ഐപിഎസ്എഫ് 2024: കൊപ്പേൽ സെന്റ് അൽഫോൻസാ ചാമ്പ്യന്മാർ; ഹൂസ്റ്റൺ സെന്റ്‌ ജോസഫ് റണ്ണേഴ്‌സ് അപ്പ്

ഹൂസ്റ്റൺ: ഹൂസ്റ്റൺ  സെന്‍റ് ജോസഫ് സീറോ മലബാർ ഫൊറോനായുടെ  ആഭിമുഖ്യത്തിൽ  നടന്ന  അഞ്ചാമത്  ഇന്റര്‍ പാരീഷ് സ്പോർട്സ്  ഫെസ്റ്റിവലിന് (IPSF 2024) വിജയകരമായ സമാപനം. IPSF 2024  ന്  തിരശീല വീണപ്പോൾ കൊപ്പേൽ സെന്റ് അൽഫോൻസാ ഓവറോൾ  ചാമ്പ്യരായി. ആതിഥേയരായ  ഹൂസ്റ്റൺ സെന്റ്‌ ജോസഫ് ഫൊറോനായാണ് റണ്ണേഴ്‌സ് അപ്പ്. ഡിവിഷൻ – ബി യിൽ മക്കാലൻ ഡിവൈൻ മേഴ്‌സി, സാൻ.അന്റോണിയോ സെന്റ് തോമസ് എന്നീ പാരീഷുകൾ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനങ്ങളും നേടി. ചിക്കാഗോ സീറോ മലബാർ രൂപതയിലെ ടെക്സാസ്-ഒക്ലഹോമ റീജണിലെ എട്ടു ഇടവകകൾ ചേർന്ന് നടത്തിയ മെഗാ സ്പോർട്സ് ഫെസ്റ്റിൽ  2000  കായികതാരങ്ങളും  അയ്യായിരത്തിൽ പരം ഇടവകാംഗങ്ങളും പങ്കുചേർന്നു .  നാല് ദിവസം നീണ്ട കായിക മേളക്കു  ഹൂസ്റ്റണിലെ ഫോർട്ട് ബെന്റ്  എപ്പിസെന്റർ മുഖ്യ വേദിയായി.  റീജണിലെ സഭാ വിശ്വാസികളുടെ സംഗമത്തിനും, പ്രത്യേകിച്ചു യുവജനങ്ങളുടെ  കൂട്ടായ്മക്കുമാണ്  സ്പോർട്സ്…

കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2024 ഓഗസ്റ്റ് 17ന്

കൊളംബസ് (ഒഹായോ): സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒമ്പതു വർഷമായി നടത്തുന്ന സിഎൻസി ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 17ന് ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചാണ് മൽസരം. ജൂലൈ 20ന് നടന്ന സിഎൻസി ഇന്റെർണൽ മാച്ചിൽ  ആൻ്റണി ജോർജിന്റെ നേതൃത്വത്തിൽ Iron Warriors ടീം വിജയികളായി. ഡെവ് കെയർ സൊല്യൂഷൻസ്, സോണി ജോസഫ് – Realtor, ബിരിയാണി കോർണർ, കൊളംബസ് ഡ്രീം ventures എന്നിവരാണ് പ്രധാന സ്പോൺസർസ്. SM United 1 & SM United 2 (സെന്‍റ് . മേരീസ് സിറോ മലബാര്‍ മിഷൻ, കൊളംബസ്), OMCC  (ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ),  സെൻറ്. ചാവറ ടസ്‌കേഴ്‌സ് (സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ,…

കെഎല്‍സ്സ് അക്ഷരശ്ലോക സദസ്സ്‌ ‌ ആഗസ്റ്റ്‌ 31 ലേക്ക് മാറ്റി

ഡാളസ് :  കേരളാ ലിറ്റററി സൊസൈറ്റിയുടെ  സ്ഥാപനകാലനേതാക്കളിലൊരാളായിരുന്ന ശ്രീ എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ സംഘടനയുടെ ദു:ഖാചരണാർത്ഥം , ശനിയാഴ്ച (ആഗസ്റ്റ് 17)  നടത്താനിരുന്ന അക്ഷരശ്ലോകസദസ്സ്‌ സൂം പരിപാടി ആഗസ്റ്റ്‌ 31, 2024 (രാവിലെ അമേരിക്കൻ സെന്റ്രൽ സമയം രാവിലെ 9:30) ലേക്കു മാറ്റി. അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തുന്ന പരിപാടിയിൽ  പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ  ശ്രീ. ഉമേഷ്‌ നരേന്ദ്രൻ (യുഎസ്‌എ) പ്രധാന അവതാരകനാവും. ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണൻ നമ്പൂതിരിയും പങ്കെടുക്കും. അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവരും  പങ്കുചേരും.

കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ന് രാവിലെ 10:30 ന് അസോസിയേഷൻ ഓഫീസിലെ മുമ്പിൽ .ഇന്ത്യൻ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. അസോസിയേഷൻ അംഗങ്ങൾ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചു. അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അസോസിയേഷൻറെ മുതിർന്ന പ്രവർത്തകനായ ഐ വർഗീസ് , ഷിജു എബ്രഹാം ഐ സി ഇ സി പ്രസിഡൻറ് , പിസി മാത്യു ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ, മാധ്യമപ്രവർത്തകൻ പി പി ചെറിയാൻ അസോസിയേഷൻ / ഐ സി ഇ സി ഭാരവാഹികളായ ദീപക് നായർ, സിജു വി ജോർജ്, രാജൻ ഐസക്, ടോമി നെല്ലിവേലിൽ, സാബു മാത്യു, ജേക്കബ് സൈമൺ, ബേബി കോടുവത്ത് എന്നിവരും എക്സ്പ്രസ് ഹൊറാൾഡ് പത്രാധിപർ രാജുതലകൻ, ലാനാ മുൻ പ്രസിഡണ്ട്…

ഐ.പി.സി ഫാമിലി കോൺഫറന്‍സ് ചരിത്രത്തിൽ ആദ്യമായി കാനഡയിൽ; പാസ്റ്റർ സാം വർഗീസ് നാഷണൽ ചെയർമാൻ

ബോസ്റ്റൺ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 20 മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണിൽ വെച്ച് 2025 ജൂലൈ 17 വ്യാഴം മുതൽ 20 ഞായർ വരെ നടത്തപ്പെടും. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാനഡയിൽ വെച്ച് ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്. കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ സാം വർഗീസ് (നാഷണൽ ചെയർമാൻ), ബ്രദർ ഫിന്നി ഏബ്രഹാം (നാഷണൽ സെക്രട്ടറി), ബ്രദർ ഏബ്രഹാം മോനീസ് ജോർജ് (നാഷണൽ ട്രഷറാർ), സിസ്റ്റർ സൂസൻ ജോൺസൻ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ റോബിൻ ജോൺ (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡിനേറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സാം വർഗീസ് കൊട്ടാരക്കര സ്വദേശിയാണ്. കാനഡയിലെ ആൽബർട്ടയിൽ എഡ്മൻ്റണിലുള്ള കേരള പെന്തക്കോസ്ത്ൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.…

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് ചിക്കാഗോയില്‍ ഉജ്വല സ്വീകരണം

ചിക്കാഗോ: സെന്റ് മേരീസ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാളിന് മുഖ്യ കാര്‍മികത്വം വഹിക്കുവാനായി എത്തിയ അപ്‌സ്‌തോലിക്ക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍കുര്യന്‍ വയലുങ്കലിന് ചിക്കാഗോയില്‍ ഉജ്ജ്വല സ്വീകരണം. മോണ്‍. തോമസ് മുളവനാല്‍, ഫാ. സിജു മുടക്കോടില്‍, ഇടവക പ്രതിനിധികള്‍ എന്നിവര്‍ച്ചേര്‍ന്ന് സ്വീകരിച്ചു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളിന്റെ പ്രധാന ദിവസമായ ഓഗസ്റ്റ് 18 ന് നടത്തപ്പെടുന്ന റാസാ കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നതിനാണ് മാര്‍ കുര്യന്‍ വയലുങ്കല്‍ ചിക്കാഗോയില്‍ എത്തിയത്. കോട്ടയം അതിരൂപതാംഗവും അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതിയുമായി സേവനം അനുഷ്ഠിക്കുകയാണ് ആര്‍ച്ച് ബിഷപ്പ് . ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ചിക്കാഗോയിലേക്ക് എത്തുന്ന മാര്‍ കുര്യന്‍ വയലുങ്കല്‍ ശനിയാഴ്ചത്തെ കലാ സന്ധ്യ ഉദ്ഘാടനം ചെയ്യും. കലാസന്ധ്യക്ക് പ്രതിഭാ തച്ചേട്ട്, മന്നു തിരുനെല്ലിപ്പറമ്പില്‍ എന്നിവരും നേതൃത്വം നല്‍കും. ഒരാഴ്ച്ചയോളം നീണ്ടു നില്ക്കുന്ന സെന്റ് മേരീസ്…

റഷ്യ-ഉക്രൈൻ യുദ്ധം: ഇന്ത്യയുടെ സമാധാന ശ്രമങ്ങളെ അമേരിക്ക സ്വാഗതം ചെയ്തു

വാഷിംഗ്ടൺ: റഷ്യയും ഉക്രെയ്‌നും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ ഇന്ത്യയുടെ പങ്കാളിത്തത്തിനും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കും യുഎസ് പിന്തുണ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ഈ മാസാവസാനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രെയ്നിലേക്ക് നടത്താനിരിക്കുന്ന യാത്രയെ അഭിസംബോധന ചെയ്യവെയാണ് പട്ടേൽ ഇക്കാര്യം പറഞ്ഞത്. “ഞങ്ങൾ നിരവധി വിഷയങ്ങളിൽ ഞങ്ങളുടെ ഇന്ത്യൻ പങ്കാളികളുമായി ബന്ധപ്പെട്ടിരിക്കുന്നു. തീർച്ചയായും, റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നു, പ്രത്യേകിച്ചും അത് പ്രതിഫലിപ്പിക്കുന്ന ന്യായവും സുസ്ഥിരവുമായ സമാധാനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഉക്രേനിയൻ പങ്കാളികൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്, അത് അവരുടെ പ്രാദേശിക സമഗ്രതയും പരമാധികാരവും സംരക്ഷിക്കാനാണ്,” പട്ടേൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 21 മുതൽ 23 വരെ പോളണ്ടും ഉക്രെയ്‌നും സന്ദർശിക്കും. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക…

മങ്കിപോക്സ് വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു‌എച്ച്‌ഒ

മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എംപോക്സ് വൈറസ് അതിവേഗം പടർന്നതിനെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വീണ്ടും മുന്നറിയിപ്പ് നൽകി. ലോകം മറ്റൊരു ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, മറ്റൊരു ലോക്ക്ഡൗൺ ഇനിയും ഉണ്ടാകുമോ? COVID-19 പാൻഡെമിക്കിനെ അനുസ്മരിപ്പിക്കുന്ന ഈ പുതിയ ഭീഷണി ലോകമെമ്പാടുമുള്ള മറ്റൊരു ലോക്ക്ഡൗണിൻ്റെ സാധ്യതയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ എന്താണ് Mpox? നമുക്ക് എങ്ങനെ സ്വയം പരിരക്ഷിക്കാം? എന്താണ് Mpox? മുമ്പ് മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന Mpox, Poxviridae കുടുംബത്തിലെ ഓർത്തോപോക്‌സ് വൈറസ് ജനുസ്സിലെ ഭാഗമായ Mpox വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ രോഗമാണ്. 1958-ൽ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. ഇതിന് അതിൻ്റെ പഴയ പേര് നൽകി. പതിറ്റാണ്ടുകളായി ഇത് ശാസ്ത്രത്തിന് അറിയാമെങ്കിലും, സമീപകാല പൊട്ടിത്തെറി അതിൻ്റെ ദ്രുതഗതിയിലുള്ള ആഗോള വ്യാപനം കാരണം ആശങ്കാജനകമാണ്. സൂനോട്ടിക് രോഗങ്ങൾ: മനുഷ്യ-മൃഗ…

ട്രംപിനെതിരായ കൊലപാതകശ്രമത്തിന് ഉത്തരവാദി എഫ്ബിഐയെന്നു വോട്ടെടുപ്പ് കണ്ടെത്തൽ

ന്യൂയോർക് :അഞ്ച് വോട്ടർമാരിൽ ഒരാളും റിപ്പബ്ലിക്കൻമാരിൽ മൂന്നിലൊന്ന് പേരും ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തിന് പിന്നിൽ എഫ്ബിഐയാണെന്ന് വിശ്വസിക്കുന്നു, ഈ വോട്ടെടുപ്പ് കണ്ടെത്തലുകൾ അസ്വസ്ഥമാക്കുന്നു. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഒരു തോക്കുധാരി വധിക്കാൻ ശ്രമിച്ച് മണിക്കൂറുകൾക്കുള്ളിൽ ‘ഡീപ് സ്റ്റേറ്റ്’ ഗൂഢാലോചനയെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ അതിവേഗം പ്രചരിച്ചു. ഒരു എക്‌സ്‌ക്ലൂസീവ് പോൾ, ഷൂട്ടിംഗ് ഒരു ആന്തരിക ജോലിയാണെന്ന് വിശ്വസിക്കുന്ന ആളുകളുടെ ഞെട്ടിപ്പിക്കുന്ന എണ്ണം വെളിപ്പെടുത്തുന്നു. ഡെയ്‌ലി മെയിൽ ഡോട്ട് കോമിനായി നടത്തിയ സർവേയിൽ പങ്കെടുത്ത 21 ശതമാനം ആളുകളും കൊലപാതകശ്രമത്തിന് ഉത്തരവാദി എഫ്ബിഐയാണെന്ന് വിശ്വസിക്കുന്നതായി പറഞ്ഞു. ആ സംഖ്യയിൽ റിപ്പബ്ലിക്കൻമാരുടെ മൂന്നിലൊന്ന് ഉൾപ്പെടുന്നു. നേരെമറിച്ച്, ആക്രമണം നടത്തിയത് ഒരു ഒറ്റയാൾ വെടിവെപ്പുകാരനാണെന്ന ഔദ്യോഗിക വിശദീകരണം പകുതിയിൽ താഴെ (46 ശതമാനം) മാത്രമേ അംഗീകരിക്കുന്നുള്ളൂ.

ഒഐസിസി സാൻഫ്രാൻസിസ്‌കോ ചാപ്റ്റർ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 78 മത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. ആഗസ്റ്റ് 15 ന് വ്യാഴാഴ്ച രാവിലെ മാന്റിക്ക ഗ്രീൻവാലി ലെയിനിൽ നടന്ന വർണശബളമായ ചടങ്ങിനു മുമ്പ് ജേക്കബ് ജോസഫ് പെരിങ്ങേലിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകൾ ആരംഭിച്ചു. പ്രസിഡണ്ട് അനിൽ ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. തന്റെ പ്രസംഗത്തിൽ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികൾക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചാപ്റ്റർ വൈസ് പ്രസിഡണ്ട് തോമസ് പട്ടർമഡ്, തങ്കമ്മ തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുവാൻ പോരാടിയ, ജയിൽ വരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളെയും സമര പോരാട്ടങ്ങളിൽ ജീവൻ…