കൊടുവള്ളി : എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് ബുധനാഴ്ച കൊടുവള്ളിയില്‍ പതാക ഉയരും. യുനെസ്‌കോയുടെ സാഹിത്യ നഗരമായി പ്രഖ്യാപിതമായ കോഴിക്കോട് നഗരത്തെ പ്രമേയമാക്കിയാണ് ജില്ലാ സാഹിത്യോത്സവ് സംഘടിപ്പിക്കുക. ‘നേര് പെറ്റ ദേശത്തിന്റെ കഥ’ എന്ന പ്രമേയത്തില്‍ കൊടുവള്ളി കളരാന്തിരിയില്‍ ആഗസ്റ്റ് 7 മുതല്‍ 11 വരെയാണ് സാഹിത്യോത്സവ് നടക്കുന്നത്. വൈകീട്ട് 4 മണിക്ക് കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി പതാക ഉയര്‍ത്തും. ജില്ലയിലെ 14 ഡിവിഷനുകളില്‍ നിന്നുള്ള 2500ല്‍ പരം വിദ്യാര്‍ഥികള്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ജനറല്‍ കാറ്റഗറികളിലായി മത്സരിക്കും. ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസറുമായ ഡോ. എം ആര്‍ രാഘവ വാര്യര്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക- സാഹിത്യ- ചര്‍ച്ചാ സംഗമങ്ങള്‍…
Day: August 6, 2024
വയനാട് ദുരന്തമേഖലയിലെ മുഴുവൻ കടങ്ങളും എഴുതിതള്ളുക: ജ്യോതിവാസ് പറവൂർ
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത വയനാട് ദുരന്തമേഖലയിലെ ജനങ്ങളോട് ജീവിച്ചിരിപ്പുണ്ടെങ്കിൽ വായ്പ തിരിച്ചടയ്ക്കണമെന്ന ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് മനുഷത്യ രഹിതവും.പ്രതിഷേധാർഹാവവുമാണന്നും . ദുരന്ത മേഘലയിലെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും ദുരന്ത മേഖലയിലെ വിവിധ ക്യാമ്പുകൾ സന്ദർഷിച്ചതിനു ശേഷം എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു. സംസ്ഥാന നേതാക്കൾ ടീം വെൽഫെയർ കളക്ഷൻ പോയിൻ്റിൽ ദുരിത ബാധിതർക്കുള്ള ഒന്നാം ഘട്ട വിഭവ വിതരണം നടത്തുകയും ചെയ്തു ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻമുല്ലക്കര, വൈസ് പ്രസിഡണ്ട് എം എച്ച് മുഹമ്മദ് , സെക്രട്ടറി ഷാനവാസ് പി.ജെ , സംസ്ഥാന സമിതിയംഗം സൈതാലി വലമ്പൂർ,ജില്ല പ്രസിഡണ്ട് ഇബ്രാഹിം എന്നിവർ സംഘത്തിലുണ്ടായിരുന്നു
മിന്നിത്തിളങ്ങുന്ന ഉൽക്കകൾ കാണാം: പെഴ്‌സീഡ്സ് ഉൽക്കാ വർഷം ആഗസ്റ്റ് 12ന്
വർഷം തോറും ആകാശവിസ്മയം തീർത്ത് എത്തുന്ന പഴ്സീയഡ് ഉൽക്കമഴ (Perseid meteor shower) കാണാൻ വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച് ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. പെഴ്സീഡ്സ് ഉൽക്കാവർഷം ഈമാസം 12-ന് ദൃശ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മെലീഹ മരുഭൂമിയിൽ, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ വൈകുന്നേരം ഏഴു മണി മുതൽ രാത്രി ഒരു മണിവരെയാണ് പരിപാടി സംഘടിപ്പിക്കുക. അത്യാധുനിക ടെലിസ്കോപുകളിലൂടെ വാനനിരീക്ഷണം നടത്താനുള്ള സൗകര്യം ഇവിടെയുണ്ടാവും. ഉൽക്കാവർഷത്തിന്റെ പാരമ്യത്തിൽ മണിക്കൂറിൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഉൽക്കാവർഷ നിരീക്ഷണത്തിനു പുറമേ, പ്രായഭേദമന്യേ പങ്കെടുക്കുന്നവരെയെല്ലാം ആകർഷിക്കാൻ പാകത്തിൽ വൈവിധ്യമാർന്ന വേറെയും വിശേഷങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. വിദഗ്ധരുടെ നേതൃത്വത്തിൽ ഉൽക്കാവർഷത്തെക്കുറിച്ചുള്ള പ്രത്യേക പ്രസന്റേഷൻ, അതിഥികൾക്ക് പങ്കാളികനാവാൻ കഴിയുന്ന ക്വിസ് മത്സരങ്ങൾ എന്നിവയോടൊപ്പം ദൂരദർശിനിയിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും കാണാനുള്ള സൗകര്യവുമുണ്ടാവും. ആസ്ട്രോ ഫോട്ടോഗ്രഫിയിൽ പരിശീലനം ലഭിച്ച…
യൂണിയൻ കോപ്പിലൂടെ ഓഗസ്റ്റിൽ 9 പ്രൊമോഷനുകൾ, 60% വരെ കിഴിവ്
നൂറു കണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, അവശ്യ വസ്തുക്കൾ, ഇലക്ട്രോണിക്സ് എന്നിവയിൽ 60% വരെ കിഴിവ് നേടാനാകും. ദുബൈ: ഓഗസ്റ്റ് മാസം പുതിയ 9 പ്രൊമോഷണൽ ക്യാംപെയ്നുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. നൂറു കണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, അവശ്യ വസ്തുക്കൾ, ഇലക്ട്രോണിക്സ് എന്നിവയിൽ 60% വരെ കിഴിവ് നേടാനാകും. ഈ മാസത്തെ വിവിധ പ്രൊമോഷനുകൾ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റുള്ള പരസ്യങ്ങൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് അറിയാനാകും. പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ, മാംസം, സ്വീറ്റ്സ്, സുഗന്ധവ്യജ്ഞനങ്ങൾ, അരി, എണ്ണ തുടങ്ങിയവയ്ക്ക് കിഴിവുകൾ ഉണ്ടാകും. ട്യൂഷൻ ഫീസ് ഗിവ് എവേ ട്യൂഷൻ ഫീസ് ഗിവ് എവേ ക്യാംപെയ്നും യൂണിയൻ കോപ് അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ആഴ്ച്ചയും AED 25,000 വരെ ട്യൂഷൻ ഫീസിൽ ലാഭം നേടാൻ ഇത് സഹായിക്കും. ഇതിൽ പങ്കെടുക്കാൻ ഏതെങ്കിലും യൂണിയൻ കോപ് ശാഖയിൽ അല്ലെങ്കിൽ…
യൂണിയൻ കോപ് പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകൾ സൗജന്യമായി നൽകും
ഓഗസ്റ്റ് മാസം മുതൽ ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ അവസാനിക്കുന്ന സെപ്റ്റംബർ രണ്ടാം വാരം വരെ യൂണിയൻ കോപ്, 200 ദിർഹത്തിന് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്ക് സൗജന്യമായി മൾട്ടി-യൂസ് ഷോപ്പിങ് ബാഗ് നൽകും. ദുബൈ: ഉപയോക്താക്കൾക്ക് സൗജന്യ, പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകൾ നൽകുമെന്ന് യൂണിയൻ കോപ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന ഉൽപ്പന്നങ്ങൾക്ക് എക്സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായ് നിയന്ത്രണം ഏർപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓഗസ്റ്റ് മാസം മുതൽ ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ അവസാനിക്കുന്ന സെപ്റ്റംബർ രണ്ടാം വാരം വരെ യൂണിയൻ കോപ്, 200 ദിർഹത്തിന് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്ക് സൗജന്യമായി മൾട്ടി-യൂസ് ഷോപ്പിങ് ബാഗ് നൽകും. ദീർഘകാല ഉപയോഗത്തിനുള്ള ബാഗുകൾ പരിസ്ഥിതി സൗഹൃദവുമാണ്. ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ തീരുമാനങ്ങൾക്കും ഉപയോക്താക്കളെ സഹായിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ…
വയനാട് ദുരന്തം: കേന്ദ്രമന്ത്രിയുടെ പ്രസ്താവന കേന്ദ്ര-സംസ്ഥാന തർക്കത്തിന് വഴിയൊരുക്കുന്നു
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍ പൊട്ടലിലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് നടത്തിയ വിവാദ പ്രസ്താവന മറ്റൊരു കേന്ദ്ര-സംസ്ഥാന തർക്കത്തിന് വഴിയൊരുക്കി. ദുര്‍ബലമായ ജില്ലയില്‍ പാരിസ്ഥിതികമായി അനധികൃത ഖനനത്തിനും പാർപ്പിടത്തിനും പ്രോത്സാഹനം നൽകി പ്രകൃതി ദുരന്തത്തിന് കളമൊരുക്കിയതിന് സംസ്ഥാന സർക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തിയതാണ് തര്‍ക്കത്തിന് വഴിയൊരുക്കിയത്. ടൂറിസം പ്രോത്സാഹനത്തിൻ്റെ പേരിലുൾപ്പെടെ ദുർബലമായ പാരിസ്ഥിതിക മേഖലയിലേക്കുള്ള കടന്നുകയറ്റത്തിന് “പ്രാദേശിക സർക്കാരും പ്രാദേശിക രാഷ്ട്രീയക്കാരും” സഹായിച്ചതായി അദ്ദേഹം ഒരു മാധ്യമത്തോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു. വയനാട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ വനംവകുപ്പ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ അദ്ധ്യക്ഷനായ സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും യാദവ് പറഞ്ഞു. പരിസ്ഥിതി സോണിംഗ് സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ സമിതിയെ സംസ്ഥാന സർക്കാർ “ഒഴിവാക്കുക”യാണെന്നും യാദവ് ആരോപിച്ചു. ഖനനം, നിർമാണം തുടങ്ങിയ മനുഷ്യരുടെ കടന്നുകയറ്റവും നിയമവിരുദ്ധ പ്രവർത്തനങ്ങളും…
വയനാട് ഉരുൾപൊട്ടലിൽ മരിച്ച അജ്ഞാതരായ 27 പേർക്ക് കൂട്ട സംസ്‌കാരം
വയനാട്: ജൂലൈ 30-ന് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ 27 അജ്ഞാത മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും തിങ്കളാഴ്ച സംസ്‌കരിച്ചു. ഹാരിസൺസ് മലയാളം പ്ലാൻ്റേഷനിൽ ഒരുക്കിയ ശ്മശാനത്തിൽ സർവമത പ്രാർത്ഥനയ്ക്കുശേഷമാണ് കൂട്ട സംസ്കാരം നടത്തിയത്. ഞായറാഴ്ച വൈകീട്ട് എട്ട് അജ്ഞാത മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ സംസ്കരിച്ച മൃതദേഹങ്ങളിൽ 14 പേരും സ്ത്രീകളാണ്. രാഷ്ട്രീയക്കാരും മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തം നടന്ന് ഏഴാം ദിവസമായ തിങ്കളാഴ്ച തിരച്ചിലിനിടെ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഔദ്യോഗികമായി മരണസംഖ്യ 226 ആയി ഉയർന്നു. വയനാട്ടിൽ നിന്ന് അഞ്ച് മൃതദേഹങ്ങളും നിലമ്പൂരിലെ ചാലിയാർ പുഴയിൽ നിന്ന് ഒരെണ്ണവുമാണ് കണ്ടെടുത്തത്. ജൂലൈ 30ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം എന്നിവിടങ്ങളിലായി 352 വീടുകൾ ഇല്ലാതാകുകയും 122 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 226 പേർ കൊല്ലപ്പെട്ടപ്പോൾ, കാണാതായവരുടെ…
പാരീസ് ഒളിമ്പിക്‌സ് 2024: ലിംഗവിവാദവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തായ്‌വാൻ
പാരിസ്: തായ്‌വാൻ ബോക്സിംഗ് താരം ലിൻ യു-ടിംഗ് പുരുഷനാണെന്ന സംഘടനയുടെ വിവാദ അവകാശവാദത്തിന് പിന്നാലെ ഇൻ്റർനാഷണൽ ബോക്‌സിംഗ് അസോസിയേഷനെതിരെ (ഐബിഎ) നിയമനടപടി സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പുമായി തായ്‌വാൻ സ്‌പോർട്‌സ് അധികൃതർ. പാരീസ് ഒളിമ്പിക്‌സിലെ വനിതാ ബോക്‌സിംഗ് മത്സരത്തിൻ്റെ സെമിഫൈനലിൽ എത്തിയ ലിൻ യു-ടിംഗിനെയും അൾജീരിയയുടെ ഇമാനെ ഖെലിഫിനെയും ചുറ്റിപ്പറ്റിയാണ് തർക്കം കേന്ദ്രീകരിക്കുന്നത്. 2023-ലെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ലിന്നിനെയും ഖലീഫിനെയും ഐബിഎ നേരത്തെ അയോഗ്യരാക്കിയിരുന്നു. എന്നിരുന്നാലും, ഐബിഎയുടെ ഭരണത്തെയും ധാർമ്മികതയെയും കുറിച്ചുള്ള ആശങ്കകൾ കാരണം ഒളിമ്പിക് ബോക്‌സിംഗ് മത്സരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) രണ്ട് അത്‌ലറ്റുകൾക്കും പാരീസിൽ മത്സരിക്കാൻ അനുമതി നൽകി. ഐബിഎയുടെ മാനേജ്‌മെൻ്റ്, സാമ്പത്തിക രീതികൾ എന്നിവയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഐഒസിയുടെ ഇടപെടൽ. ഐബിഎയുടെ വിവാദ പ്രസ്താവനകൾ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ, റഷ്യൻ സർക്കാരുമായി ബന്ധമുള്ള ഐബിഎ പ്രസിഡൻ്റ്…
ബംഗ്ലാദേശില്‍ രാഷ്ട്രീയ അരാജകത്വം: അവാമി ലീഗ് നേതാവിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് ജനക്കൂട്ടം തീയിട്ടു; 24 പേരെ ജീവനോടെ കത്തിച്ചു
ധാക്ക: ബംഗ്ലാദേശിലെ രാഷ്ട്രീയ അരാജകത്വം സംഹാരതാണ്ഡവമാടുന്നു. ജോഷോർ ജില്ലയിൽ അവാമി ലീഗ് നേതാവിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് ജനക്കൂട്ടം തീയിട്ടു, ഒരു ഇന്തോനേഷ്യൻ പൗരൻ ഉൾപ്പെടെ 24 പേരെയെങ്കിലും ജീവനോടെ കത്തിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്കും പെട്ടെന്നുള്ള രാജ്യം വിടലിനു പിന്നാലെ തിങ്കളാഴ്ച രാത്രി വൈകിയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അവാമി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹിൻ ചക്ലദാറിൻ്റെ ഉടമസ്ഥതയിലുള്ള സാബിർ ഇൻ്റർനാഷണൽ ഹോട്ടലിന് നേരെയാണ് ആക്രമണം ഉണ്ടായത്. അവാമി ലീഗ് ഭരണത്തെ എതിർത്ത ജനക്കൂട്ടം ഹോട്ടലിൻ്റെ ഗ്രൗണ്ട് ഫ്‌ളോറാണ് ആദ്യം കത്തിച്ചത്. തുടര്‍ന്ന് തീജ്വാലകൾ മുകൾ നിലകളെ പെട്ടെന്ന് വിഴുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അതിവേഗം പടരുന്ന തീയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ ഹോട്ടൽ അതിഥികളാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. മരിച്ചവരിൽ ഒരു ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടുന്നുവെന്ന് ധാക്കയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു. ജോഷോർ ജനറൽ…
ഉമ്മൻചാണ്ടി യൂത്ത് ഐക്കൺ അവാർഡ്’ ഷാലു പുന്നൂസിന്
ചങ്ങനാശ്ശേരി: ഓഗസ്റ്റ് 12, ദേശീയ യുവജന ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ചങ്ങനാശ്ശേരിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവാക്കളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിന് വേണ്ടി ചങ്ങനാശ്ശേരി യുവജന വേദിയുടെ നേതൃത്വത്തിൽ നൽകുന്ന വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദേശ മലയാളിയും ചങ്ങനാശ്ശേരി സ്വദേശിയുമായ ഷാലു പുന്നൂസിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള ‘ഉമ്മൻചാണ്ടി യൂത്ത് ഐക്കൺ അവാർഡ്’ സമ്മാനിക്കും 50 ,0001 (അൻപതിനായിരത്തിയൊന്ന്) രൂപയും ശിൽപവും ആണ് അവാർഡ് ഓൺലൈൻ മാധ്യമ രംഗത്തെ മികവ് കണക്കിലെടുത്ത് ഫോക്കസ് ടിവി ഓൺലൈൻ ചാനലിന് ‘മാധ്യമ അവാർഡ്’ നൽകും ഫോക്കസ് ന്യൂസ് ടിവി ഉടമയും, നമീബിയ ട്രേഡ് കമ്മീഷണറുമായ രമേശ് കുമാർ അവാർഡ് ഏറ്റുവാങ്ങും. കായിക രംഗത്തെ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ചങ്ങനാശേരി ദ്രോണ ഫുട്ബോൾ അക്കാദമിക്ക് ‘സ്പോർട്സ് എക്സലൻസ് അവാർഡ്’ നൽകും. അക്കാദമിക്കു വേണ്ടി…