മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം മറച്ചു വെച്ചത് സർക്കാറിന്റെ ഗുരുതര കുറ്റകൃത്യമാണ്. ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിട്ടും അതിൽ വ്യക്തമായ അന്വേഷണം നടത്താതെ സർക്കാർ വേട്ടക്കാരൊടൊപ്പം നിൽക്കുകയാണെന്ന് വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ പറഞ്ഞു. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേസെടുക്കാത്തത് ക്രിമിനൽ കുറ്റമാണ്. ഏത് മേഖലയിലായാലും സ്ത്രീകൾ വിവേചനം നേരിടുന്നു, ഇതവസാനിപ്പിക്കണം. സ്ത്രീകൾക്ക് അനുകൂലമാണ് എന്ന് പറയുമ്പോഴും, തൊഴിലിടങ്ങളിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇന്ന് സ്ത്രീകൾ ഇരയായികൊണ്ടിരിക്കുകയാണ്. ഇതവസാനിപ്പിക്കുന്നത് വരെ വിമൻ ജസ്റ്റിസ് നീതിക്കുവേണ്ടി തെരുവിലുണ്ടാകുമെന്നും പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് എന്നാവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡണ്ട്…
Day: August 27, 2024
യാത്രയയപ്പ് നല്‍കി
ദോഹ: ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് യു.എ.ഇ യിലേക്ക് പോകുന്ന പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റിയംഗം റഷീദ് കൊല്ലത്തിന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി യാത്രയയപ്പ് നല്‍കി. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ സാദിഖലി സി, മജീദലി, അനീസ് റഹ്മാന്‍ ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്‍, അഹമ്മദ് ഷാഫി, സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, ഷറഫുദ്ദീന്‍ സി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുനീഷ് എ.സി, മുഹമ്മദ് റാഫി, സഞ്ചയ് ചെറിയാന്‍, രാധാകൃഷ്ണന്‍, ഷുഐബ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. റഷീദ് കൊല്ലം മറുപടി പ്രസംഗം നടത്തി. പ്രവാസി വെല്‍ഫെയര്‍ കൊല്ലം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടീം വെൽഫെയർ’ പ്രവർത്തകർക്ക് സ്നേഹാദരം
വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത ‘ടീം വെൽഫെയർ’ അംഗങ്ങളെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നാളെ (28 ആഗസ്റ്റ് 2025) ആദരിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ നാളെ 4.30ന് മലപ്പുറം ടൗൺഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ സംബന്ധിക്കും.
9-ാമത് കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് സമാപനം; അഡ്വക്കറ്റ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു
തിരൂര്‍: രണ്ട് ദിവസം നീണ്ടുനിന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തിരൂര്‍ ഉജ്ജ്വല സമാപനം. പ്രതിനിധി സമ്മേളനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു വൈസ് പ്രസിഡന്റ് സി.കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ, ജില്ല പഞ്ചായത്തംഗം വി.കെ.എം ഷാഫി എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യയെ ചടങ്ങില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി സി.എം ഷബീറലി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഐ.ജെ.യു സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങിന്റെ അധ്യക്ഷതയില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോസി തുമ്പാനം (കോട്ടയം), ജനറല്‍ സെക്രട്ടറി എ.പി ഷഫീഖ് (മലപ്പുറം), ട്രഷര്‍ ഷബീറലി (പാലക്കാട്) എന്നിവരാണ്…
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉല്‍ഘാടനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു
പ്രസിഡന്റായി ജോസി തുമ്പാനത്തിനെയും (കോട്ടയം) ജനറല്‍ സെക്രട്ടറിയായി എ.പി ഷഫീഖിനെയും (മലപ്പുറം) ട്രഷററായി ഷബീറലിയെയും (പാലക്കാട്) തെരഞ്ഞെടുത്തു തിരൂര്‍: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യു) സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങ് (പഞ്ചാബ്), മുന്‍ ഐ.ജെ.യു പ്രസിഡന്റും സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ എസ്.എന്‍ സിന്‍ഹ (ഡല്‍ഹി) എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഖമറുന്നീസ അന്‍വര്‍, സുഷമ പ്രകാശ്, ഖാദര്‍ കൈനിക്കര, ഗോപിനാഥ് ചേന്നര, ജംഷാദ് കൈനിക്കര, ഡോ. കെ.ഒ ഫര്‍ഷിന എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശംസ…
ബ്ലാക്കില്‍ ബോള്‍ഡായി കിയാ സെൽറ്റോസ്: എക്‌സ്-ലൈനിന് പുതിയ കരുത്തുറ്റ ‘കറുപ്പ്’ നിറം
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ കിയാ ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ സെൽറ്റോസ് നിരയിലേക്ക് പുതിയ ഔറോറ ബ്ലാക്ക് പേള്‍ നിറം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. നിലവിലെ എക്‌സ്-ലൈൻ മാറ്റ് ഗ്രാഫൈറ്റ് നിറത്തോടൊപ്പം ഈ പുതിയ നിറം കൂടി ചേരുന്നതോടെ സ്വന്തം വാഹനങ്ങള്‍ പേഴ്‌സണലൈസ് ചെയ്യുവാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നു. ഔറോറ ബ്ലാക്ക് പേള്‍ നിറം എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈനുകളെ ഒരുപോലെ മെച്ചപ്പെടുത്തി കൊണ്ട് എക്‌സ്-ലൈനിന്റെ വ്യതിരിക്തമായ സ്‌റ്റൈലിങ്ങിനോട് പൂര്ണ്ണപമായും നീതി പുലര്ത്തുംന്നു. കാറിന്റെ ഇന്റീരിയര്‍ ഇരട്ട ടോണുകളുള്ള ബ്ലാക്ക്, സ്‌പ്ലെന്ഡിഡ് സെയ്ജ് ഗ്രീന്‍ നിറങ്ങളുടെ ഒരു പ്രത്യേക കൂടിച്ചേരലിലൂടേയാണ് സവിശേഷമാക്കിയിരിക്കുന്നത്. ആഢംബരത്തിന്റേയും ആധുനികതയുടേയും ഒരു തലം കൂടി കാറിന് കൂട്ടിച്ചേര്ക്കു ന്നു ഇത്. പുതിയ എക്‌സ്-ലൈന്‍ ബ്ലാക്ക് നിരവധി ഗ്ലോസ് ബ്ലാക്ക് ഫിനിഷ് എലമെന്റുകള്‍ സവിശേഷതയായി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതില്‍ മുന്നിലേയും പിന്നിലേയും സ്‌കിഡ്…
ബംഗ്ലാദേശിൽ വീണ്ടും അക്രമം, 50 പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും അക്രമം. ഞായറാഴ്ച രാത്രി വൈകിയും ഹോം ഗാർഡുകളും (അൻസാർ ഗ്രൂപ്പ്) വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. ഏറ്റുമുട്ടലിൽ 50 പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി അൻസാർ വിഭാഗം പ്രതിഷേധത്തിലായിരുന്നു. അൻസാർ ഗ്രൂപ്പ് ഒരു അർദ്ധസൈനിക വിഭാഗമാണ്. ഇവരുടെ ജോലി സ്ഥിരപ്പെടുത്തണമെന്നാണ് അൻസാർ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. അൻസാർ ഗ്രൂപ്പിലെ നിരവധി പേർ സെക്രട്ടേറിയറ്റിലെത്തി. അവര്‍ ഗേറ്റ് അടച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥനും പുറത്തിറങ്ങാൻ അനുവദിച്ചില്ല. ഇടക്കാല സർക്കാരിലെ മന്ത്രി നഹീദ് ഇസ്‌ലാമും വിദ്യാർത്ഥി സംഘടനയിലെ ചിലരും അകത്ത് തടവിലായി. സെക്രട്ടേറിയറ്റിലെത്താൻ അദ്ദേഹം ഫേസ്ബുക്കിലൂടെ നൂറുകണക്കിന് വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന ആയുർവേദ പരസ്യങ്ങളിലെ പുതിയ നിയമങ്ങൾ സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 1945ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ചട്ടങ്ങളിലെ റൂൾ 170 ഒഴിവാക്കിയ കേന്ദ്രത്തിൻ്റെ വിജ്ഞാപനം ചൊവ്വാഴ്ച സുപ്രീം കോടതി താൽക്കാലികമായി റദ്ദാക്കി. 1945ലെ ചട്ടങ്ങളിലെ റൂൾ 170 തുടർന്നുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നതുവരെ തല്‍സ്ഥിതി തുടരുമെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. റൂൾ 170-ലെ പശ്ചാത്തലം ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളിലെ റൂൾ 170 രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ആയുഷ് മന്ത്രാലയം, 2024 ജൂലൈ 1 ലെ വിജ്ഞാപനത്തിലൂടെ, 1945 ലെ ചട്ടങ്ങളിൽ നിന്ന് റൂൾ 170 ഒഴിവാക്കി. കോടതിയുടെ വിധി ഒഴിവാക്കിയ വിജ്ഞാപനം മുൻ കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിമർശിച്ചു. റൂൾ 170 ഒഴിവാക്കാൻ ശുപാർശ…
ജയസൂര്യയും മുകേഷുമടക്കം നാല് മലയാള നടന്മാർക്കെതിരെ ജൂനിയർ ആർട്ടിസ്റ്റ് മിനു മുനീർ പോലീസിൽ പരാതി നൽകി
കൊച്ചി: നിരവധി അഭിനേതാക്കൾക്കെതിരെയും സാങ്കേതിക പ്രവർത്തകർക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ച നടി മിനു മുനീർ സംസ്ഥാന സർക്കാർ രൂപീകരിച്ച ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി. “2008-2013 കാലയളവിൽ ഈ അഭിനേതാക്കളിൽ നിന്നും സാങ്കേതിക വിദഗ്ധരിൽ നിന്നും ഞാൻ നേരിട്ട ലൈംഗികാതിക്രമ സംഭവങ്ങൾ വെളിപ്പെടുത്തിയതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം എന്നെ സമീപിച്ചത്,” അവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ആലുവ സ്വദേശിനി ഇമെയിൽ വഴി പരാതി നൽകിയത്. നടൻമാരായ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു, മുകേഷ് എന്നിവരെയും അഡ്വക്കേറ്റ് ചന്ദ്രശേഖർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, പ്രൊഡക്ഷൻ കൺട്രോളർ വിച്ചു എന്നിവരെയാണ് ശാരീരികവും വാക്കാലുള്ളതുമായ അധിക്ഷേപം ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ തൻ്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മിനു മുനീര്‍ നടത്തിയ…
പരാതികള്‍ക്ക് പരിഹാരം കാണുന്നതില്‍ ‘അമ്മയ്ക്ക്’ പിഴവ് പറ്റി: പൃഥ്വിരാജ്
കൊച്ചി: നടിമാർ നേരിട്ടുകൊണ്ടിരുന്ന ലൈംഗികാതിക്രമവും മോശം പെരുമാറ്റവും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിൽ മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷന് (അമ്മ) പിഴവ് സംഭവിച്ചുവെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. “ശക്തമായ പരിഹാര നടപടികൾ നടപ്പിലാക്കിക്കൊണ്ട് അസോസിയേഷൻ ഒരു കോഴ്സ് തിരുത്തൽ ആരംഭിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകുകയും വേണം. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ, അത് ഉന്നയിച്ചവർക്ക് മാതൃകാപരമായ ശിക്ഷ നൽകണം,” മലയാള സിനിമാ മേഖലയിലെ അഭിനേതാക്കൾക്കെതിരായ ലൈംഗികാതിക്രമവും മോശം പെരുമാറ്റവും വർദ്ധിച്ചുവരുന്ന ആരോപണങ്ങൾക്കിടയിലാണ് പൃഥ്വിരാജ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. “ഇത് നമ്മുടെ മുന്നിലുള്ള എല്ലാ അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കുന്ന ഒരു പ്രക്രിയയുടെ തുടക്കമാണെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കേണ്ടത് സർക്കാരാണ്,” അദ്ദേഹം പറഞ്ഞു. കുറ്റവാളികളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമോയെന്ന വിഷയത്തിൽ, ഇരകളുടെ പേരുവിവരങ്ങൾ രഹസ്യമായി…