എം എ സി എഫ് റ്റാമ്പായുടെ ഓണാഘോഷം സെപ്തംബർ 7-ന്; ഒരുക്കങ്ങൾ പൂർത്തിയായി

റ്റാമ്പാ: സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മണി മുതൽ റ്റാമ്പാ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് എബി തോമസ്, സെക്രട്ടറി സുജിത് അച്യുതൻ, ട്രെഷറർ റെമിൻ മാർട്ടിൻ എന്നിവർ അറിയിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ ഈ പരിപാടിയില്‍ 200 ലധികം വനിതകളാണ് തുടർച്ചയായി 8-ാമത് വര്‍ഷം മെഗാ ഡാൻസുമായി അണിനിരക്കുന്നത്. പരിപാടികളിലെ ഏറ്റവും വലിയ ശ്രദ്ധയാകര്‍ഷിക്കുന്നതും ഈ മെഗാ ഡാൻസാണ്. രഞ്ജുഷയുടെയും (727 458 9735), നികിതയുടെയും (469 867 7427) നേതൃത്വത്തിലുള്ള വനിതാ ഫോറമാണ് മെഗാ ഡാൻസിന്റെ ചുക്കാൻ പിടിക്കുന്നത്. പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഇവരെ അറിയിക്കുക. പൂക്കള മത്സരമാണ് മറ്റൊരു പ്രധാന പരിപാടികളിലൊന്ന്. 21 ലധികം വിഭവങ്ങളുമായുള്ള ഓണസദ്യ രാവിലെ 11 മുതൽ ആരംഭിക്കും. സദ്യക്കുള്ള കൂപ്പണുകൾ macftampa.com വെബ് സൈറ്റിൽ ലഭ്യമാണ്. എം…

ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യ ഡേ പരേഡില്‍ രാമ ക്ഷേത്ര ടാബ്ലോയും; പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യത്തിന്റെ സ്മരണാർത്ഥം ന്യൂയോര്‍ക്കിലെ ഇന്ത്യൻ പ്രവാസികൾ ഞായറാഴ്ച 42-ാമത് ഇന്ത്യാ ദിന പരേഡ് സംഘടിപ്പിച്ചു. ന്യൂയോർക്ക് സിറ്റിയില്‍ നടന്ന പരേഡിൽ, പ്രവാസികൾ തങ്ങളുടെ മാതൃരാജ്യത്തിൻ്റെ സാംസ്കാരിക സമൃദ്ധിയും മതപരമായ വൈവിധ്യവും വളരെ ആവേശത്തോടെ ആഘോഷിച്ചു. എന്നാല്‍, പരേഡിനെതിരെ ചില മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൻ്റെ ടാബ്ലോ പ്രദര്‍ശിപ്പിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. തങ്ങള്‍ ഇന്ത്യാക്കാര്‍ ഹിന്ദുക്കളെയും സിഖുകാരെയും ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്നവരാണെന്ന് അവര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ പരമ്പരാഗത ഡ്രംസ് വായിച്ച് സ്ത്രീകളും പുരുഷന്മാരും രാമക്ഷേത്രത്തിൻ്റെ ടാബ്ലോയെ അനുഗമിച്ചു. പരേഡ് റൂട്ടിൽ പലയിടത്തും യഹൂദരും ഇസ്രായേലികളും രാമക്ഷേത്രത്തിൻ്റെ ടേബിളിനെ പിന്തുണച്ചു. ഈ പരേഡിൽ ഗുരു തേജ് ബഹാദൂറിന് സമർപ്പിച്ച ഒരു ടാബ്ലോയും ഉണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ സ്രഷ്ടാവ് ബി.ആർ. അംബേദ്കറുടെ ചിത്രവും പ്രദര്‍ശിപ്പിച്ചു. ജാതീയത അവസാനിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ആശയങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും ആളുകൾ വിതരണം ചെയ്തു. ഡോക്‌ടർമാർ,…

യഹൂദനായതുകൊണ്ടാണ് ജോഷ് ഷാപ്പിറോയ്ക്ക് അവസരം നല്‍കാതിരുന്നത്; ഹാരിസ്-വാൻസ് ജോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

ന്യൂയോര്‍ക്ക്: കമലാ ഹാരിസിനും ടിം വാൾസിനും എതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കമലാ ഹാരിസ് ജൂത ജനതയെ എതിർക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജോഷ് ഷാപ്പിറോ യഹൂദനായതുകൊണ്ടാണ് ഹാരിസ് അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാതിരുന്നതെന്ന് ട്രംപ് പറഞ്ഞു. ട്രംപിൻ്റെ പ്രസ്താവനയിൽ ഡെമോക്രാറ്റുകളും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കമലാ ഹാരിസ് എന്തുകൊണ്ടാണ് പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോയെ വൈസ് പ്രസിഡൻ്റാക്കിയില്ല എന്ന് ട്രംപ് അടുത്തിടെ തൻ്റെ അനുയായികളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഗ്രാൻഡ് ഓൾഡ് പാർട്ടിയുടെ അതായത് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെ ഹാരിസും വാൾസും തിരിച്ചടിച്ചു. ഹാരിസ് ഷാപിറോയുടെ പേര് തൻ്റെ മത്സരാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്നും എന്നാൽ പിന്നീട് മിനസോട്ട ഗവർണർ ടിം വാൾസിനൊപ്പം പോകാൻ തീരുമാനിച്ചതായും ട്രം‌പ് പറഞ്ഞു. ശനിയാഴ്ച കേസി പ്ലാസയിലെ മൊഹേഗൻ സൺ അരീനയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ്…

ഭക്തിനിർഭരമായി ഹ്യൂസ്റ്റണിൽ അഷ്ടമി രോഹിണി വിളംബര യാത്ര

ഹ്യൂസ്റ്റൺ : 2024 ഓഗസ്റ്റ് 24 ശനിയാഴ്ച ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്ന അഷ്ടമി രോഹിണി ആഘോഷങ്ങളുടെ മുന്നോടിയായി ഓഗസ്റ്റ് 18ന് കേരള ഹിന്ദു സൊസൈറ്റിയുടെയും KHS സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഹ്യൂസ്റ്റണിലെ വിവിധ ക്ഷേത്രങ്ങളിലൂടെ വിളംബരയാത്ര സംഘടിപ്പിച്ചു. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് BAPS, VPSS Haveli മുതലായ ക്ഷേത്രങ്ങൾ സന്ദർശിച്ച തീർത്ഥാടന സംഘം ഉച്ചയോടെ ശ്രീ മീനാക്ഷി ദേവസ്ഥാനത്തെത്തി. ഗംഭീരമായ സ്വീകരണമാണ് വിളംബര യാത്രക്ക് ഓരോ ക്ഷേത്രങ്ങളിലും ലഭിച്ചത്. കൃഷ്ണ വേഷം ധരിച്ച ബാലിക ബാലൻമാരും രാധമാരും വിളംബര യാത്രയുടെ ഭാഗമായി. ഓഗസ്റ്റ് 24 ശനിയാഴ്ച 6.30 PM ന് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിൽ താലപ്പൊലികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടികളോടെ ശോഭയാത്ര നടത്തും.ശോഭയാത്രയുടെ പരിസമാപനം കുറിച്ചുകൊണ്ട് ഉണ്ണിക്കണ്ണൻമാരുടെ ഉറിയടിയും കണ്ണന്റെ രാധമാരുടെ ഡാൻഡിയയും ഉണ്ടായിരിക്കും. നിരവധി കണ്ണന്മാരും രാധാമാരും ശോഭയാത്രയുടെ ഭാഗമാകും. ദീപാരാധനക്കുശേഷം കലാസന്ധ്യയും…

എബ്രഹാം തെക്കേമുറിക്കു കണ്ണീരിൽ കുതിർന്ന യാത്രമൊഴി

ഡാളസ് : ഡാളസ്സിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും,സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും, ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ്, കേരള ലിറ്റററി സൊസൈറ്റി ,ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിക്കു ഡാളസ് മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സമൂഹത്തിൻറെ നാനാ തുറകളിലുള്ളവർ ഞായറാഴ്ച വൈകീട്ട് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിലുള്ള മാർത്തോമാ ദേവാലയത്തിൽ തെക്കേമുറിക്ക് അന്ത്യമാഭിവാദ്യം അർപ്പിക്കുന്നതിന് എത്തിച്ചേർന്നിരുന്നു. സംസ്കാര ശുശ്രുഷക്ക് ഇടവക വികാരിമാർ നേതൃത്വം നൽകി. സാമൂഹ്യ സാംസ്കാരിക സാഹിത്യ സംഘടനാ നേതാക്കൾ തെക്കേമുറിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഫാർമേഴ്‌സ് ബ്രാഞ്ചിലുള്ള മാർത്തോമാ ദേവാലയത്തിൽ സംസ്കാര ശുശ്രുഷക്കുശേഷം റോളിംഗ് ഓക്സ് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും.  

ഒ ഐ സി സി (യു കെ) ക്ക് ചരിത്രപരമായ നേതൃമാറ്റം; ആദ്യ വനിതാ അദ്ധ്യക്ഷയായി ശ്രീമതി ഷൈനു ക്ലെയർ മാത്യൂസിനെ നിയമിച്ചു

ലണ്ടൻ: രാഹുൽ ഗാന്ധിയുടെ ആശയത്തിന് പൂർണ്ണ പിന്തുണ നൽകി, കെ പി സി സിയുടെ നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി) രൂപീകൃതമായതിനു ശേഷം സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അദ്ധ്യക്ഷയായി ശ്രീമതി ഷൈനു ക്ലെയർ മാത്യൂസിനെ നിയമിച്ചുകൊണ്ട് യു കെയിലെ നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചു കെ പി സി സി ഉത്തരവിറക്കി. പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കെ പി സി സിയുടെ ഔദ്യോഗിക കത്ത്, കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് പ്രസിദ്ധികരിച്ചത്. യു കെയിൽ നിരവധി വർഷങ്ങളായി പൊതു പ്രവർത്തന രംഗത്തും ചാരിറ്റി പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായ ശ്രീമതി ഷൈനു ക്ലെയർ മാത്യൂസിന് ലഭിച്ച അർഹിക്കുന്ന അംഗീകാരം കൂടിയാണ് പുതിയ സ്ഥാനലബ്ധി. ഒ ഐ സി സി (യു കെ)യുടെ…

സോളിഡാരിറ്റി വിശ്രമകേന്ദ്രം സ്ഥാപിച്ചു

മക്കരപ്പറമ്പ് : കോഴിക്കോട് പാലക്കാട് എൻ.എച്ചിൽ മക്കരപ്പറമ്പിലുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനടുത്ത് സോളിഡാരിറ്റി മക്കരപ്പറമ്പ് എരിയ കമ്മിറ്റി വിശ്രമ കേന്ദ്രം സ്ഥാപിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്ത് പി.പി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, കെ ജാബിർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലബീബ് മക്കരപ്പറമ്പ് നന്ദി പറഞ്ഞു. സി.എച്ച് അഷ്റഫ്, സമീദ് കടുങ്ങൂത്ത്, നിസാർ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.

കൊല്ലം പ്രവാസി അസ്സോസിയേഷൻ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു മനാമ സെൻട്രൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി. 250 ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തി ക്യാമ്പ് കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉത്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. മാധവൻ കല്ലത്ത് മുഖ്യാതിയായി പങ്കെടുത്തു. ഡോ. നൗഫൽ നാസറുദ്ദീൻ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ക്‌ളാസ് എടുത്തു. ഏരിയ സെക്രട്ടറി ജിബി ജോൺ സ്വാഗതവും ജോ. സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും അറിയിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, നിയുക്ത സിസി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, കോയിവിള മുഹമ്മദ്, അനിൽകുമാർ, അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ് നൗഫൽ സലാഹുദ്ദീൻ…

വയനാട് ഉരുള്‍ പൊട്ടലില്‍ ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; തിരച്ചില്‍ 20-ാം ദിവസത്തിലേക്ക് കടന്നു

കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പ്രകാരം ഇനിയും കണ്ടെത്താനുള്ളത് 119 പേരെ. 128 പേരാണ് ആദ്യ പട്ടികയിൽ ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം വന്നതോടെ കാണാതായവരുടെ എണ്ണം 119 ആയി. അതേസമയം, ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ 20-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃതദേഹങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മണ്ണിടിച്ചിലിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവര ശേഖരണം മോട്ടോർ വാഹന വകുപ്പ് തുടങ്ങി. വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട പണവും സഹിതം കാണാതായവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. അഗ്നിശമനസേനയും എൻഡിആർഎഫും തിരച്ചിലിന് നേതൃത്വം നൽകുന്നു. നാട്ടുകാരോ ദുരന്ത ബാധിതരോ ആവശ്യപ്പെട്ടാല്‍ ആ മേഖലയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ തിരച്ചില്‍ നടത്താനാണ് തീരുമാനം. ദുരുന്ത ബാധിത മേഖലയിലെ വീടുകളും കടകളും ശുചീകരിക്കുന്ന പ്രവർത്തികളും തുടരുകയാണ്. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉണ്ട്. ചാലിയാറിലെ മണല്‍തിട്ടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും.…

യുവ കർഷകനെ ആദരിച്ചു

കുന്ദമംഗലം: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പഞ്ചായത്ത് പരിധിയിലുള്ള യുവ കര്‍ഷകരെ പി.ടി.എ. റഹീം എം.എല്‍.എ ആദരിച്ചു. സമ്മിശ്ര കൃഷിയില്‍ മികച്ച കര്‍ഷകനായി മുഹമ്മദ് ഫാസിലിനെ തിരഞ്ഞെടുത്തു. ആട്, താറാവ്, നാടന്‍കോഴി, ജൈവ കൃഷി എന്നിവ വിപണി ലക്ഷ്യംവെച്ച് കൃഷിചെതാണ് ഫാസിൽ മാതൃകയായത്. കാരന്തൂർ സാമൂഹ്യക്ഷേമ മിഷനായ ആര്‍.സി.എഫ്.ഐയിലെ ജോലിക്കും ബിരുദാനന്തര പഠനത്തിനും ഇടയിലെ ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാർഷിക സംരംഭം മുന്നോട്ട്‌കൊണ്ടുപോകുന്നത്. കുന്ദമംഗലം കല്ലറച്ചാലിൽ ചേറ്റുകുഴിയിൽ എം കെ അശ്‌റഫ്-സൗദാബി ദമ്പതികളുടെ മകനാണ്.