ലണ്ടൻ: രാഹുൽ ഗാന്ധിയുടെ ആശയത്തിന് പൂർണ്ണ പിന്തുണ നൽകി, കെ പി സി സിയുടെ നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) രൂപീകൃതമായതിനു ശേഷം സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അദ്ധ്യക്ഷയായി ശ്രീമതി ഷൈനു ക്ലെയർ മാത്യൂസിനെ നിയമിച്ചുകൊണ്ട് യു കെയിലെ നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചു കെ പി സി സി ഉത്തരവിറക്കി. പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കെ പി സി സിയുടെ ഔദ്യോഗിക കത്ത്, കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് പ്രസിദ്ധികരിച്ചത്. യു കെയിൽ നിരവധി വർഷങ്ങളായി പൊതു പ്രവർത്തന രംഗത്തും ചാരിറ്റി പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായ ശ്രീമതി ഷൈനു ക്ലെയർ മാത്യൂസിന് ലഭിച്ച അർഹിക്കുന്ന അംഗീകാരം കൂടിയാണ് പുതിയ സ്ഥാനലബ്ധി. ഒ ഐ സി സി (യു കെ)യുടെ…
Day: August 18, 2024
സോളിഡാരിറ്റി വിശ്രമകേന്ദ്രം സ്ഥാപിച്ചു
മക്കരപ്പറമ്പ് : കോഴിക്കോട് പാലക്കാട് എൻ.എച്ചിൽ മക്കരപ്പറമ്പിലുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനടുത്ത് സോളിഡാരിറ്റി മക്കരപ്പറമ്പ് എരിയ കമ്മിറ്റി വിശ്രമ കേന്ദ്രം സ്ഥാപിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്ത് പി.പി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, കെ ജാബിർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലബീബ് മക്കരപ്പറമ്പ് നന്ദി പറഞ്ഞു. സി.എച്ച് അഷ്റഫ്, സമീദ് കടുങ്ങൂത്ത്, നിസാർ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.
കൊല്ലം പ്രവാസി അസ്സോസിയേഷൻ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു മനാമ സെൻട്രൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി. 250 ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തി ക്യാമ്പ് കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉത്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. മാധവൻ കല്ലത്ത് മുഖ്യാതിയായി പങ്കെടുത്തു. ഡോ. നൗഫൽ നാസറുദ്ദീൻ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ക്‌ളാസ് എടുത്തു. ഏരിയ സെക്രട്ടറി ജിബി ജോൺ സ്വാഗതവും ജോ. സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും അറിയിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, നിയുക്ത സിസി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, കോയിവിള മുഹമ്മദ്, അനിൽകുമാർ, അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ് നൗഫൽ സലാഹുദ്ദീൻ…
വയനാട് ഉരുള്‍ പൊട്ടലില്‍ ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; തിരച്ചില്‍ 20-ാം ദിവസത്തിലേക്ക് കടന്നു
കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പ്രകാരം ഇനിയും കണ്ടെത്താനുള്ളത് 119 പേരെ. 128 പേരാണ് ആദ്യ പട്ടികയിൽ ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം വന്നതോടെ കാണാതായവരുടെ എണ്ണം 119 ആയി. അതേസമയം, ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ 20-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃതദേഹങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മണ്ണിടിച്ചിലിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവര ശേഖരണം മോട്ടോർ വാഹന വകുപ്പ് തുടങ്ങി. വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട പണവും സഹിതം കാണാതായവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. അഗ്നിശമനസേനയും എൻഡിആർഎഫും തിരച്ചിലിന് നേതൃത്വം നൽകുന്നു. നാട്ടുകാരോ ദുരന്ത ബാധിതരോ ആവശ്യപ്പെട്ടാല്‍ ആ മേഖലയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് തീരുമാനം. ദുരുന്ത ബാധിത മേഖലയിലെ വീടുകളും കടകളും ശുചീകരിക്കുന്ന പ്രവർത്തികളും തുടരുകയാണ്. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉണ്ട്. ചാലിയാറിലെ മണല്‍തിട്ടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും.…
യുവ കർഷകനെ ആദരിച്ചു
കുന്ദമംഗലം: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പഞ്ചായത്ത് പരിധിയിലുള്ള യുവ കര്‍ഷകരെ പി.ടി.എ. റഹീം എം.എല്‍.എ ആദരിച്ചു. സമ്മിശ്ര കൃഷിയില്‍ മികച്ച കര്‍ഷകനായി മുഹമ്മദ് ഫാസിലിനെ തിരഞ്ഞെടുത്തു. ആട്, താറാവ്, നാടന്‍കോഴി, ജൈവ കൃഷി എന്നിവ വിപണി ലക്ഷ്യംവെച്ച് കൃഷിചെതാണ് ഫാസിൽ മാതൃകയായത്. കാരന്തൂർ സാമൂഹ്യക്ഷേമ മിഷനായ ആര്‍.സി.എഫ്.ഐയിലെ ജോലിക്കും ബിരുദാനന്തര പഠനത്തിനും ഇടയിലെ ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാർഷിക സംരംഭം മുന്നോട്ട്‌കൊണ്ടുപോകുന്നത്. കുന്ദമംഗലം കല്ലറച്ചാലിൽ ചേറ്റുകുഴിയിൽ എം കെ അശ്‌റഫ്-സൗദാബി ദമ്പതികളുടെ മകനാണ്.
കൊല്ലം പ്രവാസി അസ്സോസിയേഷൻ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാര്‍ലമെന്റിന്റെയും കലാ-സാഹിത്യ വിഭാഗം സൃഷ്ടിയുടെയും നേതൃത്വത്തിൽ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളും സൃഷ്ടി അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ടൂബ്ലി കെപിഎ ആസ്ഥാനത്തു വച്ച് നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകനും മുൻ ബഹ്‌റൈൻ ഇന്റീരിയർ മിനിസ്ട്രി ഉദ്യോഗസ്ഥനുമായ മോനി ഒടിക്കണ്ടത്തിൽ ഉത്‌ഘാടനം ചെയ്തു. ആലപ്പുഴ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് ജെയ്‌സൺ കോടമ്പലത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, നിയുക്ത സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, കോയിവിള മുഹമ്മദ്, മനോജ് ജമാൽ, രജീഷ് പട്ടാഴി എന്നിവർ ആശംസകൾ അറിയിച്ചു. ചിൽഡ്രൻസ് പാർലമെന്റ് കോ-ഓർഡിനേറ്റർ അനിൽകുമാർ സ്വാഗതവും,…
കാഫിർ സ്ക്രീൻഷോട്ട്: സി പി എമ്മിന്റെ വർഗീയ ധ്രുവീകരണ മുതൽമുടക്കിൽ ലാഭവിഹിതം കൈപ്പറ്റുന്നത് ബി ജെ പി – റസാഖ് പാലേരി
കൊണ്ടോട്ടി : വർഗീയ ധ്രുവീകരണ പ്രചാരണത്തിന്റെ അന്തിമമായ വിളവെടുപ്പ് നടത്തുക ബി ജെ പി ആയിരിക്കും എന്ന സാമാന്യ രാഷ്ട്രീയ വിദ്യാഭ്യാസം ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നു എന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മണ്ഡലംതല പ്രവർത്തന കൺവെൻഷൻ കൊണ്ടോട്ടി മണ്ഡലത്തിലെ ഹെവൻസ് ഓഡിറ്റോറിയം – മുണ്ടുമുഴിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഫിർ സ്‌ക്രീൻഷോട്ട് വിവാദം വടകര ലോക്സഭ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു വിഷയമായിരുന്നില്ല. സാമൂഹികമാധ്യമങ്ങളിൽ ഭീകരമായ വർഗീയ ചർച്ചകൾക്ക് അത് വിവാദം വഴി വെച്ചു. സ്‌ക്രീൻഷോട്ട് പ്രചാരണങ്ങൾക്ക് പിറകിൽ ഇടതുപക്ഷ നേതാക്കളും പ്രൊഫൈലുകളുമാണെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്. താത്കാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ബി ജെ പി മോഡൽ വർഗീയ ധ്രുവീകരണം കേരളത്തിൽ നടത്തരുത് എന്നത് ഇടതുപക്ഷത്തോട് കഴിഞ്ഞ കുറച്ചു കാലങ്ങളായി നാമൊക്കെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന…
ലൈസന്‍സില്ലാതെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി സൗദി അധികൃതര്‍
റിയാദ്: വളർത്തുമൃഗങ്ങളെ വളർത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങളുടെ പേരിൽ റിയാദിൽ നിരവധി അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുക, മൃഗപീഡനം, വൃത്തിഹീനമായ സാഹചര്യങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളും ഈ സ്ഥാപനങ്ങളിൽ നടക്കുന്നതായി കണ്ടെത്തി. 130-ലധികം വളർത്തുമൃഗങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിൽ വളർത്തിയിരുന്നതായും കാലഹരണപ്പെട്ടതും നിലവാരമില്ലാത്തതുമായ മരുന്നുകളാണ് മൃഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. മൃഗങ്ങൾക്ക് മതിയായ ഭക്ഷണവും വെറ്റിനറി പരിചരണവും ലഭിച്ചിരുന്നില്ല. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ അനിമൽ വെൽഫെയർ സിസ്റ്റത്തിനും എക്‌സിക്യൂട്ടീവ് റെഗുലേഷനുകൾക്കും അനുസൃതമായി, മൃഗസംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ ബോധവൽക്കരണ പരിശോധന നടത്തുന്നതെന്ന് റിയാദ് പരിസ്ഥിതി വകുപ്പ് ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾ 939 എന്ന നമ്പറിൽ യൂണിഫൈഡ് കോൾ സെൻ്ററിൽ വിളിച്ച് മന്ത്രാലയത്തെ അറിയിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയിലായ ഡല്‍ഹി ജെ എന്‍ യുവിന്റെ സ്വത്ത് വിൽക്കേണ്ടി വരുമെന്ന് വിസി
ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ. എല്ലാ മാസവും സ്ഥിരവരുമാനം നൽകുന്നതിനായി സർവകലാശാലയുടെ രണ്ട് പ്രധാന പ്രോപ്പർട്ടികൾ (ഗോമതി ഗസ്റ്റ് ഹൗസും 35 ഫിറോസ് ഷാ റോഡും) വിൽക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ഈ രണ്ട് സ്വത്തുക്കളിൽ നിന്നും പണം സമ്പാദിക്കാനുള്ള ഒരുക്കത്തിലാണ് സർവകലാശാല. ഇതിനുപുറമെ, ജെഎൻയുവിൽ പ്രവർത്തിക്കുന്ന 12 ദേശീയ സ്ഥാപനങ്ങൾക്ക് വാടക നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തെഴുതാനും പദ്ധതിയിട്ടിട്ടുണ്ട്. വരുമാനമില്ലാത്തതിനാൽ സർവകലാശാല ഇപ്പോൾ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജെഎൻയു വൈസ് ചാൻസലർ (വിസി) ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് പദവി ആവശ്യപ്പെടുന്നു. ഇതിൽ നിന്ന് 1000 കോടി രൂപ ലഭിക്കും. ഈ തുകയ്ക്ക് പലിശ ലഭിക്കും, ഇത് ജെഎൻയുവിൻ്റെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കും,” അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ സ്വത്തുക്കൾ…
കാഫിര്‍ സ്‌ക്രീൻഷോട്ടിന് പിന്നിൽ പ്രവര്‍ത്തിച്ചത് യു.ഡി.എഫാണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചു
തിരുവനന്തപുരം: കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ യുഡിഎഫാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്. യു.ഡി.എഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും, വ്യാജ നിർമാണത്തിന് പിന്നിൽ യു.ഡി.എഫിന് ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ്…