വിട വാങ്ങിയത് ജനകീയനായ വൈദികൻ; തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരി ഫാദർ എബ്രഹാം തോമസ് അന്തരിച്ചു

തലവടി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനത്തിലെ മുതിർന്ന വൈദികനും തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരിയുമായ തലവടി തടത്തിൽ ഫാദർ എബ്രഹാം തോമസ് അന്തരിച്ചു. ഭിലായിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗമായും കൽക്കത്ത അരമനയുടെ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായിരുന്നു. തലവടി സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാഗംവുമാണ്. ഭൗതീക ശരീരം ഇന്ന് നാട്ടിലെത്തിച്ച് മോർച്ചറിയിൽ സൂക്ഷിച്ച ശേഷം നാളെ 3.30ന് തിരുവല്ല ടി.എം.എം ഹോസ്പിറ്റലിൽ നിന്നും വിലാപയാത്രയായി വീട്ടിൽ എത്തിക്കും. വൈകിട്ട് 5 മണി മുതൽ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.16ന് രാവിലെ 9ന് തലവടി ചുണ്ടൻ വള്ള സമിതി അന്തിമ ഉപചാരം അർപ്പിക്കും. സംസ്കാരം 11ന് തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി (കുഴീപ്പള്ളി) യിൽ. തലവടി ടൗൺ ബോട്ട് ക്ലബ്…

മൂന്ന് വർഷം കഴിഞ്ഞിട്ടും NCAHP നടപ്പാക്കിയില്ല; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: മെഡിക്കൽ സേവനങ്ങൾ നിയന്ത്രിക്കുന്ന നിയമം നിലവിൽ വന്ന് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് നോട്ടീസ് നൽകിയിട്ടും കേന്ദ്രം മറുപടി പോലും നൽകിയില്ലെന്ന ചോദ്യങ്ങളും സുപ്രീം കോടതി ഉന്നയിച്ചു. നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ആക്ട്, 2021 (NCAHP) യുടെ വ്യവസ്ഥകൾ ഒക്ടോബർ 12-നകം നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു. 2021-ൽ പാർലമെൻ്റിൽ പാസാക്കിയ ഈ നിയമത്തോടെ, മെഡിക്കൽ, റേഡിയോളജി ലാബുകൾ, ഫിസിയോതെറാപ്പി, പോഷകാഹാര സയൻസ് തുടങ്ങിയ വിദ്യാഭ്യാസവും സേവനങ്ങളും നിയന്ത്രിക്കപ്പെടും. നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിച്ചു വരികയാണെന്നും അവയുടെ…

വയനാട് ഉരുള്‍ പൊട്ടല്‍: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അനുവദനീയമായ ജലനിരപ്പ് 142 അടിയിൽ നിന്ന് 120 അടിയാക്കി താഴ്ത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നല്‍കി. വയനാട്ടിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലിൽ 220-ലധികം പേർ മരിച്ചതും സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറിയതും ചൂണ്ടിക്കാട്ടി അഭിഭാഷകനായ മാത്യൂസ് ജെ.നെടുമ്പാറയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വയനാട്ടിൽ അടുത്തിടെയുണ്ടായ ദുരന്തം കണക്കിലെടുത്ത്, പല വിദഗ്ധരും അഭിപ്രായപ്പെട്ടതുപോലെ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയിൽ താഴെ കൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ കേരളത്തിലെ അഞ്ച് ദശലക്ഷം ആളുകളുടെ ജീവനും സ്വത്തിനും വലിയ അപകടസാധ്യതയുണ്ടാകുമെന്നാണ് അദ്ദേഹം ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചുണ്ണാമ്പുകല്ലും സുർഖിയും കൊണ്ട് നിർമ്മിച്ച അണക്കെട്ട് 1895-ൽ കമ്മീഷൻ ചെയ്തതാണെന്നും, ഇതിന് 50 വർഷത്തോളമേ ആയുസ്സുള്ളൂ എന്നും ഹർജിയിൽ പറയുന്നു. അണക്കെട്ടിന് ഇപ്പോൾ 129 വർഷം പഴക്കമുണ്ട്, അതിൻ്റെ ആയുസ്സിന്റെ ഇരട്ടിയിലധികമാണിതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. “ദശലക്ഷക്കണക്കിന് കേരളീയർ…

സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനുള്ള എസ്ഐസിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്താൻ കേരള സർക്കാരിനോട് നിർദ്ദേശിച്ച സംസ്ഥാന വിവരാവകാശ കമ്മിഷൻ്റെ (എസ്ഐസി) ഉത്തരവിനെ ചോദ്യം ചെയ്തുള്ള റിട്ട് ഹർജി കേരള ഹൈക്കോടതി ചൊവ്വാഴ്ച (ആഗസ്റ്റ് 13, 2024) തള്ളി. 2017ൽ ഒരു നടി ലൈംഗികാതിക്രമത്തിനിരയായതിൻ്റെ പശ്ചാത്തലത്തിലാണ് മുൻ കേരള ഹൈക്കോടതി ജഡ്ജി കെ. ഹേമയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് 2019 ഡിസംബർ 31-ന് കേരള സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷകളിലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എസ്ഐസി ഉത്തരവിട്ടത്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പറയില്‍ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി അരുണിന്‍റെ ഉത്തരവ്. റിപ്പോര്‍ട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചവർക്ക് ഇത് കൈമാറാനുള്ള സമയം ഒരാഴ്‌ച കൂടി കോടതി…

ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകള്‍ വിലപ്പോവില്ല: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകള്‍ കേരളത്തില്‍ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇതിന്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്തുകൊണ്ടുവരുവാനും നിയമനടപടികളെടുക്കുവാനും കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ കഴിഞ്ഞ നാളുകളിലുണ്ടായ ഓരോ അനിഷ്ടസംഭവങ്ങളും അക്രമങ്ങളും മതേതരത്വ മഹത്വം നിലനില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മത സാമുദായിക സൗഹാര്‍ദ്ദത്തെ ഉന്മൂലനം ചെയ്യുന്നതാണ്. ജനങ്ങളില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് സമൂഹത്തിലെ ക്രമസമാധാന അന്തരീക്ഷത്തെപ്പോലും വെല്ലുവിളിച്ച് വേട്ടയാടുന്ന രാജാന്തര ഛിദ്രശക്തികള്‍ക്ക് വളരാന്‍ കേരളത്തിൻറെ മണ്ണിൽ അവസരമൊരുക്കി വലിയ അരാജകത്വത്തിലേയ്ക്ക് ഈ നാടിനെ ഭാവിയില്‍ തള്ളിവിടുന്നത് അനുവദിക്കാനാവില്ല. ഭരണഘടന ഉറപ്പാക്കുന്ന മൂല്യങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും ബോധപൂർവ്വം തമസ്‌കരിച്ച് തീവ്രവാദശക്തികള്‍ നടത്തുന്ന ആസൂത്രിത അജണ്ടകളും നീക്കങ്ങളും പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടണം. ഭാവിതലമുറയെ…

ഇന്നത്തെ നക്ഷത്രഫലം (ഓഗസ്റ്റ് 13 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങൾ ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കും. മാത്രമല്ല, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോലിയുടെ ശൈലി മെച്ചപ്പെടുത്താനും നിങ്ങൾ ആഗ്രഹിക്കും. കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടയുള്ളതാണ്. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന്‌ കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ, പഠനവും, ഒഴിവുസമയവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കണം. ഇന്ന് വസ്‌തുവകകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്‌ നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. തുലാം: നിങ്ങളുടേതുമായി വളരെ യോജിക്കുന്ന മാനസികനിലയുള്ളവരരുമായി സംസാരിക്കാൻ ഇന്ന് നിങ്ങൾക്ക് അവസരം ലഭിക്കും. ധാരാളം സരസസംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ ഉൾക്കാഴ്‌ചയെ നിലവിലെ യാഥാർഥ്യമായി വികസിപ്പിച്ച് നിങ്ങളുടെ ശ്രമങ്ങളെ ഫലപ്രദമാക്കിമാറ്റണം. വൃശ്ചികം: ഇന്ന് നിങ്ങളുടെ ചിന്തകളും മനസും രണ്ട് ധ്രുവങ്ങളിലായിരിക്കും. നിങ്ങളുടെ വികാരവിചാരങ്ങളെ അടക്കിപിടിക്കാൻ ഇന്ന് നിങ്ങൾക്ക് കഴിയില്ല. അതിന് ശ്രമിക്കുകയുമരുത്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ഇവ…

ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല; ‘മൊട്ട ‘ സംഗമം തരംഗമായി

എടത്വ: വടക്കുന്നാഥന്റെ മണ്ണിൽ മരത്തണലിൽ അവർ ഒന്നിച്ചുകൂടി, ലോകത്തിന് വലിയ ഒരു സന്ദേശം നല്‍കാന്‍. സമൂഹത്തിന്റെ വൃത്യസ്ത മേഖലകളിൽ നിന്നും മൊട്ടകൾ സംഗമിച്ചു; ആത്മ വിശ്വാസത്തിന് ഒട്ടും കുറവ് വരുത്താതെ. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ആദ്യ സംഗമം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്നു. മുമ്പ് വിഗ് വെച്ചവർ തലമുടി മുണ്ഡനം ചെയ്തപ്പോൾ ലഭിച്ച സന്തോഷം പങ്കു വെച്ചു. മാത്രമല്ല, കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളുടെ പഞ്ചാത്തലത്തിൽ മുണ്ഡനം ചെയ്തവരുടെ അനുഭവങ്ങൾ പങ്കു വെച്ചപ്പോൾ വേനൽക്കാലത്ത് ആശ്വാസത്തോടെ കഴിയുന്നതിന്റെ സുഖവും പങ്കു വെച്ചത് കാണികൾക്ക് കൗതുകമായി. ആദ്യ സംഗമത്തിൽ 25 പേർ പങ്കെടുത്തു. സമൂഹ, പത്ര, ദൃശ്യ മാധ്യമങ്ങളിൽ വാർത്ത ആയതോടെ ആഗോള തലത്തിൽ മൊട്ടകളുടെ സംഘടന ഉണ്ടാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.…

ഹെന്‍റെ പുന്‍റക്കാനാ (ഫോമ കണ്‍വന്‍ഷന്‍ – ഒരവലോകനം): രാജു മൈലപ്ര

രാജാപ്പാര്‍ട്ടു വേഷം കെട്ടി നടക്കുന്ന നേതാക്കന്മാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട ഗതികേടില്ലാതെ, തികച്ചും ജനാധിപത്യപരമായ രീതിയില്‍ നടത്തപ്പെട്ട ‘പുന്‍റക്കാനാ ഫോമാ കണ്‍വന്‍ഷന്‍’ ജനപങ്കാളിത്തം കൊണ്ട് ഒരു വന്‍ വിജയമായിരുന്നു എന്നു നിസ്സംശയം പറയാം. പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജൂ തോണിക്കടവില്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. താലപ്പൊലിയും ചെണ്ടമേളവും അരങ്ങു കൊഴുപ്പിച്ച ഉദ്ഘാടന ഘോഷയാത്ര അതിഗംഭീരമായി. ഉദ്ഘാടന വേദിയും മിതത്വം കൊണ്ട് മികവുറ്റതായി. ജനറല്‍ ബോഡിയിലും തെരഞ്ഞെടുപ്പു വേളയിലും ചില പൊട്ടലും ചീറ്റലും ചിലര്‍ ആഗ്രഹിച്ചിരുന്നെങ്കിലും പരിചയസമ്പന്നരായ ചുമതലക്കാര്‍ അതെല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തു. പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനും അദ്ദേഹത്തിന്‍റെ പാനലില്‍പ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. തന്‍റെ ടീം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും ഫോമയിലും സമൂഹത്തിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തോമസ് ടി. ഉമ്മന്‍…

നോർത്ത് അമേരിക്കൻ ചാപ്റ്റർ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ

ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റോയി വാകത്താനം (പ്രസിഡൻ്റ്), രാജൻ ആര്യപ്പള്ളി (വൈസ് പ്രസിഡൻ്റ് ) , നിബു വെള്ളവന്താനം (ജനറൽ സെക്രട്ടറി), സാം മാത്യു (ജോ. സെക്രട്ടറി), പാസ്റ്റർ ഉമ്മൻ എബനേസർ (ട്രഷറർ), രാജു പൊന്നോലിൽ (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ബോസ്റ്റണിൽ നടന്ന 19 മത് ഐ.പി.സി ഫാമിലി കോൺഫറൻസിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് . ദേശീയ ഭാരവാഹികളായ പാസ്റ്റർ സാംകുട്ടി ചാക്കോ, പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി. പി മോനായി എന്നിവർ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും കോവിഡ് വളരെ ഉയർന്ന നിലയിൽ

ന്യൂയോർക് :യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളും ‘വളരെ ഉയർന്ന’ കോവിഡ് പ്രവർത്തന നിലകൾ റിപ്പോർട്ട് ചെയ്യുന്നതായി സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ട് ചെയ്തു സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഏറ്റവും പുതിയ മലിനജല ഡാറ്റ അനുസരിച്ച്, രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും വൈറസ് പടരുകയും വർദ്ധിക്കുകയും ചെയ്യുന്നതിനാൽ യു.എസിലെ പകുതിയിലധികം സംസ്ഥാനങ്ങളും കോവിഡ് “വളരെ ഉയർന്ന” നിലയിലാണെന്ന്‌ റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് 27 സംസ്ഥാനങ്ങളെങ്കിലും “വളരെ ഉയർന്ന” നിലയും 17 സംസ്ഥാനങ്ങൾ “ഉയർന്ന” മലിനജല വൈറൽ പ്രവർത്തനവും റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ മേഖല യഥാക്രമം തെക്ക്, മിഡ്‌വെസ്റ്റ്, വടക്കുകിഴക്ക് എന്നിവയ്ക്ക് ശേഷം ഏറ്റവും ഉയർന്ന നില തുടരുന്നു.കൂടുതൽ: വിദ്യാർത്ഥികൾ ക്ലാസിലേക്ക് മടങ്ങുമ്പോൾ, കോവിഡ് ‘-19 കൈകാര്യം ചെയ്യാൻ സ്‌കൂളുകൾ തയ്യാറായിട്ടുണ്ട് “പരമ്പരാഗത നിരീക്ഷണ സംവിധാനങ്ങൾ കുറഞ്ഞുവരുന്നതിനാൽ, കമ്മ്യൂണിറ്റികളിലെ കോവിഡ് ‘-19 പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും…