കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. ലൈംഗിക ആരോപണം ഉയര്‍ന്നതോടെ നടന്‍ സിദ്ദിഖ് രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനായാണ് യോഗം.പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്.താരങ്ങളില്‍ പലര്‍ക്കും നേരെയുള്ള ആരോപണങ്ങളെത്തുടര്‍ന്ന് സംഘടന കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. വനിതാ ജനറല്‍ സെക്രട്ടറിയെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി കൊണ്ടുവരാനുള്ള സാധ്യതകളും ഒരു വിഭാഗം പരിശോധിക്കുന്നുണ്ട്.വനിതാ അംഗം സെക്രട്ടറിയായി വന്നാല്‍ പൊതു സ്വീകാര്യത കിട്ടുമെന്നും ഡബ്ല്യുസിസിയുമായി അടക്കം ചര്‍ച്ചകള്‍ നടത്താന്‍ സഹായകമാകുമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. കുഞ്ചാക്കോ ബോബനെയോ പ്രിഥ്വി രാജിനെയൊ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പിന് മുന്‍പേ അമ്മ നീക്കം നടത്തിയിരുന്നു. അന്ന് വിസമ്മതിച്ചവര്‍ പുതിയ സാഹചര്യത്തില്‍ നേതൃനിരയിലേക്ക് വരുമോ…
Month: August 2024
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആറൻമുളയിൽ ഇന്ന് അഷ്ടമി രോഹിണി വള്ളസദ്യ നടക്കും
ഇന്ന് അഷ്ടമി രോഹിണി. പിറന്നാൾ ദിനത്തിൽ ഉണ്ണി കണ്ണനെ കാണാൻ പതിനായിരങ്ങളാണ് ഗുരുവായൂരിലേക്ക് ഒഴുകുന്നത്. കൂടാതെ ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11 ന് തുടങ്ങുന്ന സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. ആറൻമുള ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇന്ന് വിശേഷാൽ പൂജ ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. ക്ഷേത്ര ആനക്കൊട്ടിലിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭഗവാന് സദ്യ സമർപ്പിക്കും. 52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷം പേരോളം അഷ്ടമരോഹിണി സദ്യയിൽ പങ്കുചേരും. ആനക്കൊട്ടിലിന്റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലംവരെയുള്ള സ്ഥലം 52 കരനാഥന്മാർക്ക് ഭക്ഷണം വിളമ്പും. കഴിഞ്ഞ മൂന്ന് വർഷമായി വള്ളസദ്യയൊരുക്കിയ സി.കെ ഹരിശ്ചന്ദ്രനാണ് ഇത്തവണയും പാചകം ചെയ്യുന്നത്. 250 പറ അരിയുടെ സദ്യയാണ് തയ്യാറാക്കുന്നത്. 44 കൂട്ടം വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 75 പാചകക്കാർ ഉൾപ്പടെ 350-ലേറെ പേരും ചേർന്നാണ്…
ലൈംഗികാരോപണങ്ങളുമായി മലയാള സിനിമാ രംഗം പുകയുന്നു: മണിയന്‍ പിള്ള രാജു, ഇടവേള ബാബു, മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെ നടി രംഗത്ത്
മലയാള സിനിമയിലെ മുൻനിര താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെയാണ് നടി ലൈംഗികാരോപണം ഉന്നയിച്ചത്. ജയസൂര്യ, മുകേഷ്, ഇവള ബാബു, മണിയൻപിള്ള രാജു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പറയുന്നു. 2008ൽ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് തനിക്ക് ജയസൂര്യയിൽ നിന്ന് മോശം അനുഭവമുണ്ടായതെന്ന് നടി പറഞ്ഞു. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഇടവേള ബാബു മോശമായി പെരുമാറിയെന്നും നടി വെളിപ്പെടുത്തി. സിനിമാ സെറ്റിൽ വച്ച് ലൈംഗികാഭിലാഷത്തിനായി മുകേഷ് തന്നെ സമീപിച്ചതായും നടി പറഞ്ഞു. “മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഡ്വക്കേറ്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവര്‍ ശാരീരികമായും മാനസികമായും നടത്തിയ പീഡനങ്ങൾ തുറന്നുകാട്ടാനാണ് ഈ പോസ്റ്റ്.…
ഹാറൂണ്‍ (10) ബോസ്റ്റണില്‍ നിര്യാതനായി
ബോസ്റ്റണ്‍: ബോസ്റ്റണില്‍ ഐ.ടി. എഞ്ചിനീയറായ ആലുവ സ്വദേശിയും മുന്‍ നിയമസഭാ സ്പീക്കര്‍ കെ.എം. സീതി സാഹിബിന്റെ പൗത്രന്‍ മുന്‍ വാണിജ്യ വകുപ്പു ജോയിന്റ് കമ്മീഷണര്‍ കെ.എം.അല്‍ത്താഫിന്റെ മകനുമായ റിഫാദിന്റെ മകന്‍ ഹാറൂണ്‍ (10) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ആലുവ നമ്പൂരിമഠം-കോട്ടപ്പുറത്ത് കുടുംബാംഗമാണ്. മാതാവ് ഷെബ്രീന്‍ ചെങ്കോട്ട ഹെറിഫോഡില്‍ നവാസിന്റെ മകളും കൊല്ലം ഈച്ചംവീടന്‍ കുടുംബാംഗവുമാണ്. സഹോദരന്‍: ഹൈദര്‍. ഖബറടക്കം തിങ്കളാഴ്ച ബോസ്റ്റണില്‍ നടക്കും.
നിരവധി മരുന്നുകള്‍ കേന്ദ്ര സർക്കാർ നിരോധിച്ചു; വാങ്ങുന്നതിന് മുമ്പ് വാർത്തകൾ പരിശോധിക്കണമെന്ന് അധികൃതര്‍
ന്യൂഡൽഹി: പനി, വേദന, ജലദോഷം, അലർജി എന്നിവയ്‌ക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകൾ മനുഷ്യർക്ക് അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന കാരണത്താല്‍ കേന്ദ്ര സർക്കാർ നിരോധിച്ചു. FDC മരുന്നുകൾ ഒരു നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ ഉൾക്കൊള്ളുന്നവയാണ്, അവയെ കോക്ടെയ്ൽ മരുന്നുകൾ എന്നും വിളിക്കുന്നു. ആൻറി ബാക്ടീരിയൽ മരുന്നുകൾ ഉൾപ്പെടെയുള്ള ഈ കോമ്പിനേഷനുകൾക്ക് ചികിത്സാ ന്യായീകരണമില്ലെന്നും മനുഷ്യൻ്റെ ആരോഗ്യത്തിന് അപകടസാധ്യതയുണ്ടെന്നും വിദഗ്ധ സമിതിയും ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡും (ഡിടിഎബി) കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഓഗസ്റ്റ് 12 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമനുസരിച്ച്, നിരോധിച്ച മരുന്നുകളിൽ അസെക്ലോഫെനാക് 50 മില്ലിഗ്രാം + പാരസെറ്റമോൾ 125 മില്ലിഗ്രാം ഗുളികകൾ, മെഫെനാമിക് ആസിഡ് + പാരസെറ്റമോൾ കുത്തിവയ്പ്പ്, സെറ്റിറൈസിൻ എച്ച്സിഎൽ + പാരസെറ്റമോൾ + ഫെനൈലെഫ്രിൻ എച്ച്സിഎൽ, ലെവോസെറ്റിറൈസിൻ…
പരുന്തും കോഴിയും (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ
പരുന്തു പറക്കും പോൽ മാനത്തു പറക്കുവാൻ പരുങ്ങി നടക്കുന്ന കോഴിക്കു കഴിയുമോ? പറക്കാൻ പഠിച്ചൊരാ നാളുതൊട്ടാകാശത്തിൽ കറങ്ങും പരുന്തിനു വിണ്ണുതാനതിമുഖ്യം ! പറക്കാൻ കഴിയുമോ?കഴിയില്ലയോ? യെന്നു പറയാനാവില്ലതു ശ്രമിക്കുന്നതു വരെ! ‘ആയിരം കാതം ദൂരം നടക്കാനാണെങ്കിലും ആദ്യത്തെ കാൽവയ്പ്പല്ലോ മുഖ്യമാം ഘടകവും’! ‘എനിക്കു കഴിയുമെന്ന’ വിശ്വാസമൊന്നല്ലയോ എപ്പോഴും വിജയത്തിലെത്തിയ്ക്കുന്നതു നമ്മെ! ‘എന്നാലതാവില്ലെന്നു’ മനസ്സു ചോന്നെന്നാലും ‘എന്നാലതാവുമെന്നു’ മാറ്റി നാം ചൊല്ലിക്കണം! നല്ലതിനാണെന്നാകിൽ നന്മ താൻ ഫലമെങ്കിൽ നമുക്കു നമ്മെത്തന്നെ മാറ്റുവാൻ പഠിക്കണം! മനസ്സു ചൊല്ലുന്നതു ശരിയോ തെറ്റോ യെന്നു- മറിയാൻ പുനർ പുനർ ചിന്തനം ചേയ്യേണം നാം! ആർത്തനായിരിക്കാതെ, ആരെയും ഭയക്കാതെ തന്നാലാതാവുമെന്നു തിരുത്തി ചിന്തിപ്പോരേ, സന്ദേഹമെന്യേ ചൊല്ലാം, ആശയും’, സ്വപ്നങ്ങളും സന്തോഷ പ്രദായിയായ് സാക്ഷാത്കരിക്കും നാളെ! പരുന്തു പറക്കും പോൽ കോഴിയും പറക്കുമ്പോൾ പറക്കില്ലെന്നു ചൊന്നോർ വിസ്മയസ്തബ്ധരാകും! വെടിയൂ, അപകർഷ ചിന്തയും സങ്കോചവും വെന്നിക്കൊടി പാറട്ടെ,…
കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റ ജനന തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍
ഒഹായോ : കൊളംബസ് സെന്‍റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റ ഈ വര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിൽ നടത്തപ്പെടും. തിരുനാളിന്റെ നടത്തിപ്പിനായി സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. ജിൻസൺ സാനി, ദീപു പോൾ (ട്രസ്റ്റീമാര്‍), സോണി ജോസഫ് & ഷൈജൻ ജോസ് (പെരുന്നാള്‍ കണ്‍വീനര്‍മാര്‍), ബബിത ഡിലിന്‍ (ഇന്‍വിറ്റേഷന്‍ കമ്മിറ്റി), ചെറിയാൻ മാത്യു (ലിറ്റര്‍ജി), അരുണ്‍ ഡേവിസ് (ക്വയര്‍), സുജ അലക്സ് (പ്രസുദേന്തി/പ്രദക്ഷിണം), ജാനറ്റ് ജോസഫ് (ചര്‍ച്ച് ഡെക്കറേഷന്‍), ലിയാ ജോസ് (കള്‍ച്ചറല്‍ & പബ്ലിക് മീറ്റിങ്), അജോ ജോസഫ് & ജോബി ജോസഫ് (ഔട്ട്ഡോര്‍ ഡെക്കറേഷന്‍ & ഹാള്‍ സെറ്റപ്പ് ), റോഷന്‍ അലക്സ് (ഫോട്ടോഗ്രാഫി & വീഡിയോ), ഷിനൊ മാച്ചുവീട്ടില്‍…
ഇലോൺ മസ്‌ക് തന്റെ കാബിനറ്റില്‍ ചേരാന്‍ സാധ്യതയില്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കും മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സഹകരണത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ പുതിയ ഉയരങ്ങളിലെത്തി. ട്രംപ് തൻ്റെ സാങ്കൽപ്പിക കാബിനറ്റിൽ മസ്‌കിന് ഒരു സ്ഥാനം വാഗ്ദാനം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകിയിരുന്നെങ്കിലും, തൻ്റെ ബിസിനസ്സുകളോടുള്ള ടെസ്‌ല സിഇഒയുടെ പ്രതിബദ്ധത അത്തരം ഒരു നിയമനത്തെ നിരാകരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. മുൻ നേവി സീൽ ഷോൺ റയാനുമായി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ, തൻ്റെ ഭരണത്തിൽ മസ്‌കിൻ്റെ സാധ്യമായ പങ്കിനെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ ട്രംപ് വെളിപ്പെടുത്തിയിരുന്നു. “അദ്ദേഹം വൻകിട ബിസിനസ്സുകളും മറ്റും നടത്തുന്നു, അതിനാൽ അദ്ദേഹത്തിന് എന്റെ ഓഫര്‍ സ്വീകരിക്കാന്‍ കഴിയില്ല. അദ്ദേഹം ഭരണകൂടത്തില്‍ ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല,” ട്രംപ് പ്രസ്താവിച്ചതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. മസ്‌കിനെ കാബിനറ്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ട്രംപിൻ്റെ മുൻകാല നിർദ്ദേശത്തെ തുടർന്നാണ് ഈ അഭിപ്രായം. ഓഫർ നിലനിൽക്കുമ്പോൾ…
ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു
ഗാർലാൻഡ് (ഡാളസ്): ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു. ഗാർലാൻഡ് ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ ആഗസ്റ് 22 ഞായറാഴ്ച വൈകീട്ട് ചേർന്ന യോഗത്തിൽ സ്റ്റേറ്റ് കൺസർവേറ്റീവ് ഫോറം പ്രസിഡന്റ് ടോം വിരിപ്പൻ(ഹൂസ്റ്റൺ ) അധ്യക്ഷത വഹിച്ചു.റവ ഷാജി കെ ഡാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സംസ്ഥാന ചെയര്മാന് ഡാൻ മാത്യൂസ് യോഗം വി ളിച്ചു ചേർത്തത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു .തുടർന്നു സാക്കി ജോസഫ് ടെക്സസ് കൺസർവേറ്റീവ് ഫോറം ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി . നവംബറിലെ അമേരിക്കൻ പ്രസിഡണ്ട് തിരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം ഉറപ്പിക്കുന്നതിനു എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ടോം വിരിപ്പൻ അഭ്യർത്ഥിച്ചു.തുടർന്ന സംഘടനാ നേതാക്കകളായ സാബു ജോസഫ് സക്കി ജോസഫ്,സിബി പള്ളാട്ടുമഠത്തിൽ,സജി സാമുവൽ സന്തോഷ് കാപ്പിൽ – ഐഒസി ഡാലസ്,മാർട്ടിൻ പടേറ്റി – ടെക്സസ് ഇന്ത്യ കോലിഷൻ,ജോൺസൺ കുരുവിള,ജെയ്‌സൺ…
എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ – 86) ഫിലഡൽഫിയായിൽ നിര്യാതനായി; സാംസ്‌കാരം നാളെ
ഫിലഡൽഫിയ: എരുമേലി മുക്കൂട്ടുതറയിൽ പുളിക്കച്ചിറ വീട്ടിൽ പരേതനായ ഇട്ടി എബ്രഹാമിന്റെയും പരേതയായ അന്നമ്മ ഇട്ടിയുടെയും ഇളയ മകൻ എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ – 86) ഫിലഡൽഫിയയിൽ നിര്യാതനായി. പരേതന്റെ പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ഓഗസ്റ്റ് 27, 2024 ചൊവ്വാഴ്ച (നാളെ) ഫിലഡൽഫിയ അൻഡ്രു അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽവച്ച് നടത്തപ്പെടും. (ST. THOMAS INDIAN ORTHODOX CHURCH,1009 UNRUH AVE, PHILADELPHIA, PA 19111) നാളെ രാവിലെ 9:00 AM മുതൽ 12:00 PM വരെയുള്ള സമയങ്ങളിലാണ് പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. പള്ളിയിൽവച്ച് നടത്തപ്പെടുന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം, ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിലെ, സെന്റ്. തോമസ് ഐ.ഒ.സി സെമിത്തേരി സെക്ഷനിൽ സംസ്ക്കാരം നടക്കും. (FOREST HILL CEMETERY, 101 BYBERRY RD, HUNTINGDON VALLEY, PA 19006). സംസ്ക്കാര…