തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം “വിമർശന അസ്ത്രങ്ങൾ” അസ്സോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ)ക്ക് നേരെ മാത്രമാണെന്ന് നടനും അമ്മ മുൻ പ്രസിഡൻ്റുമായ മോഹൻലാൽ ശനിയാഴ്ച (ആഗസ്റ്റ് 31) പറഞ്ഞു. റിപ്പോർട്ടിൽ എടുത്തുകാണിച്ച പ്രശ്നങ്ങൾക്ക് ഉത്തരം നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 19 ന് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഈ ആഴ്ച ആദ്യം അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് മാധ്യമങ്ങളുമായുള്ള തൻ്റെ ആദ്യ മുഖാമുഖത്തില്‍, പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് താൻ ഒരിക്കലും ഓടിപ്പോയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു. “ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായപ്പോൾ മോഹൻലാൽ എവിടെയാണ് അപ്രത്യക്ഷനായതെന്നാണ് ആളുകൾ ചോദിക്കുന്നത്. ഞാൻ ഒന്നിൽ നിന്നും ഒളിച്ചോടിയിട്ടില്ല. എനിക്ക് വിവിധ നഗരങ്ങളിൽ വ്യക്തിപരമായ പ്രതിബദ്ധതകൾ ഉണ്ടായിരുന്നു, പിന്നീട് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായ എൻ്റെ ഭാര്യയുടെ കൂടെ കഴിയേണ്ടി വന്നു. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൻ്റെ അവസാന…
Month: August 2024
മധുരയിൽ നിന്ന് ബെംഗളൂരു, ചെന്നൈ സെൻട്രൽ മുതൽ നാഗർകോവിൽ വരെ: മൂന്ന് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ന് ഉദ്ഘാടനം ചെയ്യും. ഈ കൂട്ടിച്ചേർക്കൽ നിലവിൽ 280 ലധികം ജില്ലകളിലായി പ്രവർത്തിക്കുന്ന 100-ലധികം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വിപുലമായ ശൃംഖലയെ കൂടുതൽ വിപുലീകരിക്കും. Prime Minister @narendramodi to flag off three #VandeBharatExpress trains today.@RailMinIndiapic.twitter.com/crbrxqAQ3V — All India Radio News (@airnewsalerts) August 31, 2024 പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വിശദാംശങ്ങൾ 1. ചെന്നൈ സെൻട്രൽ മുതൽ നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസ് റൂട്ടും സമയവും: ചെന്നൈ സെൻട്രലിൽ നിന്നാണ് ട്രെയിൻ ഔദ്യോഗികമായി ആരംഭിക്കുന്നതെങ്കിലും ചെന്നൈ എഗ്മോറിൽ നിന്ന് സ്ഥിരമായി സർവീസ് നടത്തും. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ഇത് പ്രവർത്തിക്കും. ട്രെയിൻ നമ്പർ…
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇ പി ജയരാജനെ നീക്കി
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇ പി ജയരാജനെ നീക്കി. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതിയോഗത്തിലാണീ തീരുമാനം എടുത്തത്. ഇ പി ജയരാജന്‍ ഇന്ന് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. പ്രകാശ് ജവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു. ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജൻ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തന്റെ മകന്റെ വീട്ടില്‍ വന്ന് ജാവദേക്കര്‍ കണ്ടിരുന്നുവെന്ന് ജയരാജൻ സമ്മതിക്കുകയായിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച്ചയില്‍ ഇ പി ജയരാജനെ നേരത്തെ സിപിഐഎം ന്യായീകരിച്ചിരുന്നു. ഇ പി ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നായിരുന്നു സിപിഐംഎം സംസ്ഥാന സെക്രട്ടറി എം…
ബലാത്സംഗക്കേസ്: അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ്
കൊച്ചി: ബലാത്സംഗക്കേസിൽ അന്വേഷണ സംഘത്തോട് സഹകരിക്കാതെ മുകേഷ് എംഎൽഎ. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ ഫ്ലാറ്റിന്റെ താക്കോൽ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് ഫ്ലാറ്റിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങുകയായിരുന്നു. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിന്റെ രാജിക്കാര്യം ചർച്ചയായില്ല. ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാണ്. തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന വാദം സാധൂകരിക്കാൻ ആവശ്യമായ തെളിവുകൾ മുകേഷ് പാർട്ടി നേതൃത്വത്തിന് കൈമാറും എന്നാണ് സൂചന. അതേസമയം, സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം കാട്ടിയെന്ന യുവാവിന്റെ പരാതിയിൽ സംവിധായകന്‍ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.…
മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്‌ക്ക് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്‌ക്ക് മാധ്യമങ്ങളെകാണും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയിലെ കൂട്ട രാജിക്കു ശേഷമാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. ഇന്നു രാവിലെയോടെ അദ്ദേഹം തിരുവനന്തപരത്ത് എത്തി. മൂന്നു പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹത്തിന്റെ വരവ്. ഇന്ന് ഉച്ചയോടെ അദ്ദേഹം മാധ്യമങ്ങളെ കാണും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചോ, വെളിപ്പെടുത്തലുകളെ കുറിച്ചോ ഇതുവരെ മോഹന്‍ലാല്‍ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് കേരളം. ഉച്ചയ്‌ക്ക് 12 മണിക്ക് വഴുതക്കാട്ടെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് മോഹന്‍ലാല്‍ നിര്‍വഹിക്കും. അതിനു ശേഷമാകും അദ്ദേഹം മാധ്യമങ്ങളെ കാണുക. കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ലാല്‍. ടീമുകളെ പരിചയപ്പെടുത്തല്‍, ട്രോഫി അനാവരണം തുടങ്ങിയ ചടങ്ങുകളും നടക്കും. അതിനു ശേഷം ഉച്ചയ്‌ക്ക് 2.30ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നടക്കുന്ന…
ഇന്ത്യൻ വോളീബോൾ ടീം മുൻ അംഗം തലവടി മണക്ക് കറുകയിൽ എം.ജെ അലക്സാണ്ടർ അന്തരിച്ചു
ആലുവ/ എടത്വാ: ഇന്ത്യൻ വോളീബോൾ ടീം അംഗവും തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ തലവടി മണക്ക് കറുകയിൽ എം.ജെ അലക്സാണ്ടർ (അലക്സ് -79)അന്തരിച്ചു. സംസ്ക്കാരം സെപ്റ്റംബർ 1ന് 2.30ന് ആലുവ സെന്റ് ജോൺസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: കൊല്ലം മുളമൂട്ടിൽ കുടുംബാംഗം അമ്മിണി. മക്കൾ: അൻപു അലക്സ്, അൻസു അലക്സ്. മരുമക്കൾ :തിരുവല്ല പുലിപ്ര ചെറിയാൻ വർഗ്ഗീസ്, തിരുവനന്തപുരം മാള ഉക്കൻ വീട്ടിൽ സൂരജ്. സഹോദരിമാർ: കുഞ്ഞുമോൾ, ആലീസ്, മോളി, ജോയമ്മ. കളമശ്ശേരി പ്രീമിയര്‍ ടയേഴ്സില്‍ നിന്നും വിരമിച്ച് ആലുവ ചൂണ്ടിയിൽ ആയിരുന്നു താമസം.1982ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ റഫറിയായിരുന്നു. നിര്യാണത്തില്‍ തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന അനുശോചനം രേഖപ്പെടുത്തി.
നക്ഷത്ര ഫലം (ഓഗസ്‌റ്റ് 31 ശനി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. വിവിധ കാര്യങ്ങള്‍ നിങ്ങളെ വേവലാതിപ്പെടുത്തിയേക്കാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിക്കും. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആളുകളുമായുളള വാദങ്ങളും മോശമായ പെരുമാറ്റവും ഇന്നത്തെ ദിവസം ഒഴിവാക്കുക. തെറ്റിധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്ത് നിന്ന് നല്ല വാർത്തകൾ കേള്‍ക്കാന്‍ സാധ്യത. കന്നി: പ്രതാപവും സാമൂഹിക അംഗീകാരവും നിങ്ങളെ ഇന്ന് സന്തോഷമുളളതാക്കുന്നതായിരിക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് നല്ല സമ്പത്ത് ലഭിക്കാനുളള സാധ്യതയുണ്ട്. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുളള സാധ്യതയുണ്ട്. തുലാം: നിങ്ങളുടെ വീട്ടിലെയും ജോലി സ്ഥലത്തെയും സ്വരച്ചേർയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായിട്ടുളള സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്നതായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്പാദനക്ഷമതയിൽ തൃപ്‌തരാകും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. നിയമ കാര്യങ്ങളില്‍ നീതി ലഭിക്കും വരെ പോരാട്ടം തുടരുക. വൃശ്ചികം: മാനസികമായും…
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആനന്ദ് ബസാർ ആകർഷകമായി
ഡാളസ് :ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് വര്ഷം തോറും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാർ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതൽ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ (7300 റഫ് റൈഡേഴ്സ് ട്രയൽ,ഫ്രിസ്കോ, TX 75034)വിവിധ പരിപാടികളോടെ ആഘോഷിച്ചു വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു ബാനറും ദേശീയ പതാകകളും കൈകളിലേന്തി ആകർഷകമായ സ്വാതന്ത്ര ദിനപരേഡിനുശേഷം ചേർന്ന് പൊതുസമ്മേളനം ഇന്ത്യാ അമേരിക്ക ദേശീയ ഗാനാലാപത്തിനുശേഷം ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ .ഡി സി മഞ്ചുനാഥ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഗാർലാൻഡ് ,ഫ്രിസ്കോ സിറ്റി ഒഫീഷ്യൽസ് ആശംസകൾ നേർന്ന് സംസാരിച്ചു ഇന്ത്യാ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് മുൻ പ്രസിഡൻ്റ്മാരെ സമ്മേളനത്തിൽ ആദരിച്ചു .നിലവിലുള്ള പുതിയ ഭാരവാഹികളെ പ്രസിഡന്റ് സുഷമ മൽഹോത്ര പരിചയപ്പെടുത്തി. കനിക കപൂർ & റോബോ ഗണേഷ് എന്നിവരുടെ ആകർഷകമായ ഗാനാലാപനം , പരേഡ്,…
ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ‘ആവണി തെന്നൽ 2024’ സെപ്റ്റംബർ 7ന്
ഹൂസ്റ്റൺ ലീഗ് സിറ്റി : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വിപുലമായ ഒരു പരിപാടിയായി രൂപകൽപ്പന ചെയ്തിരിക്കുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങൾക്കു മാത്രമല്ല, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസുകൾക്കും പങ്കാളിത്തം നൽകുന്ന ഒരു വേദിയാകും. പരിപാടികൾ രാവിലെ 9.00 മണിക്ക് മാവേലിയുടെ എഴുന്നള്ളിപ്പുമായാണ് തുടങ്ങുക. ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗ്ഗം വള്ളങ്ങളുടെയും ബോട്ടുകളുടെയും അകമ്പടിയോടെ എത്തുന്ന മാവേലിയെ, ലീഗ് സിറ്റി മലയാളികൾ ചെണ്ടമേളത്തിൻറെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേൽക്കും. അന്നേ ദിവസം, കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും, പുലികളിയും, നാടൻപാട്ടുകളും ഉൾപ്പെടെയുള്ള വിവിധ കലാവിരുന്നുകളും അരങ്ങേറും. ഉച്ചയോടെ വിഭവസമൃദ്ധമായ ഓണസദ്യയും, തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വടംവലി, ഉറിയടി, ചാക്കിലോട്ടം തുടങ്ങിയ പത്തോളം മത്സരങ്ങളും നടക്കും. വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരിക്കും. ഈ വര്‍ഷം, ഓണത്തിന്…
ഒറിഗോണിലെ ടൗൺ ഹൗസുകളുടെ നിരയിലേക്ക് ചെറുവിമാനം തകർന്ന് 3 പേർ മരിച്ചു
ഒറിഗോണ് :ഓറിയിലെ ഫെയർവ്യൂവിലെ ഒരു വിമാനത്താവളത്തിന് സമീപമുള്ള റെസിഡൻഷ്യൽ പരിസരത്ത് ശനിയാഴ്ച രാവിലെ ഒരു ചെറിയ വിമാനം തകർന്നുവീണു തുടർന്ന് വലിയ തീപിടിത്തം ഉണ്ടായതായും അധികൃതർ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരെയും ഒരു വീട്ടിൽ നിന്ന് ഒരാളെയും കാണാതായതായി അദ്ദേഹം പറഞ്ഞു. പിനീട് മൂന്നുപേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു പ്രാദേശിക സമയം രാവിലെ 10:30 ഓടെ ടൗൺ ഹൗസുകളുടെ നിരയിൽ ഇടിക്കുമ്പോൾ വിമാനത്തിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും ഉണ്ടായിരുന്നു, തീ രണ്ട് യൂണിറ്റുകളിൽ നിന്ന് നാലിലേക്ക് പടർന്നുവെന്ന് ഗ്രെഷാമിലെ ഗ്രെഷാം ഫയർ ഡിപ്പാർട്ട്‌മെൻ്റ് ചീഫ് സ്കോട്ട് ലൂയിസ് പറഞ്ഞു. കുറഞ്ഞത് അഞ്ച് കുടുംബങ്ങളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ടൗൺ ഹൗസുകളുള്ള ഒരു അയൽപക്കത്തെ ഒരു കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോ ഫൂട്ടേജിൽ കാണിച്ചു.