കൊല്ലം പ്രവാസി അസ്സോസിയേഷൻ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാര്‍‌ലമെന്റിന്റെയും കലാ-സാഹിത്യ വിഭാഗം സൃഷ്ടിയുടെയും നേതൃത്വത്തിൽ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളും സൃഷ്ടി അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ടൂബ്ലി കെപിഎ ആസ്ഥാനത്തു വച്ച് നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകനും മുൻ ബഹ്‌റൈൻ ഇന്റീരിയർ മിനിസ്ട്രി ഉദ്യോഗസ്ഥനുമായ മോനി ഒടിക്കണ്ടത്തിൽ ഉത്‌ഘാടനം ചെയ്തു. ആലപ്പുഴ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് ജെയ്‌സൺ കോടമ്പലത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, നിയുക്ത സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, കോയിവിള മുഹമ്മദ്, മനോജ് ജമാൽ, രജീഷ് പട്ടാഴി എന്നിവർ ആശംസകൾ അറിയിച്ചു. ചിൽഡ്രൻസ് പാർലമെന്റ് കോ-ഓർഡിനേറ്റർ അനിൽകുമാർ സ്വാഗതവും,…

കാഫിർ സ്ക്രീൻഷോട്ട്: സി പി എമ്മിന്റെ വർഗീയ ധ്രുവീകരണ മുതൽമുടക്കിൽ ലാഭവിഹിതം കൈപ്പറ്റുന്നത് ബി ജെ പി – റസാഖ്‌ പാലേരി

കൊണ്ടോട്ടി : വർഗീയ ധ്രുവീകരണ പ്രചാരണത്തിന്റെ അന്തിമമായ വിളവെടുപ്പ് നടത്തുക ബി ജെ പി ആയിരിക്കും എന്ന സാമാന്യ രാഷ്ട്രീയ വിദ്യാഭ്യാസം ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നു എന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മണ്ഡലംതല പ്രവർത്തന കൺവെൻഷൻ കൊണ്ടോട്ടി മണ്ഡലത്തിലെ ഹെവൻസ് ഓഡിറ്റോറിയം – മുണ്ടുമുഴിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഫിർ സ്‌ക്രീൻഷോട്ട് വിവാദം വടകര ലോക്സഭ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു വിഷയമായിരുന്നില്ല. സാമൂഹികമാധ്യമങ്ങളിൽ ഭീകരമായ വർഗീയ ചർച്ചകൾക്ക് അത് വിവാദം വഴി വെച്ചു. സ്‌ക്രീൻഷോട്ട് പ്രചാരണങ്ങൾക്ക് പിറകിൽ ഇടതുപക്ഷ നേതാക്കളും പ്രൊഫൈലുകളുമാണെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്. താത്കാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ബി ജെ പി മോഡൽ വർഗീയ ധ്രുവീകരണം കേരളത്തിൽ നടത്തരുത് എന്നത് ഇടതുപക്ഷത്തോട് കഴിഞ്ഞ കുറച്ചു കാലങ്ങളായി നാമൊക്കെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന…

ലൈസന്‍സില്ലാതെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി സൗദി അധികൃതര്‍

റിയാദ്: വളർത്തുമൃഗങ്ങളെ വളർത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങളുടെ പേരിൽ റിയാദിൽ നിരവധി അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുക, മൃഗപീഡനം, വൃത്തിഹീനമായ സാഹചര്യങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളും ഈ സ്ഥാപനങ്ങളിൽ നടക്കുന്നതായി കണ്ടെത്തി. 130-ലധികം വളർത്തുമൃഗങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിൽ വളർത്തിയിരുന്നതായും കാലഹരണപ്പെട്ടതും നിലവാരമില്ലാത്തതുമായ മരുന്നുകളാണ് മൃഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. മൃഗങ്ങൾക്ക് മതിയായ ഭക്ഷണവും വെറ്റിനറി പരിചരണവും ലഭിച്ചിരുന്നില്ല. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ അനിമൽ വെൽഫെയർ സിസ്റ്റത്തിനും എക്‌സിക്യൂട്ടീവ് റെഗുലേഷനുകൾക്കും അനുസൃതമായി, മൃഗസംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ ബോധവൽക്കരണ പരിശോധന നടത്തുന്നതെന്ന് റിയാദ് പരിസ്ഥിതി വകുപ്പ് ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾ 939 എന്ന നമ്പറിൽ യൂണിഫൈഡ് കോൾ സെൻ്ററിൽ വിളിച്ച് മന്ത്രാലയത്തെ അറിയിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലായ ഡല്‍ഹി ജെ എന്‍ യുവിന്റെ സ്വത്ത് വിൽക്കേണ്ടി വരുമെന്ന് വിസി

ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ. എല്ലാ മാസവും സ്ഥിരവരുമാനം നൽകുന്നതിനായി സർവകലാശാലയുടെ രണ്ട് പ്രധാന പ്രോപ്പർട്ടികൾ (ഗോമതി ഗസ്റ്റ് ഹൗസും 35 ഫിറോസ് ഷാ റോഡും) വിൽക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ഈ രണ്ട് സ്വത്തുക്കളിൽ നിന്നും പണം സമ്പാദിക്കാനുള്ള ഒരുക്കത്തിലാണ് സർവകലാശാല. ഇതിനുപുറമെ, ജെഎൻയുവിൽ പ്രവർത്തിക്കുന്ന 12 ദേശീയ സ്ഥാപനങ്ങൾക്ക് വാടക നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തെഴുതാനും പദ്ധതിയിട്ടിട്ടുണ്ട്. വരുമാനമില്ലാത്തതിനാൽ സർവകലാശാല ഇപ്പോൾ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജെഎൻയു വൈസ് ചാൻസലർ (വിസി) ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് പദവി ആവശ്യപ്പെടുന്നു. ഇതിൽ നിന്ന് 1000 കോടി രൂപ ലഭിക്കും. ഈ തുകയ്ക്ക് പലിശ ലഭിക്കും, ഇത് ജെഎൻയുവിൻ്റെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കും,” അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ സ്വത്തുക്കൾ…

കാഫിര്‍ സ്‌ക്രീൻഷോട്ടിന് പിന്നിൽ പ്രവര്‍ത്തിച്ചത് യു.ഡി.എഫാണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചു

തിരുവനന്തപുരം: കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ യുഡിഎഫാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്. യു.ഡി.എഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും, വ്യാജ നിർമാണത്തിന് പിന്നിൽ യു.ഡി.എഫിന് ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ്…

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ ആശങ്ക അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ സാഹചര്യം ഭീതി പരത്തുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോടതിയെപ്പോലും ശാസ്ത്രീയമായി അറിയിക്കണമെങ്കിൽ സാറ്റലൈറ്റ് സംവിധാനം വേണം. അണക്കെട്ട് തകർന്നാൽ ആരാണ് ഉത്തരം പറയുകയെന്നും അദ്ദേഹം ചോദിച്ചു. ഹൃദയത്തിൽ ഇടിമുഴക്കം പോലെ മുല്ലപ്പെരിയാർ നിലകൊള്ളുന്നത്. കണ്ണീരിൽ മുങ്ങിത്താഴാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയും ചര്‍ച്ചനടത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥം വഹിക്കണമെന്നാണ് അവരുടെ ആവശ്യം. അതേസമയം, അണക്കെട്ടിൻ്റെ നിലവിലെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റ് അധികാരികളും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. മുല്ലപ്പെരിയാർ വിഷയത്തിൽ…

വയനാട് ദുരന്തത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള പഠനോപകരണങ്ങള്‍ തയ്യാറായി എന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറായതായി മന്ത്രി വി ശിവന്‍‌കുട്ടി പറഞ്ഞു. ദുരന്തത്തിന് ശേഷം മുടങ്ങിപ്പോയ പഠനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. മേപ്പാടി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇവിടെ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എല്ലാം തയ്യാറായിക്കഴിഞ്ഞു. അതുപോലെ സ്കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയ്യാറായിക്കഴിഞ്ഞു. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരിതമേഖലയിലെ വിദ്യാർത്ഥികൾക്ക് ഓണപരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ…

അടിയന്തര പ്രതികരണം വർധിപ്പിക്കുന്നതിനായി റാസല്‍ഖൈമ പോലീസ് ആധുനിക ഡ്രോൺ പുറത്തിറക്കി

റാസല്‍ഖൈമ: ഓട്ടോമേറ്റഡ് വിഞ്ച് സംവിധാനവും പ്രത്യേക ബോക്സും ഉൾക്കൊള്ളുന്ന 40 കിലോഗ്രാം പേലോഡ് വഹിക്കാൻ രൂപകൽപ്പന ചെയ്ത ആധുനിക ഡ്രോണായ ഫ്ലൈകാച്ചർ 30, ഓഗസ്റ്റ് 18 ഞായറാഴ്ച റാസൽഖൈമ പോലീസ് പുറത്തിറക്കി. റാസൽഖൈമ പോലീസ് ജനറൽ കമാൻഡിൻ്റെ വിമാനങ്ങളുടെ കൂട്ടത്തിൽ ഈ ഡ്രോണിനെ കൂട്ടിച്ചേർത്തത്, സംഭവങ്ങളോട് പ്രതികരിക്കുന്നതിനും എമിറേറ്റിലെ സുരക്ഷാ ജീവിത നിലവാരത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ്. റാസൽഖൈമ പോലീസ് കമാൻഡർ-ഇൻ-ചീഫ്, മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി, പുതിയ ഡ്രോണിൻ്റെ ഗുണങ്ങളെയും കഴിവുകളെയും പ്രശംസിച്ചു. അത്യാഹിതങ്ങൾ, ദുരന്തങ്ങൾ, വിവിധ ഇവൻ്റ് സാഹചര്യങ്ങൾ എന്നിവയിൽ വേഗത്തിലും ഫലപ്രദമായും മാനുഷിക സഹായം നൽകാനുള്ള അതോറിറ്റിയുടെ ശേഷി പുതിയ ഡ്രോൺ വർദ്ധിപ്പിക്കുന്നു. കൂടാതെ, പ്രതിസന്ധികൾ, ദുരന്തങ്ങൾ, വലിയ അപകടങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ ഇത് വേഗത്തിൽ വിന്യസിക്കാനും അതിൻ്റെ പ്രതികരണശേഷി വർദ്ധിപ്പിക്കാനും കഴിയും. Flycatcher 30…

സൗദി എയർലൈൻസ് എല്ലാ അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ക്കും 50% കിഴിവ് പ്രഖ്യാപിച്ചു

റിയാദ് : സൗദി അറേബ്യയുടെ (കെഎസ്എ) ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) എല്ലാ അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ക്കും 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. “ലോകത്തെവിടെയും യാത്ര ചെയ്യാനും പര്യവേക്ഷണം ചെയ്യാനും നിങ്ങള്‍ക്കുള്ള ഓഫര്‍,” ആഗസ്റ്റ് 18 ഞായറാഴ്‌ച X-ല്‍ എയര്‍ലൈന്‍സ് പ്രസ്‌താവിച്ചു. രാജ്യത്തിനും അതിൻ്റെ ഏതെങ്കിലും അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾക്കുമിടയിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് കിഴിവ് ഉപയോഗിക്കാം, ഇത് ബിസിനസ്, ഇക്കോണമി ക്ലാസ് വിഭാഗങ്ങൾക്കും ബാധകമാണ്. ഓഗസ്റ്റ് 16 ശനിയാഴ്ചയ്ക്കും ഓഗസ്റ്റ് 31 ശനിയാഴ്ചയ്ക്കും ഇടയിൽ ടിക്കറ്റുകൾ വാങ്ങണം, 2024 സെപ്റ്റംബർ മുതൽ നവംബർ വരെ യാത്ര ചെയ്യാം. എയർലൈനിൻ്റെ വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാം.  

വള്ളംകളി പ്രേമിയായ വൈദികന്റെ സ്മരണക്കായി ക്ഷേത്രവളപ്പിൽ മുഖ്യതന്ത്രി കല്പക വൃക്ഷം നട്ടു

തലവടി: തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം ഭരണ സമിതിയുടെയും തലവടി പൗരസമിതിയുടെയും നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും ക്ലബുകളുടെയും സഹകരണത്തോടെ തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തിൽ റവ. ഫാ. ഏബ്രഹാം തോമസ് തടത്തിൽ അച്ചന്റെ അനുസ്മരണ സമ്മേളനം നടന്നു. ക്ഷേത്ര സമിതി പ്രസിഡൻ്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ നീലകണ്‌ഠരര് ആനന്ദ് പട്ടമന അനുസ്മരണ സന്ദേശം നല്‍കി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് അംഗം ജോജി ജെ വയലപ്പള്ളി, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. റോബിൻ വർഗ്ഗീസ് മേടയ്ക്കൽ, തലവടി ചുണ്ടൻ വള്ളം സമിതി ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറർ അരുൺ പുന്നശ്ശേരിൽ, പി.ഡി. രമേശ് കുമാർ, ഡോ ജോൺസൺ വി. ഇടിക്കുള, സിബി വർഗ്ഗീസ്…