ഉക്രേനിയൻ ഡ്രോണുകൾ റഷ്യയിലെ റോസ്തോവ് മേഖലയിലെ ഒരു എണ്ണ ഡിപ്പോ ആക്രമിക്കുകയും, ഉക്രേനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ (930 മൈൽ) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കിറോവ് മേഖലയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രാദേശിക അധികാരികൾ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. റോസ്തോവ് ഗവർണർ വാസിലി ഗോലുബെവ് കമെൻസ്കി ഡിസ്ട്രിക്ട് ഓയിൽ ഡിപ്പോയിലുണ്ടായ തീപിടിത്തം സ്ഥിരീകരിച്ചെങ്കിലും ആളപായമില്ലെന്ന് ഉറപ്പു നൽകി. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ടെലിഗ്രാമിലൂടെ വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു. റോസ്തോവ് മേഖലയിൽ ഒറ്റരാത്രികൊണ്ട് നാല് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഓയിൽ ഡിപ്പോ ആക്രമണത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. എന്നിരുന്നാലും, റഷ്യൻ സുരക്ഷാ സേവനങ്ങളുമായി ബന്ധമുള്ള ബാസ ടെലിഗ്രാം ചാനൽ, രണ്ട് ഡ്രോണുകൾ കാമെൻസ്‌കി ഓയിൽ ഡിപ്പോയിൽ ഇടിച്ചതായും മൂന്ന് ടാങ്കുകൾ കത്തിച്ചതായും റിപ്പോർട്ട് ചെയ്തു. റഷ്യൻ…
Month: August 2024
ഉത്തർപ്രദേശിൽ കള്ളനോട്ട് അച്ചടിച്ചതിന് നാല് പേർ അറസ്റ്റിൽ
വ്യാജ കറൻസി അച്ചടിച്ച നാലുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് ബുധനാഴ്ച അറിയിച്ചു. അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഒരു മദ്രസയിലെ മുറി ഉപയോഗിച്ചാണ് ഇവര്‍ കള്ളനോട്ട് അച്ചടിച്ചിരുന്നതെന്ന് കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന ഒഡീഷ സ്വദേശിയായ സാഹിർ ഖാൻ എന്ന് തിരിച്ചറിഞ്ഞ സൂത്രധാരൻ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാമിയ ഹബീബി എന്ന മദ്രസയിലെ മുറിയിലാണ് ഇവർ വ്യാജ നോട്ടുകൾ അച്ചടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 4,500 രൂപ മൂല്യമുള്ള നോട്ടുകൾക്ക് 1,500 രൂപ നിരക്കിൽ വ്യാജ നോട്ടുകൾ നൽകുന്ന സംഘത്തിന് പങ്കുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. കഴിഞ്ഞ 3-4 മാസമായി ഓപ്പറേഷൻ തുടരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, മദ്രസ പ്രിൻസിപ്പലിന് നിയമവിരുദ്ധ പ്രവർത്തനത്തെക്കുറിച്ച് അറിയാമെന്നും ലാഭ വിഹിതം ലഭിക്കുന്നുണ്ടെന്നും വ്യക്തമായി. ആകെ 1,30,000 രൂപയുടെ 1,300…
നടൻ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം: വനിതാ ആക്റ്റിവിസ്റ്റുകള്‍
കൊച്ചി: നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മ രംഗത്ത്. സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്ന് വനിതാ സംഘടനാ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നൂറോളം വനിതാ പ്രവർത്തകരാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര, മേഴ്‌സി അലക്‌സാണ്ടർ, ഡോ രേഖ രാജ്, വി പി സുഹ്‌റ, ഡോ സോണിയ ജോർജ്, വിജി പെണ്‍കൂട്ട്, ഡോ സി എസ് ചന്ദ്രിക, ഡോ കെ ജി താര, ബിനിത തമ്പി, ഡോ എ കെ ജയശ്രീ, കെ എ ബീന തുടങ്ങി നൂറോളം പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം: കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത…
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രതികളുടെ പേരുകൾ വെളിപ്പെടുത്തണം: ഫെഫ്ക
കൊച്ചി: മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ അന്വേഷിച്ച കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ കുറ്റവാളികളായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ആവശ്യപ്പെട്ടു. റിപ്പോർട്ടിനെ “മലയാള സിനിമയുടെ ചരിത്രത്തിലെ സുപ്രധാന രേഖ” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, 21 ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ ഗൗരവമായി കാണുന്നു എന്ന് ബുധനാഴ്ച പറഞ്ഞു. റിപ്പോർട്ട് പരസ്യമാക്കിയതിന് ശേഷം ഫെഡറേഷൻ മൗനം പാലിച്ചു എന്ന ആരോപണത്തിൽ, “വൈകാരികവും അപക്വവുമായ പ്രതികരണം” നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും വിശദമായി പഠിച്ച ശേഷം അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നുവെന്നും ഫെഡറേഷൻ പറഞ്ഞു. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഒരു വ്യക്തിയെയും പിന്തുണയ്ക്കില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ വിശകലനവുമായാണ് ഫെഡറേഷൻ പുറത്തുവരുന്നത്. ഇതിന് അന്തിമരൂപം നൽകാൻ സെപ്റ്റംബർ 2 മുതൽ 4 വരെ കൊച്ചിയിൽ…
ഷിരൂരിൽ ഡ്രഡ്ജർ കൊണ്ടുവന്ന് തെരച്ചില്‍ നടത്തും; അർജുൻ്റെ കുടുംബം സിദ്ധരാമയ്യയെ കണ്ടു
കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുൻ്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. അർജുൻ്റെ ഭാര്യാ സഹോദരൻ ജിതിനാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയത്. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തുമെന്ന് സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് കളക്ടർക്ക് നിർദേശം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. എം കെ രാഘവൻ എംപിയും കുടുംബത്തോടൊപ്പമുണ്ടായിരുന്നു. തിരച്ചില്‍ നടത്താന്‍ ഡൈവിംഗിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിംഗ് മെഷീൻ എത്തിച്ച് മണ്ണ് നീക്കിയാലേ തിരച്ചിൽ സാധ്യമാകൂവെന്നും അർജുൻ്റെ വീട് സന്ദർശിച്ച ശേഷം മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു. ഗംഗാവലി നദിയിൽ അർജുനെ തേടി പലതവണ മുങ്ങിത്തപ്പിയ ആളാണ് മാൽപെ. ലോറിയില്‍ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം കണ്ടെടുത്തെങ്കിലും അർജുനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ…
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ല; ശക്തിപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയൊന്നുമുണ്ടാകുകയില്ല: ഇ. ശ്രീധരൻ
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും, അവിടെ വെള്ളം ശേഖരിക്കാൻ ചെറിയ അണക്കെട്ടുകൾ നിർമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാറിന് ഒരു ഭീഷണിയുമുണ്ടാകില്ല. ഇത് ശക്തിപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഒരു ഭീഷണിയും ഉണ്ടാകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലേക്ക് നാല് കിലോമീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും തുരങ്കം നിർമിക്കാമെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം, അണക്കെട്ട് നിർമാണം ചെലവേറിയതാണെന്നും ചൂണ്ടിക്കാട്ടി. ജലനിരപ്പ് 100 അടിയായി നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിർദേശം തമിഴ്‌നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീം കോടതിക്ക് എതിർപ്പുണ്ടാകുകയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടലിന് ശേഷം മുല്ലപ്പെരിയാറിൻ്റെ സുരക്ഷയെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ പരമാവധി സംഭരണശേഷി 152 അടിയും അനുവദനീയമായ…
വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ഡിഎൻഎ പരിശോധന തുടരുന്നു; ഇന്ന് 36 പേരെ തിരിച്ചറിഞ്ഞു
മേപ്പാടി: വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളും ഉൾപ്പെടെ ആകെ 73 സാമ്പിളുകൾ ബന്ധുക്കളിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നതായി കലക്ടര്‍ പറഞ്ഞു. പരിശോധനയിൽ ഒരാളുടെ ഒന്നിലധികം ശരീരഭാഗങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു. കണ്ണൂർ ഫൊണിക്സ് സയൻസ് ലബോറട്ടറിയിലായിരുന്നു പരിശോധന. ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന്, അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നതിനും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഉപയോഗിച്ച് സംസ്‌കരിച്ചു. ഡിഎൻഎ ഫലങ്ങളിലൂടെ തിരിച്ചറിഞ്ഞ 36 പേരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും വിട്ടുനൽകണമെന്ന് അവകാശവാദം ഉന്നയിക്കുന്നവർ സബ്…
ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾക്ക് നിലനിൽക്കാൻ ആകില്ല
കോഴിക്കോട്: ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന രൂപത്തിൽ ലോക വിദ്യാഭ്യാസ ക്രമം പരിവർത്തിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണമേന്മ ലക്ഷ്യമാക്കി വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും പുനക്രമീകരിച്ചില്ലെങ്കിൽ മനുഷ്യ വിഭവശേഷിയുടെവികസനം സാധ്യമാകാതെ വരുമെന്ന് കാലിക്കറ്റ് യൂണി വേഴ്സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീൻ ഡോ മൊയ്തീൻ കുട്ടി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാദ്യാസം വിപണിയിൽ വില കൊടുത്തു വാങ്ങുന്ന ഉത്പന്നമാകുമ്പോൾ ഗുണ മേന്മയുള്ള വിദ്യാഭ്യാസം നല്കാൻ കഴിയാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരും. വിദ്യാഭ്യാസം ഗുണമേന്മയുള്ള ലോകം ജ്ഞാന സമൂഹത്തെ സൃഷ്ടിക്കുവാൻ ധൃതിപ്പെടുന്ന കാലഘട്ടത്തിൽ പിന്നോട്ട് അടിച്ചാൽ രാജ്യത്തിനു പുരോഗതി പ്രാപിക്കാൻ ആകില്ലെന്നുമദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കോളേജുകളിലെ പ്രിൻസിപ്പൽ മാർക്കും കോഡിനേറ്റർ മാർക്കും മാനേജ്മെന്റിനും വേണ്ടി സിജി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ആഗസ്റ്റ് 26 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച്…
“റിസ്ക് എടുക്കണം മച്ചി”: തലസ്ഥാന നഗരിയിലെ ഗ്യാങ്‌സ്റ്റർ കഥയുമായി “മുറ”യുടെ ടീസർ തരംഗമാകുന്നു
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസർ റിലീസായി. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി മില്യൺ കാഴ്ചക്കാരിലേക്കു കുതിക്കുകയാണ് മുറ ടീസർ. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന മുറയുടെ ടീസർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. കപ്പേളക്ക് കിട്ടിയ പ്രേക്ഷക പ്രശംസയും അംഗീകാരങ്ങൾക്കും ശേഷം മുസ്തഫ ഒരുക്കുന്ന മുറ ഒരു വിശ്വൽ ട്രീറ്റ് ആണെന്ന് ടീസർ തന്നെ സൂചിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ…
നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: 2016-ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് മുതിർന്ന നടനും അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് (അമ്മ) മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ യുവതി ആരോപിച്ചതിനെ തുടർന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുവതിയെ അനധികൃതമായി തടങ്കലിൽ വച്ചു ഭീഷണിപ്പെടുത്തിയതിനും സിദ്ദിഖിനെതിരെ കേസെടുത്തിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌തായിരുന്നു പീഢനമെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. മുന്‍പും നടി ഈ ആരോപണം സാമൂഹ്യ മാധ്യമങ്ങളിലടക്കം പങ്കുവെച്ചിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ വീണ്ടും നടി ആരോപണം ഉന്നയിച്ചതോടെയാണ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ദിഖ് രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നല്ല തന്‍റെ ഈ വെളിപ്പെടുത്തലെന്നും, തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച സിദ്ദിഖ് അടക്കമുള്ള നിരവധി പേരെ കുറിച്ച് 2019 മുതൽ…