നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ. അമാനുല്ല വടക്കാങ്ങര. ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. വിവി ഹംസയുടെ മകള്‍ ശൈഖ ഹംസയും കോഴിക്കോട്ടെ ടി.പി. നാസര്‍, റംല നാസര്‍ ദമ്പതികളുടെ മകന്‍ മിശുആല്‍ നാസര്‍ തമ്മിലുള്ള വിവാഹം നടന്ന കെ. ഹില്‍സ് വേദിയിലെത്തിയാണ് നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ. അമാനുല്ല വടക്കാങ്ങര തന്റെ ഏറ്റവും പുതിയ ഇംഗ്‌ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മന്ത്രാസ് സമ്മാനിച്ചത്. ഡോം ഖത്തര്‍ ചീഫ് അഡ്വൈസര്‍ മശ്ഹൂദ് വി.സി രക്ഷാധികാരി എംടി നിലമ്പൂര്‍, വനിതാവിംഗ് എക്‌സിക്യൂട്ടീവ് അംഗം ഫാസില മശ്ഹൂദ് , അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവി ഹംസ, ഡയറക്ടര്‍മാരായ റൈഹാനത് ഹംസ, ഫൈസല്‍ റസാഖ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രവാസി വെല്‍ഫെയര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദോഹ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ലാക്കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പൂര്‍വ്വികര്‍ ജിവന്‍ ബലി നല്‍കിയും ത്യാഗോജ്വലമായ സമര പോരാട്ടങ്ങളിലൂടെയും നേടി തന്ന സ്വാതന്ത്ര്യവും രാജ്യത്തിന്റെ മതേതര പാരമ്പര്യവും അതിന്റെ അന്തഃസത്ത ചോരാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് വിവിധ ജില്ലാ കമ്മിറ്റികള്‍ ഒരുക്കിയ സ്വാതന്ത്ര്യ ദിന സദസ്സ് അഭിപ്രായപ്പെട്ടു. ഇന്ത്യ വേറിട്ട് നിര്‍ത്തുന്നതും മനോഹരമാക്കുന്നതും ഇവിടത്തെ വിശ്വാസ, ഭാഷാ, സംസ്കാര വൈവിദ്ധ്യങ്ങളാണ്‌. രാഷ്ട്രീയ ലാഭത്തിനായി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിഷം കലര്‍ത്തി വൈവിദ്ധ്യങ്ങളെ ഇല്ലായ്മ ചെയ്ത് ഏകശിലാ സങ്കല്പത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നതിനെതിരെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജനധിപത്യ മതേതര സ്നേഹികള്‍ ചെറുത്ത് തോല്പിക്കേണ്ടതുണ്ട്. വളച്ചൊടിക്കാത്ത സ്വാതന്ത്ര്യ സമരത്തിലെ വീരചരിതങ്ങള്‍ തലമുറകളിലേക്ക് പകര്‍ന്ന് നല്‍കാന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലൂടെ സാധിക്കുമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു. കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട്…

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ വിവിധ പരിപാടികളിലൂടെ 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ബഹ്‌റൈനിൽ വിപുലമായി ആഘോഷിച്ചു. ആഗസ്റ്റ് 15 നു രാവിലെ കെ.പി.എ ആസ്ഥാനത്തു വൈസ് പ്രസിഡന്റ് കിഷോർ കുമാർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി സന്തോഷ് കാവനാട് , നിയുക്ത സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, മനോജ് ജമാൽ, കോയിവിള മുഹമ്മദ്, അനിൽ കുമാർ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ ലിനീഷ്, ജിബി ജോൺ, അബ്ദുൽ സലിം എന്നിവർ സന്നിഹിതരായിരുന്നു. വൈകുന്നേരം സിത്ര, ഹമദ് ടൌൺ ഏരിയ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന മധുരവിതരണത്തിന് സെൻട്രൽ ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

വയനാടിനെ ചേർത്തുപിടിച്ച്‌ മർകസിലെ സ്വാതന്ത്ര്യദിനാഘോഷം

കോഴിക്കോട്: ദുരന്തഭൂമിയായ വയനാടിനെ ചേർത്തുപിടിക്കുന്ന സുന്ദര നിമിഷങ്ങളായിരുന്നു 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസിൽ ആഘോഷ പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള രണ്ടായിരത്തോളം വിദ്യാർഥികൾ അണിനിരന്ന ചടങ്ങിൽ ഭാഷ, വേഷ, സംസ്കാരങ്ങൾക്കതീതമായി മുഴുവൻ പേരും ഒന്നിച്ചുപറഞ്ഞത് ‘ഞങ്ങൾ വായനാടിനൊപ്പം’ എന്നായിരുന്നു. മർകസ് സാരഥിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സ്വാതന്ത്ര്യദിന സന്ദേശത്തിലും അദ്ദേഹം വയനാടിലെ ദുരിതബാധിതരെയും രക്ഷാപ്രവർത്തകരെയും പ്രത്യേകം ഓർത്തു. ദുരന്തമുഖത്തെ മനുഷ്യരുടെ ഐക്യവും സഹകരണവും കൂട്ടായ്മയും ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തിനെയും അതിജയിക്കാമെന്നുമുള്ള സന്ദേശമാണ് നൽകുന്നത് എന്നാണ് കാന്തപുരം ഉസ്താദ് പറഞ്ഞത്. എല്ലാ വർഷവും വലിയ ആഘോഷ പരിപാടികൾ നടക്കാറുള്ള മർകസിൽ ഇത്തവണ ചെലവും പൊലിമയും കുറച്ച് ആകർഷകമായ രീതിയിൽ ചടങ്ങ് നടത്തിയതും വയനാടിനെ ഓർത്തുകൊണ്ടാണ്. ‘ഐ ലൗ ഇന്ത്യ,…

എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷം

എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ദേശീയ പതാക ഉയർത്തി. ഫിലിപ്പ് ജോസ് മണത്തറ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമോൻ പട്ടത്താനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, കെ ജി ശശിധരൻ, ടോമിച്ചന്‍ കളങ്ങര, തോമസ് മാത്യു കൊഴുപ്പക്കളം, പി. ഡി. ജോർജ്കുട്ടി, ബാബു കണ്ണന്തറ എന്നിവർ പ്രസംഗിച്ചു. വാർഷിക സമ്മേളനം 18ന് 4ന് എടത്വ സെന്റ് ജോർജ്ജ് ടൂറിസ്റ്റ് ഹോമിൽ നടക്കും. വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് കളപ്പുര ഉദ്ഘാടനം ചെയ്യും.

നാടിന് നോവായി റെനിയുടെ വിയോഗം; മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.

തലവടി:വിശ്വസിക്കാനാവാത്ത മരണ വാർത്ത കേട്ടാണ് ഇന്ന് തലവടി ഗ്രാമം ഉണർന്നത്. അതെ ഇന്ന് ‘ദുഃഖവെള്ളി’.തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ ചോളകത്ത് മറിയാമ്മ വർഗ്ഗീസ് ( ഗ്രേസി) , പരേതനായ വിമുക്ത ഭടൻ എം വർഗ്ഗീസിന്റെയും മൂന്ന് മക്കളിൽ ഒരാളായ റെനിമോളുടെ (50) മരണവാർത്തയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.പുഞ്ചിരി കൊണ്ട് പ്രായഭേദമെന്യേ ഏവരുടെയും ഹൃദയം കീഴടക്കിയ റെനിമോൾ ഇനി ഓർമ്മ മാത്രം. ആനപ്രമ്പാൽ ചെത്തിപ്പുരയ്ക്കൽ ഗവ എൽ.പി സ്കൂൾ,ആനപ്രമ്പാൽ സൗത്ത് യു. പി.സ്ക്കൂൾ, തലവടി ഗവ. ഹൈസ്കൂൾ, എടത്വ സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയതിന് ശേഷം മറൈൻ റേഡിയോ ഓഫീസേസ്സ് കോഴ്സ് പഠനം പൂർത്തിയാക്കിയ റെനി പൂർണ്ണ സമയ സുവിശേഷ പ്രവർത്തകയായി തീരണമെന്ന തീരുമാന പ്രകാരം ബാഗ്ളൂരിൽ നിന്നും വേദശാസ്ത്രത്തിൽ പഠനം നേടി.തുടർന്ന് വിദ്യാർത്ഥികളുടെ ഇടയിൽ…

കടൽ കടന്ന് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷം: ചുക്കാൻ പിടിച്ചത് എടത്വ ടൗൺ ലയൺസ് ക്ലബ്

കുവൈത്ത്: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ കുവൈത്ത് അബ്ബാസിയയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങും ക്ളബ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവ്വഹിച്ചു. ചാർട്ടർ മെമ്പർ ജോജി ജോർജ് തെക്കെ കടുമത്തിൽ അധ്യക്ഷത വഹിച്ചു.അബ്ബാസിയ മലയാളം മിഷൻ കോർഡിനേറ്റർ സന്തോഷ് ഓടേറ്റിൽ മുഖ്യ സന്ദേശം നല്കി.പ്രദീപ് ജോസഫ് അഞ്ചിൽ,ജോബൻ ജോസഫ് കിഴക്കേറ്റം,ഷിജോ കളപ്പുരയ്ക്കല്‍, ലിജോ ഒറ്റാറയ്ക്കൽ,സിറിൾ മഠത്തിക്കളം,ജോജി നല്ലൂര്‍,രാകേഷ് പീടികചിറ,മനോജ് ഓടേറ്റിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ നേതൃത്തിലുള്ള വിവിധ കലാ പരിപാടികളും നടന്നു. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. ദുരന്ത ബാധിത മേഖലയില്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തിയ സാധ്യമായ രക്ഷാ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ദുരിത ബാധിതരുടെ പുന്നാരധിവാസ പ്രവർ ത്തനങ്ങൾക്കായി ലയൺസ് ക്ലബ് ഡിസ്ടിക്ട് 318…

തെക്കൻ യെമനിലുണ്ടായ ചാവേർ ആക്രമണത്തിൽ 14 സൈനികർ കൊല്ലപ്പെട്ടു

ഏഡൻ, യെമൻ : വെള്ളിയാഴ്ച രാവിലെ രാജ്യത്തെ പ്രക്ഷുബ്ധമായ തെക്കൻ പ്രവിശ്യയായ അബ്യാനിൽ യെമൻ ആസ്ഥാനമായുള്ള അൽ-ഖ്വയ്ദ ശാഖയുമായി ബന്ധമുള്ളതായി സംശയിക്കുന്ന ചാവേർ കുറഞ്ഞത് 14 സൈനികരെ വധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥൻ സിൻഹുവയോട് പറഞ്ഞു. സതേൺ ട്രാൻസിഷണൽ കൗൺസിലുമായി (എസ്‌ടിസി) അണിനിരന്ന മൂന്നാം ബ്രിഗേഡ് സേനയെ ലക്ഷ്യമിട്ടുള്ള ചാവേർ ഭീകരാക്രമണം പ്രാദേശിക സമയം രാവിലെ 7:00 മണിയോടെ (0500 ജിഎംടി) മുദിയയിൽ നടന്നതായി പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു, പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആക്രമണത്തിൽ കുറഞ്ഞത് 14 സൈനികരുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടുവെന്നാണ്. സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ച അക്രമി സൈനിക ചെക്ക്‌പോസ്റ്റുകൾ ലംഘിച്ച് കാർ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സൈനികരെ മെഡിക്കൽ സംഘം ചികിത്സിക്കുന്നത് തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് പ്രാദേശിക യെമൻ സുരക്ഷാ ഉദ്യോഗസ്ഥൻ…

ഉത്തരാഖണ്ഡിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് യുപി അതിർത്തിക്കടുത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ജൂലൈ 30 ന് വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയതാണ്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, ഇന്ദ്ര ചൗക്കിൽ നിന്ന് യുവതി ഇ-റിക്ഷ എടുക്കുന്നത് കണ്ടെങ്കിലും കാശിപൂർ റോഡിലെ വാടക വീട്ടിൽ എത്തിയില്ല. അടുത്ത ദിവസം സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ സഹോദരിയാണ് പരാതി നൽകിയത്. എട്ട് ദിവസത്തിന് ശേഷം, ഓഗസ്റ്റ് 8 ന്, യുപി പോലീസ് ദിബ്ദിബ ഗ്രാമത്തിലെ അവരുടെ വീട്ടിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പ്ലോട്ടിൽ അവരുടെ മൃതദേഹം കണ്ടെത്തി. ഇരയുടെ മോഷ്ടിച്ച മൊബൈൽ ഫോൺ പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് പ്രതി ധർമേന്ദ്രയിലേക്ക് പോലീസിനെ നയിച്ചത്. ബറേലി സ്വദേശിയായ പ്രതി, രാജസ്ഥാനിൽ നിന്നാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ധർമേന്ദ്ര, ഇരയെ കണ്ടെന്നും, തുടര്‍ന്ന്…

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക്

ന്യൂഡൽഹി: കൊൽക്കത്തയിലെ ആശുപത്രിയിൽ 31 കാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥിതി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. കേസിൽ ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, സിബിഐ അന്വേഷണം ആരംഭിച്ചു. അതിനിടെ, ഓഗസ്റ്റ് 17 മുതൽ അടുത്ത 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. ഈ പണിമുടക്കിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ജോലികൾ നിർത്തിവെക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആരോഗ്യ സേവനങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും ഡോക്ടർമാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി 40 മുതൽ 50 വരെ പേരുള്ള ഒരു വലിയ ജനക്കൂട്ടം ആശുപത്രിയിൽ പ്രവേശിച്ച് തകർത്തു. തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ വാദങ്ങൾ തള്ളിയ കൊൽക്കത്ത പോലീസ് ഈ ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും പറഞ്ഞു. ഈ സംഭവത്തിന്…