മിഷിഗണ്‍: കുട്ടികളുടെയും മുതിർന്നവരുടെയും ആയിരക്കണക്കിന് നഗ്നവീഡിയോകൾ രഹസ്യമായി പകർത്തിയതിന് ഇന്ത്യൻ ഡോക്ടറെ അറസ്റ്റു ചെയ്തു. അധികാരികൾ വീഡിയോകൾ കണ്ടെത്തിയതിനെത്തുടർന്ന് മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിൽ 40 കാരനായ ഒമര്‍ എജാസ് എന്ന ഡോക്ടർക്കെതിരെ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചുമത്തിയാണ് അറസ്റ്റു ചെയ്തത്. കുട്ടികളുടെയും മുതിർന്നവരുടെയും വീഡിയോകൾ പകർത്തുന്നതിനായി കുളിമുറിയിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും തൻ്റെ വീട്ടിലും ഡോക്ടർ ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ആറ് വർഷമായി കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങളും വീഡിയോകളും റെക്കോർഡ് ചെയ്തതുൾപ്പെടെ ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾക്ക് 2 മില്യൺ ഡോളർ ബോണ്ടിലാണ് ഡോക്ടറെ ജയിലിലടച്ചത്. 13,000 വീഡിയോകളാണ് പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ നിന്ന് 15 പെന്‍ഡ്രവുകളും ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കൽ ബൗച്ചാർഡ് തൻ്റെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത “ഏറ്റവും ശല്യപ്പെടുത്തുന്ന ലൈംഗിക…
Month: August 2024
പുതു തലമുറയ്ക്ക് വേനലവധി ആഘോഷകരാമാക്കി നേർമയുടെ സമ്മർ ക്യാമ്പുകൾ
എഡ്മിന്റൻ : മലയാളി കുട്ടികൾക്കായി അവരുടെ വേനലവധിയിൽ എല്ലാ വർഷവും NERMA ഒരുക്കുന്ന Summer Camps വളരെയധികം മലയാളികളുടെ ശ്രദ്ധയാകർഷിച്ചു വരുന്നു. കുട്ടികൾക്ക് വേണ്ടി രണ്ടു തരത്തിലുള്ള ക്യാമ്പുകളാണ് നേർമ എല്ലാ വർഷവും നടത്തി വരുന്നത്. Kids‘s Summer Camp : 6 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി ഈ വർഷം June 28,29 & 30 തിയതികളിലായി ത്രിദിന ക്യാമ്പ് നടത്തപ്പെട്ടു. പലതരം രസമുള്ള കളികളിലൂടെയും മറ്റു ക്രാഫ്റ്റ് ആക്ടിവിറ്റീസ് -കളിലൂടെയും കുട്ടികൾക്ക് പുതിയ അറിവുകൾ പകരാൻ ക്യാമ്പ് സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒപ്പം പാട്ടും ഡാൻസും ഉൾപ്പെടുത്തി അത്യന്തം രസകരമായ രീതിയിൽ തന്നെ ക്യാമ്പ് തരപ്പെടുത്തിയിരുന്നു. Teen‘s Residential Summer Camp : 12 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള യുവതലമുറയ്ക്കായി NERMA ഒരുക്കിയ റെസിഡൻഷ്യൽ ക്യാമ്പ് എടുത്തു പറയേണ്ട ഒന്നാണ്. August…
വിശ്വാസത്തിൽ ഊന്നി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന ബഹിരാകാശയാത്രികർ
നാസ :ക്രിസ്ത്യൻ ബഹിരാകാശയാത്രികർ ബഹിരാകാശത്ത് കുടുങ്ങിയപ്പോൾ അവരുടെ വിശ്വാസത്തിൽ ഊന്നി നിൽക്കുന്നതായി റിപ്പോർട്ട് ഒറ്റപ്പെട്ടുപോയ രണ്ട് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്ത് നിന്ന് വീട്ടിലെത്തിക്കാൻ നാസ പ്രവർത്തിക്കുന്നത് ലോകം ഉറ്റുനോക്കി കാത്തിരിക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ വിശ്വാസവും പ്രവർത്തിക്കുന്നത് ഞങ്ങൾ കാണുന്നു. നാസ ബഹിരാകാശയാത്രികൻ ബാരി വിൽമോറും ടെസ്റ്റ് പൈലറ്റും ഇന്ത്യൻ വംശജയുമായ സുനി വില്യംസും ആഴ്ചകൾക്ക് മുമ്പ് അവരുടെ ദൗത്യത്തിൽ നിന്ന് മടങ്ങേണ്ടതായിരുന്നു, എന്നാൽ എഞ്ചിൻ തകരാർ അത് തടഞ്ഞു. സഹക്രിസ്ത്യാനികൾ അവരുടെ സുരക്ഷിതത്വത്തിനായി പ്രാർത്ഥിക്കുമ്പോൾ, ദീർഘകാല സഭാ മൂപ്പനായ വിൽമോറിനും വില്യംസിനും ബഹിരാകാശത്ത് വിശ്വാസത്തിൻ്റെ പ്രധാന പരിശോധനയിലാണ് അജ്ഞാതരെ അഭിമുഖീകരിച്ചുകൊണ്ട്, നാസയും അതിൻ്റെ ഒറ്റപ്പെട്ട ജോലിക്കാരും എല്ലാ ഓപ്ഷനുകളും പരിശോധിക്കുകയും രണ്ടുതവണ പരിശോധിക്കുകയും ചെയ്യുന്നു, അങ്ങനെ അവർക്ക് വീട്ടിലെത്താനാകും. ത്രസ്റ്റർ തകരാറുകളും ഹീലിയം ചോർച്ചയും കാരണം ബോയിംഗ് സ്റ്റാർലൈനർ നിർത്തിവച്ചിരിക്കുകയാണ്. നാസ ചീഫ് ബഹിരാകാശയാത്രികൻ ജോ അകാബ…
HUDMA മെഗാ ഓണാഘോഷം ഓഗസ്റ്റ് 24 ശനിയാഴ്ച
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടി ഈ വര്‍ഷത്തെ പ്രഥമ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹഡ്സണ്‍ മലയാളി അസ്സോസിയേഷന്‍ (HUDMA) ഭാരവാഹികള്‍ അറിയിച്ചു. പേള്‍റിവറിലുള്ള പേള്‍ റിവര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ഓഗസ്റ്റ് 24-ാം തിയ്യതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഓണാഘോഷങ്ങള്‍ അരങ്ങേറുക. 11 മണി മുതല്‍ സിത്താര്‍ പാലസ്, കറി ആന്റ് സ്പൈസസ് എന്നീ റസ്റ്റോറന്റുകള്‍ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണ സദ്യ ആരംഭിക്കും. ആയിരത്തോളം പേരെയാണ് സദ്യക്ക് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണി മുതല്‍ ഹഡ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ആരംഭിക്കും. 2:00 മണിക്ക് മഹാബലിയുടെ വരവേല്‍പ്. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. 3:00 മണിക്ക് ‘സാധക’ എന്റര്‍ടൈന്‍മെന്റ്സ് നേതൃത്വം നല്‍കുന്ന, ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ‘ഒരു നറു പുഷ്പമായ്’ ഗാനമേള ആരംഭിക്കും. പ്രശസ്ത ഗായകരായ പണ്ഡിറ്റ്…
ഹാരിസ്-വാൾസ് കാമ്പെയ്‌നെ പിന്തുണച്ചു ടോക്ക് ഷോ അവതാരക ഓപ്ര വിൻഫ്രി
ചിക്കാഗോ :ബുധനാഴ്ച രാത്രി ഹാരിസ്-വാൾസ് കാമ്പെയ്‌നെ പിന്തുണച്ചുകൊണ്ട് മാധ്യമ മുതലാളിയും സ്വാധീനമുള്ള ടോക്ക് ഷോ അവതാരകയുമായ ഓപ്ര വിൻഫ്രി ഇടിമുഴക്കമുള്ള പ്രസംഗം നടത്തി.”ഞങ്ങൾ ഇപ്പോൾ വളരെ ആവേശത്തിലാണ് , ഇവിടെ നിന്ന് പോയി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല, ഞങ്ങൾ ചെയ്യാൻ പോകുന്നത് കമലാ ഹാരിസിനെ അമേരിക്കയുടെ അടുത്ത പ്രസിഡൻ്റായി തിരഞ്ഞെടുക്കുകയാണ്,” അവർ പറഞ്ഞു. മുൻകാലങ്ങളിൽ, നിർണായക തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് പിന്നിൽ അണിനിരന്ന് വിൻഫ്രി രാഷ്ട്രീയവും സാമൂഹികവുമായ മൂലധനം ഉപയോഗിച്ച് പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചിട്ടുണ്ട് – “ഓപ്ര ഇഫക്റ്റ്” എന്ന് ഉചിതമായി രൂപപ്പെടുത്തിയ ഒരു പ്രതിഭാസമായിരുന്നു നേരത്തെ ബാരാക് ഒബാമയും, ഹിലരി ക്ലിന്റണും കമലയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ‘ഈ പുതിയ സമ്പദ് വ്യവസ്ഥയിൽ രാജ്യത്തെ ദശലഷക്കണക്കിന് ആളുകളെക്കുറിച്ച് എപ്പോഴും കരുതലുള്ള, നമ്മുടെ രോഗികളെ പരിചരിക്കുന്ന, നമ്മുടെ തെരുവുകളെ ശുദ്ധമാക്കുന്ന എപ്പോഴും ഉണർന്നിരക്കുന്ന, ഒരു പ്രസിഡന്റിനെയാണ് ഞങ്ങൾക്ക് ആവശ്യം.…
മൈലപ്ര അറുകാലിക്കൽ കുടുംബാഗം ചെറിയാൻ ജോർജ്കുട്ടി നിര്യാതനായി
ഡാളസ്: ഐ.പി.സി റ്റാബർനാക്കിൾ സഭാംഗം മൈലപ്ര അറുകാലിക്കൽ കുടുംബാഗം ചെറിയാൻ ജോർജ്കുട്ടി (കുഞ്ഞപ്പൻ – 75) നിര്യാതനായി. ഭാര്യ : അമ്മിണി ജോർജ് . മക്കൾ : ജിമ്മി ജോർജ് (ന്യൂയോർക്ക്), ജിബി ജോർജ് (ഡാളസ്), ജോബി ജോർജ് (ഡാളസ്). മരുമക്കൾ : സിജി ജോർജ് (ന്യൂയോർക്ക്), സോഫി ജോർജ് (ഡാളസ്), നിഷ ജോർജ് (ഡാളസ്). സംസ്കാരം പിന്നീട്.
ഇൻഡോർ സോക്കർ മത്സരത്തിൽ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാർ
ഡാളസ് :ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഇൻഡോർ സോക്കർ മത്സരത്തിൽ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാരായി ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തിൽ ഇരുവരും തുല്യ ഗോളുകൾ നേടിയതിനെ തുടർന്ന് നടന്ന ഷൂട്ട് ഔട്ടിൽ എ എസ് എ ഡാളസിനെയാണ് ഡാലസ് ഡൈനാമോസ് പരാജയപ്പെടുത്തിയത്. ആഗസ്റ് 17ശനിയാഴ്ച മെസ്‌കീറ്റ് ഇൻഡോർ സോക്കർ സ്റ്റേഡിയത്തിൽ രാവിലെ 8 നു ആരംഭിച്ചു രാത്രി ഒമ്പതുവരെ നീണ്ട മത്സരങ്ങളിൽ എട്ടു ടീമുകളാണ് ഏറ്റുമുട്ടിയത് വിജയികൾക്ക് ജോസഫ് ചാണ്ടി എവർറോളിങ് ട്രോഫി പ്രസിഡന്റ് പ്രദീപനാഗനൂലിൽ ,ഷിജു അബ്രഹാം എന്നിവർ കൈമാറി . അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര ,,ദീപക് മഠത്തിൽ ,സുബി ഫിലിപ്പ് ,ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ നേത്രത്വം നൽകി .
നക്ഷത്ര ഫലം (ഓഗസ്റ്റ് 22 വ്യാഴം)
ചിങ്ങം: അനാവശ്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ധാരളിത്തവും അനാവശ്യ ചെലവുകളും ഒഴിവാക്കുക. കന്നി: നിങ്ങളുടെ പ്രിയപ്പെട്ടവർ ഇന്ന് ചില ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ തെറ്റുകൾ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. ഇത് കാരണം ഭാവിയിൽ പുതിയ പദ്ധതികൾ രൂപപ്പെടുത്താൻ കഴിയും. തുലാം: പഴയ അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. നിങ്ങളുടെ അധീനതയിലുള്ള ചില വിലകൂടിയ വസ്‌തുക്കളുടെ മേൽ നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദത്തിലാക്കും. വൃശ്ചികം: ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ധനു: ഇന്ന് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കും. വളരെ സമയമെടുക്കുമെങ്കിലും അവസാനം നിങ്ങളതിന് മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും.…
മലേഷ്യന്‍ പ്രധാനമന്ത്രി വിവിധ മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വന്‍ ഇബ്‌റാഹീം വിവിധ ഇന്ത്യന്‍ മുസ്്‌ലിം നേതാക്കളുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഫലസ്തീന്‍ പ്രശ്‌നത്തിലെ ലോക രാഷ്ട്രങ്ങളുടെ മൗനം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഇന്ത്യയിലെ ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയില്‍ നടക്കും രേഖപ്പെടുത്തിയ അദ്ദേഹം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരമാണെന്നും അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ വിഷയത്തിലുള്ള ഇടപെടലുകള്‍ക്ക് മലേഷ്യന്‍ പ്രധാനമന്ത്രി നേതൃത്വം വഹിക്കണമെന്ന് ഇന്ത്യന്‍ പണ്ഡിതന്‍മാര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്‌മദിനെ പ്രതിനിധീകരിച്ചുകൊണ്ട് മുസ്്‌ലിം ജമാഅത്ത് ഇന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡല്‍ഹി ജമാ മസ്ജിദ് ഇമാം അഹ്‌മദ് ബുഖാരി തുടങ്ങിയ വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഓണം വരുന്നേ, പൊന്നോണം! (കവിത): ജോൺ ഇളമത
ഓണം വരുന്നേ പൊന്നോണം. തുമ്പപ്പൂ മണമുള്ള പൊന്നോണം! ഓണം വരുന്നേ…… തുമ്പികൾ പാറിപ്പറന്നു. തൂവാനത്തുമ്പികൾ തുള്ളികളിച്ചങ്ങും തിരുവാതിര മേള മാടി. ഓണം വരുന്നേ…… കൈതകൾ പൂത്ത വരമ്പത്തു ചാടി മാക്കാച്ചിത്തവളകൾ പാടി. ഓണം വരുന്നേ, പൊന്നോണം.! ഓണം വരുന്നേ…… കോലോത്തെ തമ്പുരാട്ടി. കോടിയുടുത്തു മാവേലി തമ്പുരാനെ വരവേറ്റ ഇടാനായി ഓണം വരുന്നേ……. മുറ്റത്തെ തെറ്റി പൂത്തുലഞ്ഞു. മൂവാണ്ടന് മാവിന്റെ കൊമ്പത്തിരുന്ന് ഓലവാലൻ കിളിയാടി. ഓണം വരുന്നേ…… പച്ച വിരിച്ച പാടങ്ങളിലൊക്കെ പക്ഷികൾ പറന്നു പാടി ഓണം വരുന്നേ പൊന്നോണം! ഓണം വരുന്നേ……