ന്യൂയോർക്ക്: 78-മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലോറൽപാർക്ക് – ബെല്ലറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസോയിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒൻപതാമത് ഇന്ത്യാ ഡേ പരേഡ് ത്രിവർണ്ണ പതാകയാൽ വർണ്ണാഭമായി. ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂവിൽ 268 – ലാങ്‌ഡെയിൽ സ്ട്രീറ്റിൽ നിന്നും ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച പരേഡ് ലിറ്റിൽ നെക്ക് പാർക്ക്വേയിൽ ക്രമീകരിച്ചിരുന്ന സ്റ്റേജിലേക്ക് എത്തുമ്പോൾ ആ പരിസരപ്രദേശം മുഴുവൻ ഇന്ത്യൻ ത്രിവർണ്ണ പതാകയും അമേരിക്കൻ പതാകയുമേന്തിയ രാജ്യസ്നേഹികളാൽ നിബിഢമായി. “ഭാരത് മാതാ കീ ജയ്” വിളിയുടെ തരംഗങ്ങളാൽ ഫ്ലോറൽ പാർക്ക് അന്തരീക്ഷം ശബ്ദ മുഖരിതമായി. വിവിധ സംഘടനകളുടെ ബാനറുകൾ വഹിച്ച പ്രവർത്തകരും ഇന്ത്യൻ പതാകയാൽ അതിമനോഹരമായി അലങ്കരിതമായ ഫ്ളോട്ടുകളും ഹിൽസൈഡ് വീഥിയിലൂടെ മന്ദം മന്ദം നീങ്ങിയപ്പോൾ പ്രാദേശികരായ ജനങ്ങളും ധാരാളം ഇന്ത്യൻ ജനതയും റോഡിനു ഇരുവശവുമായി അണിനിരന്ന് അഭിവാദ്യം അർപ്പിച്ചത് നയന മനോഹരമായി.…
Month: August 2024
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ 30 മുതൽ അറ്റ്‌ലാന്റയില്‍; പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികൻ
ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 24 – മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്‌ലാന്റയില്‍ വെച്ച് നടത്തപ്പെടും. 30, 31 തീയതികളിൽ വൈകിട്ട് 6 മുതൽ ഗുഡ് സമാരിറ്റൻ അലൈൻ സ് ചർച്ചിൽ (Good Samaritan Alliance Church, 711 Davis Rd, Lawrenceville, GA 30046 ) വെച്ച് കൺവൻഷൻ നടക്കും. അനുഗ്രഹീത പ്രാസംഗികനും സുപ്രസിദ്ധ ഉണർവ് പ്രഭാഷകനുമായ പാസ്റ്റർ കെ.ജെ തോമസ് കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തും. സെപ്റ്റംബർ 1ന് ഞായറാഴ്ച അറ്റ്‌ലാന്റാ ഐ.പി.സി സഭയിൽ (Atlanta IPC, 545 Rock Springs Rd, Lawrenceville, GA 30043) രാവിലെ 8.30 ന് സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. പൊതുയോഗം ദിവസവും വൈകിട്ട് 6.30…
വിദ്യാർത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മറ്റൊരു പുതിയ കേസ് രജിസ്റ്റർ ചെയ്തു
ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മറ്റൊരു കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പുതിയ കേസാണിത്. സർക്കാർ ജോലികളിലെ വിവാദ സംവരണ സമ്പ്രദായത്തിനെതിരായ വിദ്യാർത്ഥികളുടെ അക്രമാസക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം അവർ രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോയി. അക്രമത്തിനിടെ ധാക്കയിലെ സൂത്രപൂർ മേഖലയിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഹസീനയ്ക്കും മറ്റ് 12 പേർക്കുമെതിരെയാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോബി നസ്‌റുൾ ഗവൺമെൻ്റ് കോളേജിലെ വിദ്യാർത്ഥി ഇക്രം ഹുസൈൻ കൗസർ, ഷഹീദ് സുഹ്‌റവർദി കോളേജ് വിദ്യാർത്ഥി ഒമർ ഫാറൂഖ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് ധാക്ക മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഈ പുതിയ കേസ് രജിസ്റ്റർ ചെയ്തതായി മാധ്യമ…
സെന്റ് അൽഫോൻസാ ഇടവകയിൽ ഐപിഎസ്എഫ് ജേതാക്കളെ ആദരിച്ചു
കൊപ്പേൽ: ഹൂസ്റ്റണിൽ നടന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിവലിൽ ഓവറോൾ ചാമ്പ്യരായ കൊപ്പേൽ സെന്റ് അൽഫോൻസാ ടീമംഗങ്ങളെ ഇടവകയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചിക്കാഗോ സീറോ മലബാർ രൂപതയിലെ ടെക്‌സാസ് ഒക്കലഹോമ റീജനിലെ എട്ട് പാരീഷുകൾ പങ്കെടുത്തു സമാപിച്ച കായിക മേളയിലാണ് കൊപ്പേൽ. സെന്റ് അൽഫോൻസാ ടീം വിജയതിലകമണിഞ്ഞത്. ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവരുടെ അധ്യക്ഷതയിൽ കൊപ്പേൽ, സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ പ്രത്യേക അനുമോദനയോഗം സംഘടിപ്പിച്ചു. മത്സരാർഥികളും ഇടവക സമൂഹവും യോഗത്തിൽ പങ്കുചേർന്നു. കായികതാരങ്ങൾക്കു നേതൃത്വം നൽകിയ IPSF പാരീഷ് കോർഡിനേറ്റേഴ്‌സ് പോൾ സെബാസ്റ്റ്യൻ, കെന്റ് ചേന്നാട്, അസിസ്റ്റന്റ് കോർഡിനേറ്റേഴ്‌സ് ബോബി സഖറിയ, ഷെന്നി ചാക്കോ തുടങ്ങിയവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു വിജയികൾക്കു ട്രോഫികൾ വിതരണം ചെയ്തു. ഇടവകയുടെ സ്നേഹാദരങ്ങളോടെ ജേതാക്കൾ ട്രോഫികൾ ഏറ്റുവാങ്ങി. ചടങ്ങിൽ പോൾ…
ഡിഎൻസിയിൽ കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ
ഷിക്കാഗോ: ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്‍ വേദിയില്‍ മുൻ പ്രസിഡൻ്റ് ബരാക് ഒബാമ കമലാ ഹാരിസിന് ആവേശകരമായ അംഗീകാരം നൽകി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അവർക്ക് വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. “കമല വൈറ്റ് ഹൗസിലേക്ക് കാലെടുത്തുവയ്ക്കാൻ തയ്യാറായതില്‍ എനിക്ക് സന്തോഷമുണ്ട്, അതോടൊപ്പം പ്രതീക്ഷയുമുണ്ട്,” അടുത്ത യു എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാനുള്ള കമലാ ഹാരിസിൻ്റെ സാധ്യതയെക്കുറിച്ച് ഒബാമ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഒബാമ കൺവെൻഷനെ അഭിസംബോധന ചെയ്ത് “അതെ, അവര്‍ക്ക് അതിന് കഴിയും” എന്ന് പറഞ്ഞയുടനെ ജനക്കൂട്ടം ആവേശഭരിതരായി ഹാരിസിന് പിന്തുണ അറിയിച്ചു. ഹാരിസ്-വാൾസ് ഭരണകൂടത്തിൻ്റെ പരിവർത്തന സാധ്യതകളെ ഒബാമ ഉയർത്തിക്കാട്ടി. “ഹാരിസ്-വാൾസ് ഭരണകൂടത്തിന് പുരോഗതിയെ തടസ്സപ്പെടുത്തുന്ന ചില പഴയ സംവാദങ്ങളെ മറികടക്കാൻ നമ്മളെ സഹായിക്കാനാകും. കമലയും ടിമ്മും മനസ്സു വെച്ചാല്‍ നമുക്കെല്ലാവർക്കും അതിന്റെ ഫലം കിട്ടും. ഒരേ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരുഷന്മാരുടേതിന് തുല്യമായ വേതനം ലഭിക്കുമ്പോൾ എല്ലാ കുടുംബങ്ങൾക്കും…
എബ്രഹാം തെക്കേമുറി അനുസ്മരണം ഓഗസ്റ്റ് 23 ന്
ഡാളസ്: മലയാള സാഹിത്യത്തിലും സംഘടനാ പ്രവർത്തനങ്ങളിലും ബഹുമുഖ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ കേരള ലിറ്ററി സൊസൈറ്റി ഡാളസ്, (കെഎൽഎസ്) ഭരണസമിതി, ആഗസ്റ്റ് 17 നു ഗാർലൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ കൂടിയ യോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തെക്കേമുറിയുടെ അകാലവിയോഗത്തിൽ ദുഃഖമറിയിച്ചുകൊണ്ടുള്ള അനുശോചന കുറിപ്പ് പ്രസിഡന്റ് ഷാജു ജോൺ സമ്മേളനത്തിൽ വായിച്ചു. മനോഹരങ്ങളായ നിരവധി കവിതകളും എബ്രഹാം തെക്കേമുറി രചിച്ചിട്ടുണ്ട്. ഗ്രീൻകാർഡ്, പറുദീസയിലെ യാത്രക്കാർ, ശൂന്യമാകുന്ന മ്ലേച്ഛത, സ്വർണ്ണക്കുരിശ് എന്നീ നോവലുകൾ ശ്രദ്ധേയമായി. സാഹിത്യ, രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം ശക്തമായി രേഖപ്പെടുത്തിക്കൊണ്ട് നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെഎൽഎസ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ തെക്കേമുറി ദേശീയ സാഹിത്യ സംഘടനയായ ലാനയുടെയും പ്രസിഡന്റ് , സെക്രട്ടറി, വിവിധ ലാന കൺവൻഷനുകളുടെ ചെയർമാൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലും സജീവസാന്നിധ്യം ആയിരുന്നു. കേരള സാഹിത്യ…
പാക്കിസ്താനില്‍ ആശുപത്രി ശുചീകരണ തൊഴിലാളി അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
ലാഹോർ: പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിയിൽ അഞ്ച് വയസുകാരിയെ ശുചീകരണ തൊഴിലാളി ബലാത്സംഗം ചെയ്തതായി പോലീസ്. തിങ്കളാഴ്‌ച സർ ഗംഗാറാം ആശുപത്രിയുടെ മൂന്നാം നിലയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും വനിതാ ഡോക്ടർമാരും ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ലാഹോർ പോലീസ് പറയുന്നതനുസരിച്ച്, 20 വയസ്സുള്ള ശുചീകരണ തൊഴിലാളിയാണ് ക്രൂരമായ കുറ്റകൃത്യം ചെയ്തത്. കുട്ടിയുടെ കരച്ചിൽ അടുത്തുള്ള രോഗികളുടെ കൂട്ടിരിപ്പുകാരുടെ ശ്രദ്ധയിൽ പെട്ടു. അവരാണ് അവനെ കൈകാര്യം ചെയ്ത് കീഴടക്കി പോലീസിനെ വിവരമറിയിച്ച് കൈമാറുകയും ചെയ്തു. പെൺകുട്ടിയെ ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നീതി ആവശ്യപ്പെട്ട് ഫാത്തിമ ജിന്ന മെഡിക്കൽ കോളേജ് വനിതാ സർവകലാശാല (എഫ്ജെഎംസിയു) വിദ്യാർത്ഥികളും വനിതാ ഡോക്ടർമാരും ആശുപത്രിക്ക് പുറത്ത് പ്രകടനം നടത്തി. സർ…
വിചാരണ നേരിടാൻ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബിഎൻപി സെക്രട്ടറി ജനറൽ ഇന്ത്യയോട് ആവശ്യപ്പെട്ടു
ധാക്ക: പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിചാരണ നേരിടാൻ ബംഗ്ലാദേശിന് കൈമാറണമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം ആലംഗീർ ചൊവ്വാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടു. സർക്കാർ ജോലികളിലെ വിവാദമായ ക്വാട്ട സമ്പ്രദായത്തിൽ തൻ്റെ സർക്കാരിനെതിരെ വിദ്യാർത്ഥികളും മറ്റുള്ളവരും നടത്തിയ വൻ പ്രതിഷേധത്തെ തുടർന്നാണ് 76 കാരിയായ ഹസീന ആഗസ്റ്റ് 5 ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. “നിങ്ങൾ അവരെ ബംഗ്ലാദേശ് സർക്കാരിന് നിയമപരമായി കൈമാറണമെന്നാണ് നിങ്ങളോടുള്ള ഞങ്ങളുടെ ആഹ്വാനം. അവരുടെ വിചാരണയ്ക്ക് ഈ രാജ്യത്തെ ജനങ്ങൾ വിധി പറഞ്ഞിരിക്കുന്നു. അവര്‍ ആ വിചാരണ നേരിടട്ടെ,” ഫക്രുൽ പറഞ്ഞു. മുൻ പ്രസിഡൻ്റും ബിഎൻപി സ്ഥാപകനുമായ സിയാ ഉർ റഹ്മാൻ്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയതിലൂടെ ഇന്ത്യ ജനാധിപത്യത്തോടുള്ള പ്രതിബദ്ധത പാലിക്കുന്നില്ലെന്ന് തോന്നുന്നുവെന്ന് ഫക്രുൽ…
‘മൊട്ട’ സംഗമം തരംഗമായി; ഒരു മാസം കൊണ്ട് ‘മൊട്ട ഗ്ലോബലി’ലേക്ക് എത്തിയത് മുന്നൂറിലധികം പേർ
എടത്വ: വടക്കുംനാഥന്റെ മണ്ണിൽ മരത്തണലിൽ ഒരു മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് പതിനഞ്ച് മടങ്ങ് അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’. പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി സജീഷ് കുട്ടനെല്ലൂർ പറഞ്ഞു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം. ‘മൊട്ട കൂട്ട’ത്തെ സംബന്ധിച്ച് കേട്ടറിഞ്ഞ് നിരവധി വ്യക്തികൾ അംഗങ്ങളാകാൻ എത്തുന്നുണ്ടെങ്കിലും കർശന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അംഗത്വം നല്‍കുന്നുള്ളൂ. തലമുടി മുണ്ഡനം ചെയ്ത വ്യക്തിയാണെങ്കിലും അഡ്മിൻ പാനലിന്റെ ഹോം സ്റ്റഡി റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് അംഗത്വം നല്‍കുന്നത്. മതസൗഹാർദ്ദത്തിനും…
ശ്രീനാരായണ ഗുരുദേവ ജയന്തി; സംയുക്തഘോഷയാത്രയും, പൊതുസമ്മേളനവും നടന്നു
എടത്വ: ശ്രീനാരായണ ഗുരുദേവന്റെ 170 മത് ജയന്തിദിനാ ഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻറെ ആഭിമുഖ്യത്തിൽ സംയുക്തഘോഷയാത്രയും, പൊതുസമ്മേളനവും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പച്ച ചുടുകാട്ടിൽ ഓഡിറ്റോറിയത്തിൽ നടന്നു.യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ: പി. സുപ്രമോദം ജയന്തി ദിന സന്ദേശം നല്‍കി. തുടർന്ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ മത പ്രതിനിധികളായ അഡ്വ: നാസര്‍ പൈങ്ങ മഠം, ഫാ. ജോസഫ് ചൂളപറമ്പിൽ സുജിത്ത് തന്ത്രികൾ എന്നിവര്‍ നേതൃത്വം നല്‍കിയ സർവ്വമതപ്രാർത്ഥന സമ്മേളനവും നടന്നു. യൂണിയൻ കൗൺസിലർമാരായ സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറ,സിമ്മി ജിജി,പോഷക സംഘാടന ഭാരവാഹികളായ വികാസ് വി. ദേവൻ, സി.പി ശാന്ത, ഉണ്ണി ഹരിദാസ്, സുചിത്ര രാജേന്ദ്രൻ, പീയുഷ് പി. പ്രസന്നൻ, സുജിത്ത് മോഹനൻ,വിമല പ്രസന്നൻ,സുജി…