക് വഹിക്കുമെന്ന് യോഗത്തിൽ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത തിരിച്ചടി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. 48 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ബിജെപിയുടെ 9 സീറ്റുകൾക്കൊപ്പം എൻഡിഎയ്ക്ക് 17 സീറ്റുകൾ…

‘അഗ്നിവീർ രക്തസാക്ഷികൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം’: രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് രാജ്‌നാഥ് സിംഗിൻ്റെ മറുപടി

ന്യൂഡല്‍ഹി: അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് വിഷയം തിരഞ്ഞെടുപ്പ് സമയത്തും ഏറെ ഉയർന്ന വിഷയമായിരുന്നു. തങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ ഈ പദ്ധതി വലിച്ചുകീറി ചവറ്റുകൊട്ടയിൽ തള്ളുമെന്ന് ഇന്ത്യാ സഖ്യത്തിൻ്റെ നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഗ്നിവീർ പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു. അതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മറുപടി നൽകി. അഗ്നിവീർ യോജന സൈന്യത്തിൻ്റെ പദ്ധതിയല്ല, പ്രധാനമന്ത്രിയുടെ പദ്ധതിയാണ് – രാഹുൽ ഗാന്ധി അഗ്നിശമന സേനാംഗങ്ങൾക്ക് സർക്കാർ രക്തസാക്ഷി പദവി നൽകുന്നില്ലെന്നും അവർക്ക് നഷ്ടപരിഹാരം നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സൈനിക റിക്രൂട്ട്‌മെൻ്റിനുള്ള ഈ പദ്ധതി നീക്കം ചെയ്യും. അഗ്‌നിവീർ പിഎംഒയുടെ പദ്ധതിയാണെന്നും സേനയുടേതല്ലെന്നും രാഹുൽ ഗാന്ധി പാർലമെൻ്റിൽ പറഞ്ഞു. സർക്കാറിന് വേണ്ടി ‘യൂസ് ആൻഡ് ത്രോ…

കൊല്ലം പ്രവാസി അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്‍ 2022-2024 കാലഘട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തികുറിച്ച് നടന്ന 10 ഏരിയ സമ്മേളനങ്ങള്‍ക്ക് ശേഷം വിപുലമായ ജില്ലാ സമ്മേളനം അകാലത്തില്‍ മരണമടഞ്ഞ ഗുദൈബിയ ഏരിയ പ്രസിഡന്‍റ് ആയിരുന്ന ബോജിയുടെ നാമധേയത്തില്‍ കെ.സി.എ ഹാളില്‍ ഒരുക്കിയ സമ്മേളന നഗറില്‍ വച്ചു നടന്നു. പത്തു ഏരിയകളില്‍ നിന്നും പുതിയതായി തിരഞ്ഞെടുക്കപെട്ട ഏരിയ ഭാരവാഹികളും, സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ട സിസി അംഗങ്ങളും, നിലവിലെ സി.സി, എസ്.സി, ക്ഷണിക്കപ്പെട്ട പ്രവാസിശ്രീ അംഗങ്ങള്‍ ഉള്‍പ്പടെ നൂറോളം പ്രധിനിധികള്‍ പങ്കെടുത്ത സമ്മേളനം കെപിഎ യുടെ സംഘടന സംവിധാനത്തിന്‍റെ നേര്‍ ചിത്രമായിരുന്നു. പൊതുയോഗം, പ്രതിനിധി സമ്മേളനം, സാമൂഹിക സംഗമം എന്നീ മൂന്നു സെഷനായിട്ടായിരുന്നു ജില്ലാ സമ്മേളനം നടന്നത്. നേരത്തെ കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു. ആദ്യ സെഷനായ…

ഫാമിലി & യൂത്ത് കോൺഫറൻസിൽ ഹൃദ്യമായ ആരാധനാ സംഗീതവുമായി ഗായക സംഘം സജ്ജമായി

ജൂലൈ രണ്ടാം വാരം നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൽ ഒരു മികച്ച ആത്മീയ അനുഭവം പകർന്നു നൽകുന്നതിനായി കോൺഫറൻസ് ഗായകസംഘം സജ്ജമായി. വിശ്വാസികളുടെ പങ്കാളിത്തം ഓർത്തഡോക്സ് ആരാധനയുടെ മുഖമുദ്രയാണ്. പങ്കെടുക്കുന്നവർക്ക് ആത്മീയ ഉണർവും പ്രചോദനവും നൽകുവാൻ ഗായക സംഘത്തിന്റെ നേതൃത്വം സഹായകരമാവും. ഒരു ഗായകസംഘം നൽകുന്ന സംഗീതത്തിൻ്റെ ശക്തി, ആരാധനയ്ക്കും പ്രബോധനത്തിനുമുള്ള ഒരു സുപ്രധാന ഉപകരണമായി മാറും. സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സഫേൺ, ന്യൂയോർക്ക്, സെൻ്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, ഓറഞ്ച്ബർഗ്, ന്യൂയോർക്ക് എന്നീ ഇടവകകളിലെ അംഗങ്ങൾ അടങ്ങുന്ന ഒരു സംഘം ഫാ. ഡോ. രാജു വർഗീസ് (വികാരി, സെൻ്റ് മേരീസ്, സഫേൺ), ബെറ്റി സക്കറിയ (ക്വയർ മാസ്റ്റർ) എന്നിവരുടെ നേതൃത്വത്തിൽ തയ്യാറെടുക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സുറിയാനി എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കാനാണ് ഈ മുപ്പതംഗ സംഘം…

കടലാക്രമണം നേരിടുന്ന പാലപ്പെട്ടി നിവാസികൾ നാഷണൽ ഹൈവേ ഉപരോധിക്കുന്നു

പൊന്നാനി : കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ നിവാസികൾ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജൂലൈ 2 ചൊവ്വ ( നാളെ ) രാവിലെ 10 മണിക്ക് നാഷണൽ ഹൈവേ ഉപരോധിക്കുന്നു. പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുന്നത്. കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിൽ നിർമിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്. തീരദേശത്ത് നിന്ന് വീടും ഭൂമിയും ഒഴിഞ്ഞ് നൽകാൻ സർക്കാർ നടപ്പാക്കിയ പുനർഗേഹം പദ്ധതി നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നതുമാണ് സമരത്തിൽ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് സ്വീകരണം

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് സ്വീകരണം നല്‍കും. ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ നേതൃത്വത്തിൽ വിവിധ സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് സ്വീകരണം. കേരളം അതിഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ആത്മീക – സാമൂഹിക – സാംസ്കാരിക – പൊതു പ്രവർത്തന രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ഇത് സംബന്ധിച്ച് നടന്ന ആലോചനാ യോഗത്തിൽ ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള , അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു. പത്തനംതിട്ട…

കേരളത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു; പനിബാധിതർ പതിനായിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ ആറുമാസത്തിനിടെ 27 പേരാണ് മരിച്ചത്. ജൂണിൽ മാത്രം അഞ്ച് പേര്‍ മരിച്ചു. ഭൂരിഭാഗവും യുവാക്കള്‍ക്കാണ് പനി ബാധിക്കുന്നത്. പനിബാധിതർ പതിനായിരം കടന്നു. ഈ മാസം മാത്രം 690 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വടക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് രോഗബാധിതരിൽ ഏറെയും. പനിബാധിതരുടെ എണ്ണത്തിലും വർധനവുണ്ടായി. പ്രതിദിനം പനിബാധിതർ പതിനായിരം കടന്നു. മലപ്പുറം ജില്ലയിൽ ആറായിരത്തോളം പേർക്ക് മഞ്ഞപ്പിത്തം പടർന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വള്ളിക്കുന്ന്, അത്താണി എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. നേരത്തെ പോത്തുകല്ലില്‍ പനി വ്യാപകമായപ്പോള്‍ പ്രതിരോധ നടപടികളിലൂടെ കേസുകൾ കുറഞ്ഞിരുന്നു. നിലവിൽ ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല. ഷിഗെല്ല നിയന്ത്രണവിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്നലെ ചേലേമ്പ്രയിൽ 15 വയസ്സുകാരി അസുഖബാധിതയായി മരിച്ചു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്‌കൂളുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.…

മേയര്‍ ആര്യാ രാജേന്ദ്രന്‍ അഹങ്കാരിയായി മാറി; മെമ്മറി കാർഡ് കിട്ടിയില്ല എന്നത് നന്നായി; റിയാസ് ‘സൂപ്പർ മുഖ്യമന്ത്രി’ ചമഞ്ഞു; സിപിഎം യോഗത്തിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതാണെന്നും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പിന് ഇടയാക്കിയെന്നും ബസ്സിലെ മെമ്മറി കാർഡ് ലഭിക്കാതിരുന്നത് നല്ലതെന്നുമാണ് വിമർശനം ഉയർന്നത്. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻദേവിൻ്റെ പെരുമാറ്റം ജനങ്ങൾ കാണുമായിരുന്നെന്നും, ഇരുവരും പക്വത കാണിച്ചില്ലെന്നും നടുറോഡിൽ കാണിച്ചത് ഗുണ്ടായിസമാണെന്നും യോഗത്തിൽ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കർക്കും എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല, സാധാരണക്കാർക്കും പ്രവേശനമില്ല. നേരത്തെ പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോൾ അതിന് കഴിയില്ല. മൂന്ന് മണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനും അനുവാദമില്ല. പാർട്ടി പ്രവർത്തകർക്ക് മുന്നിൽ മുഖ്യമന്ത്രി ഇരുമ്പ് മറ തീര്‍ക്കുന്നത് എന്തിനാണെന്നും അംഗങ്ങൾ ചോദിച്ചു. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ പോലും സ്വാധീനമുണ്ടെന്ന ജില്ലാ…

ഇന്ത്യയില്‍ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു; നീതിന്യായ വ്യവസ്ഥയിൽ വ്യാപകമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു

ന്യൂഡൽഹി: ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവന്ന് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ തിങ്കളാഴ്ച രാജ്യത്ത് നിലവിൽ വന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവ നിലവിലെ ചില സാമൂഹിക യാഥാർത്ഥ്യങ്ങളും ആധുനിക കുറ്റകൃത്യങ്ങളും കണക്കിലെടുക്കുന്നു. പുതിയ നിയമങ്ങൾ യഥാക്രമം ബ്രിട്ടീഷ് കാലത്തെ ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി. തിങ്കളാഴ്ച മുതൽ എല്ലാ പുതിയ എഫ്ഐആറുകളും ബിഎൻഎസ് പ്രകാരം രജിസ്റ്റർ ചെയ്യും. എന്നാല്‍, നേരത്തെ ഫയൽ ചെയ്ത കേസുകൾ അന്തിമ തീർപ്പാക്കുന്നതുവരെ പഴയ നിയമങ്ങൾ പ്രകാരം വിചാരണ തുടരും. സീറോ എഫ്ഐആർ, പോലീസ് പരാതികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ, എസ്എംഎസ് പോലുള്ള ഇലക്ട്രോണിക് മോഡുകളിലൂടെയുള്ള സമൻസുകൾ, എല്ലാ ഹീനമായ കുറ്റകൃത്യങ്ങൾക്കും കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളുടെ നിർബന്ധിത…

രാഷ്ട്രീയപ്രേരിതമായി അദ്ധ്യാപികമാരെ സ്ഥലം മാറ്റിയത് പ്രതിഷേധാർഹം: കെ.എസ്.ടി.എം.

മലപ്പുറം: ചങ്ങനാശ്ശേരി ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്ന് അകാരണമായി അദ്ധ്യാപികമാരെ മലബാറിലേക്ക് സ്ഥലം മാറ്റിയത് പ്രതിഷേധാർഹവും നീതീകരിക്കാനാവാത്തതാണെന്നും, പൊതു സമൂഹത്തിന് മുമ്പിൽ അദ്ധ്യാപകരെ അപമാനിതരാക്കാനുള്ള സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ബോധപൂർവ്വമായ ശ്രമമാണെന്നും, ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ്, മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വിദ്യാലയത്തിലെ അദ്ധ്യാപക വിരുദ്ധ നിലപാടുകൾക്ക് എതിരെ വനിതാ കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടായിട്ടും അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹത സൃഷ്ടിക്കുന്നു. സ്ഥലം എംഎൽഎയുടെ അതിരുവിട്ട ഇടപെടൽ ചില സംശയങ്ങൾക്ക് കാരണമാകുന്നു. അദ്ധ്യാപകരുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സർക്കാർ അവരുടെ അഭിമാനം കൂടി പിച്ചിച്ചീന്തുകയാണ്. രാഷ്ട്രീയ പ്രതികാരത്തോടെയുള്ള ഇത്തരം നടപടികൾ അദ്ധ്യാപക സമൂഹത്തിന്റെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ. ജില്ലാ കൺവെൻഷനും വിവിധ പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദന യോഗവും വെൽഫെയർ പാർട്ടി മലപ്പുറം, ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ…